വഴി തെറ്റിയ കാമുകൻ – 11 25

ആദി : മിണ്ടാതിരിയെടാ അമ്മയൊക്കെ ഉണ്ട് കാളിൽ…

ഗിരി : സോറി അമ്മേ… സോറി പെങ്ങന്മാരെ… നിങ്ങളുള്ള കാര്യം മറന്നുപോയതാ…

 

മുത്ത് : കാക്കൂ… പ്രശ്നമൊന്നുമില്ലല്ലോ…

ശെരിക്ക് സ്കെച്ച് ചെയ്യാൻ പോലും അറിയാത്ത ഇവരാണോ പ്രശ്നമുണ്ടാക്കുന്നെ…ഇവിടൊരു പ്രേശ്നോമില്ല… നിങ്ങള് ധൈര്യമായിട്ടിരി…

ലെച്ചു : എങ്കി ഇങ്ങ് വാ… ഞങ്ങളിവിടെ പേടിച്ചിരിക്കുകയാ…

ഞങ്ങള് വന്നേക്കാം… ഇവര് വന്ന വഴിയൊന്നറിയട്ടെ… ഡാ.. സുഹൈലിനോട് വിട്ടോളാൻ പറ സമയം വൈകണ്ട…

സുഹൽ : ഓക്കേ അല്ലേ…

ഇവിടെ സെറ്റാ നീ വിട്ടോ…

വണ്ടിക്ക് പിറകിലൂടെ രണ്ടു പേര് പതുങ്ങി വരുന്നതറിഞ്ഞെങ്കിലും തിരിഞ്ഞു നോക്കാനോ അറിഞ്ഞതായി ഭാവിക്കാനോ നിൽക്കാതെ കൈയിലെ സിഗരറ്റ് കുറ്റി ചൂണ്ടു വിരലിനാൽ ചൊട്ടി തെറിപ്പിച്ചു മുകളിലേക്ക് നോക്കി ഇരുന്നു ഇരുവരും പതുങ്ങി പതുങ്ങി ബൊണറ്റിനിരു വശവും ചെന്ന് പുറം തിരിഞ്ഞു നിൽക്കുന്ന അഫിക്ക് നേരെ ഓടുന്നത് നോക്കി നിൽക്കെ ഞൊടിയിടയിൽ തിരിഞ്ഞ അഫിയുടെ വാളുകൾ അതി വേകത്തിൽ വായുവിൽ ചലിച്ചു വാളുകളുടെ വേഗം ചുറ്റും കാറ്റു തീർത്തു നാല് മീറ്ററോളം അകലെനിന്നും ജയിംസിന്റെ കൈയിലെ പിസ്റ്റൾ അഫിയെ ലക്ഷ്യം വെച്ചു ശബ്ദിച്ചു കൈയിലെ അതിവേകത്തിൽ കറങ്ങുന്ന വാളിൽ തട്ടി വശത്തേക്ക് തെറിച്ചു വീണ്ടും ശബ്ടിക്കാൻ സമയം നൽകാതെ പിസ്റ്റല് പിടിച്ച കൈകൾ വെട്ടി മാറ്റപെട്ടു ഇരു വശത്തേക്കും വാളുകൾ താഴ്ത്തി അവൾ നിൽക്കുമ്പോയേക്കും അവളെ വെട്ടാനായി വന്നവർ പൊളിഞ്ഞ ചീട്ടു കൊട്ടാരം പോലെ കഷ്‌ണങ്ങളായി തായേക്ക് വീണതും അറ്റുകിടക്കുന്ന ജയിംസിന്റെ കയ്യും കണ്ട് ദിവ്യ കൈയിലെ പണപ്പൊതി വിട്ട് ഇരുകയ്യാലും ചെവി പൊത്തി പ്രേതത്തെ കണ്ടപോലെ ഭയത്താൽ അലറി വിളിച്ചു അഫി എന്നെ നോക്കി ചിരിയോടെ

താങ്ക് യൂ ഫോർ ബിലീവ്…ഡിയർ…

പ്രാണനേ നിന്നെ ഞാൻ എന്നും വിശ്വസിക്കുന്നു…

ചുറ്റുമുള്ളവരുടെ ഭയം ഇരട്ടിച്ചു

അവന്റെ കൈയിലെ ചോര ഒഴുക്ക് നിർത്ത്…

ദിവ്യാ…

വിളിക്കേട്ടു ഭയത്തോടെ എന്നെ നോക്കുന്ന അവളെ നോക്കി

നിനക്കിപ്പോഴും മുത്ത് മാറി എങ്ങനെ അഫി ആയെന്നു മനസിലായിട്ടില്ല അല്ലേ… അതവിടെ നിക്കട്ടെ… ഞങ്ങളെ കൂട്ടത്തിൽ ഒരാളെ കൊണ്ടുവന്നാൽ അൻപത് ലക്ഷം തരുമ്പോ നീ ചിന്തിക്കണ്ടേ ഞങ്ങൾ ആരാ എന്താ എന്ന്… ഏന്റെ ഒറ്റക്കൈയിൽ തൂങ്ങികിടന്നു മരണം മുന്നിൽ കണ്ട നീ ആ കൈയുടെ കരുത്തെങ്കിലും ഓർക്കണ്ടായിരുന്നോ… നീ ഭദ്രകാളിയുടെ സംഹാര താണ്ടവം കണ്ടിട്ടുണ്ടോ ദിവ്യാ…

ദിവ്യ : ഇ… ഇ… ഇല്ല…

കാണാൻ ആഗ്രഹമുണ്ടേൽ നിന്റെ ആളുകളോട് വരാൻ പറ വരുന്നവരെ ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കും മരണം സമ്മാനമായി നൽകാം…

ദിവ്യ : ഷെബീ… എന്നെ വെറുതെ വിടണം… ഏന്റെ അമ്മ അവിടെ ആശുപത്രീലാ… പൈസക്ക് വേണ്ടി മാത്രമാ… ഞാനിതു ചെയ്തേ… അമ്മക്ക് ഞാനല്ലാതെ ആരുമില്ല…

ആദീ ഇവളെ അമ്മ ആശുപത്രിയിലാണ് പോലും ഇവളെ വെറുതെ വിടണമെന്ന് എന്താടാ ഇപ്പൊ ചെയ്യുക നീയെന്ത് പറയുന്നു…

ബിച്ചു : നിന്റെ ഏതമ്മയാടീ ഹോസ്പിറ്റലിൽ… കെട്ടിയോന്റെ കൂട്ടുകാരന്റെ കൂടെ ഒളിച്ചോടി പോയ തള്ളയോ… നിനക്കാ കള്ളുകുടിയൻ കെട്ടിയോനും മുഴുകുടിയൻ തന്തയും രണ്ട് മക്കളുമല്ലാതെ ആരാടീ ഉള്ളേ… ഞങ്ങളെന്താ പൊട്ടൻ മാരാന്ന് കരുതിയോ നീ…

ഹാ… ബെസ്റ്റ് അപ്പൊ നിനക്ക് ശെരിക്കും തള്ള ഇല്ലായിരുന്നല്ലേ…

ഒന്നും പറയാതെ നിൽക്കുന്ന അവളെ ഒന്ന് നോക്കി

ഗിരീ… അകത്തേക്ക് വാ…

ഷട്ടറുകൾ ഉഴരുന്നതും വണ്ടികളും കൈയിൽ ആയുധവുമായി ആളുകളും അകത്തേക്ക് വരുന്നതും കൂടെ കണ്ടതും എല്ലാരുടെ മുഖത്തും ഭയം വർധിച്ചു അഫി കൈകളിൽ അവന്റെ തന്നെ ഷർട്ട് വലിച്ചുകീറി മുറുക്കികെട്ടി രക്തം നിൽപ്പിച്ചിരിക്കുന്നു അവനരികിൽ ചെന്നിരുന്നു

ജയിംസ്… എനിക്കെങ്ങനെ നിന്റെ പേരറിയും എന്നാവും നീ ഇപ്പൊ ചിന്തിക്കുന്നത്… അതവിടെ നിൽക്കട്ടെ… നീ എങ്ങനെയാണ് ഞങ്ങളെ റീച്ച് ചെയ്തത്…

മിണ്ടാതിരിക്കുന്ന അവനെ നോക്കി

ദേഹം നോവാതെ പെട്ടെന്ന് പറഞ്ഞാൽ നിനക്ക് നല്ലത് ഇല്ലെങ്കിൽ നിന്റെ ചേട്ടന്റെ അവസ്ഥയാവും നിനക്കും

ജയിംസ് : ഇവൾ വാട്സാപ്പിൽ നിങ്ങളോടൊപ്പം നിൽക്കുന്ന ഫോട്ടോ സ്റ്റാറ്റസിട്ടത് ഞങ്ങളെ കോളനിയിലെ ഒരു ചേച്ചി കണ്ടു… ചേച്ചിയാ എന്നെ വിളിച്ചുപറഞ്ഞത്… ഇവളെ നമ്പർ ചേച്ചി തന്നപ്പോ ഞാനിവളെ കോൺടാക്റ്റ് ചെയ്തു… അങ്ങോട്ട് വന്നാൽ (അഫിക്കുനേരെ അറ്റു പോയ കൈ ചൂണ്ടി) ഇവളുണ്ടാവും എന്ന് പേടിച്ച് നിങ്ങളിൽ ഒരാളെ ഇവിടെ എത്തിച്ചുതന്നാൽ പൈസ കൊടുക്കാം എന്ന് പറഞ്ഞപ്പോ ഇവൾ സമ്മതിച്ചു…

