വഴി തെറ്റിയ കാമുകൻ – 11 25

പറഞ്ഞപോലെ പോവും വഴി അവൾ അവിടുള്ള കുട്ടികൾക്കായും മതറിനായും പലഹാരങ്ങളും ഡ്രെസ്സും വാങ്ങി അവൾ പറഞ്ഞ വഴിയിലൂടെ ചെന്ന് തുരുമ്പെടുത്ത ഗേറ്റിനുമുന്നിൽ വണ്ടി ചെന്ന് നിൽക്കെ മുന്നിലെ ബോർഡിൽ മേരി മാതാ ഓർഫനേജ് എന്ന ബോർഡ് വായിച്ചുകൊണ്ട് ഗേറ്റ് തുറന്നുഞങ്ങൾ അകത്തേക്ക് കയറി അവളെ കണ്ട സന്തോഷത്തിൽ മദർ അവളെ കെട്ടിപിടിച്ചു വണ്ടിയിൽ നിന്നും പലഹാരങ്ങളും ഡ്രെസ്സും എടുത്ത് ഞങ്ങൾ പിറകെ ചെല്ലേ

ഈശോമിശിഹാക്കും സുഖമായിയിരിക്കട്ട…

അവളുടെ ശബ്ദം കേട്ട് അവരിൽ ആരെങ്കിലും ആവും ചോദിച്ചതെന്നോർത്ത് അവരെ മൂവരെയും നോക്കി

ഇപ്പോഴുമെപ്പോഴും സ്തുതിയായിരിക്കട്ടെ… വരൂ അകത്തേക്കിരിക്കാം…

മതറിന് സുഖമല്ലെ…

കർത്താവിന് സ്തുതി… സുഖമായിരിക്കുന്നു… (പറഞ്ഞുകഴിഞ്ഞു ഞെട്ടികൊണ്ട് അവളെ നോക്കി)

എന്താ മദർ ഇങ്ങനെ നോക്കുന്നേ…ഞാൻ തന്നെയാ സംസാരിച്ചേ…

അവളെ പിടിച്ചുമ്മ വെച്ചു (നിറഞ്ഞ കണ്ണുകളോടെ മദർ കൈകൾ മേലേക്കുഴർത്തി) കർത്താവേ… നിനക്ക് സ്തുതി…

റിയ തന്നെ ഞങ്ങളെ അവർക്ക് പരിചയപെടുത്തി അവളുടെ അനിയത്തിമാരെ കാണാൻ പോകെ അവിടെ ഉള്ള എല്ലാ കുട്ടികൾക്കും എന്തെങ്കിലും ഡിഫെക്റ്റ് ഉണ്ടെന്ന് ഞങ്ങൾക്ക് മനസിലായി

എല്ലാം കഴിഞ്ഞു സംസാരിച്ചുകൊണ്ടിരിക്കെ

റിയ : മദർ… എനിക്ക് മതറിനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു

മദർ : എന്താ കുഞ്ഞേ…

റിയ : അത്… മദർ… ഞങ്ങൾ ഇഷ്ടത്തിലാണ്… (മടിച്ച് മടിച്ച് അവളത് പറഞ്ഞു)

മദർ : നന്നായി കുഞ്ഞേ… കല്യാണപ്രായം ആയല്ലോ ജോലി ഒക്കെ ആയ സ്ഥിതിക്ക് ഇനിയും നീട്ടാതെ ഒരു കല്യാണം നോക്കാം എന്ന് പറയാൻ വരികയായിരുന്നു…

അതല്ല… ഞാൻ ക്രസ്ത്യൻ അല്ല…

മദർ : ദൈവത്തിന്റെ മുന്നിൽ എല്ലാരും സമൻ മാരല്ലേ കുഞ്ഞേ… അനാതകൾക്കും ആശരണർക്കും താങ്ങാവുന്നവരാരോ അവരെല്ലാം കർത്താവിനു പ്രിയപ്പെട്ടവർ…

സംസാരം കഴിഞ്ഞു റിയ വീണ്ടും അനിയത്തിമാർക്കടുത്തേക്ക് പോയി യാത്രപറഞ്ഞു തിരികെ വന്നു റിയയെ മാറ്റിനിർത്തി

റിയാ… മതറിനോട് ഈ സ്ഥാപനം നടത്തികൊണ്ടുപോവാനുള്ള മുഴുവൻ ചിലവ് നമ്മെകൊണ്ട് കഴിയുന്നകാലം നമ്മൾ നൽകികൊള്ളം എന്ന് പറ

പറഞ്ഞത് കേട്ടതും അവളെനെ കെട്ടിപിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി

എന്താ മോളേ എന്ത് പറ്റി…

റിയ : സന്തോഷം കൊണ്ടാ… ഇവിടെ അങ്ങനെ ആരും പൈസയൊന്നും കൊടുക്കില്ല മതറിന്റെ ഒറ്റ ആളെ നിർബന്ധം കൊണ്ടാ ഈ സ്ഥാപനം മുന്നോട്ട് പോകുന്നെ… എന്നെ പഠിപ്പിക്കാൻ കഴിഞ്ഞത് ഞാൻ നന്നായി പഠിക്കുന്നത് കൊണ്ടും എന്നെ കിട്ടുമ്പോ കൂടെത്തന്നെ ഉണ്ടായിരുന്ന പണം മദർ അന്ന് ബാങ്കിൽ ഇട്ടതും കൊണ്ടാ… ഞാൻ ഈമാസത്തെ ശമ്പളം മതറിന് അയച്ചുകൊടുക്കാൻ ഇച്ചായനോട് ചോദിക്കണം എന്ന് കരുതിയിരിക്കുവായിരുന്നു… താങ്ക്യൂ ഇച്ചായാ… ഏന്റെ അനിയത്തിമാർക്കിനി നല്ലോണം പടിക്കാം… എല്ലാർക്കും എന്തേലും കുറവുണ്ടെങ്കിലും എന്തേലും കഴിവുമുണ്ട്… വാ ഞാൻ കാണിച്ചുതരാം…

കണ്ണ് തുടച്ചുകൊണ്ട് എന്നെയും വലിച്ച് വരാന്തയിലൂടെ ഓടുകയോ നടക്കുകയാ എന്ന് പറയാൻ കഴിയാത്തപോലെ അവൾ വേകത്തിൽ മുന്നോട്ട് നീങ്ങി

റിയ : ഇച്ചായാ… ഇത്‌ ലിയ ലിയ നല്ലോണം പാടും… ലിയമോൾ ഇച്ഛയാനൊരു പാട്ട് പടിക്കൊടുക്ക്…

ലിയ : (ചിരിച്ചുകൊണ്ട്) ഏത് പാട്ടാ ചേച്ചീ…

റിയ : മോൾക്ക് ഏറ്റോം ഇഷ്ടോള്ള പാട്ട് പാടിക്കോ…

ലിയ : (ആലോചിച്ചുകൊണ്ട്)മ്മ്… സർവ്വ സംരക്ഷകാ… ഏകനാം ദൈവമേ…. സർവ്വ സ്തുതിയും നിനക്കുതന്നെ… കാരുണ്യവാനും ദയലുവുമല്ലോനീ കർത്താവേ നീ സർവ്വ ലോക രാജൻ… നിന്നോട് മാത്രം സഹായങ്ങൾ തേടുന്നു നിൻ മുന്നിൽ മാത്രം വണങ്ങിടുന്നു…സർവ്വ സംരക്ഷകാ……

മനോഹരമായ ശബ്ദത്തിൽ താളം പിഴക്കാതെയുള്ള അവളുടെ പാട്ടിൽ ലയിച്ചിരുന്നു അവളുടെ ശബ്ദവും പാടുന്ന താളവും ആത്മാവിനെ കൊത്തി പറന്നുയരും പോലെ കണ്ണടച്ചു ഈലോകം തന്നെ മറന്നു കൊണ്ടവളുടെ പട്ടിൽ ലയിച്ചിരുന്നു

പിന്നെയും കണ്ടു ചിത്രം വരക്കുന്നവരും അക്ഷരങ്ങൾ കൊണ്ട് മായാ ജാലം തീർക്കുന്നവരും പാട്ട്പെടുന്നവർ കണക്കിൽ ഇലക്ട്രോണിക്സിൽ സൈൻസിൽ കമ്പ്യൂട്ടറിൽ മ്യൂസിക്കൽഇൻസ്‌ട്രുമെന്റ്സിൽ സ്പോർട്സിൽ എന്നിങ്ങനെ പല പല മേഖലകളിൽ അതി സമർത്തരായ ഒരുകൂട്ടം കുട്ടികൾക്കിടയിൽ നിന്നും മറ്റൊരു കുട്ടിയെ കാണിച്ചു കൊണ്ട്

റിയ : ഇച്ചായാ ഇവൾ നല്ല പോലെ അടി കൂടും

ശരീരം തളർത്തിയിട്ട് കഴുത്ത് കുഴഞ്ഞ പോലെ തൂക്കിയിട്ട് ഒന്നിലും ശ്രദ്ധിക്കാതെ നിൽക്കുന്ന അവളെ പറ്റി റിയ പറഞ്ഞത് വിശ്വസിക്കാൻ എനിക്ക് ബുധിമുട്ട് തോന്നി എങ്കിലും ഒന്ന് പരീക്ഷിക്കാം എന്നോർത്ത് അവളെ നോക്കി

മോളേ ചേട്ടായിയോട് ഫൈറ്റ് ചെയ്യാമോ

മുഖത്തു പോലും നോക്കാതെ തലയാട്ടി സമ്മതിച്ച അവളെ മുന്നിൽ നിർത്തി അവൾ എങ്ങനെ തല്ലുമെന്ന് ഓർത്തു നിൽക്കുമ്പോയേക്കും അതിവേകം മുഖത്തിന്‌ നേരെ വരുന്ന കൈ തടഞ്ഞ പാടെ മറു കൈകൊണ്ട് അതിലേറെ വേകത്തിൽ വരുന്ന കാലിനെ തടഞ്ഞകൈയിൽ കാലിനു ഭലം കൊടുത്ത് പൊങ്ങിയ അവൾ ഏന്റെ തലയ്ക്കു മീത്തേക്ക് പൊങ്ങി വരുന്നതിനിടെ മൂക്കിന് നേരെ വരുന്ന മുട്ടിക്കാലിനെ തടഞ്ഞു നിർത്തുമ്പോയേക്കും അവളുടെ കൈ തലയെ ലക്ഷ്യമാക്കി വരുന്നതറിഞ്ഞു ഒഴിഞ്ഞു മാറി ഇരു കാലുകളും ഒരു കയ്യും കുത്തി നിലത്തേക്ക് നിന്ന അവൾ അതിവേകത്തിൽ ചാടി അടിച്ച കിക്ക് തടയുമ്പോയേക്കും മറു കാൽ നെഞ്ചിലേക്ക് വന്നത് കൈ ഉപയോഗിച്ച് തടഞ്ഞു

അവളുടെ ഓരോ നീക്കങ്ങളും അവളുടെ പ്രായത്തെ കവച്ചുവെക്കുന്ന ബലമുള്ളതും അപ്രതീക്ഷിതമായതും വേകവും വിവേകവുമുള്ളതാണ് ഒരു മണിക്കൂറിനു മേലേ തളർച്ചയേതും ഇല്ലാതെ നിന്ന് ഫൈറ്റ് ചെയ്ത അവളുടെ ഓരോ മൂവും ദേഹത്ത് കൊള്ളാതെ തടഞ്ഞു കൊണ്ടിരിക്കുമ്പോഴും ഓരോ ചുവടിലും ആ പന്ത്രണ്ടുകാരി എന്നെ അത്ഭുധപ്പെടുത്തികൊണ്ടിരുന്നു എന്ന് പറയാതെ തരമില്ല…

അവിടുന്ന് യാത്ര പറഞ്ഞ് വണ്ടിയിൽ കയറിയപ്പോഴും എന്റെ മനസിൽ ലിസ എന്ന പന്ത്രണ്ടുകാരിയുടെ പ്രായവുമായി ചേരാത്ത ഫൈറ്റായിരുന്നു

റിയാ… അവൾ ഫൈറ്റ് പഠിച്ചിട്ടുണ്ടോ…

റിയ : അങ്ങനെ പഠിച്ചിട്ടൊന്നുമില്ല എന്തെ…

അഫി : ഒട്ടും പഠിക്കാൻ പോയില്ലേ…

റിയ : ഇല്ല… അവളെ മതറിന് കിട്ടിയത് അവൾക്കൊരു വയസുള്ളപ്പോഴാ അന്നേ ശരീരം കുഴച്ചിട്ട് വയ്യാത്ത പോലെ നടക്കുന്ന അവൾ എട്ട് വയസ് കഴിഞ്ഞു സ്കൂളിൽ വിട്ടെങ്കിലും എപ്പോഴും ഒരു എനെർജി ഇല്ലാത്ത പോലുള്ള ഇരിപ്പാണ് മിക്കപ്പോഴും ക്ലാസിൽ കിടന്നുറങ്ങും ഒരു ദിവസം ക്‌ളാസിലെ ആൺ പിള്ളാര്‌ എന്തോ മുടിയിൽ പിടിച്ച് വലിക്കുകയോ മറ്റോ ചെയ്തതിന് ഇവൾ അവരെയെല്ലാം തല്ലി അതോടെ സ്കൂളിൽ നിന്ന് പുറത്തായി പിനെ എപ്പോഴും അവിടെത്തന്നെയാ മിക്ക സമയവും കിടപ്പ് തന്നെയാ

റിയ അവളെ പറ്റി പറഞ്ഞത് ശെരിക്കും ഞെട്ടിച്ചത് എന്നെയും അഫിയെയുമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *