വഴി തെറ്റിയ കാമുകൻ – 11 28

മാമൻ : ഹാ…

ചെറി : ഷെരീ…

കുഞ്ഞ : ദാ വരുന്നു…

കുഞ്ഞ രണ്ട് ഗ്ലാസ് ചായയുമായി വന്നപിറകെ മാമിയും അങ്ങോട്ട് വന്നു

മുത്ത് ഏന്റെ ചെവിയിലായി പോവല്ലേ ഞാൻ പെട്ടന്ന് വരാം എന്നും പറഞ്ഞ് മുകളിലേക്ക് പോയി ഞാൻ മാമന്മാരുമായി സംസാരിച്ചിരിക്കെ അനുവും മൂസിയും അങ്ങോട്ട് വന്നു

അനൂ… നിനക്ക് ഈമാസം പോവാൻ പറ്റുമോ… അവിടെ ഒരു ഷോപ്പിൽ രണ്ടുപേർ നാട്ടിൽ പോവേണ്ട ടൈം കഴിഞ്ഞു നിൽക്കുകയാ…

അനു : അതിനെന്താ ഇക്കാ… എപ്പോഴാ പോവേണ്ടതെന്ന് പറഞ്ഞാൽ മതി…

ഈമാസം ലാസ്റ്റ് ആവുമ്പോയേക്കും പോവണം… വിസ കിട്ടിയ നിന്റെ ഫ്രണ്ട്‌സിൽ ഒരാളോടും ചോദിച്ചുനോക്ക്…

അനു : അവരും റെഡിയായിരിക്കും… അഭിക്ക് മാത്രം വീട്ടിൽ കാര്യങ്ങൾ സെറ്റ് ചെയ്യാൻ സമയം വേണ്ടിവരും…

മ്മ്… അടുത്ത മാസമാണേ ഷോപ്പ് ഒപ്പണിംഗ് അപ്പോയെക്കും എന്തായാലും കയറേണ്ടി വരും…

അനു : അത് പറഞ്ഞിട്ടുണ്ട്…

നേരത്തെ ചെന്നാൽ നിങ്ങൾക്ക് ഭാഷയും രീതിയും ഒക്കെ ഒന്ന് പഠിക്കുകയും ചെയ്യാം എല്ലാരും പുറത്ത് ആദ്യമായിട്ടല്ലേ…

അനു : അതേ… പിന്നെ അഭിയുടെ കാര്യം ഞാൻ പറഞ്ഞല്ലോ…

ഏന്റെ അഭിപ്രായത്തിൽ അവനെ തന്നെ നീ പോവുമ്പോ കൂടേ കൊണ്ടുപോവുന്നതാണ് നല്ലത്… അവനല്ലേ കുടുംബ ഭാരമൊക്കെ ഉള്ളത്… അവനോട് കഴിയുമെങ്കിൽ പെട്ടന്ന് എല്ലാം സെറ്റ് ചെയ്യാൻ പറ…

അനു : ഞാൻ ചോദിക്കട്ടെ…

മാമൻ : എടാ… പുതിയ ഷോപ്പ് എന്നൊക്കെ പറയുമ്പോ ഗൾഫിൽ ഒരു എക്സ്പീരിയൻസും ഇല്ലാത്ത ഇവരെ മാത്രം ഏൽപ്പിച്ചാലെങ്ങനെയാ…

തുടക്കത്തിൽ അഷറഫിക്ക കാണും ഇവരെ ഒപ്പം… ഇവർക്ക് നാടല്ലേ പരിചയമില്ലാതുള്ളൂ ഫീൽടൊക്കെ പരിചയമുള്ളതല്ലേ… ഓർഡർ എടുക്കാനും സേർവ് ചെയ്യാനും കിച്ചണിൽ ഹെല്പിന്നും കുക്കിങ്ങിനും ഒക്കെ വേറേ ആളുകളും ഉണ്ട് നോക്കി നടത്താൻ ആണ് ഇവനെ കൊണ്ടുപോകുന്നത്…

മാമൻ : എന്നാലും… ഇത്രേം വലിയ ഷോപ്പ് ഒക്കെ നോക്കി നടത്തുക എന്ന് പറഞ്ഞാൽ…

അതൊക്കെ അവനെക്കൊണ്ട് പറ്റും അവൻ ഹോട്ടൽ മാനേജ്മെന്റ് ഒക്കെ കഴിഞ്ഞതല്ലേ പിന്നെ കിച്ചണും റൂം സർവീസും റിസപ്ഷനും ഒക്കെ എക്സ്പീരിയൻസും ഉണ്ട്… ഭാഷയൊക്കെ അവിടെ ചെന്നാൽ പഠിച്ചോളും… തുടക്കത്തിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ അഷറഫ്‌ക്ക പറഞ്ഞ് കൊടുത്തോളും…

