വഴി തെറ്റിയ കാമുകൻ – 11 28

എല്ലാരുമുണ്ട്…

ആരൊക്കെ…

ഞങ്ങൾ അഞ്ചാളും ഉണ്ട്…

വേറേ ആരുമില്ലേ…

ഇല്ല…

റിയ ചേച്ചി പുതിയ സിം എടുത്തോ…

ഇല്ലല്ലോ…

9********6 ഇതാരെ നമ്പറാ…

ആർക്കറിയാം…

ദേ അമ്മാ തമാശ കളിക്കല്ലേ… നിങ്ങളെ കൂടെ വേറെ ആരാ…

ആരുമില്ല…

ഓഹ് അങ്ങനെ ആണല്ലേ… ശരിയാക്കിത്തരാം…

അവൻ ഫോൺ വെച്ചതും എല്ലാരും ചിരിച്ചു

റിയയുടെ ഫോൺ വാങ്ങി അത് ഓഫ്‌ ചെയ്തു സിം ഊരി മാറ്റി ബാറ്ററി ഫോണിൽ ഇടാതെ മാറ്റിവെച്ചു

തമാശയൊക്കെ കൊള്ളാം… പക്ഷേ നമ്മളിവിടിരുന്നു സംസാരിക്കുന്നത് അവർ അവിടിരുന്നു കേൾക്കും ഇപ്പൊ നിന്നെ വിളിച്ചത് ഈ സിമ്മിന്റെ അടുത്ത് കോമൺ ആയിട്ട് ഉള്ള സിമ്മിന്റെ ലൊക്കേഷൻ നോക്കിയാ… അതുകൊണ്ടാ നിങ്ങൾ വിളിച്ച് പറ്റിക്കുന്ന കാര്യം പറഞ്ഞപ്പോഴേ അവളുടെ ഫോണിന്ന് അതിന് നിക്കണ്ട എന്ന് ഞാൻ പറഞ്ഞേ…നമ്മൾ മൂന്നും കൂടി ഒരുമിച്ചു കിടക്കുന്ന ഫോട്ടോസ് അടക്കം ഉണ്ടതിൽ…

ഏന്റെ ഫോൺ അടിയുന്ന കേട്ട് ഞാൻ അവരെ നോക്കി ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു

ആദി : എടാ… നിങ്ങളെ കൂടെ വേറെ ആരേലുമുണ്ടോ…

ഇല്ല… എന്തെ…

ടെൻഷൻ ആവാനൊന്നുമില്ല… ഒരു ഫോൺ നിങ്ങളെ സൈം ലൊക്കേഷൻ കാണിച്ചുകൊണ്ട് ഇത്രയും സമയം ഞങ്ങൾക്കെല്ലാം കാൾ വന്നു… സംസാരിക്കുന്നത് ഒരു പെണ്ണാണ് സിം ആണേൽ റിയയുടെ പേരിലും… പെട്ടന്ന് ഫോൺ ഓഫായി മെയിൽ ഐഡി ഇല്ലാത്ത ലോക്കൽ ഫോൺ ആണ്… ഇനി വല്ല പണിയും…

അതിവരു നിങ്ങളെ കളിപ്പിച്ചതാ… വെറുതെ അതിന്റെ വാല് പിടിക്കണ്ട… പിന്നെ ആ നമ്പറും ഫോണും തപ്പണ്ട…

ഒക്കെ ഡാ…

ഫോൺ കട്ട് ചെയ്തതും മൂന്നും കൂടെ എന്നെ തിന്നാൻ വന്നു

അഫി : പറഞ്ഞില്ലേൽ നല്ല സുഗമുണ്ടാവും… കാലത്ത് കണ്ടില്ലേ അതുപോലെ ചിലപ്പോ ഒരു പടതനെ വരും അതോർത്താ ഞങ്ങൾ ആദ്യം തന്നെ ഇത്‌ ശെരിയാവില്ലെന്ന് പറഞ്ഞേ… അത് വിട്ടേക്ക് എന്തായാലും കാര്യം അവർ അറിഞ്ഞില്ലല്ലോ നമുക്ക് അവിടെ എത്തിയിട്ട് നേരിട്ട് പറ്റിക്കാം…

