വഴി തെറ്റിയ കാമുകൻ – 11 28

കാക്കൂ…

മ്മ്…

ആയിരം രൂപയുണ്ടോ…

അരയിൽ പേഴ്സുണ്ട് അതിലുണ്ട്…

വണ്ടിയൊന്നു നിർത്ത്… പേഴ്‌സ് ബാഗിൽ വെക്കാം ഇല്ലേൽ എവിടേലും വെച്ച് മറക്കും…

അവൾ പേഴ്‌സ് എടുത്ത് അതിൽ നിന്നും ആയിരം രൂപ എടുത്തു പേഴ്‌സ് തിരികെ അരയിൽ തിരുകാൻ നോക്കെ അതിൽ നിന്നും രണ്ടായിരം രൂപ അവൾ കാണാതെ എടുത്ത് കൈയിൽ ചുരുട്ടിപിടിച്ചു അവൾ എടുത്ത പൈസയും അവളുടെ പേഴ്സിലേക്ക് വെച്ച്

കാക്കൂ ഒന്ന് തിരിക്കുമോ…

വണ്ടി തിരിച്ചു അവർക്കടുത്തേക്ക് ചെന്നു അവൾ ഇറങ്ങി വണ്ടിയിലേക്ക് നടന്നു

മുത്ത് : ഏന്റെ ഫോൺ ബാഗിലാ…

അരികിൽ നിൽക്കുന്ന മൂസിയുടെ കൈയിൽ അവൾ കാണാതെ ചുരുട്ടിപിടിച്ച പൈസ വെച്ചുകൊടുത്തു അപ്പോഴേക്കും അവൾ വന്ന് വണ്ടിയിൽ കയറികൊണ്ട്

മുത്ത് : പേഴ്‌സ് എവിടേലും വെച്ചു മറക്കാതിരിക്കാൻ ബാഗിൽ വെച്ചതാ… അതിലുള്ള പൈസയെങ്ങാനും എടുത്താ മോനേ…

മൂസി : പോടീ…

പോട്ടെടാ… (അവരോട് ചിരിച്ചു വണ്ടിയെടുത്തു)

മുത്ത് : ക്ലാസ്സ്‌ ഉച്ചവരെയേ ഉള്ളൂ എന്നറിഞ്ഞപ്പോ അവര് സിനിമക്ക് പോവാൻ തീരുമാനിച്ചതാ…എന്റെൽ വേറേ ഇല്ലായിരുന്നു അതാ പിന്നെ പേഴ്സിൽ വെച്ച് ബാഗിൽ കൊണ്ടുവെച്ചേ…

നിനക്കത് നല്ലോണം പറഞ്ഞു കൊടുക്കരുതോ…

അവനോട് തല്ലുകൂടിയാലേ ശെരിയാവൂ നല്ലോണം കൊടുത്താൽ എനിക്കൊരു സമാധാനമുണ്ടാവില്ല… അവന്റെ കയ്യിലുള്ളതും ഞാൻ കൊണ്ടാക്കുന്നതും തീർത്തില്ലേൽ അവനുറക്കം വരില്ല…

അതൊക്കെ ശെരിയായിക്കൊള്ളും…

കാക്കൂ… നിർത്ത് നിർത്ത്…

എന്താടീ…

(നിർത്തിയിട്ടിരിക്കുന്ന ഐസ് ക്രീം വണ്ടി ചൂണ്ടി) ഐസ് ക്രീം…

നിനക്കീ ഐസ് ക്രീം കൊതി തീർന്നില്ലെടീ…

വാങ്ങിത്താ ഇക്കാ…

നിക്കെടീ മാന്തി പൊളിക്കല്ലേ…

വണ്ടി കൊണ്ട് ചെന്ന് ഐസ് ക്രീം വണ്ടിക്ക് അടുത്ത് നിർത്തി ഫോൺ അടിയുന്നത് കേട്ട് ഫോണെടുത്തുനോക്കി പരിചയമില്ലാത്ത നമ്പർ

ഹലോ…

ഹലോ… ഷെബി ഞാനാ വെള്ളിയോട്ടെ സകീനയാ…

മനസിലായി പറയിത്ത… ശബ്ദമൊക്കെ എന്താ വല്ലാണ്ടിരിക്കുന്നെ എന്തേലും പ്രശ്നമുണ്ടോ…

നീ എവിടെയാ…

നാട്ടിലുണ്ടിത്താ…

നീ ഏന്റെ കൂടേ മോളെ കോളേജ് വരെ ഒന്ന് പോരുമോ… പറ്റില്ലെന്ന് മാത്രം പറയല്ലേ… അത്യാവശ്യമാ…

