ഞാൻ കലക്ടറുടെ ഓഫീസിലേക്ക് നടന്നു……
ഓഫീസിന് മുന്നിൽ പി എ ഉണ്ട്. ഞാൻ കാര്യം പറഞ്ഞു…..
ഞാൻ ജിജോ ജോസ് ഐഎഎസ് സാറിനെ കാണണം…….
സാർ, ഒരു മിനിറ്റ് ഞാൻ ഒന്ന് പറഞ്ഞു വരാം…
പുള്ളി തിരിച്ചു വന്നു ,സാർ ചെല്ലാൻ പറഞ്ഞു…
ഞാൻ അകത്തേക്ക് കയറി …
ഗുഡ് മോണിംഗ് സാർ…
മോണിംഗ്.. മിസ്റ്റർ ജിജോ ജോസ് ഐഎഎസ്. ഇരിക്കൂ…..
ജിജോ നാട്ടിൽ എവിടെ , ഈ ചെറിയ പ്രായത്തിൽ ഐഎഎസ് …
പാലക്കാട് മലമ്പുഴ… ഇഫോർട് ആയിരുന്നു …
വീട്ടിൽ ആരൊക്കെ ഉണ്ട്..
ഭാര്യ , അങ്കിൾ ആൻ്റി രണ്ടു അളിയൻമാർ…
ഭാര്യ വീട്ടിൽ ആണോ അപ്പൊൾ…
സാർ , ഞാൻ അനാധനാണ്, പാരെൻ്റ്സ് ചെറുപ്പത്തിൽ മരണപ്പെട്ടു….
ഓ, സോറി മിസ്റ്റർ ജിജോ…
കല്യാണം ട്രെയിനിംഗിന് മുന്നേ ആയിരുന്നു അല്ലേ… ഭാര്യ എന്ത് ചെയ്യുന്നു……
സാർ, കല്യാണം , മിനിയാന്ന് , ശനിയാഴ്‌ച കഴിഞ്ഞ്, ഭാര്യ ഫാർമസിസ്റ്റ് ആണ്……
ഓക്കേ,, ഹണിമൂൺ പ്ലാൻ എല്ലാം ചെയ്തോ….
ഇല്ല,. സാർ വാക്സിൻ എല്ലാം കഴിയട്ടെ…
ശരി….
ജോയിൻ ഇന്ന് തന്നെ ചെയ്യാം,, സബ് കലക്ടർ സോഫിയ ഉണ്ടാകും അവിടെ ,നിങൾ വന്നിട്ടെ ലീവിന് പോകാവൂ എന്ന് ഡയറക്ഷൻ ഉണ്ട്…
അവര് എന്തേ ലീവ് ,,..
ഷീ ഈസ് പ്രഗ്നൻ്റ്….
അവര് ഇനി ആറ് മാസം കഴിഞ്ഞ് വരും …
ശരി,,.
പിന്നീട് ഉള്ള സാറിൻ്റെ ഡയറക്ഷൻ എല്ലാം കേട്ട്….
അക്കാദമിയിൽ നിന്നും മുകേഷ് സാർ ദീപ്തി മാഡം വിളിച്ചിരുന്നു. സാറിന് വേണ്ടപ്പെട്ട ആളാണെന്ന്
പറഞ്ഞു….
അവരുടെ റെക്കമെൻ്റേഷൻ ആയിരുന്നു ഇവിടത്തെ പോസ്റ്റിംഗ് അല്ലേ. തനിക്ക് കണ്ണൂർ ആയിരുന്നു പോസ്റ്റിംഗ്….
സാർ ,, അവര് ചേട്ടൻ ചേട്ടത്തി അങ്ങിനെ ആണ്…
ഓക്കേ…
ഓണത്തിന് അവര് നാട്ടിൽ വരുന്നുണ്ട്…….
പിന്നെ വണ്ടി അലോ ചെയ്യും സോഫിയ ഒന്നോ നാളെയോ ഹാൻഡ് ഓവർ ചെയ്യും. അവർക്ക് പോകുന്ന വരെ ഉപയോഗിക്കാൻ നിർദ്ദേശം ഉണ്ട് ……
ജിജോ എങ്ങനെ വണ്ടി കൊണ്ടല്ലേ വന്നത്….
ഇല്ല,. സാർ ഞാൻ ആന വണ്ടിയിൽ ആണ് വന്നത്….
എന്നാല് എൻ്റ വണ്ടിയിൽ പെരിന്തൽമണ്ണ സബ് കലക്ടർ ഓഫീസിൽ എത്തിക്കാം…
ആയിക്കോട്ടെ ….
എന്നെ മലപ്പുറം ജില്ലാ കലക്ടറുടെ വാഹനത്തിൽ പെരിന്തൽമണ്ണ സബ് കലക്ടർ ഓഫീസിൽ എത്തിച്ചു……
ഞാൻ ക്യാബിനിലേക്ക് ചെന്നു .
വെൽകം ,, ജിജോ ജോസ്..
സോണിയ ഐഎഎസ് ..
സോണിയ , നമ്മുടെ സിനിമ നടി നിവേദ തോമസിനെ പോലുണ്ട്, പ്രഗ്നൻറ് ആയതു കൊണ്ട് വയറോക്കെ ചാടിയിരുന്ന്…..
പിന്നെ സോണിയ കാര്യങ്ങൾ വിശദ്ദീകരിച്ച് തന്നു.. ഉച്ചക്ക് ഭക്ഷണം ക്യാബിനിലേക്ക് വരുത്തിച്ച്……
വൈകുന്നേരം ആയപ്പോൾ എല്ലാം കഴിഞ്ഞ്…
പിന്നെ നാളെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും ബ്ലോക് ഉൽഘാടനം ആണ്..
പതിനൊന്ന് മണിക്ക് ..
സബ് കലക്ടർ ആണ് മുഖ്യ രക്ഷാധികാരി അതിദ്ധി…
അങ്ങിനെ സോഫിയ ഇന്നത്തോടെ ലീവിൽ പോകുന്നു…
ജിജോ , വിളിക്കാം എപോഴും . എന്ന് പറഞ്ഞു വിസിറ്റിംഗ് കാർഡ് തന്നു….
വണ്ടി രാവിലെ ഓഫീസിൽ എത്തും..
ജിജോ, എവിടെ സ്ഥലം ,, യാത്ര എങ്ങിനെ.. വണ്ടി ഇല്ലെ
ഞാൻ പാലക്കാട് മലമ്പുഴ… ഞാൻ KSRTC യില് ആണ് വന്നത്
ഓ… എന്നാൽ നമുക്ക് ഇറങ്ങാം ..
കാറിൽ കയറി …
എന്നെ പെരിന്തൽമണ്ണ KSRTC സ്റ്റാൻഡിൽ ഇറക്കിയാൽ മതി…
യാത്ര തുടങ്ങി ..
ബിനോയ് ചേട്ടാ .. ഇതാണ് പുതിയ ആൾ…
സാറിനെ രാവിലെ സ്റ്റാൻഡിൽ വന്നു കൂട്ടാം…
ആയിക്കോട്ടെ ബിനോയ് ചേട്ടാ…
ചേട്ടൻ്റെ നമ്പർ , ഞാൻ സ്റ്റാൻഡിൽ എത്തുന്ന സമയം വിളിച്ചു പറയാൻ…
ചേട്ടൻ വണ്ടി ഒടിച്ചോ ഞാൻ കൊടുക്കാം. സോഫിയ പറഞ്ഞു…
അങ്ങിനെ എന്നെ പെരിന്തൽമണ്ണ KSRTC സ്റ്റാൻഡിൽ ഇറക്കി തന്നു….
ആദ്യം വന്ന മലമ്പുഴ ബസ്സിൽ കയറി….
സീറ്റ് കിട്ടി കാശും കൊടുത്ത്.. ..
മലമ്പുഴ എത്തിയാൽ വിളിക്കണം എന്ന് പറഞ്ഞു ഒന്ന് മയങ്ങി……
കണ്ടക്ടർ ചേട്ടൻ്റെ വിളിയിൽ ആണ് ഞാൻ എണീറ്റത് മലമ്പുഴ എത്താറായി…..
ഞാൻ സീറ്റിൽ നിന്നും എണീറ്റ്…
ഫോൺ എടുത്ത് റോജിനേ വിളിച്ചു ബസ്സ് സ്റ്റോപ്പിൽ വരാൻ പറഞ്ഞു…
ഞാൻ ബസ്സ് ഇറങ്ങി അല്പ സമയം അവനെ കാത്തു നിന്നു….
വീട്ടിൽ എത്തി സാനിട്ട്ടൈസർ സ്പ്രേ ചെയ്ത് റൂമിൽ കയറി ഡ്രസ് അഴിച്ചിട്ടു…..
