വഴി തെറ്റിയ കാമുകൻ – 11 25

അവളെ വലിച്ചു മാറിലേക്കിട്ട് ഇറുക്കെ കെട്ടിപിടിച്ചു

മോളേ… ഒന്നൂടെ വിളിക്ക് പൊന്നേ…

റിയ : ഇച്ചായാ…

അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീര് ഏന്റെ തോളിൽ ഉറ്റി മുതുകിലൂടെ ഒലിച്ചു

ഒന്നൂടെ…

റിയ : ഇച്ചായാ…

അവളുടെ കവിളുകളെ കോരിയെടുത്തു മുഖം മുഴുവൻ ഉമ്മകൊണ്ട് മൂടി അവളുടെ കണ്ണിലേക്കു നോക്കി

മോളേ… എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല…

റിയ : എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല…

അവളുടെ ചുണ്ടുകളുടെ ചലനവും ശബ്ദവും സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി

സംസാരിക്കാൻ പറ്റുമെന്ന് ഇത്ത പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല… ഇത്‌ നോക്ക്… (കഴുത്തിലെ ശ്വാൾ മാറ്റി കഴുത്തിൽ ഇട്ടിരിക്കുന്ന ബെൽറ്റ് കാണിച്ചു) ഇതുവെച്ചാ സംസാരിക്കാൻ പറ്റുന്നെ…

ഞാൻ കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന അഫിയെയും ലെച്ചുവിനെയും നോക്കി കൈ കാണിച്ചതും

വിളിക്കായി കത്തുനിന്നപോലെ അവർ വന്ന് ഞങ്ങളെ കെട്ടിപിടിച്ച പിറകെ അരികിലിരിക്കുന്ന മുത്തിനെയും ചേർത്തുപിടിച്ചു പിടിവിടാതെ എല്ലാരും കരഞ്ഞുകൊണ്ട് എത്രസമയം ഇരുന്നെന്നറിയില്ല പിടി വിട്ട് കണ്ണ് തുടച്ചുകൊണ്ടിരിക്കെ

അഫി : അള്ളോഹ് ഞാൻ മറന്നു… (ഫോൺ എടുത്ത് കാൾ ചെയ്തു)

ഹലോ… ഡോക്ടർ ഹെലൻ,

…………

സംസാരിക്കാൻ പറ്റുന്നുണ്ട്…

…………

ഇല്ല സാർ, ഒരു കുഴപ്പവുമില്ല… ക്ലിയറാണ്…

…………

ഒകെ സാർ, താങ്ക്യൂ… താങ്ക്യൂ വേരിമച്ച് ഡോക്ടർ… ഞങ്ങൾ വരാം…

ഫോൺ വെച്ചുകൊണ്ട് എന്നെ നോക്കി

ലെച്ചു : അവിടുന്ന് സംസാരിച്ചുനോക്കാൻ പറഞ്ഞിട്ട് അവൾക്ക് സംസാരിക്കാൻ പറ്റിയാൽ ആദ്യം അവളെ ഇച്ചായൻ കേൾക്കണമെന്ന് അവൾക്ക് വാശി… അപ്പൊ അഫി ഡോക്ടറോട് പറഞ്ഞ് സമ്മതിപ്പിച്ചതാ…

ഡി എന്നാലും എങ്ങനെ…

അഫി : ഇവൾക്ക് കേൾക്കാൻ കഴിഞ്ഞിട്ടും സംസാരിക്കാൻ കഴിയുന്നില്ല എന്ന് അരിച്ചപ്പോയേ ചിലപ്പോ സംസാരിക്കാൻ കഴിഞ്ഞാലോ എന്ന് എനിക്കൊരു തോന്നാലുണ്ടായിരുന്നു… ഇവൾ സംസാരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നതും അത് കണ്ട് ഇക്കാക്കും ഞങ്ങൾക്കുമുള്ള സങ്കടോം എല്ലാം കൂടെ എന്തെങ്കിലും ചാൻസ് ഉണ്ടോ എന്ന് നോക്കാൻ ആണ് ഞാനിവളെ ഞങ്ങളെ ഹോസ്പിറ്റലിൽ പെത്തോളജിസ്റ്റായ രാഹുൽ ഡോക്ടറേ കാണിക്കുന്നത് എല്ലാ ടെസ്റ്റും കഴിഞ്ഞപ്പോ എപ്പോഴോ തൊണ്ടയിൽ മുൻപ് പറ്റിയ മുറിവ് കാരണമാണ് സംസാരിക്കാൻ പറ്റാത്തത് എന്നും അത് ഓപ്പറേഷൻ ചെയ്തു ശെരിയാക്കാൻ പറ്റുന്ന സിറ്റുവേഷൻ അല്ലെന്നും പറഞ്ഞതിനൊപ്പം ഞാൻ ഒരു നമ്പർ തരാം കോണ്ടാക്റ്റ് ചെയ്തുനോക്ക് ഇതുപോലുള്ള ചലഞ്ച്ചീവ് ആയിട്ടുള്ള പ്രശ്നങ്ങളെപ്പറ്റി പഠിച്ചു പരിഹാരം കാണാൻ താല്പര്യമുള്ള ആളാണ് സ്കോട്ട്ലാൻഡ് കാരനായ വേൾഡിലെതന്നെ ബെസ്റ്റ് പെതോളജിസ്റ്റും ആയ അലൻ തോമസ് അദ്ദേഹം അമേരിക്കയിൽ നടന്ന മെഡിക്കൽ കോൺഫ്രൻസിൽ വെച്ചാണ് അദ്ദേഹത്തെ ഞാൻ പരിജയപെട്ടത് അദ്ദേഹത്തിന് ഞാൻ മെഡിക്കൽ റിപ്പോർട്സ് മെയിൽ ചെയ്യാം ഡോക്ടറും ഒന്ന് കോണ്ടാക്റ്റ് ചെയ്യ് ഇത്‌ ചികിത്സ കുറച്ചധികം എക്സ്പെൻസീവ് ആവും എത്ര ചിലവായാലും അവൾ സംസാരിച്ചാൽ മതി എന്ന് പറഞ്ഞ് പുറത്തേക്ക് വന്നപ്പോഴും ഉറപ്പില്ലാത്തത്കൊണ്ട് ഞാനീ കാര്യമൊന്നും ഇവളോട് പറഞ്ഞില്ല പിന്നെയും പലപ്പോഴായി അലൻ ഡോക്ടർ പറഞ്ഞ പ്രകാരം രാഹുൽ ഡോക്റ്ററിന്റെ സഹായത്തോടെ പല ടെസ്റ്റുകളും നടത്തി എല്ലാം ശെരിയായി അങ്ങോട്ട് ചെല്ലാൻ വിസ നോക്കിയപ്പോ അമേരിക്കൻ വിസ റിജക്റ്റ്ആയി ഡോക്ടർക്കും അസിസ്റ്റന്റിനും ഇങ്ങോട്ട് വിസയും ടിക്കറ്റും എടുത്തുകൊടുത്ത് കൊണ്ടുവന്നു ഇന്നലെ കാലത്താണ് ഡോക്ടർ ഇവിടെ ഏത്തിയത്

സെലിനോടും ബ്രൂണോ യോടും യാത്രപറഞ്ഞു അഫിയുടെ വണ്ടി ഞാൻ അടുത്തദിവസം വരുമ്പോ എടുക്കാം എന്ന് തീരുമാനിച്ചു സുഹൈലിന്റെ വണ്ടിയിൽ തിരികെ നാട്ടിലേക്ക് യാത്രയാവും വഴി ലെച്ചുവും മുത്തും റിയയും കൂടെ എടുത്ത പുതിയ ഫോണും സിമ്മും കൊണ്ട് അവൾ ചെക്കന്മാരെ വിളിച്ച് പറ്റിക്കാൻ തുടങ്ങി

നിങ്ങൾ വെറുതെ ഫൗൾ കളിക്കണ്ട എല്ലാരേയും വിളിക്കുന്നത്കൊണ്ട് അവരെന്തായാലും ആളെ മനസിലാക്കും

പറഞ്ഞപോലെ തന്നെ ലെച്ചുവിന് ബിച്ചുവിന്റെ കാൾ വന്നു അവൾ ലൗഡ് സ്പീക്കറിൽ ഇട്ടു

ഹലോ… അമ്മാ…

എന്താടാ…

ഒന്നൂല്ല… എവിടെയാ…

നാട്ടിലേക്ക് വരുവാ… എന്തെ…

വേറാരാ കൂടെ…

എല്ലാരുമുണ്ട്…

ആരൊക്കെ…

ഞങ്ങൾ അഞ്ചാളും ഉണ്ട്…

വേറേ ആരുമില്ലേ…

ഇല്ല…

റിയ ചേച്ചി പുതിയ സിം എടുത്തോ…

ഇല്ലല്ലോ…

9********6 ഇതാരെ നമ്പറാ…

ആർക്കറിയാം…

ദേ അമ്മാ തമാശ കളിക്കല്ലേ… നിങ്ങളെ കൂടെ വേറെ ആരാ…

ആരുമില്ല…

ഓഹ് അങ്ങനെ ആണല്ലേ… ശരിയാക്കിത്തരാം…

അവൻ ഫോൺ വെച്ചതും എല്ലാരും ചിരിച്ചു

റിയയുടെ ഫോൺ വാങ്ങി അത് ഓഫ്‌ ചെയ്തു സിം ഊരി മാറ്റി ബാറ്ററി ഫോണിൽ ഇടാതെ മാറ്റിവെച്ചു

