വഴി തെറ്റിയ കാമുകൻ – 11 28

ചെക്കൻ : ഞങ്ങളോ…

എന്തെ പേടിയുണ്ടോ…

ചെക്കൻ : കുറച്ച്…

സാരോല്ല അതൊക്കെ നമുക്ക് ശെരിയാക്കാന്നെ… അവന്മാര് എവിടെ ഉണ്ടാവും…

ചെക്കൻ : ക്ലാസിൽ കാണും…

എന്നാ നമുക്ക് അങ്ങോട്ട് പോയാലോ… എവിടെയാ അവന്മാരെ ക്ലാസ്സ്‌… അവൻ പറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ട് നീങ്ങി ഒരു ബിൽഡിംങ്ങിനു മുന്നിൽ ചെന്ന് നിന്നു വണ്ടിയിൽ നിന്ന് ഇറങ്ങി അരയിൽ നിന്നും സിഗരറ്റ് എടുത്ത് ചുണ്ടത് വെച്ചു വരാന്തയിലേക്ക് കയറി സിഗരറ്റ് കത്തിച്ചുകൊണ്ട് അവൻ പറയുന്ന വഴി മുന്നോട്ട് നടക്കേ എതിരെ വന്ന മാഷോ പ്യൂണോ മറ്റോ

എന്താടോ ഇത്‌… ഇതൊരു കോളേജല്ലേ… സിഗരറ്റ് കളയെടോ…

ചെക്കന്റെ കൈയിലെ ലാത്തി കൈയിൽ വാങ്ങി ഓങ്ങി കൊണ്ട്

പോയേ… അടിച്ചു തല ഞാൻ പൊളിക്കും…

ഒന്നും മിണ്ടാതെ അയാൾ സ്കൂട്ടായി അവൻ കാണിച്ച ക്ലാസിലേക്ക് നോക്കി ഒരു അദ്ധ്യാപകൻ ക്ലാസെടുക്കുന്നുണ്ട്

മാഷേ… ഒന്ന് അകത്തോട്ട് വന്നോട്ടെ…

അയാൾ ഏന്റെ വേഷവും കൈയിലെ സിഗരറ്റും ലാത്തിയും നോക്കി കഴിയുമ്പോയേക്കും ഞാനും പിറകെ തന്നെ അവരും ക്ലാസിലേക്ക് കയറി

മാഷ് പഠിപ്പിച്ചിട്ട് നന്നാവാത്ത കുറച്ചുപേരെ പഠിപ്പിക്കാൻ വന്നതാ…

പഠിപ്പിച്ചിട്ടു ചേട്ടനിവിടുന്നങ്ങു പോവുമോ… (ഒരുത്തൻ കളിയാക്കി കൊണ്ട് ചോദിച്ചു)

പറഞ്ഞയക്കാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും…

എങ്കി വല്യേട്ടനൊന്ന് പഠിപ്പിച്ചു നോക്ക് പറഞ്ഞയക്കണോ വേണ്ടേന്ന് ഞങ്ങള് തീരുമാനിച്ചോളാം…

(പോനൂസിനെ അടുത്തേക്ക് വിളിച്ചു) ആരൊക്കെയാ…

അവൾ ചൂണ്ടിയവരെ നോക്കി ലാത്തി അവളുടെ കൈയിലേക്ക് കൊടുത്ത് സിഗരറ്റ് ചുണ്ടിലേക്ക് വെച്ചുകൊണ്ട് അതിൽ പുറകിലിരിക്കുന്ന അല്പം തണ്ടും തടിയും ഉള്ളവന് അടുത്തേക്ക് നടക്കുന്ന എന്നെ പുച്ഛത്തോടെ നോക്കുകയും കമന്റടിക്കുകയും ചെയ്യുന്നത് മൈന്റ് ചെയ്യാതെ അവനരികിലെത്തി ചിരിയോടെ അവനെ നോക്കി ഹാഷ് തട്ടി സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു ഭാരമില്ലാത്ത വസ്തുപോലെ ഒരു കൈ നീട്ടി നിസാരമായി അവനെ എടുത്ത് മുന്നിലേക്കെറിഞ്ഞു മുനിലിരിക്കുന്നവർക്ക് മുകളിലൂടെ പറന്നു ചെന്ന് ലച്ചർ ഡസ്കും കഴിഞ്ഞു ബോർഡിൽ അടിച്ച് നിലത്തു വീണതും അതുവരെ ഉള്ള കമന്റടി നിന്നു ക്ലാസ്സ്‌ നിശബ്ദമായി നിശബ്ദത മാറും മുൻപ് അവൾ കാണിച്ച ഓരോരുത്തരെയും എടുത്ത് മുന്നിലേക്കെറിഞ്ഞു അവർക്കടുത്തേക്ക് ചെന്നു വിറങ്ങലിച്ചു നിൽക്കുന്ന സാറിനും കുട്ടികൾക്കും മുന്നിൽ അത്രയും ദൂരത്തിൽ നിന്നു വന്ന് വീണതിനാൽ വേദന സഹിക്കുന്ന അവന്മാരെ നോക്കികൊണ്ട് അരയിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു തീർന്ന കുറ്റി നിലത്തേക്കിട്ടു ചവിട്ടി

വാട്ട് ദി ഹെൽ ഈസ്‌ ഹാപ്പനിങ്ങ് ഹിയർ…

വാതിൽക്കൽ നിന്നും ശബ്ദമുയർത്തുന്ന കോട്ടും സ്യൂട്ടും അണിഞ്ഞ മനുഷ്യനെ നോക്കി

ഒന്നൂല്ലന്നെ നിങ്ങള് പഠിപ്പിച്ചുകൊടുക്കാത്തൊരു പാടമെടുക്കാൻ വന്നതാ…

ഹു ദ ഹെൽ ആർ യൂ…

അതറിയാനുള്ള റേഞ്ച് തനിക്കായിട്ടില്ല…

അയാൾ യൂണിഫോമിൽനിൽക്കുന്ന അവരെ രണ്ട് പേരെയും നോക്കി ശബ്ദമുയർത്തി കൊണ്ടിരിക്കെ

പൊന്നൂസേ… അതിങ്ങ് തന്നെ…

അവൾ വേഗം ലാത്തി കൈയിൽ കൊണ്ട് തന്നു കയറിനുള്ളിലൂടെ കൈ ഇട്ട് മുറുക്കി പിടിച്ചു നിലത്തു കിടക്കുന്ന അവന്മാരെ കയറുണ്ടാക്കാൻ തൊണ്ട് തല്ലും പോലെ അറഞ്ചം പുറഞ്ചം അടിക്കുന്നതിനിടെ പിടഞ്ഞെഴുന്നേറ്റ അവർ പുറത്തേക്ക് ഓടാൻ തുടങ്ങി അവർക്ക് പിറകെ നടക്കാൻ തുടങ്ങിയതും ക്ലാസിലെ പിള്ളാര്‌ ഏന്റെ നേർക്ക് ഓടി വന്നതും അടിക്കാനായി ഓടി മുന്നിൽ എത്തിയവരുടെ കാലുകളിലും കൈകളിലും ലാത്തി കൊണ്ട ഭാഗം പോത്തിപിടിച്ചു പുറകിലേക്ക് മാറി അവരുടെ പിറകെപോവാനായി പുറത്തേക്കിറങ്ങി കുറേ പിള്ളേരോടൊപ്പം വടികളും മറ്റുമെടുത്തു വരുന്ന അവരെ കണ്ട് ചെക്കന്റെ കയ്യിലുള്ള ലാത്തിക്കൂടെ വാങ്ങി പുറത്തേക്കിറങ്ങി ലാത്തി കറക്കി മുന്നിൽ നിൽക്കുന്നഅവരെ നോക്കി ചുണ്ടിലെ സിഗരറ്റ് തുപ്പി ചിരിയോടെ അവർക്ക് നേരെ നടന്നു തന്റെ നേരെ വരുന്ന അവരെ അവർക്കെന്തെങ്കിലും ചെയ്യാൻ സമയം കൊടുക്കാതെ അടിക്കാൻ തുടങ്ങി പുറകിലേക്ക് നീങ്ങുന്ന അവർ തിരിഞ്ഞോടാൻ തുടങ്ങി വരാന്തയിൽ നിന്നും പുറത്തിറങ്ങി ഇരു കൈയ്യിലും കറങ്ങുന്ന ലാത്തിയിൽ നിന്നും രക്ഷപെട്ടു കൈയിലെ വടിയും കളഞ്ഞ് ഓടാൻ തുടങ്ങിയ അവരെ കണ്ട് നിന്നുകൊണ്ട് അരയിലെ പിസ്റ്റൾ എടുത്ത് ലോഡ് ചെയ്തു മുനിലോടുന്നവന്റെ കാലിനു താഴെ മണ്ണിൽ ഷൂട്ട്‌ ചെയ്തു വെടിയൊച്ച കേട്ട് ബ്രേക്കിട്ട പോലെ നിന്ന അവരെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *