വഴി തെറ്റിയ കാമുകൻ – 11 25

ഞങ്ങളിറങ്ങി വണ്ടിഎടുത്തു പോവും വഴി മുത്തിനെയും കൂട്ടി കല്യാണ വീട്ടിലേക്ക് തിരിച്ചു

ഇത്ത : നീ സാരി സ്ഥിരമാക്കിയോ…

മുത്ത് : ഇല്ലിത്താ… ഇത്‌ കല്യാണം ആയോണ്ട് ഇത്ത പറഞ്ഞു ഒരേ പോലെ ഇക്കാക്കും ഞങ്ങൾക്കും ഈ കളർ ഇടാമെന്ന്…

ഇത്ത : എന്തായാലും നല്ല ചേർച്ചയുണ്ട്…

കല്യാണ വീട്ടിൽ ചെന്നിറങ്ങി എല്ലാവരോടും ചിരിയോടെ സംസാരിച്ചുകൊണ്ടിരിക്കെ ലെച്ചുവും അഫിയും റിയയും വന്നു പരസ്പരം ചിരിച്ചുകൊണ്ടവർ അകത്തേക്ക് നടന്നു ആശാനോട് പറഞ്ഞു ഞാൻ വെപ്പ് പുര ലക്ഷ്യമാക്കി നീങ്ങി സ്റ്റേജിൽ നിൽക്കുന്ന കോല് മിട്ടായിയെ കൈകാണിച്ചു അഹങ്കരിച്ചു വെച്ചിരിക്കുന്ന വണ്ടിയും ഓപ്പോസിറ്റ് സ്റ്റേജിൽ അനാഥമായി കിടക്കുന്ന മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ്സിനെയും പാട്ടിന്റെ ഈണം ഒഴുകിയെത്തുന്ന സ്പീക്കറുകളും കടന്ന് നടക്കേ അങ്ങിങ്ങായി പറന്നുനടക്കുന്ന ഡ്രോണുകൾക്കും മിന്നികൊണ്ടിരിക്കുന്ന ഫ്ലാഷുകൾക്കുമൊപ്പം ക്യാമറ കണ്ണുകൾ പൊഴിഞ്ഞു പോവുന്ന ഓരോ നിമിഷത്തെയും ചിത്രീകരിച്ചുകൊണ്ടിരുന്നക്യാമറകൾക്ക് മുഖം കൊടുക്കാതെ ലൈവ് ആയിട്ട് ഉണ്ടാക്കുന്ന പലഹാരങ്ങളും ഐസ് ക്രീം കാരനെ ചുറ്റിനിൽക്കുന്ന കുട്ടികളെയും കലാകാരനെ പോലെ ഡ്രിങ്ക് ഐറ്റംസ് ലൈവ് ആയി ഉണ്ടാക്കുന്നവരുടെ മത്സരം പോലുള്ള പ്രകടനം കാണാൻ കൂടി നിൽക്കുന്നവരെയും മറികടന്നു ഫുഡ്‌ ഏരിയയിൽ ഓടിനടന്നു കാര്യങ്ങൾ ചെയ്യുന്ന ചെക്കന്മാരെയും കുറച്ച് ചെക്കന്മാരോട് സംസാരിച്ചു നിൽക്കുന്ന ആദിയെയും കണ്ട് ആദിക്ക് അടുത്തേക്ക് നീങ്ങി

എന്താ അവസ്ഥ…

എല്ലാം സെറ്റാ… അമൽ മേഡത്തെ ഒക്കെ കൂട്ടാനായി പോയിട്ടുണ്ട്… ബിച്ചുവും സുഹൈലും പ്രോഗ്രാം ചെയ്യാൻ വന്നോർക്കുള്ള താമസസ്ഥലം കാണിക്കാൻ അവരേം കൊണ്ട് പോയി… അൽതു ഇവിടെങ്ങാനുമുണ്ട്…

