പെട്ടന്ന് വാ, അവള് ഇറങ്ങും ഇപ്പൊൾ……
ഞാൻ ഡ്രസ് ചെയ്ത് വീടിന് പുറത്തേക്ക് വന്നു….
മോനെ അവള് ഇവിടെ , രണ്ടു പേരും സ്റ്റേജിൽ കയറി നിൽക്ക്….
ഞാൻ സ്റ്റേജിലേക്ക് നടന്നു…
ആളുകള്മായി സംസാരിച്ചു….
രജി അതീവ സുന്ദരി ആയി നടന്നു വരുന്നു. റോസ് ലഹങ്കയിൽ..
രണ്ടുപേരും കൈകൾ ചേർത്ത് പിടിച്ചു സ്റ്റേജിൽ കയറി നിന്ന്….
രജീഷ ഇപ്പൊൾ നല്ല സഹകരണം ആണ്… …
അഭിനയിക്കുന്നു എന്ന് പറയില്ല ആരും…..
പിന്നെ ഫോട്ടോ സിംഗിൾ കപ്പ്ൾ ഫാമിലി കൂട്ടുകാര് എല്ലാം…..
അതിനിടക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചു രണ്ടു പേരും ഒരുമിച്ച് ഇരുന്നു തന്നെ കഴിച്ചു. കൂടെ കസിൻസിൻ്റ കമൻ്റ്……
വീണ്ടും സ്റ്റേജിൽ..
എല്ലാം കഴിഞ്ഞപ്പോൾ മണി ഒൻപതര ആയി , രജി തല വേദനിക്കുന്നു എന്ന് പറഞ്ഞു…..
അപ്പോഴേക്കും റൂം അലങ്കാരം എല്ലാം കഴിഞ്ഞിട്ടുണ്ട്…….
ഞാനും രോജിനും നിതിനും ഷമീറും ഒരുമിച്ച് കിടന്നു……
രജി തലവേദന കാരണം റൂമിൽ വന്നു പെട്ടന്ന് തന്നെ ഡ്രസ്സ് മാറ്റി കിടന്നിരുന്നു. അതുകൊണ്ട് അലങ്കരിച്ചത് ഒന്നും ശ്രദ്ധിച്ചിട്ടില്ല….
രാവിലെ എണീറ്റപ്പോൾ തിരക്ക് കാരണം രജിക്ക് ഒന്നിനും സമയം ഇല്ലാത്ത പോലെ…
പള്ളിയിൽ പതിനൊന്നിന് ചടങ്ങുകൾ തുടങ്ങും…
കുളി കഴിഞ്ഞ് കഴിച്ചു എന്ന് വരുത്തി മേക്ക് അപ്പിന് ഇരുന്നു കൊടുത്തു…..
എല്ലാം കഴിഞ്ഞപ്പോൾ ഗോൾഡൺ കളർ സാരിയിൽ അതീവ സുന്ദരി ആയിട്ടുണ്ട്….
കഴുത്തിൽ ഒരു വലിയ നെക്ലേസ് കാതിൽ ജിമിക്കി കമ്മൽ ഒരു കയ്യിൽ നിറയെ വളകൾ ഒരു കയ്യിൽ വലിയ രണ്ട് വളകളും..
ഞാൻ ലൈറ്റ് കളർ കോട്ട് ഉള്ളിൽ വെള്ള ഷർട്ട് ..
അങ്കിളും ആൻ്റിയും രജിഷയെ രണ്ടു കവിളുകളിൽ ഉമ്മ വെക്കുന്ന ഫോട്ടോസ്…
പിന്നെ രോജിൻ റോബിൻ കൂടെ…
അവരുടെ തറവാട്ടിലെ ചെറിയ കുട്ടിയായ നിയ മോളെ ചുണ്ടിൽ ഉമ്മ വെക്കുന്ന ഫോട്ടോസ്..
ഇന്നോവയിൽ റോബിൻ ഡ്രൈവർ ആയി രജിയും അങ്കിളും ആൻ്റിയും പിന്നെ കസിൻസ് കയറി..
ഞാൻ നിതിൻ കൊണ്ട് വന്ന ബ്രീസയിലും , ഞാനും നിതിനും ഷമീർ റോജിൻ ..
