അവിടുന്ന് യാത്ര പറഞ്ഞ് വണ്ടിയിൽ കയറിയപ്പോഴും എന്റെ മനസിൽ ലിസ എന്ന പന്ത്രണ്ടുകാരിയുടെ പ്രായവുമായി ചേരാത്ത ഫൈറ്റായിരുന്നു
റിയാ… അവൾ ഫൈറ്റ് പഠിച്ചിട്ടുണ്ടോ…
റിയ : അങ്ങനെ പഠിച്ചിട്ടൊന്നുമില്ല എന്തെ…
അഫി : ഒട്ടും പഠിക്കാൻ പോയില്ലേ…
റിയ : ഇല്ല… അവളെ മതറിന് കിട്ടിയത് അവൾക്കൊരു വയസുള്ളപ്പോഴാ അന്നേ ശരീരം കുഴച്ചിട്ട് വയ്യാത്ത പോലെ നടക്കുന്ന അവൾ എട്ട് വയസ് കഴിഞ്ഞു സ്കൂളിൽ വിട്ടെങ്കിലും എപ്പോഴും ഒരു എനെർജി ഇല്ലാത്ത പോലുള്ള ഇരിപ്പാണ് മിക്കപ്പോഴും ക്ലാസിൽ കിടന്നുറങ്ങും ഒരു ദിവസം ക്‌ളാസിലെ ആൺ പിള്ളാര് എന്തോ മുടിയിൽ പിടിച്ച് വലിക്കുകയോ മറ്റോ ചെയ്തതിന് ഇവൾ അവരെയെല്ലാം തല്ലി അതോടെ സ്കൂളിൽ നിന്ന് പുറത്തായി പിനെ എപ്പോഴും അവിടെത്തന്നെയാ മിക്ക സമയവും കിടപ്പ് തന്നെയാ
റിയ അവളെ പറ്റി പറഞ്ഞത് ശെരിക്കും ഞെട്ടിച്ചത് എന്നെയും അഫിയെയുമായിരുന്നു
മിക്ക സമയവും കിടക്കുന്ന ഒരാൾക്ക് ഒരു മണിക്കൂറിനു മേലേ തുടർച്ചയായി ഫൈറ്റ് ചെയ്യാനുള്ള സ്റ്റാമിനയോ മാത്രമല്ല പ്രത്യേകിച്ച് ഒരു സ്റ്റൈലും കീപ്പ് ചെയ്യുന്നില്ല എങ്കിലും പല സ്റ്റൈലുകൾ കയറി വരുന്നുണ്ട് ചിലപ്പോ പൂച്ചയെ പോലെ ആണെങ്കിൽ ചിലപ്പോ കഴുകനെ പോലെ പെട്ടന്ന് പാമ്പിനെ പോലെ എപ്പോ എങ്ങനെ മാറുമെന്ന് പറയാൻ കഴിയാത്ത അവസ്ഥ
റിയ : അവൾ ഈ ജപ്പാനീസ് ഫിലിം കാണും അധികവും ഫൈറ്റ് തന്നെ ആണ് കാണുക അല്ലാതെ പഠിക്കുകയോ പ്രാക്റ്റീസ് ചെയ്യുകയോ ചെയ്യാറൊന്നുമില്ല
മ്മ്… റിയാ… അവൾ ഫൈറ്റ് ചെയ്യാൻ വേണ്ടി മാത്രം ഉണ്ടായവളാണെന്ന് ഏന്റെ മനസ് പറയുന്നു… ആരും പഠിപ്പിക്കാതെ അവൾ ഇത്രയും നന്നായി ഫൈറ്റ് ചെയ്യുന്നു എങ്കിൽ അവളെ ട്രെയിൻ ചെയ്തെടുത്താൽ അവൾ ലോകമറിയപ്പെടുന്നൊരു ഫൈറ്ററായി മാറും…
ഞാൻ ചോദിക്കാം ഓരോരുത്തരായി ഉറക്കം പിടിച്ച് തുടങ്ങി
