സമർപ്പണം – 1 2അടിപൊളി  

പക്ഷേ അമ്മ കൂടെ പോയപ്പോൾ തീർത്തും അവൻ ഒറ്റപ്പെട്ട പോലെയായി , ഞാൻ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒന്നും എതിർത്ത് പറയാതെ  “””അവരെ വിഷമിപ്പിക്കേണ്ട!””” എന്നും പറഞ്ഞ് പോയവനാ. പിറ്റേന്ന് ഞാൻ കേൾക്കുന്നത് കൈയിലെ ഞരമ്പ് മുറിച്ച് ഒരുപാട് രക്തം എല്ലാം പോയി ഹോസ്പിറ്റൽ ആണെന്നാണ് .

ഓടിക്കിടച്ച് അവിടെ എത്തിയപ്പോഴേക്കും ഐസിയുവിൽ കിടക്കുന്ന അവനെയാണ് കണ്ടത്.  അവനോട് സംസാരിച്ചപ്പോൾ കണ്ണുകൾ നിറച്ച് എന്നോടു പറഞ്ഞു “”വേണമെന്ന് കരുതി ചെയ്തതല്ലെടീ.!!   എത്ര കിടന്നിട്ടും ഉറക്കം വന്നില്ല ,അമ്മ പോയപ്പോൾ കരുതിയത് നീ എങ്കിലും ഉണ്ടെന്നാണ് , നീയും “ഇല്ല “എന്ന് പറഞ്ഞപ്പോൾ കയ്യിന്നു പോയത് ആണ് !””നീ പേടിക്കണ്ട ഇനി ഞാൻ ഒന്നും ചെയ്യില്ല! , പൊയ്ക്കോ !!!

നെഞ്ച് നീറിക്കൊണ്ടാവാൻ അത് പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു എനിക്ക് ഡോർ തുറന്നു പുറത്തിറങ്ങിയപ്പോഴേക്കും ഇക്കാക്കയും അമ്മാവന്മാരും അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു,  ഉമ്മയോട് വാപ്പയോടും ഞാൻ കരഞ്ഞു പറഞ്ഞതാ, വാപ്പക്ക് മനസ്സിലായെങ്കിലും അങ്ങേർക്ക് വേറെ ചോയ്സ് ഇല്ലായിരുന്നു,  കല്യാണം ഉറപ്പിക്കൽ എല്ലാം പെട്ടെന്ന് കഴിഞ്ഞു. കുടുംബത്തിൽ തന്നെ ഒരു അമമായിയുടെ മകനായിരുന്നു,

കല്യാണ ദിവസത്തിന് ഒരാഴ്ച മുൻപ് ഞാൻ ഒരു ചെറിയ ബേഗിൽ സാധനങ്ങളും എടുത്ത് അവൻറെ കൂടെ ഇറങ്ങി , നേരെ ബാംഗ്ലൂർ, ഞങ്ങളുടെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു ഇവിടെ.  ഞാൻ എം കോമും അവൻ എൻജിനീയറും ആയതുകൊണ്ട് ഞങ്ങളുടെ ഫ്രണ്ട് പെട്ടെന്ന് തന്നെ ജോലി ശരിയാക്കി തന്നു. ഒരു 15 ദിവസം കഴിഞ്ഞ് കാണും ഡാ,….

അമ്മാവന്മാരും ഇക്കാക്കയും ഇവിടെ വന്ന് കച്ചറ ഉണ്ടാക്കി അവനെ ഒരുപാട് അടിച്ചു,  എന്നെയും ,….. “നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഞാൻ ഇനി അങ്ങോട്ട് ഇല്ല ,!

എന്ന് ഞാൻ പറഞ്ഞത് കേട്ട് ആവാം വാപ്പിച്ചി കാറിൽ നിന്നും ഇറങ്ങിവന്നു. “ഇനി അവരെ ഒന്നും ചെയ്യേണ്ട, നമുക്ക് പോകാം നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട,!    ” കണ്ണ് നിറച്ച ഉപ്പയെ ഞാൻ ആദ്യമായി അന്നാണ് കണ്ടത്.

നാട്ടിൽ ഇവർ കൊടുത്ത ഒരു പരാതി ഉണ്ടെന്നറിഞ്ഞ് പോലീസ് സ്റ്റേഷനിൽ പോയി ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു , എന്നു പറഞ്ഞ് കേസിന്റെ കോംപ്ലിക്കേഷൻ ക്ലിയർ ചെയ്തു.  ഞങ്ങൾ തിരികെ പോന്നു.  അങ്ങിനെയിരിക്കെയാണ് ജോൺസൺ ചേട്ടായി ഒരിക്കെ എന്നെ കാണാൻ വന്നതും നമ്മുടെ കമ്പനിയിൽ എനിക്ക് ജോലി വാങ്ങിത്തന്നതും,

കുറച്ചുദിവസം കഴിഞ്ഞാണ് ഞാൻ അറിഞ്ഞത് വാപ്പച്ചി ജോൺസൺ ചേട്ടായുടെ ഫ്രണ്ട് ആണെന്ന്.  വാപ്പച്ചി പറഞ്ഞാണ് എനിക്ക് ജോലി തന്നത് എന്നെല്ലാം , നെഞ്ചിൽ ഒരു പിടയിലായിരുന്നു ജോലിയിൽ കയറി രണ്ടു മാസക്കാനായി കാണും , ജോൺസൺ സാർ എന്നോട് പറഞ്ഞു . “ഞങ്ങൾ നാട്ടിൽ പോവുകയാണ്,  നിൻറെ വാപ്പക്ക് നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞിട്ടുണ്ട് ,

നീ പോരുന്നോ ?!!    “””എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. നന്ദുവിനും സന്തോഷമായിരുന്നു കേട്ടോ അവനോ ആരുമില്ല നിൻറെ കുടുംബമെങ്കിലും നന്നായാൽ “ഞാൻ ഇല്ലാതായാൽ നിനക്ക് ആരെങ്കിലും ഉണ്ടെങ്കിലും എനിക്ക് സമാധാനിക്കാം അല്ലോ” എന്നാണ് ആ പാവം പറഞ്ഞത്, പക്ഷേ വിധി വീണ്ടും വേദന മാത്രമാണ് എനിക്ക് തന്നത് . അന്ന് വൈകിട്ട് തന്നെ ആ വാർത്തയും എന്നെ തേടിയെത്തി .

“എൻറെ ഉപ്പ “മരണപ്പെട്ടിരിക്കുന്നു”. അറ്റാക്ക് ആയിരുന്നു.  ജോൺസൺ സാറിനൊപ്പം നന്ദനയും കൂട്ടി നാട്ടിലെത്തിയെങ്കിലും ഒന്ന് കാണാൻ പോലും അവര് സമ്മതിച്ചില്ല.  ഖബറിൽ പുറത്തു പോയി കുറെ കരഞ്ഞു . തിരിച്ച് ഇവിടെ വന്നെങ്കിലും ഇക്കാക്കയും അമ്മാവന്മാരും വീണ്ടും ബുദ്ധിമുട്ടിക്കാൻ തുടങ്ങി. അങ്ങനെയാണ് അവൻ പോയത്,.

“ഞാനും പെട്ടെന്ന് തന്നെ പോവുമെടാ…!!!

ഒരു വലിയ കഥ ഒറ്റയടിക്ക് കേട്ട് തീർന്ന പോലെ ഞാൻ അവളെ നോക്കി, ഇതെല്ലാം പറയുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകി എന്റെ ബനിയൻ ആകെ നനഞ്ഞിരുന്നു. “” എടീ മതി ഇപ്പോൾ നമുക്ക് രണ്ടുപേർക്കും നമ്മളെ അറിയാം , ഫ്ലാഷ് ബാക്ക് ഇനി വേണ്ടട്ടോ,!”””  നമുക്ക് ഇങ്ങനെ അടിച്ചുപൊളിക്കാം പോകുന്നതുവരെ”!!  അവളെ സമാധാനിപ്പിക്കാൻ വാക്കുകൾ ഇല്ലായിരുന്നു എൻറെ കയ്യിൽ, കണ്ണുകൾ തുടച്ച് അവളെന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. ഇത്രയൊക്കെ അനുഭവിച്ചിട്ടാണല്ലോ ഈ പെണ്ണ് തുള്ളിച്ചാടി നടക്കുന്നത് എൻറെ കണ്ണുകളിലും ഈറൻ അണിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *