അഫി : നിങ്ങൾക്ക് മുന്നിൽ രണ്ട്ഓപ്ഷൻ കൊല്ലുക അല്ലെങ്കിൽ ചാവുക…
രണ്ടര മണിക്കൂർ മുൻപ്പ് കൊച്ചി അമൃത ഹോസ്പിറ്റലിന് മുന്നിൽ
ദിവ്യ ഇറങ്ങി പോയതും മറുവശത്തുനിന്നും അഫിയും ലെച്ചുവും റിയയും അഫിയുടെ വണ്ടിയിൽ നിന്നിറങ്ങി ധൃതിപിടിച്ച് വണ്ടിക്കരികിലേക്ക് വരുന്നത് കണ്ട് ഡോർ തുറന്നു പുറത്തേക്കിറങ്ങി അഫി ഫോൺ എനിക്കുനേരെ നീട്ടി
ഹലോ…
ആദി : ഡാ… അങ്ങനെ ഒരു പേഷ്യന്റ് അവിടില്ല… കുട്ടി ഡോക്ടറെ വിളിച്ചപ്പോഴും ഞാൻ അവിടെ വിളിച്ചന്വേശിച്ചപ്പോഴും അവരതുതന്നെ യാണ് പറയുന്നേ…
അപ്പൊ പണിയാണ്… അല്ലേ… ഗ്ലിസറിൻ മണത്തപ്പോഴേ എന്തോ ഉണ്ടെന്ന് തോന്നി…
ആദി : മ്മ്… പുറത്ത് ഗിരിയും ടീമും ഉണ്ട്… ഗിരിയെ ഞാൻ കോൺഫ്രൻസ് ഇടാം…
ശെരി… ഒരു മിനുറ്റ്…
ദിവ്യയെ വിളിക്കാൻ നോക്കിയതും ഫോൺ ഓഫാണെന്ന് കണ്ട് ലെച്ചുവിന്റെ ഫോൺ വാങ്ങി ദിവ്യയുടെ നമ്പർ ഡൈയൽ ചെയ്തു
ദിവ്യാ…
ഞാനിപ്പോ വിളിക്കാം… ഞാനമ്മേടെ അടുത്താ ഇവിടെ ഡോക്ടറുണ്ട്…
ശെരി… എന്റെ ഫോൺ ഓഫാ എന്തേലുമുണ്ടേൽ ഇതിലേക്ക് വിളിച്ചാൽ മതി… അതുപറയാനാ വിളിച്ചേ…
കാൾ കട്ട് ചെയ്തു
ശെരി…
എല്ലാരും വണ്ടിയിൽ കയറ്…
എല്ലാരും വണ്ടിയിലേക്ക് കയറിയതും വണ്ടി മുന്നോട്ടെടുത്തു
ആദീ… എത്രയും പെട്ടന്ന് കൊച്ചിയിൽ നിന്ന് എവിടേക്കെങ്കിലും നാല് ഫ്ലൈറ്റ് ടിക്കറ്റ് വേണം എനി ക്ലാസ്സ്… എല്ലാരുടേം ഐഡി ഞാനയക്കാം…
ഹോസ്പിറ്റൽ എൻട്രൻസിൽ നിന്നുമാറി ഗിരിയും പിള്ളാരും വണ്ടിക്കടുത്ത് നിൽക്കുന്നത് കണ്ട് അവർക്കരികിൽ വണ്ടി നിർത്തിയതും ഗിരി അടുത്തേക്ക് വന്നു
ആദി : നീ ഫോൺ കട്ട് ചെയ്യണ്ട ബിച്ചൂന്റെ നമ്പറിൽ അയച്ചോ… ടിക്കറ്റ് ഇപ്പൊ സെറ്റാക്കാം…
ആദീ ഞാൻ ദിവ്യേടെ നമ്പർ പറയാം അതിലുള്ള കാൾ ഹിസ്റ്ററി ഡീറ്റൈൽ അവളെ മൂന്ന് ദിവസമായി കോണ്ടാക്റ്റ് ചെയ്തവരുടെ ഡീറ്റൈൽ അവരുടെ ലൊക്കേഷൻ…
ആദി : ഒക്കെ…നമ്ബർ പറ…
8********1
സുഹൈൽ അവിടുന്ന് ആരെയോ വിളിച്ചു സംസാരിക്കുന്നുണ്ട്