എല്ലാവരും അവരവരുടെ വണ്ടിയിൽ പള്ളിയിലേക്ക്….
പള്ളിയിലേക്ക് കയറുമ്പോൾ തന്നെ ഞാൻ തോമസ് അങ്കിളിൻ്റെ ഒഫീഷ്യൽ ഇന്നോവ കാർ കണ്ടിരുന്നു…
തോമസ് അങ്കിൾ , പിന്നെ ഭാര്യ മിൻവി തോമസ് മകളും ഉണ്ട്….
എല്ലാവരും പള്ളിയിൽ കയറി വരനും വധുവും അവരുടെ രക്ഷിതാക്കളും അച്ഛനും മുൻപിൽ തന്നെ സ്ഥാനം ഉറപ്പിച്ചു……
ചടങ്ങുകൾ തുടങ്ങി , ക്രിസ്തീയ കാഴ്ച്ചപ്പാടിൽ ദൈവിക സൃഷ്ടികർമ്മത്തിൽ പങ്കാളികളാവുകയും പരസ്പരം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്തു കൊണ്ട് തങ്കൾക്ക് ഉണ്ടാകുന്ന മക്കളെ പുണ്യമായ മാർഗ്ഗത്തിൽ വളർത്തി മരണം വരെ വേർപിരിയാൻ ആവാത്ത വിധം ബന്ധിപ്പിക്കുന്ന കൂദാശയാകുന്നു ക്രിസ്തീയ വിവാഹം.
അച്ഛൻ ആശീർവദിച്ച താലി എൻ്റ കയ്യിൽ തന്നു ഞാൻ അത് രജിഷയുടെ കഴുത്തിൽ അണിയിച്ചു……..
ഞാൻ താലി അണിയിക്കുന്ന ചിത്രങ്ങൾ വീഡിയോ എല്ലാം പകർത്തിയിട്ടുണ്ട് …..
ഫോട്ടോ ജനിക് ആണ് രജിഷ , അത് കൊണ്ട് പ്ലേസെൻ്റ് ആയി നിൽകുന്നു….
പിന്നെ മോതിരം പരസ്പരം ഇട്ടു കൊടുത്തു…..
പിന്നെ പൂമാല പരസ്പരം ഇട്ടു കൊടുത്തു ബൊക്കയും കൈമാറി…
അച്ഛൻ മന്ത്രകോടി എൻ്റ കയ്യിൽ തന്നു
ഞാൻ മന്ത്രകോടി എന്നപേരിൽ ആ സാരി രജിഷക്ക് നൽകി ….
പള്ളിയിലെ പരിപാടികൾക്ക് ശേഷം ഞങ്ങളെ രണ്ടുപേരെയും മണ്ഡപത്തിൽ ഇരുത്തി മനസമ്മതത്തിന് ചെയ്തതുപോലെയുള്ള ചടങ്ങുകൾ നടത്തി…….
പിന്നെ പള്ളി ഓഡിറ്റോറിയത്തിലേക്ക് എല്ലാവരും എത്തി ചേർന്ന് …
അവിടെ ഭക്ഷണം അറേഞ്ച് ചെയ്തിരുന്ന്…
ഞങ്ങൾക്ക് ഫോട്ടോ എടുക്കൽ ആയിരുന്നു ..
മതുരം നൽകൽ…
ഞങ്ങളുടെ ഫാമിലി ഫോട്ടോ മാത്യുസ് അങ്കിൾ റീജ ആൻ്റി റോബിൻ റോജിൻ ഞാനും രജിഷയും…
പിന്നെ ബന്ധുക്കൾ നാട്ടുകാർ കസിൻസ് , എൻ്റ ചങ്ക് നിതിനും ഷമീറും…
പിന്നെ രജിഷ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ജീവനക്കാർ , അവളുടെ കൂട്ടുകാർ പത്താം ക്ലാസ്സ് , പ്ലസ്ടു , ബി ഫാം..
ചില ചടങ്ങുകൾ ഒഴിവാക്കിയിരുന്നു എനിക്ക് വീട്ടുകാർ ഇല്ലാത്ത കാരണം കൊണ്ട്….