റിയയുടെ വാ തോരാതുള്ള സംസാരം കേട്ടുകൊണ്ട് പോവും വഴി ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി ഭക്ഷണത്തിനു ഓർഡർ കൊടുത്തത് പോലും റിയയാണ് ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് സംസാരിക്കാൻ അവസരം തരാതെ സംസാരിക്കുന്ന അവളെ കൊച്ചുകുട്ടിയുടെ ചേഷ്ടകളും സംസാരവും കൗതുകത്തോടെ കാണുന്നപോലെ ഞങ്ങൾ നോക്കി കണ്ടു

റിയ : ഇച്ചായാ…

എന്തോ…

റിയ : നമുക്ക് മതറിന്റെ അടുത്തൊന്നു പോയാലോ…

പോവാലോ… ഇപ്പൊ പോവും വഴി കയറിയിട്ട് പോവാം…

പറഞ്ഞപോലെ പോവും വഴി അവൾ അവിടുള്ള കുട്ടികൾക്കായും മതറിനായും പലഹാരങ്ങളും ഡ്രെസ്സും വാങ്ങി അവൾ പറഞ്ഞ വഴിയിലൂടെ ചെന്ന് തുരുമ്പെടുത്ത ഗേറ്റിനുമുന്നിൽ വണ്ടി ചെന്ന് നിൽക്കെ മുന്നിലെ ബോർഡിൽ മേരി മാതാ ഓർഫനേജ് എന്ന ബോർഡ് വായിച്ചുകൊണ്ട് ഗേറ്റ് തുറന്നുഞങ്ങൾ അകത്തേക്ക് കയറി അവളെ കണ്ട സന്തോഷത്തിൽ മദർ അവളെ കെട്ടിപിടിച്ചു വണ്ടിയിൽ നിന്നും പലഹാരങ്ങളും ഡ്രെസ്സും എടുത്ത് ഞങ്ങൾ പിറകെ ചെല്ലേ

ഈശോമിശിഹാക്കും സുഖമായിയിരിക്കട്ട…

അവളുടെ ശബ്ദം കേട്ട് അവരിൽ ആരെങ്കിലും ആവും ചോദിച്ചതെന്നോർത്ത് അവരെ മൂവരെയും നോക്കി

ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ… വരൂ അകത്തേക്കിരിക്കാം…

മതറിന് സുഖമല്ലെ…

കർത്താവിന് സ്തുതി… സുഖമായിരിക്കുന്നു… (പറഞ്ഞുകഴിഞ്ഞു ഞെട്ടികൊണ്ട് അവളെ നോക്കി)

എന്താ മദർ ഇങ്ങനെ നോക്കുന്നേ…ഞാൻ തന്നെയാ സംസാരിച്ചേ…

അവളെ പിടിച്ചുമ്മ വെച്ചു (നിറഞ്ഞ കണ്ണുകളോടെ മദർ കൈകൾ മേലേക്കുഴർത്തി) കർത്താവേ… നിനക്ക് സ്തുതി…

റിയ തന്നെ ഞങ്ങളെ അവർക്ക് പരിചയപെടുത്തി അവളുടെ അനിയത്തിമാരെ കാണാൻ പോകെ അവിടെ ഉള്ള എല്ലാ കുട്ടികൾക്കും എന്തെങ്കിലും ഡിഫെക്റ്റ് ഉണ്ടെന്ന് ഞങ്ങൾക്ക് മനസിലായി

എല്ലാം കഴിഞ്ഞു സംസാരിച്ചുകൊണ്ടിരിക്കെ

റിയ : മദർ… എനിക്ക് മതറിനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു

മദർ : എന്താ കുഞ്ഞേ…

റിയ : അത്… മദർ… ഞങ്ങൾ ഇഷ്ടത്തിലാണ്… (മടിച്ച് മടിച്ച് അവളത് പറഞ്ഞു)

മദർ : നന്നായി കുഞ്ഞേ… കല്യാണപ്രായം ആയല്ലോ ജോലി ഒക്കെ ആയ സ്ഥിതിക്ക് ഇനിയും നീട്ടാതെ ഒരു കല്യാണം നോക്കാം എന്ന് പറയാൻ വരികയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *