സലീന – 5 9അടിപൊളി  

ഉപ്പയും സലീനയുടെ ഉപ്പയും ഒരു കെട്ടു ബന്ധുക്കളെ പോലെ അല്ല എല്ലാ കാര്യത്തിലും രണ്ടു പേരും ഓപ്പൺ ടൈപ്പ് ആണ് ചിലപ്പോ ഞങ്ങടെ കാര്യമെല്ലാം പറഞ്ഞു രണ്ടു പേരും ചിരിച്ചിട്ടുണ്ടാകും.

ഇടക്ക് ഒരു നാൾ ഞാൻ കേട്ടതുമാണ് ഉപ്പ സലീനയുടെ ഉപ്പയോടു പറയുന്നത്.

ഉപ്പ = ഇപ്പൊ നിന്റെ വിഷമം ഒക്കെ മാറിയില്ലേ.

സലീന ഉപ്പ = ചിരിച്ചോണ്ട് എന്റെ മോള് കുറെ കഷ്ടപ്പെട്ടതാ അവനെ കൊണ്ട്.

ഉപ്പ = അതുകൊണ്ടെന്താ ഇന്നവൾ അല്ലേ ഞങ്ങടെ വീട്ടിലെ റാണി.

സലീന ഉപ്പ = അവൾക്കിങ്ങനെ ഒരു ഭാഗ്യം ഉണ്ടാകുമെന്ന് കരുതിയതല്ല.

ഉപ്പ = അവളുടെ നല്ല മനസ്സാ എല്ലാത്തിനും കാരണം. എനിക്ക് അവനിൽ ഒരു സംശയം ഉണ്ടായിരുന്നു.

സലീന ഉപ്പ = ആരിൽ

ഉപ്പ = എന്റെ മോൻ സൈനുവിൽ. അവന്റെ ഉമ്മ എല്ലാം എന്നോട് പറഞ്ഞപ്പോ. എന്റെ മോൻ ഈ ബന്ധം വെറുമൊരു സുഖത്തിനു വേണ്ടി മാത്രം ആണോ കൊണ്ട് നടക്കുന്നെ അതോ സലീനയെ അവൻ ശരിക്കും ഇഷ്ടപെടുന്നുണ്ടോ എന്നൊരു സംശയം ഉണ്ടായിരുന്നു. അവളെ ചതിച്ചോണ്ട് പോകാൻ ആയിരുന്നോ എന്നൊക്കെ അറിയാൻ വേണ്ടിയാ ഞാൻ അമീന മോളോട് അവനെ ഗൾഫിലോട്ട് വിളിക്കാൻ പറഞ്ഞത്.

സലീന ഉപ്പ = ഹ്മ്മ്

ഉപ്പ = അവന്റെ സ്നേഹം സത്യമാണെന്നു മനസിലായത് കൊണ്ട ഞാൻ നിന്നോട് ഷമി മോളുടെ കല്യാണം തന്നെ നീട്ടി കൊണ്ട് പോകാൻ പറഞ്ഞത്. ഷമിമോളുടെ ചെക്കനും അതിനു സമ്മതിച്ചു കേട്ടോ.അതും പറയാത്തെ വയ്യല്ലോ.

സലീന ഉപ്പ. = നീ അത് പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചിരുന്നില്ല കേട്ടോ. പിന്നെ സെബിയും ഷമിയും പറഞ്ഞപ്പോഴാ.

ഉപ്പ = ഹ്മ്മ് ഞാനും കുറെ നേരം ആലോചിച്ച തീരുമാനം എടുത്തേ. ഇനി എന്റെ മോളെ ഒരു കഷ്ടപ്പാടിലേക്ക് പറഞ്ഞു വിടേണ്ടല്ലോ നമ്മുടെ കൂടെ തന്നെ ആകുമ്പോ എല്ലാത്തിലും ഒരു സന്തോഷം മോൾക്ക് കിട്ടുമെന്ന് കരുതി.

സലീന ഉപ്പ = ശരിയാ രണ്ടും കൂടി കാണിച്ചു കൂട്ടുന്ന കുറുമ്പും തമാശയും ഇപ്പോഴാ എന്റെ മോള് ഒന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നെ.

ഉപ്പ. = അതേ എന്റെ മോൻ അതിലെല്ലാം ഉഷാറ അവളെ കൊണ്ട് നടക്കുന്ന രീതി കാണുമ്പോ അറിയാല്ലോ. രണ്ട് ജീവിക്കുകയല്ല ആഘോഷിക്കുകയാണെന്ന്.

സലീന ഉപ്പ. =നിന്റെയല്ലേ മോൻ നിന്നെ എനിക്കറിയാവുന്നതാല്ലേ

ഉപ്പ =ഹോ പറയുന്ന ആളുടെ മോളും അത്ര മോശം ഒന്നും അല്ല കേട്ടോ അവൾക് അവനെ ഒരു നിമിഷം പിരിഞ്ഞിരിക്കൻ വയ്യ.

സലീന ഉപ്പ = ശരിയാ ഞാൻ മോളെ കുറച്ചു ദിവസം വന്നോന്നു വീട്ടിൽ നില്ക് എന്ന് പറഞ്ഞപ്പോ അവൾ പറയുവാ.

അവിടെ ആരും ഉണ്ടാകില്ല ഉമ്മ ഒറ്റക്കായി പോകും സൈനുവിന്റെ കാര്യം നോക്കാൻ ആരും ഉണ്ടാകില്ല എന്നൊക്കെ.

അപ്പോയെ എനിക്ക് മനസിലായി. പെണ്ണ് അവനിൽ സന്തോഷിക്കുന്നുണ്ട്.

ആ അതല്ലേ നമുക്ക് വേണ്ടത്.

കല്യാണം കഴിഞ്ഞ ഉടനെ സുലൈഖായേ പോയി കണ്ടിരുന്നു രണ്ടും കൂടെ.

ഉപ്പ.= ആ അതും വേണ്ടേ അവൾ കുറെ സഹിച്ചതല്ലേ സുലൈക്കാനേ കൊണ്ട്.

അങ്ങോട്ട്‌ പോകുമ്പോഎല്ലാം ഇപ്പൊ എന്റെ മോളുടെ സന്തോഷം ഉണ്ടല്ലോ അതാ കാണേണ്ടത്.

സലീന ഉപ്പ = ഹ്മ്മ് ഇന്ന് സൈനു നേരത്തെ ആണ് കേട്ടോ.

ഉപ്പ = അത് കാര്യം ആക്കേണ്ട രണ്ടും എന്തങ്കിലും പറഞ്ഞു അടി കൂടിയതാകും.

ആ എങ്ങിനെ ആയാലും നമ്മുടെ മക്കൾ രണ്ടും സന്തോഷിക്കുന്നുണ്ടാല്ലോ അത് മതി

നമ്മുടെ കണ്ണടഞ്ഞാലും അവര് ഇതുപോലെ സന്തോഷത്തോടെ ജീവിക്കണം അത്രെയേ ഉള്ളു. അതിനു വേണ്ടിയല്ലേ നമ്മൾ ഈ പെട പാടൊക്കെ പെട്ടത്.

അന്യ നാട്ടിലും ഒക്കെ ആയി കുടുംബം തന്നെ വിട്ടു താസിക്കേണ്ടി വന്നത്.

ആ ഗതി അവർക്കുണ്ടാകരുതല്ലോ അവര് ചെറുപ്പം അല്ലേ ആഘോഷിച്ചു തീർക്കട്ടെ..

എന്തായാലും ഒന്ന് രണ്ടിൽ നിൽക്കുമെന്ന് തോന്നുന്നില്ല.

അതുകേട്ടു സലീനയുടെ ഉപ്പ ചിരിച്ചോണ്ട്. അതേ അത് തന്നെ ആണല്ലോ നമുക്കും വേണ്ടത്. അവൻ ഒറ്റ ഒരുത്തന എന്ന വിഷമം അവൻ തന്നെ മാറ്റിത്തരും കെട്ടോ വീട്ടിൽ നിറയെ പിള്ളേരെയും ആയി. ആ അതിലുണ്ടായിരുന്ന വിഷമം മാറി ഇപ്പൊ കൂട്ടായില്ലേ ഇനി രണ്ടു മൂന്നും കൂടി പ്രതീക്ഷിക്കാം അല്ലേ.

സലീനയുടെ ഉപ്പ. അതിൽ നിൽക്കുമോ എന്ന എന്റെ പേടി. അതിനെന്താ എത്ര ആയാലും നമുക്ക് സന്തോഷം അല്ലേടാ. നമ്മടെ പേര കുട്ടികൾ അല്ലേ ഹ്മ്മ്

അതോടെ എന്റെ എൻട്രി പിന്നെ അവര് ഒന്നും പറയാതെ ചിരിച്ചോണ്ട് ഇരുന്നു..

ആ ഇവിടുത്തെ തിരക്കൊഴിഞ്ഞു പോകാം അല്ലേ.

ആ അതുമതി.

അന്നത്തെ ദിവസം അധികമൊന്നും തിരക്കില്ലാത്തതിനാൽ ഞാൻ വണ്ടിയും എടുത്തു പുറപ്പെട്ടു.

ഇപ്പോഴത്തെ ഷോപ്പിൽ നിന്നും കുറച്ചു ദൂരം മാറിയാണ് പുതിയ ഷോപ്പിന്റെ വർക്ക്‌ നടക്കുന്നത്. എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഉപ്പ വേറെ ഒരു ഷോപ്പുടെ തുടങ്ങിയത്.

ഇപ്പോഴത്തെ ഷോപ്പിൽ നിന്നും അത്യാവശ്യം നല്ല വരുമാനം ആയത് കൊണ്ട് ഉപ്പക്കും വല്യ ബുദ്ധിമുട്ട് തോന്നിയില്ല.

ഇതിൽ നിന്നും കിട്ടുന്നത് എടുത്തു അതിലേക്കു അത്രയേ ചെയ്തൊള്ളൂ.

വർക്ക്‌ നടക്കുന്ന ഷോപ്പിന്റെ അരികിൽ വണ്ടി ഒതുക്കി കൊണ്ട് ഞാൻ കയറി ചെന്നു.

അവിടെ ഒരു കൈ സഹായത്തിനു ഒരാളെ നിറുത്തിയിട്ടുണ്ട്.

പേര് സെയ്‌തലവി. എല്ലാ കാര്യവും നോക്കി നടത്താൻ നല്ല മിടുക്കനാ

നമ്മൾ ഇടയ്ക്കിടയ്ക്ക് വന്നു പോയാൽ മതി.

ഉപ്പയുടെ പരിചയക്കാരൻ ആയത് കൊണ്ട് തന്നെ നമുക്ക് എല്ലാ കാര്യത്തിലും വിശ്വസിക്കാം.

സെയ്‌താലിക്ക വന്നു എന്നോട്

ആ മോനേ നീ ആ സെക്കന്റ്‌ ഫ്ലോർ ഒന്ന് പോയി നോക്ക്.

എന്തെങ്കിലും മാറ്റം വരുത്തണോ എന്ന്. ഉപ്പയോടു ഞാൻ പറഞ്ഞതാ. അപ്പൊ ഉപ്പ നീ വന്നു കണ്ടിട്ട് തീരുമാനിക്കാം എന്നു പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും മുകളിലേക്കു കയറി. എല്ലായിടത്തിലും നോക്കി മാറ്റേണ്ടതല്ലാം പറഞ്ഞു കൊടുത്തോണ്ട് ഞാൻ തായേ ഇറങ്ങി.

അപ്പോഴാണ് വേറെ കുറെ ആവശ്യങ്ങൾ. അതിലും ഇടപെട്ടു ചെയ്യേണ്ടതെല്ലാം കാണിച്ചു കൊടുത്തപ്പോയെക്കും നേരം

മൂന്ന് കഴിഞ്ഞു എനിക്കാണേൽ വിശപ്പ് സഹിക്കാനും വയ്യ.

ഞാൻ സെയ്‌തലിക്കയും കൂടി അടുത്തുള്ള നല്ല ഹോട്ടെലിൽ കയറി

മൂപ്പർ മട്ടൺ ബിരിയാണിയും ഞാനൊരു സാധാ ചോറും അടിച്ചേച് ഞങ്ങൾ വീണ്ടും വർക്കിന്റെ കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ട് നിന്നു.

വൈകിയാണ് അവിടെ നിന്നും പോന്നത്.

മൊബൈൽ എടുത്തു നോക്കിയപ്പോൾ സലീനയുടെ അഞ്ചെട്ടു മിസ്സ്‌ കാൾ.

ഇനി ഏതായാലും വീട്ടിലേക്കല്ലേ അതോണ്ട് തിരിച്ചു വിളിക്കാതെ വണ്ടിയുമായി പോകാൻ തുടങ്ങിയപ്പോ സെയ്‌താലിക്ക എന്നെ ഒന്ന് ആ ജക്ഷനിൽ ഇറക്കിയൊരു എന്നു പറഞ്ഞു കയറി.

ഉപ്പയുടെ ഫ്രണ്ട് പിന്നെ നമ്മുടെ ആളുമല്ലേ എന്ന് കരുതി അവരെയും കയറ്റി അവരെ വീട്ടിലാക്കിയാണ് ഞാൻ പോന്നത്.. അപ്പോയെക്കും നേരം ഇരുട്ടി കഴിഞ്ഞു.

വീട്ടിലെത്തിയതും ഉപ്പയോടു പോയി മറ്റേണ്ടതിന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു കൊണ്ടിരുന്നു ഉമ്മയും ഉണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *