പിന്നെ ഭക്ഷണം കഴിക്കാൻ ബാക്കി ഉളളവർ ചെറുക്കനും പെണ്ണും അടക്കം കഴിക്കാൻ പോയി…
ഭക്ഷണത്തിന് ശേഷം വീണ്ടും ചടങ്ങുകൾ…
ഇനി പെണ്ണിനെ ചെറുക്കനെ ഏൽപിക്കുന്ന ചടങ്ങാണ്, എൻ്റ അമ്മയുടെ സ്ഥാനത്ത് മിൻവി തോമസ് എന്ന തോമസ് അങ്കിളിന്റെ ഭാര്യ നിന്നു…
റീജ ആൻ്റി രജിഷയുടെ കൈ പിടിച്ചു മിൻവി ആൻ്റിയുടെ കയ്യിൽ ഏല്പിച്ചു……
മിൻവി ആൻ്റി അപ്പോൾതന്നെ കൈ എന്നെ ഏൽപ്പിക്കുന്നു…
ഇനി മുതൽ ഇവളെ നീയാണ് പരിപാലിക്കേണ്ടത് എന്നു സൂചിപ്പിക്കുന്ന ചടങ്ങാണ് ഇത്…..
ഇനി വീട്ടിലേക്ക് ഉള്ള യാത്രയാണ് ..
ഇന്നോവയിൽ ആയിരുന്നു യാത്ര ഡ്രൈവിംഗ് സീറ്റിൽ റോബിൻ പുറകിൽ ഞാനും രജിഷയും രണ്ടു കുട്ടി കസിൻസും. ഏറ്റവും പുറകിൽ മറ്റു കസിൻസ്…
ഞങളുടെ വണ്ടിക്ക് പുറകിൽ ഓരോ വണ്ടിയിൽ ആളുകൾ പോന്നു……
ആൻ്റിയും അങ്കിളും മറ്റു മുതിർന്നവരും ഞങൾ കാറിൽ കയറിയ ഉടനെ വീട്ടിലേക്ക് തിരിച്ചിരുന്നു……
ഞങ്ങൾ ഗേറ്റിനു സമീപം വണ്ടി നിർത്തിയപ്പോൾ പടക്കം പൊട്ടിച്ചു തുടങ്ങി…
പിന്നെ ശിങ്കാരി മേളവും…
അതിനിടയിലൂടെ ഞങൾ പന്തലിൻ്റെ അകത്തേക്ക്…….
നിലവിളക്കും. മറ്റും ആയി മുതിർന്നവർ സ്വീകരിക്കാൻ നിൽകുന്നു….
റീജ ആൻ്റി വധുവരന്മാരുടെ നെറ്റിയിൽ കുരിശ് വരച്ച് വീട്ടിലേക്ക് കയറ്റി…..
ഹാളിൽ നിന്ന് പ്രാർത്ഥിച്ചു…
എന്നിട്ട് ഞങ്ങളെ റൂമിലേക്ക് നയിച്ചു ….
റൂമിൽ കയറി മാലയും ബോക്കയും ബെഡിൽ വച്ച് ഒന്ന് ഫ്രീ ആയി…
അപ്പോഴാണ് റൂമിൻ്റെ സൗന്ദര്യം കാണുന്നത്……
അപ്പോഴേക്കും മേക്ക് അപ്പ് ടീം ആയ കസിൻസ് വന്നു….
ചേട്ടായി പോയി കുളിച്ചു റെഡി ആക്കുവാൻ പറഞ്ഞു…
ഞങൾ ചേച്ചിയെ റെഡി ആക്കട്ടേ……
ഞാൻ റോജിൻ്റ റൂമിലേക്ക് നടന്നു..
അവിടെ നിതിനും ഷമീറും ഉണ്ട് എന്നെ ഒരുക്കാൻ…
അളിയാ ചടച്ച്… എന്ന് ഞാൻ പറഞ്ഞു..
ഓ.. പെണ്ണിനെ കിട്ടിയപ്പോൾ ഞങൾ പുറത്ത്…
എന്താ മച്ചാൻ മാരെ ഇങ്ങനെ…
ഡാ .. നീ ഒന്ന് ഫ്രഷ് ആയി വാ…
ജെട്ടിയും ബനിയനും പാൻ്റും ഷർട്ടും ധരിച്ച് ധരിച്ചു..
പിന്നെ ബ്ലൂ കോട്ട് ധരിച്ചു ……
ഇനി നീ റൂമിൽ പോയി കല്യാണ പെണ്ണിനെ കൂട്ടി സ്റ്റേജിലേക്ക് വാ…..
ഞാൻ റൂമിൽ ചെന്നപ്പോൾ മേക്ക് അപ്പ് കഴിഞ്ഞിട്ടില്ല ഫൈനൽ ടച്ച് അപ്പ് ആണ്………
ചേട്ടാ രണ്ടു മിനിറ്റ് ഇപ്പൊൾ തീരും..
ചേട്ടൻ ഇരിക്ക്…..
രജീഷ ഗോൾഡൺ ഡിസൈൻ ഉള്ള ചുമന്ന പട്ട് സാരിയിൽ സുന്ദരി ആയിട്ടുണ്ട്….
എൻ്റ പെണ്ണിന് എല്ലാം ചേരുന്നുണ്ട്…
ആഹാ , ചേരുന്ന ഡ്രസ് നോക്കി എടുത്തതല്ലെ….
ഞാൻ കണ്ണാടിയിലൂടെ നോക്കുമ്പോൾ ഞാൻ കെട്ടിയ മിന്നും ഒരു നേക്കേസും പിന്നെ ഒരു വീതിയുള്ള മാലയും കഴുത്തിൽ ഉണ്ട്, കയ്യിൽ രണ്ടിലും വളകൾ ഉണ്ട്….
പിന്നെ ഞങൾ കൈ മാറിയ മോതിരം…….
ഞങ്ങൾ പോകുന്നു സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ലെ???
ജിജോ റൂം ആരാ ഡെക്കറേഷൻ നടത്തിയത്, , ഷമീർ കൊണ്ടന്ന ടീം ആണ്……….
എന്നാൽ ഇറങ്ങിയാലോ…..
ഞങൾ റൂമിൽ നിന്നും ഇറങ്ങി വന്നു…
സ്റ്റേജിൽ കയറി..
ഇനി അപാര ഫോട്ടോ എടുക്കൽ ആയിരിക്കും…….
എട്ടു മണിയോടെ എല്ലാം കഴിഞ്ഞ്……..
രജീഷ റൂമിലേക്ക് പോയി..
ഞാൻ അവിടെ നടന്നു കുശലം പറഞ്ഞു….
നിതിനും ഷമീറൂം യാത്ര പറഞ്ഞു,, ജിജോ ശ്രദ്ധിച്ചു ചെയ്യണം…..
നിതി… പോട….
അവര് പോയപ്പോൾ അങ്കിൾ പറഞ്ഞു
ജിജോ നീ പോയി ഫ്രഷ് ആയിക്കോ ……
രാവിലെ തുടങ്ങിയതല്ലെ , ഷീണം കാണും…..
ഞാൻ അകത്തേക്ക് കയറി റൂമിലേക്ക് നടന്നു,,,
അതെ ഇനി അതാണ് റൂം… ..
ടവ്വലും മറ്റും അവിടെ ഉണ്ട്…….
ഞാൻ മടിച്ചു രജിഷയുടെ റൂമിൽ കയറി ,,, ആരും ഇല്ല…..
ഞാൻ കോട്ടും മറ്റും ഊരി വച്ച് കുളിക്കാൻ കയറി…..
കുളിച്ചു ഇറങ്ങി ഇനി എന്ത് ഉടുക്കും……
അലമാര തുറന്നപ്പോള് സൈഡിൽ രജിഷയുടെ ഡ്രസ്സുകൾ ഒരു സൈഡിൽ എനിക്ക് വാങ്ങിച്ച പുതിയ ഡ്രസ്സുകൾ…..
ഞാൻ ഒരി ടീ ഷർട്ടും ട്രാക്ക് ഷൂട്ടു എടുത്ത് ധരിച്ചു……
പിന്നെ നേരെ റോജിൻ്റ റൂമിൽ പോയി…
ആരും കണ്ടില്ല… ഞാൻ എൻ്റ ബാഗ് എടുത്ത് ഞങ്ങളുടെ റൂമിലേക്ക് പോന്നു….
അല്പം കഴിഞ്ഞപ്പോൾ രജീഷ ഒരു ഗ്ലാസിൽ പാലും പാത്രത്തിൽ പഴങ്ങളും ആയി വന്നു….
