ആദി : അത് പേടിക്കണ്ട ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മെറ്റൽ ബോഡി സ്റ്റീലിന്റെ സപ്പോർട്ടിങ് റാഡ്… നിങ്ങളെ ഒപ്പമുള്ള ടോറസ് കയറ്റിയാൽ പോലും ഉള്ളിലിരിക്കുന്നവർക്ക് ഒന്നും പറ്റില്ല…
ഗിരി : ഇനി പഞ്ചറാക്കുകയോ മറ്റോ
പഞ്ചറായാലും ടയറിലെ ലിക്ഡ് ഫിലായി പഞ്ചർ കവർ ചെയ്തോളും…
അഫി : ഇക്കാ അവള് വരുന്നുണ്ട്…
ഡാ അവള് വരുന്നുണ്ട് എല്ലാരും ഫോൺ മ്യൂട്ട് അടിച്ചോ…
അഫി അവൾക്ക് മുഖം കൊടുക്കാതെ ഇരുന്നു… ദിവ്യ വന്ന് വണ്ടിയിൽ കയറി വണ്ടി എടുത്തപ്പോഴും കോ ഡ്രൈവർ സീറ്റിൽ മുത്ത് മാറി അഫിയായത് ദിവ്യ അറിഞ്ഞില്ല…
വാളുകൾ ചുഴറ്റി നിൽക്കുന്ന അവളെയും അതിലിടപെടാതെ വണ്ടിക്ക് മുകളിൽ സിഗരറ്റ് വലിച്ചിരിക്കുന്ന എന്നെയും നോക്കിയതല്ലാതെ ആരും മുന്നോട്ട് വരുന്നില്ല ഞാൻ വണ്ടിക്ക് മുകളിൽ വെച്ച ഫോൺ സ്പീക്കർ ഓണാക്കി
ഒരുത്തൻ വീഴുമ്പോയേക്കും പേടിച്ച് നിൽക്കുവാടാ എല്ലാരും… ഇവനൊക്കെയാണോ വലിയ ഗുണ്ടകൾ… ഇത്രേം ഒതുക്കത്തിൽ ശത്രുവിനെ കിട്ടീട്ട് പണിയാത്ത ഇവനൊക്കെ സ്വന്തം കട്ടിലിൽ കിട്ടിയ ഭാര്യയെ പോലും പണിയുമെന്ന് എനിക്ക് തോന്നുന്നില്ല… ഇവരെ കെട്ടിയോളന്മാരെയൊക്കെ സമ്മതിക്കണം… അയ്യേ…
ഗിരി : അതവര് പണിതില്ലേലും അവളുമാരാരെയേലും വിളിച്ചു കേറ്റികോളും… അവന്റെ ചേട്ടൻ കിടപ്പിലായിട്ടും അവന്റെ ചേട്ടത്തിക്കെന്തേലും കുറവുണ്ടോ…
ആദി : മിണ്ടാതിരിയെടാ അമ്മയൊക്കെ ഉണ്ട് കാളിൽ…
ഗിരി : സോറി അമ്മേ… സോറി പെങ്ങന്മാരെ… നിങ്ങളുള്ള കാര്യം മറന്നുപോയതാ…
മുത്ത് : കാക്കൂ… പ്രശ്നമൊന്നുമില്ലല്ലോ…
ശെരിക്ക് സ്കെച്ച് ചെയ്യാൻ പോലും അറിയാത്ത ഇവരാണോ പ്രശ്നമുണ്ടാക്കുന്നെ…ഇവിടൊരു പ്രേശ്നോമില്ല… നിങ്ങള് ധൈര്യമായിട്ടിരി…
ലെച്ചു : എങ്കി ഇങ്ങ് വാ… ഞങ്ങളിവിടെ പേടിച്ചിരിക്കുകയാ…
ഞങ്ങള് വന്നേക്കാം… ഇവര് വന്ന വഴിയൊന്നറിയട്ടെ… ഡാ.. സുഹൈലിനോട് വിട്ടോളാൻ പറ സമയം വൈകണ്ട…
സുഹൽ : ഓക്കേ അല്ലേ…
ഇവിടെ സെറ്റാ നീ വിട്ടോ…
വണ്ടിക്ക് പിറകിലൂടെ രണ്ടു പേര് പതുങ്ങി വരുന്നതറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാനോ അറിഞ്ഞതായി ഭാവിക്കാനോ നിൽക്കാതെ കൈയിലെ സിഗരറ്റ് കുറ്റി ചൂണ്ടു വിരലിനാൽ ചൊട്ടി തെറിപ്പിച്ചു മുകളിലേക്ക് നോക്കി ഇരുന്നു ഇരുവരും പതുങ്ങി പതുങ്ങി ബൊണറ്റിനിരു വശവും ചെന്ന് പുറം തിരിഞ്ഞു നിൽക്കുന്ന അഫിക്ക് നേരെ ഓടുന്നത് നോക്കി നിൽക്കെ ഞൊടിയിടയിൽ തിരിഞ്ഞ അഫിയുടെ വാളുകൾ അതി വേകത്തിൽ വായുവിൽ ചലിച്ചു വാളുകളുടെ വേഗം ചുറ്റും കാറ്റു തീർത്തു നാല് മീറ്ററോളം അകലെനിന്നും ജയിംസിന്റെ കൈയിലെ പിസ്റ്റൾ അഫിയെ ലക്ഷ്യം വെച്ചു ശബ്ദിച്ചു കൈയിലെ അതിവേകത്തിൽ കറങ്ങുന്ന വാളിൽ തട്ടി വശത്തേക്ക് തെറിച്ചു വീണ്ടും ശബ്ടിക്കാൻ സമയം നൽകാതെ പിസ്റ്റല് പിടിച്ച കൈകൾ വെട്ടി മാറ്റപെട്ടു ഇരു വശത്തേക്കും വാളുകൾ താഴ്ത്തി അവൾ നിൽക്കുമ്പോയേക്കും അവളെ വെട്ടാനായി വന്നവർ പൊളിഞ്ഞ ചീട്ടു കൊട്ടാരം പോലെ കഷ്‌ണങ്ങളായി തായേക്ക് വീണതും അറ്റുകിടക്കുന്ന ജയിംസിന്റെ കയ്യും കണ്ട് ദിവ്യ കൈയിലെ പണപ്പൊതി വിട്ട് ഇരുകയ്യാലും ചെവി പൊത്തി പ്രേതത്തെ കണ്ടപോലെ ഭയത്താൽ അലറി വിളിച്ചു അഫി എന്നെ നോക്കി ചിരിയോടെ
താങ്ക് യൂ ഫോർ ബിലീവ്…ഡിയർ…
പ്രാണനേ നിന്നെ ഞാൻ എന്നും വിശ്വസിക്കുന്നു…
ചുറ്റുമുള്ളവരുടെ ഭയം ഇരട്ടിച്ചു
അവന്റെ കൈയിലെ ചോര ഒഴുക്ക് നിർത്ത്…
ദിവ്യാ…
വിളിക്കേട്ടു ഭയത്തോടെ എന്നെ നോക്കുന്ന അവളെ നോക്കി
നിനക്കിപ്പോഴും മുത്ത് മാറി എങ്ങനെ അഫി ആയെന്നു മനസിലായിട്ടില്ല അല്ലേ… അതവിടെ നിക്കട്ടെ… ഞങ്ങളെ കൂട്ടത്തിൽ ഒരാളെ കൊണ്ടുവന്നാൽ അൻപത് ലക്ഷം തരുമ്പോ നീ ചിന്തിക്കണ്ടേ ഞങ്ങൾ ആരാ എന്താ എന്ന്… ഏന്റെ ഒറ്റക്കൈയിൽ തൂങ്ങികിടന്നു മരണം മുന്നിൽ കണ്ട നീ ആ കൈയുടെ കരുത്തെങ്കിലും ഓർക്കണ്ടായിരുന്നോ… നീ ഭദ്രകാളിയുടെ സംഹാര താണ്ടവം കണ്ടിട്ടുണ്ടോ ദിവ്യാ…
ദിവ്യ : ഇ… ഇ… ഇല്ല…
കാണാൻ ആഗ്രഹമുണ്ടേൽ നിന്റെ ആളുകളോട് വരാൻ പറ വരുന്നവരെ ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കും മരണം സമ്മാനമായി നൽകാം…
