“…ഈ ….കുഞ്ഞനെ വച്ചാണോടാ…..നിയെന്റെ മറ്റെത് പൊളിക്കൂന്ന് പറഞ്ഞേ….ങേ….”. അവന്റെ കുഞ്ഞന്‍ ലിംഗത്തില്‍ തോക്കിന്റെ കുഴലുരച്ചുകൊണ്ട് ചോദിച്ചു.
“…മാഡം..സോ…സോറീ..മാഡം….”. അവന്‍ കേണപേക്ഷിക്കാന്‍ തുടങ്ങി.
“…ഡാ…മേ ഐ ഷൂട്ട്…..നിന്റെ കിടുക്കാമണിയില്‍ വയ്ക്കട്ടെടാ…ഒരു വെടി….”.
“…സോറീ…മാഡം….ഞാന്‍ പൊക്കാളാം….”. അവന്‍ കരച്ചിലിന്റെ വക്കത്തെത്തി.
“…അങ്ങനെയങ്ങ് പോയാലോ…..പോലീസ്സിപ്പോ വരും….നാളെ പത്രത്തില്‍ നിന്റെ ഫോട്ടോ വരണ്ടതല്ലേ…..നല്ല ചൂടന്‍ വാര്‍ത്തയായിരിക്കും അല്ലേ….ഇപ്പോ പീഡനത്തിന് നല്ല സ്കോപ്പാ അല്ലേടാ….”.
“…മാഡം ചതിക്കല്ലേ…എന്റെ കല്ല്യാണം നിശ്ചയിച്ചീരിക്കാ…..പ്ലീസ്സ് എന്നെ വെറുതേ വിടണം….”. മൊട്ടതലയന്‍ കരയാന്‍ തുടങ്ങി.
“…ഈ കുഞ്ഞനെ വച്ച് നീ എന്തുലത്താനാടാ….വെറുതെ ഒരു പെണ്ണിന്റെ ജീവിതം കളയാന്നല്ലാതെ…..”. മൊട്ടതലയന്‍ വാവിട്ട് കരയാന്‍ തുടങ്ങി.
എന്തോ അവന്റെ കരച്ചില്‍ കേഴ്ക്കാന്‍ എനിക്ക് ഒരു പ്രിത്യേക സുഖം തോന്നി. ഇരയുടെ മേല്‍ കൈവരിച്ച വിജയത്തിന്റെ ഹര്‍ഷോത്മാദമായ ആ വികാരം എന്നില്‍ നുര പൊന്തി. ഞാനവനെ ആഞ്ഞു തൊഴിച്ചു. വണ്ടിയും അവനും അടുത്തുള്ള ചെറിയ ഗര്‍ത്തത്തിലേക്ക് മറഞ്ഞു. അവന്റെ ബൈക്ക് മേലേക്ക് വീണതിന്റെ വേധനയാലുള്ള ദീനസ്വരം കേട്ടുകൊണ്ട് ഞാനെന്റെ വണ്ടിയില്‍ കയറി.
ആക്സലേറ്ററില്‍ അമര്‍ത്തി തിരിച്ച് ഭീകര അന്തരീക്ഷമുണ്ടാക്കി ഞാന്‍ മഞ്ഞിന്‍പരപ്പിലൂടെ അതിവേഗത്തില്‍ വണ്ടിയോടിച്ചു. വഴിയില്‍ മൂടികിടക്കുന്ന മഞ്ഞിന്റെ മറനീക്കി ഞാന്‍ മുന്നോട്ട് പോകുബോഴും അതിനേക്കാള്‍ വേഗത്തില്‍ ആയിരുന്നു എന്റെ ചിന്തകള്‍ ചലിച്ചുകൊണ്ടിരുന്നത്.
ഞാനാദ്യമായി മാഡത്തിന്റെ ഓഫീസ്സില്‍ വന്ന നാള്‍ ഇന്നും കണ്‍മുന്നില്‍ മായാതെ നില്‍ക്കുന്നു. പാവാടയും ദാവണിയും അണിഞ്ഞ് നടന്നീരുന്ന ഞാന്‍ എത്ര പാവമായിരുന്നു . എനിക്ക് പി.എച്ച്.ഡി. ക്രിമിനല്‍ സൈക്കോളജിയില്‍ ചെയ്യാനാണ് ഉദ്ദേശം എന്നറിഞ്ഞ മുതല്‍ വളരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു മാഡത്തിന്റെ പക്കലില്‍ നിന്ന്.ദൈന്യദിന ചിലവുകള്‍ക്ക് പണം തികയാത്ത അവസ്ഥ കണ്ട് പി.എച്ച്.ഡി ചെയ്യാന്‍ ഒരു ധനസഹായമാകട്ടെ എന്നു പറഞ്ഞ് മാഡം നിര്‍ബദ്ധിച്ച് എന്നെ കൊണ്ട് അവരുടെ ഓഫീസില്‍ ജോലി തന്നതും, എല്ലാം എല്ലാം ഇന്നലെ കഴിഞ്ഞ മാതിരി തോന്നുന്നു.
ക്രിമിനലുകളുടെ പൂര്‍വ്വചരിത്രം , കുറ്റക്രിത്യങ്ങളിലേക്ക് തിരിയാനുള്ള സാഹചര്യം. അവരുടെ പ്രവര്‍ത്തന രീതികള്‍, ക്രൈം നടന്ന സ്ഥലങ്ങളില്‍ അന്വേഷണവും അതിനോട് അനുബന്ദ്ധിച്ചുള്ള ചില അനുമാനങ്ങളും, കണ്ടെത്തലുകളും എല്ലാം ഷേര്‍ളി മാഡത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഈ വിഷയത്തില്‍ ആഴത്തിലും പരപ്പിലും പഠിക്കാനുള്ള എന്റെ ത്വര എങ്ങിനെയാണ് വളര്‍ന്നതെന്നറിയില്ല. ഇത്തരം കുറ്റവാളികളോട് എനിക്കുള്ള അമര്‍ഷവും പകയും എന്റെ കണ്ണുകളില്‍ എരിയുന്നത് മാഡത്തിനറിയാന്‍ സാധിച്ച നാള്‍ മുതല്‍ അതിനെ എങ്ങിനെയെല്ലാം നേരിടാം എന്നതിനെ കുറിച്ച് മാഡം പ്രതിപാതിച്ചു. അവര്‍ക്കെതിരെയുള്ള പടനീക്കവും ഡാര്‍ക്ക് ലോ എന്ന തിന്മയെ തിന്മകൊണ്ടെതിര്‍ക്കുന്ന സാമ്രാജ്യവും അവരെനിക്ക് വിവരിച്ചു തന്നു.
അഗ്രഹാരത്തില്‍ വളര്‍ന്ന വൈഗ എന്ന പാവം പെണ്‍കുട്ടിയായ എനിക്ക് നമ്മുടെ നിയമത്തെ മറികടന്നുള്ള ശിക്ഷ നടപ്പാക്കുന്നതിനോട് എനിക്ക് എതിരഭിപ്രായമായിരുന്നു തോന്നീരുന്നത്. പക്ഷേ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന കുറ്റക്രിത്യങ്ങളും നിയമത്തിന്റെ സൂചിപഴുതിലൂടെ അവര്‍ സുരക്ഷിതരായി പുറത്ത് വരുന്നതും കണ്ട ഞാന്‍ എന്റെ ചിന്തകളെ തന്നെ മാറ്റി മറിക്കുകയായിരുന്നു. അവസാനം ഷേര്‍ളി ഇടിക്കുള തെക്കന്‍ തിരെഞ്ഞെടുത്ത മാര്‍ഗമാണ് ശരി എന്നതില്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ച്നിര്‍ത്തി. അതാണല്ലോ ഇന്നെന്നെ നയിക്കുന്ന സത്യവും.
എന്റെ മനസ്സ് മാറിയത് കണ്ട മാഡം ഇനിയുള്ള ജീവിതം അതീവമായ അപകടം നിറഞ്ഞതാണെന്നും അതിനാല്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സ് അത്യാവിശ്യമാണെന്നും നിഷ്കര്‍ഷിച്ചു. മാഡം തന്നെ മുന്‍കൈയ്യെടുത്ത് അന്നാമ്മയേയും കാദറിക്കയേയും പരിചയപ്പെടുത്തി. അങ്ങനെ കളരിയും, വെപ്പണ്‍സ്സ് ഉപയോഗിക്കുന്നതും, വെഹിക്കിള്‍സ്സ് ട്രൈനിങ്ങ് അങ്ങനെ എന്തെല്ലാമോ അതില്‍ പലതിലും പ്രാവീണ്യം നേടിയത് മാഡത്തിന്റെ ഉത്സാഹം മൂലമല്ലേ. പലപ്പോഴും അസാദ്ധ്യമെന്ന് മനസ്സില്‍ തോന്നിക്കുന്ന പലതും സാദ്ധ്യമായത് ഇന്നും ഒരു അഗ്രഹാരത്തിലെ ഈ അയ്യങ്കാര്‍ പെണ്ണിന് എന്നും അല്‍ഭുതകാഴ്ചകള്‍ തന്നെ. അത് അന്നായാലും ഇന്നായാലും.
ഇന്ന് വൈഗ അയ്യങ്കാര്‍ എന്ന ഞാന്‍ എന്തിനേയും നേരിടാന്‍ തയ്യാറായീരിക്കുന്നു. സമൂഹത്തില്‍ വളര്‍ന്ന് വരുന്ന കുറ്റക്രിത്യങ്ങള്‍ , നിയമത്തിന്റെ നൂലിഴ പിടിച്ച് രക്ഷപ്പെടുന്ന കൊടും കുറ്റവാളികള്‍, അതില്‍ തന്നെ സമൂഹത്തിന് കൊടും ഭീഷണി ഉയര്‍ത്തുന്ന ക്രിമിനല്‍ സൈക്കോപ്പാത്തുകള്‍.
ഈ ക്രിമിനല്‍ സൈക്കോപ്പാത്തുകളെ സമൂഹത്തില്‍ കൊടും കുറ്റക്രിത്യങ്ങളില്‍ ഇടപ്പെടുന്നത് തടഞ്ഞേ തീരു. ഇത്തരക്കാരുടെ കുറ്റ ക്രിത്യങ്ങള്‍ക്ക് ശരിയായ കാരണം ഉണ്ടാകില്ല. ഇരകളെ അവര്‍ റാന്‍ഡമായി തിരഞ്ഞെടുക്കുന്നു. അന്വേഷണ ഉദ്ദോഗസ്ഥന് ഇതിനാല്‍ ശരിയായ തെളിവുകള്‍