ഞാൻ വരാ ഇത്താ… എപ്പോഴാ പോവേണ്ട…

ഇപ്പൊ തന്നെ…

ശെരിയിത്താ… ഞാനിപ്പോ അങ്ങോട്ട് വരാം…

ഫോൺ കട്ട് ചെയ്ത് ബിച്ചുവിനെ വിളിച്ചു

നീയെവിടെയാ…

ആശാന്റെ വീട്ടിലാ…

വണ്ടിയുണ്ടോ കൈയിൽ…

ഉണ്ടെടാ… എന്തെ… ടൂൾ ഉണ്ടോ…

ആ… ഉണ്ട്…

പൊട്ടുമോ…

പന്ത്രണ്ടും…

നീയെന്നാ അതുമെടുത്ത് വെള്ളിയോട്ടെ അന്തുറുക്കന്റെ വീട്ടിലേക്ക് വാ… എനിക്ക് വണ്ടിയൊന്ന് വേണം…

ശെരി…

ഐസ് ക്രീമിന്റെ പൈസയും കൊടുത്ത് വണ്ടിയെടുത്തു വയറിൽ ചുറ്റിപിടിച്ചിരുന്നു ഐസ്ക്രീം തിന്നോണ്ട്

കാക്കൂ…

ആരാ വിളിച്ചേ… വീടിന്റെ അടുത്തുള്ളതാ നിനക്കറിയില്ല… സെകീനത്ത…

എന്തെ…

അവരെ കൂടേ മോളേ കോളേജിൽ പോവാമോന്ന്… അവിടെ എന്തോ പ്രശ്നമുണ്ടെന്ന്…

മ്മ്… ഇപ്പൊ പോണോ…

മ്മ്… എന്തെ…

ഒന്നൂല്ല…

നിനക്ക് കറങ്ങാൻ പോവാനല്ലേ… നമുക്ക് വേറൊരു ദിവസം പോവാ… അവർക്കെന്തോ അത്യാവശ്യം ആണെന്ന് തോന്നുന്നു… ചോദിക്കുമ്പോ എങ്ങനെയാ പറ്റില്ലെന്ന് പറയുക

മ്മ്… സാരോല്ല കാക്കു ചെല്ല്… വൈകീട്ട് കല്യാണത്തിന് പോവാൻ എന്നെ കൂട്ടാൻ വരാൻ മറക്കണ്ട…

വരാടി പൊനെ…

അവളെ ഇറക്കി അവിടെ എത്തുമ്പോ ബിച്ചു കാത്തിരിപ്പുണ്ട് അവന് ബൈക്കും കൊടുത്ത് അവന്റെ വണ്ടിയിൽ ഞങ്ങൾ കോളേജിലേക്ക് തിരിച്ചു അവരുടെ കരയുന്ന കണ്ണുകളും മുഖവും കണ്ട്

എന്താ ഇത്താ… മുഖമൊക്കെ വല്ലാതിരിക്കുന്നല്ലോ… എന്താ പ്രശ്നം… നമ്മളിപ്പോ എന്തിനാ പോണേ…

ഞാൻ പറയാ… നീ ആരോടും പറയല്ലേ…

ഞാൻ പോസ്റ്ററടിച്ചൊട്ടാൻ പോകുവാ…

അതല്ല… അവളിപ്പോ പഠിക്കാൻ പോകുന്നത് ഏന്റെ നിർബന്തത്തിനാ… ആങ്ങളമാർക്കും ഇക്കാക്കുമൊക്കെ അവളെ കെട്ടിച്ചുവിട്ടാ മതി എന്നാ… പഠിച്ചൊരു ജോലി ആയിട്ട് മതി കല്യാണം എന്ന് ഞാനും അവളും വാശിപിടിച്ചു നിന്ന് സമ്മതിപ്പിച്ചതാ അവരെക്കൊണ്ട്… ഇതെങ്ങാനും അവരറിഞ്ഞാ എന്നെയും മോളെയും കൊത്തി നുറുക്കും…

എന്താ വല്ല പ്രേമവും ആണൊ…

Leave a Reply

Your email address will not be published. Required fields are marked *