എന്നിട്ട് നീയാ ഫോട്ടോ ആർക്കൊക്കെ അയച്ചു

നിങ്ങളെ പറ്റി അറിയാത്തത് കൊണ്ട് ആരൊക്കെയാ നിങ്ങളെ ആളെന്ന് അറിയില്ലല്ലോ… അതുകൊണ്ട് ആർക്കും ഫോട്ടോ അയക്കാനോ ആരോടും നിങ്ങളെ പറ്റി അന്വേഷിക്കാനോ നിന്നില്ല…

എന്തായിരുന്നു നിങ്ങളുടെ പ്ലാൻ…

ജയിംസ് : ഒരാളെ ഇവിടെ കൊണ്ടുവന്നു കൊന്നാൽ കാണാനും ബോഡി വാങ്ങാനും ബാക്കിയുള്ളവർ വരും തിരിച്ചു പോവും വഴി ആക്സിഡന്റ് ആക്കി കൊല്ലാൻ ആയിരുന്നു… എന്നെ വിട്ടേക്ക് ഞാനിനി ഒന്നിനും വരില്ല…

ശെരിയാണ് നീയിനി ഒന്നിനും വരില്ല നിനെയിനി മറ്റാരും കാണില്ല… നീ എവിടെപ്പോയെന്ന് മറ്റാരും അറിയില്ല… ഗിരീ…ഇവിടെ ഉള്ള ഒരുത്തനെയും ഇനി ഒരാളും കാണരുത്… ഒന്നിനും ഒരു തെളിവും ഉണ്ടാവരുത്…

ഗിരി : എല്ലാത്തിനെയും നല്ല ചില്ലി പരുവത്തിനു കൊത്തി നുറുക്കി ഉൽക്കടലിൽ മീനിന് തീറ്റയാക്കുന്ന കാര്യം ഞാനേറ്റു…

ഇവിടെ ആര് വന്നു എങ്ങനെ തപ്പിയാലുംഒരു തുള്ളി ചോര വീണതറിയരുത്…

ഗിരി : ഒക്കെ ഞാനേറ്റു ബായ്… ഇങ്ങളീ സീൻ വിട്ടേക്ക്… ഇത്‌ ഞാനും പിള്ളാരും നോക്കിക്കൊള്ളാം…

അവളുടെ കൈയിലെ പൊതിയിൽ അൻപത് ലക്ഷം ഉണ്ട് അവന്മാരെ കൈയിൽ വേറേ എന്തുണ്ടെന്നു നോക്ക് അത് നിങ്ങളെടുത്തോ…

അവൾ വാള് ഗിരിയുടെ കൈയിലേക്ക് കൊടുത്ത് മുഖവും കയ്യും കഴുകി വന്നു വണ്ടിക്ക് മുകളിലെ തട്ടമെടുത്തു എനിക്കരികിൽ വന്നു ചുറ്റുമ്പോ ഗിരിയുടെ ആളുകൾ അവർക്കു നേരെ ചെന്നു അവരുടെ കൈയിലെ ആയുധങ്ങൾ വാങ്ങി അവരുടെ കഴുത്തിലേക്ക് കത്തി ചേർത്തു വെച്ച് നിൽക്കുന്ന അവരെ നോക്കി നിൽക്കെ അഫി തട്ടം ചുറ്റി കുത്തി കഴിഞ്ഞ് എന്റെ കവിളിൽ ഉമ്മവെച്ചു

അഫി : പോവാം…

ഒഫ് കോഴ്സ് ബേബി…

കാലെടുത്തു മേലേ വെച്ച് താഴേക്ക് ചാടി ഇറങ്ങി അവൾക്കടുത്തേക്ക് നടന്നു

ദിവ്യാ… ചതിക്ക് മാപ്പില്ല എങ്കിലും നിന്നെ ഞാൻ ഇപ്പൊ വെറുതെ വിടുവാണ്… നിന്നെ ഇപ്പൊ ടാക്സി സ്റ്റാന്റിൽ വിടും… നീ വീട്ടിലെത്തി മൂന്ന് ദിവസം മാക്സിമം ചത്തു പൊയ്ക്കോണം ഇല്ലെങ്കിൽ ജീവനോടെ ഇരിക്കുന്നതോർത്ത് ചാവാൻ പോലും കഴിയാതെ നീ നീറി നീറി ജീവിക്കും… നീ ചത്താലും ഇല്ലെങ്കിലും നാലാം നാൾ ഞാൻ നിന്നെ കാണാൻ വരും… ഇവിടെ ഇന്ന് കണ്ടതോ നീ ചാവുന്നതിന്റെ കാരണമോ നീ ആരോടേലും പറഞ്ഞാൽ നിന്റെ മക്കളടക്കം കുടുംബത്തോടെ നരകിപ്പിക്കും… നിങ്ങളിത്രയും സീക്രട്ടായി ചെയ്ത പ്ലാൻ അറിയാമെങ്കിൽ ഓർത്തോ നിന്റെ വീടിന്റെ ചുവരുകൾ പോലും എനിക്കായി കേൾക്കും… ഗിരിയെ നോക്കി ഞങ്ങൾ വിടുവാ…

Leave a Reply

Your email address will not be published. Required fields are marked *