ചെറി : ശെരിയാവുമായിരിക്കും…

ഒക്കെ ശെരിയാവും അല്ലേടാ…

അനു : അതേ…

അതാണ് എനിക്ക് നിന്റെ ഉറപ്പാണ് കിട്ടേണ്ട… പിന്നെ അഷറഫിക്ക കൂടിപ്പോയാൽ ഒരു മൂന്ന് മാസമേ നിങ്ങളെ കൂടേ കാണൂ അതിനിടയിൽ ആ സ്ഥാനത്തേക്ക് അവിടുന്നൊരാളെ നീ കണ്ടുപിടിച്ച് അറിയിക്കണം… അറിയാലോ ക്ലോസിങ് ഇല്ലാത്ത ഷോപ്പ് ആണ് ഒരാൾക്ക് പതിമൂന്ന് മണിക്കൂർ ആണ് ഡ്യൂട്ടി ഉണ്ടാവുക…

അനു : അറിയാം…

ഡ്യൂട്ടി ടൈം കഴിയുമ്പോ അന്നന്നത്തെ അറ്റന്റൻസും കണക്കും എനിക്ക് മെയിൽ ചെയ്യണം… വർക്കേഴ്സ് എന്ത്‌ ആവശ്യം പറഞ്ഞ് പൈസ ചോദിച്ചാലും പാതി മാസത്തെ ശമ്പളത്തിൽ അതികം എന്നോട് ചോദിക്കാതെ കൊടുക്കരുത്… എല്ലാരും ക്യാപ്പും ഗ്ലൗവും യൂസ് ചെയ്യുന്നുണ്ട് എന്ന് ഉറപ്പിക്കണം എല്ലാം എപ്പോഴും ക്ലീൻ ആക്കി വെക്കണം ഒരു മുടിയോ മറ്റൊ ആർക്കേലും കിട്ടി പ്രശ്നമായാൽ വരുന്ന ഫൈൻ അത്രയും വലുതാകും മാത്രമല്ല അത് റെപ്യൂട്ടേഷനെ ബാധിക്കും… ഷിഫ്റ്റ്‌ കഴിഞ്ഞു കൗണ്ടറിൽ കയറുമ്പോ കണക്ക് പ്രകാരം ഉള്ള പൈസ ഉണ്ടെന്ന് ഉറപ്പ് വരുത്തണം അല്ലെങ്കിൽ പൈസ ഷോട്ടേജ് വന്നാൽ നിന്റെ തലയിൽ ആവും… നിനക്ക് എന്തെങ്കിലും പൈസ ആവശ്യമുണ്ടെങ്കിൽ സാലറി അഡ്വാൻസ് എടുക്കാൻ നിൽക്കണ്ട എന്നോട് പറഞ്ഞാൽ മതി… ഇപ്പൊ അവിടെ ചെന്നാൽ നീ ജ്യൂസിലും കൗണ്ടറിലും നിന്നാൽ മതി… സാൻവിച്ചിലേക്ക് നിന്റെ കൂടേ വരുന്ന ആളെ നിർത്തിക്കോ… ജ്യൂസിൽ ആവുമ്പോ ഫുൾ ടൈം ഉള്ളിൽ തന്നെ നിൽക്കേണ്ടിവരില്ല ഓർഡർ എടുക്കാനും കൗണ്ടറിൽ നിൽക്കാനും എല്ലാം ടൈം കിട്ടും ഉള്ളിൽ തന്നെ നിന്നാൽ ഭാഷ പഠിക്കാൻ കഴിയില്ല… പിന്നെ ആരുടെ എങ്കിലും ഭാഗത്തൂന് എന്തേലും കള്ളത്തരമോ കമ്പനിക്ക് പേര് ദോഷം ഉണ്ടാവുന്ന എന്തെങ്കിലുമോ ഉണ്ടായാൽ കേസും ചിലപ്പോ ജയിലുംഒക്കെ ആവും അങ്ങനെ എന്തേലും ശ്രെദ്ധയിൽ പെട്ടാൽ ആരായാലും എന്ത് കാരണം കൊണ്ടും അവരെ പ്രൊട്ടകറ്റ്ചെയ്യാൻ ശ്രമിക്കരുത്… ഇനി നിന്റെ ഭാഗത്തൂന് എന്തേലും ഉണ്ടായി എന്നറിഞ്ഞാൽ നിന്നെ ജയിലിൽ ഒന്നും ഇടില്ല എങ്കിലും അടിച്ചു തൊലി ഞാൻ പൊളിക്കും…

Leave a Reply

Your email address will not be published. Required fields are marked *