ഗിരി : പേടിക്കാനൊന്നുമില്ല… നമ്മളെ സ്പോട്ടിലേക്ക് പോവാം…
അത് പോര ഇവരെവെച്ചു റിസ്ക്കെടുക്കാൻ പറ്റില്ല…
ഗിരി അരയിലെ പിസ്റ്റൾ കൈയിലേക്ക് തന്നു ഒപ്പം തന്നെ അവന്റെ ഒപ്പമുള്ള ഒരുത്തന്റെ അരയിൽ നിന്ന് എടുത്തുതന്ന പിസ്റ്റൾഞാൻ അഫിക്ക് നൽകി
ഗിരീ വണ്ടിയെടുക്ക്…
അവരുടെ ഓരോ വണ്ടി മുന്നിലും പിറകിലുമായി വന്നു…
ബിച്ചൂന് നിങ്ങളെ നാലാളേം ഐഡി അയച്ചുകൊടുക്ക്…
അഫി : അതെന്താ നാലാള് അപ്പൊ ഇക്കയോ…
ഈ പണി ഇന്ന് തീർക്കാതെ ശെരിയാവില്ല… നിങ്ങള് വിട്ടോ ഞാൻ വന്നോളാം…
അഫി : എങ്കി ഞാനും ഇപ്പൊ പോണില്ല…
അഫീ കളിക്കല്ലേ നീ നീ ഇവരെ കൂടെ വേണം… ഇവരെ ഒറ്റയ്ക്ക് വിടാൻ പറ്റില്ല…ബിച്ചുവിന്റെ നമ്പറിൽ ഐ ഡി അയക്ക്…
ആദി : ഗിരീ നിങ്ങളെത്ര പേരുണ്ട്…
ഗിരി : ഇപ്പൊ പന്ത്രണ്ടു പേരുണ്ട്… പേടിക്കണ്ട ഇപ്പൊ ആളെത്തും…
ആദി : അവനോ അഫിയോ മാത്രമാണേൽ ടെൻഷനില്ല അവര് മൂന്നുപേരും ഉള്ളതുകൊണ്ടാണ് പേടി… അവരെ എയർപോർട്ടിൽ കയറ്റിയാൽ പിന്നെ ടെൻഷനില്ല…
ഗിരി : നീ ടെൻഷനാവണ്ട… ഒരു കിലോമീറ്ററപ്പുറം ഫുൾ ലോഡ് ചില്ലി ഇരുപത്തിഎട്ട് ട്ടൺ ടോറസും നാല് എസ്കോർട്ട് വണ്ടിയും എന്തിനും പോന്ന ഇരുപത്തിയാറു പിള്ളാരും ഫുള്ള് ടൂളും ഉണ്ട് എയർ പോർട്ടുവരെ ഏതവൻ ബ്ലോക്കിട്ടാലും ടോറസ് വെച്ച് അടിച്ചു തെറിപ്പിച്ചു ഞങ്ങൾ നിർത്താതെ പോവും…
ആദി : അവരെ എത്രയും പെട്ടന്ന് എയർ പോർട്ടിൽ എത്തിക്ക് മറ്റവരെ ഡീറ്റൈൽ ഇപ്പൊ കിട്ടും…
വണ്ടികൾ കണ്ടതും അവർക്കരികിൽ വണ്ടി നിർത്തി മൂന്ന് ചെക്കന്മാർ ഓടിവന്നു സൈലൻസർ വെച്ച രണ്ട് പിസ്റ്റലുകളും കുറച്ച് മാഗസിനുകളും രണ്ട് വാളും ഒരു ചാൺ നീളത്തിലുള്ള രണ്ട് കത്തിയും കൈയിൽ തന്നു ഒരു പിസ്റ്റൾ അഫിക്ക് കൊടുത്ത് ഒന്ന് കപ്പ് ഹോൾഡറിൽ വെച്ചു മുന്നിൽ ടോറസും അതിന് പുറകിലായുള്ള രണ്ട് വണ്ടിക്കും ഏറ്റവും പുറകിലായുള്ള രണ്ട് വണ്ടിക്കും ഇടയിലുള്ള ഞങ്ങളുടെ വണ്ടിക്ക് ഇരു വശത്തുമായി രണ്ട് വണ്ടികളും