അഫി : എന്റിക്കാ… എന്നാലും എല്ലാരും എന്ത് ടാലന്റാ… ഇത്രേം ടാലന്റ് ഉള്ള പിള്ളാരൊക്കെ ഉണ്ടായിട്ട് ഇവരെയൊന്നും കണ്ടെത്തി ആവശ്യമുള്ള ട്രെയിനിങ് കൊടുത്ത് ടാലന്റ് വളർത്താൻ പറ്റിയ സ്കൂളുകൾ ഒന്നും തന്നെ ഇല്ലേ…
സ്കൂളുകൾ ഇല്ലെന്ന് പറയാൻ പറ്റില്ല ഉണ്ട് പക്ഷേ ഇവരെ പോലുള്ളവരുടെ ടാലന്റ് എന്താണെന്ന് കണ്ടുപിടിക്കാൻ ടീച്ചേർസ് ഇല്ല… ഇവരുടെ കാര്യത്തിൽ ഇവരുടെ ഇഷ്ടങ്ങളും ടാലന്റും ഒന്നായിരിക്കും… അവർക്ക് പല പല ചിന്തകൾ ഉണ്ടാവില്ല അവർക്ക് ഇഷ്ടമുള്ള ആ ഒരു ചിന്തയിലേക്കല്ലാതെ അവരുടെ മൈന്റ് പോവില്ല… ശെരിക്കും പറഞ്ഞാൽ അവരുടെ കഴിവിൽ അവർ തിളങ്ങുന്ന വജ്രം പോലെ ഏറെ മികച്ചതായിരിക്കും…
അഫി : ഭ്രൂസിലി യുടെ “ആയിരം വിദ്യ പഠിച്ചവനെക്കാൾ ഒരു വിദ്യ ആയിരം തവണ പഠിച്ചവനെ ഞാൻ ഭയപ്പെടുന്നു” തോട്ട് പോലെ ആണോ…
അതേ… അവർ ടാലന്റ് ആയ വിദ്യകളിൽ അവരെ മറികടക്കുക അസാധ്യം എന്ന് തന്നെ പറയേണ്ടിവരും… അവളുടെ വേഗവും ബലവും മാത്രം ഇമ്പ്രൂവ് ചെയ്താൽ അവളെ തടഞ്ഞു നിർത്താൻ ബുദ്ധിമുട്ടാവും… ഓരോ ചുവടും ചടുലമായും ചിന്തിച്ചും ആണ് അവൾ മൂവ് ചെയ്യുന്നത്… പകർന്നു കൊടുക്കുന്ന ഗുരുവിനെക്കാൾ വളരാൻ അവളെക്കൊണ്ട് സാധിക്കും…
ഞങ്ങൾ രണ്ടാളും സംസാരിച്ചുകൊണ്ട് നാട്ടിൽ എത്തുമ്പോയേക്കും നേരമൊരുപാട് വൈകിയിരുന്നു മുത്തിന്റെ മുത്തിന് ക്ലാസ്സ് ഉള്ളതുകൊണ്ട്തന്നെ അവളെ വീട്ടിലാക്കാൻ ചെന്നു കുഞ്ഞയും മാമിയും നിർബന്ധിച്ചുകൊണ്ടും പഴയ പേടി ഇല്ലാത്തതുകൊണ്ടും ഞാൻ അവിടെ കിടക്കാൻ തീരുമാനിച്ചു കുളി കഴിഞ്ഞു വന്നു കിടന്ന പിറകെ കുളി കഴിഞ്ഞു ഇടതൂർന്ന നീണ്ടമുടിയിൽ തോർത്തും കെട്ടി കണ്ണെഴുതി പീലി വരച്ചു നൈറ്റിയും ഇട്ട് വെള്ളവുമായി അകത്തേക്ക് വന്ന മുത്ത് വാതിലടക്കുന്നത് നോക്കി എഴുനേറ്റിരുന്നു
നീ എന്ത് ചെയ്യാൻ പോകുവാ…
(കുട്ടിയിട്ടുകൊണ്ടേനെ തിരിഞ്ഞു നോക്കി) കിടക്കാൻ…
ഇവിടെ കിടക്കാനൊന്നും പറ്റൂല… നിന്റെ മുറിയിൽ പോടീ…
ആഹാ… ഞാനെന്റെ കെട്ടിയോന്റെ കൂടേ കിടക്കൂ…
ഇപ്പൊ പോടീ… മാമിയൊക്കെ എന്ത് കരുതും…
