വഴി തെറ്റിയ കാമുകൻ – 11 25

ഗിരി : ഒക്കെ ഞങ്ങള് നോക്കിക്കൊള്ളാം…

ഉള്ളിൽ നിറഞ്ഞ മരണ ഭയത്തോടെ ഞങ്ങളെ നോക്കി നിൽക്കുന്ന ദിവ്യയോട് വണ്ടിയിൽ കയറാൻ പറഞ്ഞു ഞാൻ വണ്ടിലേക്ക് നടന്നു

അഫി : ഇക്കാ… അവളുമാര് എന്ത് ചെയ്യണമെന്ന്…

ടിക്കറ്റ് ക്യാൻസൽ ചെയ്തേക്കാൻ പറ…

വണ്ടി എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി

അവൾ അവരോട് സംസാരിച്ചു ഫോൺ വെച്ചു

ദിവ്യയെ ടാക്സിസ്റ്റാന്റിൽ ഇറക്കിവിട്ട് എയർ പോർട്ടിൽ ചെന്ന് അവരെ കണ്ടതും മൂന്നുപേരും ഓടിവന്നു കെട്ടിപിടിച്ചു നന്നായി പേടിച്ചിട്ടുണ്ട്

സാരോല്ല… പോവാം…

റിയ : പോവാ… നമുക്കിവിടെ വേണ്ട നാട്ടി പോവാം… ഇനിയും പ്രശ്നമാവും…

ഇല്ല… (അവളുടെ തലയിൽ തലോടി നെറ്റിയിൽ ഉമ്മവെച്ച്)ഇനി ഒരു പ്രശ്നോം ആവില്ല… ടെൻഷനാവണ്ട… നമുക്ക് പോവാം…

ലെച്ചു : അവളാകെ പേടിച്ചു… നിങ്ങൾ വരുന്നൂന്നു പറയും വരെ കരഞ്ഞോണ്ടിരിപ്പായിരുന്നു…

ആണോടീ…

ചേച്ചി വെറുതെ പറയുവാ…

അതെന്നെ എനിക്കറിഞ്ഞൂടെ എന്റെ പെണ്ണ് സ്ട്രോങ്ങാണെന്ന്… (അവളുടെ പേടി ഒപ്പമുള്ളവരോട് പറയാൻ കഴിയാതെ അവളെത്ര പേടിച്ചിട്ടുണ്ടാവുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു അവളുടെ കവിളിൽ പിടിച്ച് വലിച്ചു) പേടിക്കണ്ടട്ടോ നിന്റെ ഇത്ത എന്നെ തൊടാൻ പോലും സമ്മതിച്ചില്ല അവളുത്തന്നെ ഫിനിഷ് ചെയ്തു…

ലെച്ചു : ഞങ്ങള് കേട്ടു…

മുത്ത് : കാക്കൂ… അതെന്താ ഈ സ്വീറ്റ്ഡെവിൾ…

വണ്ടിയിൽ കയറ് പോവുമ്പോ പറയാം…

വണ്ടി അമൃതയിലേക്കെടുത്തു

അത് കുറച്ച് പഴയ കഥയാ പണ്ടിവളിവിടെ പഠിക്കുന്ന കാലത്ത്… അപ്പൊ ഇവരെ കൂടെ പഠിക്കുന്നൊരു പെണ്ണ് ഒരുദിവസം ഇവളെ കോളേജിന് മുകളിന്ന് ചാടി മരിച്ചു… പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണവൾ പലപ്പോഴായി റേപ്പ് ചെയ്യപ്പെട്ട കാര്യവും അവൾ പ്രഗ്നെന്റ് ആണെന്ന കാര്യവും അറിയുന്നത്…

മുത്ത് : എന്നിട്ട്…

ഇന്ന് നമ്മളെ ഓടിച്ചവനില്ലേ… അവന്റെ ചേട്ടൻ അന്നിവിടത്തെ വലിയ പുള്ളിയാ… കൊച്ചി പോത്തൻ എന്നാ അവനെ അന്നിവിടെ വിളിച്ചോണ്ടിരുന്നത്… അന്നവനൊരു മുപ്പത്തഞ്ചു വയസ് കാണും… അന്നിവിടെ ഒരുവിധം സ്റ്റേഷനിലെല്ലാം അവന്റെ പേരിൽ കൊലപാതകമടക്കം കേസുമുണ്ട്… രണ്ടുവട്ടമായി പിടിക്കാൻ ചെന്ന പോലീസുകാരെ വെട്ടിയ കേസ് വേറെയും… മെയിൻ പ്രശ്നം അവനന്ന് താമസിക്കുന്ന കോളനിയായിരുന്നു അവിടെ കയറാൻ ഇവിടുത്തെ പോലീസുകാർക്ക് പോലും മടിയായിരുന്നു… അവരെ പറഞ്ഞിട്ടും കാര്യമില്ല തലേം വാലും ഇല്ലാത്തതുങ്ങള് അവിടെ പുറത്തൂനൊരാള് കയറിയാ കൊച്ചുങ്ങളെ കയ്യില് വരെ കത്തികൊടുക്കുന്ന ടീമാ… ആളെ മനസിലായപ്പോ അന്വേഷിച്ച പോലീസുകാരന്റെ ചൂടങ്ങു തണിഞ്ഞു… കേസിനെ പറ്റി ചോദിക്കാൻ ചെന്ന ഇവരോട് “കോളനി കയറി അവനെ പൊക്കാൻ ഞങ്ങളെകൊണ്ട് പറ്റില്ല ഞങ്ങക്കും കുടുംബവും കുട്ടികളും ഉള്ളതാ” എന്നയാള് തീർത്തങ്ങു പറഞ്ഞു ഇനി അയാക്കെന്തേലും പറ്റിയാ അന്വേഷണം കോപ്പ് എന്നും പറഞ്ഞു ഞങ്ങളെ നേരെ വന്നേക്കരുതെന്നിവളും പറഞ്ഞു… സ്റ്റേഷനിന്ന് ഇറങ്ങിയപാടെ എന്നെ വിളിച്ച് കാര്യം പറഞ്ഞപ്പോ നിങ്ങള് കേറി പൊട്ടിച്ചോ ഞങ്ങള് പിറകിനുണ്ടെന്ന് ഞാനും പറഞ്ഞു… ഇവളെ കൂടെ ഉള്ളോര് പേടിച്ചിട്ട് ഇറങ്ങാതിരുന്നപ്പോ… ഇവള് തന്നെ അങ്ങിറങ്ങി ചെന്നു ഞങ്ങള് ചെല്ലുമ്പോ ഇവള് ആറടി ഉയരോം ഒത്ത വണ്ണവുമുള്ള അങ്ങേരെ ബെൽറ്റിനടിച്ചോണ്ട് കോളനിടെ പാതി വരെ എത്തിയിട്ടുണ്ട് ചുറ്റിലും ഉള്ളവരെല്ലാം ചോര ഒലിപ്പിച്ചു കിടപ്പുണ്ട് ഡ്രെസ്സിലും മുഖത്തൊക്കെ അയാളേം ഒപ്പമുണ്ടായിരുന്നവരേം ചോരേം ഒലിപ്പിച്ചോണ്ട് ടൗണിക്കൂടെ ഇവളയാളെ ബെൽറ്റിനടിച്ച് കൊണ്ടുവരുമ്പോ അന്ന് ആ കാഴ്ച്ച കാണാൻ ഈ നാട് മൊത്തമുണ്ടായിരുന്നു കോളേജിന് മുന്നിൽ എത്തുമ്പോയേക്കും നടക്കാൻ കഴിയാത്ത അയാളെ നിസാരമായി ഒരു കൈയിൽ തൂക്കിയെടുത്ത് ആ പെണ്ണ് ചാടിച്ചത്ത അതേ സ്ഥലത്ത് അയാളെ കൊണ്ടിട്ടു സർജിക്കൽ ബ്ലേഡിന് കഴുത്തിൽ ഒറ്റ വര അന്നത്കണ്ടുനിന്ന കോളേജിലെ പിള്ളേരാരോ ഉറക്കെ ഡെവിൾ എന്ന് വിളിച്ചത് കേട്ട് വേറാരോ തിരുത്തി വിളിച്ചതാ സ്വീറ്റ് ഡെവിൾ എന്ന്… അവരെയും കുറ്റം പറയാൻ പറ്റില്ല ആ നേരത്തിവക്ക് ചെകുത്താന്റെ മുഖമായിരുന്നു നല്ല സുന്ദരിയായ ചെകുത്താന്റെ മുഖം…

മുത്ത് : അപ്പൊ അയാള് ചത്തോ…

ഹേയ് അപ്പൊ തന്നെ ട്രീറ്റ്മെന്റ് കിട്ടിയകൊണ്ട് ജീവൻ തിരിച്ചുകിട്ടി… പക്ഷേ ഇവള് കഴുത്തിൽ വരഞ്ഞ വരക്ക് കഴുത്തിനു തായേക്ക് ചലനമങ്ങു പോയി…

മുത്ത് : കേസൊന്നും ആയില്ലേ…

മുകളിന്ന് വിളിക്കേണ്ടവർ വിളിക്കുകേം പോലീസുകാർക്ക് മുൻപേ ഉള്ള കലിപ്പും എല്ലാം കൂടെ കേസില്ലാതെ ഒതുങ്ങി…

മുത്ത് : ഇത്താന്റെ കയ്യിങ്ങുതന്നെ (അവളുടെ കൈ പിടിച്ച് കുലുക്കി) എന്തായാലും നന്നായി ഇത്താ അയാക്കൊക്കെ അങ്ങനെ തന്നെ കിട്ടണം…

എങ്കി നമുക്ക് നാട്ടിലേക്ക് വിട്ടാലോ… നിങ്ങളെ ഇവിടുത്തെ പരിപാടി കഴിഞ്ഞില്ലേ…

അഫി : ഇല്ല ഇന്ന് ഒന്നൂടെ പോണം…

റിയ : ഒന്നും വേണ്ട പോവാം… എനിക്ക് പേടിയാവുന്നു…

അഫി : അവളെന്താ പറയുന്നേ…

വേണ്ട പോവാ… അവക്ക് പേടിയാവുന്നെന്ന്…

അഫി : എന്ത് പേടി മിണ്ടാതിരുന്നോണം… ഇന്നത് കയ്യാതെ ആരും എങ്ങോട്ടും പോണില്ല…

അവളുടെ പേടി നിറഞ്ഞ മുഖം കണ്ട് മുന്നോട്ട് നീങ്ങി അവളുടെ താടിയിൽ പിടിച്ച്

അഫി : നിനക്കെന്നെ വിശ്വാസമില്ലേ…

മ്മ്…

അഫി : ഏന്റെ ജീവൻ പോവാതെ നിങ്ങളെ ആരെയും ഒരാളും തൊടില്ല…

അവളുടെ സംസാരം കേട്ട് ഒന്നടങ്ങി എങ്കിലും റിയയുടെ മുഖത്ത് ഭയം മാറിയിട്ടില്ല

അഫി : സെലിന്റെ വീട്ടിലേക്കാണേ…

അതെങ്ങോട്ടാ…

അവൾ പറഞ്ഞു തന്ന വഴിയിലൂടെ മുന്നോട്ട് പോവേ

അല്ലെടീ ഇവിടെ എന്താ നിങ്ങൾക്ക് പരിപാടി…

അഫി : അത് പിന്നെ പറഞ്ഞുതരാം… ഇപ്പൊ നേരെ നോക്കി വണ്ടിയോടിക്ക് ചെക്കാ…

ലെച്ചു മുന്നോട്ട് കുനിഞ്ഞു ഏന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചു

ഡി അവളെ വീട്ടിൽ ആരുമില്ലേ…

അഫി : അവളെ കെട്ടിയോനുണ്ട്…

ഞാൻ വരുന്നോണ്ട് അങ്ങേർക്ക് പ്രശമൊന്നുമുണ്ടാവില്ലല്ലോ…

അഫി : എന്ത് പ്രശ്നം… അവൻ ഒന്നും മിണ്ടൂല… സെലിൻ പറയുന്നതിന്റെ അപ്പുറവും ഇപ്പുറവുമില്ല… അവൻ സ്ലേവ്മൈന്റ് ആണ്… അവളാണേൽ മാസ്റ്റർ മൈന്റും… അതോണ്ട് അവര് രണ്ടാളും സെറ്റാ…

മ്മ്…

പോവുന്ന വഴി എനിക്കും മുത്തിനും ഓരോ ജോഡി ഡ്രെസ്സും വാങ്ങി ഞങ്ങൾ സെലിന്റെ വീടിനു മുന്നിൽ എത്തുമ്പോ മുറ്റമടിക്കുന്ന അൽപ്പം ചബ്ബി ശരീരക്കാരനായ അവനെ നോക്കി അഫി

അഫി : ഇക്കാ… ഇത്‌ സെലിന്റെ കെട്ടിയോൻ ഭ്രൂണോ…

ഹായ് ഭ്രൂണോ… (ഞാൻ അവനുനേരെ കൈ നീട്ടി)

ഹായ്… (കൈ പിടിച്ചുകൊണ്ട്)

യാത്രചെയ്തു മുഷിഞ്ഞിരിക്കുവാ ഞാനൊന്ന് ഫ്രഷാവട്ടെ… ഇപ്പൊ ബ്രൂണോയും തിരക്കിലല്ലേ വിശദമായി പിന്നെ പരിചയപ്പെടാം…

ശെരി…

സെലിൻ പുറത്തേക്ക് വന്നു ഞങ്ങളെ ഹഗ് ചെയ്തു സ്വീകരിച്ചു ബ്രൂണോയെ നോക്കി

Leave a Reply

Your email address will not be published. Required fields are marked *