തമാശയൊക്കെ കൊള്ളാം… പക്ഷേ നമ്മളിവിടിരുന്നു സംസാരിക്കുന്നത് അവർ അവിടിരുന്നു കേൾക്കും ഇപ്പൊ നിന്നെ വിളിച്ചത് ഈ സിമ്മിന്റെ അടുത്ത് കോമൺ ആയിട്ട് ഉള്ള സിമ്മിന്റെ ലൊക്കേഷൻ നോക്കിയാ… അതുകൊണ്ടാ നിങ്ങൾ വിളിച്ച് പറ്റിക്കുന്ന കാര്യം പറഞ്ഞപ്പോഴേ അവളുടെ ഫോണിന്ന് അതിന് നിക്കണ്ട എന്ന് ഞാൻ പറഞ്ഞേ…നമ്മൾ മൂന്നും കൂടി ഒരുമിച്ചു കിടക്കുന്ന ഫോട്ടോസ് അടക്കം ഉണ്ടതിൽ…

ഏന്റെ ഫോൺ അടിയുന്ന കേട്ട് ഞാൻ അവരെ നോക്കി ഫോൺ എടുത്തു സ്പീക്കറിൽ ഇട്ടു

ആദി : എടാ… നിങ്ങളെ കൂടെ വേറെ ആരേലുമുണ്ടോ…

ഇല്ല… എന്തെ…

ടെൻഷൻ ആവാനൊന്നുമില്ല… ഒരു ഫോൺ നിങ്ങളെ സൈം ലൊക്കേഷൻ കാണിച്ചുകൊണ്ട് ഇത്രയും സമയം ഞങ്ങൾക്കെല്ലാം കാൾ വന്നു… സംസാരിക്കുന്നത് ഒരു പെണ്ണാണ് സിം ആണേൽ റിയയുടെ പേരിലും… പെട്ടന്ന് ഫോൺ ഓഫായി മെയിൽ ഐഡി ഇല്ലാത്ത ലോക്കൽ ഫോൺ ആണ്… ഇനി വല്ല പണിയും…

അതിവരു നിങ്ങളെ കളിപ്പിച്ചതാ… വെറുതെ അതിന്റെ വാല് പിടിക്കണ്ട… പിന്നെ ആ നമ്പറും ഫോണും തപ്പണ്ട…

ഒക്കെ ഡാ…

ഫോൺ കട്ട് ചെയ്തതും മൂന്നും കൂടെ എന്നെ തിന്നാൻ വന്നു

അഫി : പറഞ്ഞില്ലേൽ നല്ല സുഗമുണ്ടാവും… കാലത്ത് കണ്ടില്ലേ അതുപോലെ ചിലപ്പോ ഒരു പടതനെ വരും അതോർത്താ ഞങ്ങൾ ആദ്യം തന്നെ ഇത്‌ ശെരിയാവില്ലെന്ന് പറഞ്ഞേ… അത് വിട്ടേക്ക് എന്തായാലും കാര്യം അവർ അറിഞ്ഞില്ലല്ലോ നമുക്ക് അവിടെ എത്തിയിട്ട് നേരിട്ട് പറ്റിക്കാം…

റിയയുടെ വാ തോരാതുള്ള സംസാരം കേട്ടുകൊണ്ട് പോവും വഴി ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ കയറി ഭക്ഷണത്തിനു ഓർഡർ കൊടുത്തത് പോലും റിയയാണ് ശെരിക്കും പറഞ്ഞാൽ ഞങ്ങൾക്ക് സംസാരിക്കാൻ അവസരം തരാതെ സംസാരിക്കുന്ന അവളെ കൊച്ചുകുട്ടിയുടെ ചേഷ്ടകളും സംസാരവും കൗതുകത്തോടെ കാണുന്നപോലെ ഞങ്ങൾ നോക്കി കണ്ടു

റിയ : ഇച്ചായാ…

എന്തോ…

റിയ : നമുക്ക് മതറിന്റെ അടുത്തൊന്നു പോയാലോ…

പോവാലോ… ഇപ്പൊ പോവും വഴി കയറിയിട്ട് പോവാം…

Leave a Reply

Your email address will not be published. Required fields are marked *