അൽത്തൂനെ ഞാൻ കണ്ടു… നിങ്ങളൊക്കെ കഴിച്ചോ…

കഴിപ്പൊക്കെ കഴിഞ്ഞു നീ ഇരുന്നോ…

ഹേയ്… ഇപ്പൊ വേണ്ടടാ… പാട്ടുകാരൊക്കെ എവിടെ സ്റ്റേജ് കാലിയാണല്ലോ…

അവരൊക്കെ ഭക്ഷണം കഴിച്ചിപ്പോഅങ്ങോട്ട് പോയേ ഉള്ളൂ…

അനൗൻസ്മെന്റും പാട്ടും കേട്ട് നിൽക്കുന്നതിനിടെ അഫി വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും അവരോട് കഴിച്ചോളാൻ പറഞ്ഞു ഒരു ചെക്കൻ കൊണ്ടുതന്ന ചായയും കുടിച്ചോണ്ട് നിൽക്കെ ആദിയെ ഒരുത്തൻ വന്നു വിളിച്ചിട്ട് പോയി ചായകുടിച്ചോണ്ടിരിക്കുന്ന അവർക്കരികിലേക്ക് ചെന്നു ഇത്തയും അവർ നാലുപേരും ഇരിക്കുന്ന ടേബിളിൽ ഒരു ചെയർ എടുത്തിട്ടിരുന്നവരോട് സംസാരിക്കേ അതിലെ കടന്നുപോയ ജീഷേച്ചിയുടെ നൊടിച്ചിലുകേട്ടതും പഴയ കാര്യങ്ങൾ ഏന്റെ മനസിലേക്ക് ഓടിയെത്തി ചുറ്റുമുള്ള വരെല്ലാം എന്നെ കളിയാക്കി ചിരിക്കുംപോലെ തോന്നി

ഇക്കാ… എന്താ…

അഫി ഏന്റെ കൈയിൽ തട്ടിവിളിച്ചു കൊണ്ട് ചോദിച്ചതും ഞെട്ടികൊണ്ട് അവരെ നോക്കി

ഹേ… ഒന്നൂല്ല… നിങ്ങൾ കഴിക്ക്…

പതിയെ എഴുനേറ്റ് പന്തലിനു വെളിയിലേക്ക് നടന്നു വിളറിയ മുഖം ആരും കാണാതിരിക്കാനായി വണ്ടിയിൽ കയറി ഇരുന്ന പിറകെ അഫി അങ്ങോട്ട് വന്നു വണ്ടിയിൽ കയറി

എന്താ പറ്റിയെ പെട്ടന്ന് മുഖമൊക്കെ വിളറി ആകെ വിയർത്തു

ഒന്നൂല്ലടാ…

മുത്ത് പറഞ്ഞല്ലോ കഴിഞ്ഞ ദിവസോം ഇവിടുന്ന് ഇങ്ങനായെന്ന്… ഇത്ത അറിയാതിരിക്കാൻ അവർ ഇത്താന്റെ അടുത്ത് നിൽക്കാം എന്ന് പറഞ്ഞു മുത്ത് പറഞ്ഞു വിട്ടതാ…

ഒന്നൂല്ലെടീ…

സിഗരറ്റ് കത്തിച്ചു

ഡി… നീ ബിച്ചൂനെ വിളി ഇവിടുണ്ടേൽ ഒരു കുപ്പി എടുത്തുതരാൻ പറ…

അവൾ ഫോണെടുത്ത് ബിച്ചുവിനെ വിളിച്ചു

നീ എവിടെയാ…

……..

ഇക്കാക്ക് ഒരു കുപ്പി വേണമെന്ന്

……..

ഇപ്പൊ…

……….

ഞങ്ങൾ പുറത്ത് നിന്റെ വണ്ടിയിലുണ്ട്…

……..

ഞാനും ഇക്കയും…

………

ശെരി…

ഫോൺ കട്ട് ചെയ്തു

അവനിപ്പോ വരാമെന്ന്…

ബിച്ചു കുപ്പിയും വെള്ളവും ഗ്ലാസും ടീച്ചിങ്‌സും കൊണ്ടുതന്നു തിരികെ പോയി അടിച്ചുകൊണ്ടിരിക്കെ അൺ നോൺ നമ്പറിൽ നിന്നും കാൾ വന്നു

ഹലോ ആരാ…

എ എസ് പി ഓഫീസിൽ നിന്നാണ് വിളിക്കുന്നെ നിങ്ങളെ പറ്റി ഒരു പരാതി കിട്ടിയിട്ടുണ്ട് നാളെ കാലത്ത് പറ്റാത്തുമണിക്ക് എ എസ് പി ഓഫീസിൽ ഹാജരാവണം…

ഞാനൊരു ഫങ്ഷനിലാ നാളെ വരാൻ പറ്റില്ല…

വന്നില്ലേൽ പിടിച്ചോണ്ട് വരാൻ ഞങ്ങൾക്കറിയാം… ലോക്കൽ സ്റ്റേഷനിലേക്ക് ഒറ്റ വിളിവിളിച്ചാൽ ഇപ്പൊത്തന്നെ അവർ നിന്നെ പിടിച്ചിവിടെ കൊണ്ടുവരും…

ഇവിടുത്തെ സ്റ്റേഷനിലല്ലേ… എങ്കി നീ അത് നോക്ക്… ഇപ്പൊ ഒന്ന് വെച്ചിട്ട് പോയേ…

ഫോൺ കട്ട് ചെയ്ത് അടിക്കാൻ തുടങ്ങി അടിച്ചുകൊണ്ടിരിക്കെ മേഡവും മറ്റും വന്നിറങ്ങി ഒഴിച്ചത് ഫിനിഷ് ചെയ്ത് ബോട്ടിൽ അടച്ചുവെച്ചു വണ്ടിയിൽ നിന്നിറങ്ങി അവർക്കരികിലേക്ക് ചെന്നു

ഭക്ഷണം കഴിച്ചവരെ തിരികെ അയക്കും വരെ അവർക്കൊപ്പം നടക്കുന്നതിനിടയിൽ പലപ്പോഴും ജീഷേച്ചിയെ കാണേണ്ടിവന്നു അപ്പോയെല്ലാം അവർ നോടിഞ്ഞോണ്ടിരുന്നു

അവരെ എന്തെങ്കിലും കഴിക്കുമ്പോ അവരെ കാണുന്നതാണ് ഏന്റെ മൈന്റ് പോവുന്നത് എന്ന് മനസിലാക്കിയതിനാൽ ഒന്നും കഴിക്കാൻ നിന്നില്ല അവരെ തിരികെ അയച്ച ശേഷം ഏന്റെ കൂടെയേ കഴിക്കൂ എന്ന് വാശിപിടിച്ച ഏന്റെ പെണ്ണുങ്ങളെയും കൂട്ടി വണ്ടിയിലിരുന്നു ഭക്ഷണം കഴിച്ചു പോയുറങ്ങാൻ പറഞ്ഞവരെ നിർബന്ധിച്ചു പറഞ്ഞുവിട്ട് ചെക്കന്മാർക്കൊപ്പം ചെന്നിരുന്നു അടിച്ചു എല്ലാരും കിടക്കാനായി വണ്ടിയിലേക്കും മറ്റും പോയി കുപ്പിക്ക് അടിയിലുള്ളത് കൂടെ കുടിച്ചുതീർത്ത് പൊട്ടിക്കാത്ത കുപ്പികളും എടുത്ത് സിഗരറ്റ് കത്തിച്ചുകൊണ്ട് വണ്ടിയിലേക്ക് നടന്നു കുപ്പികൾ പുറകിലേക്ക് വെച്ച് വണ്ടിയിൽ നേരത്തെ വെച്ച കുപ്പി തീരുമ്പോയേക്കും സിഗരറ്റും കഴിഞ്ഞു ലഹരിയുടെ അകമ്പടിയോടെ ഉറക്കം പിടിച്ചു

ആരൊക്കെയോ വന്ന് വണ്ടിയിൽ കയറുന്നതും വണ്ടിയെടുക്കുന്നതും അറിഞ്ഞു

ആദ്യം ഏതേലും കടയിൽ നിർത്തി ഒരു പാക്ക് സിഗരറ്റ് വാങ്ങ് തണുത്ത വെള്ളവും നല്ല എരിവുള്ള എന്തേലും കൂടെ വാങ്ങിക്കോ…

ഏതാ…

കിങ്സ്…

അല്പം കഴിഞ്ഞു വണ്ടി നിർത്തി സിഗരറ്റും വെള്ളവും മറ്റും വാങ്ങിവന്നു കൈയിൽ കിട്ടിയ സിഗരറ്റ് കത്തിച്ചു ഗ്ലാസ് താഴ്ത്തി സീറ്റിൽ ചാരിയിരുന്നു സീറ്റ് അല്പം പുറകിലേക്ക് ചായ്ച്ചു കപ്പ്‌ ഹോൽഡറിലെ ഗ്ലാസ് എടുത്ത് പുറകിലേക്ക് നീട്ടി

ഡാ… നിലത്ത് കുപ്പിയിരിപ്പുണ്ട് ഒന്നൊഴിച്ചേ…

കൈയിൽ കിട്ടിയ ഗ്ലാസ് വാങ്ങി കുടിച്ചു

എന്താടാ തീരെ കട്ടിയില്ലല്ലോ… കട്ടിക്ക് ഒഴിക്ക്…

അവരൊഴിച്ചു തരുന്നതനുസരിച്ചു കുടിച്ചോണ്ടിരുന്നു

വണ്ടി നിർത്തി അവർ വന്നു താങ്ങി എന്തൊക്കെയോ ശബ്ദങ്ങളെ താണ്ടി മുറിയിൽ കൊണ്ടുപോയി കിടത്തി ബോധം പതിയെ മറഞ്ഞു

എന്തൊക്കെയോ ശബ്ദങ്ങൾ ചെവിയിൽ വന്നു പതിച്ചു കണ്ണ് തുറന്നു ചുറ്റും നോക്കി വയർലസ്സിലൂടെ ഒഴുകി വരുന്ന ശബ്ദം ചെവിയിലേക്കടിച്ചുകയറി ഇരിക്കുന്നത് പോലീസ് സ്റ്റേഷനിൽ ആണെന്ന് മനസിലാക്കാൻ അല്പം സമയമെടുത്തു കിടന്നിരുന്ന ബെഞ്ചിൽ നിന്നുമെഴുനേറ്റിരിന്നു ക്ലോക്കിൽ സമയം നാല്മണി അരയിൽ തപ്പി ഫോൺ ഇല്ലെന്ന് കണ്ട് എഴുന്നേറ്റു അതിലെ നടന്നു പോവുന്ന പോലീസുകാരനെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *