അതൊന്നും കുഴപ്പമില്ല ഉമ്മാ ആർക്കാ സൈനുനും മക്കൾക്കും അല്ലേ.
ഹ്മ്മ് എന്നാലും. ഇനിയെങ്കിലും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അത് കഴിക്കാൻ ഇരിക്കുന്നതിനു മുൻപ് പറഞ്ഞോളണം.
ആ അത് ശരിയാ മോനേ എന്ന് പറഞ്ഞോണ്ട് ഉപ്പ ഭക്ഷണത്തിനു മുൻപിൽ നിന്നും എഴുനേറ്റു പോകുന്നത് അത്ര നല്ല ശീലമല്ല കേട്ടോ.
ഹ്മ്മ് ശരി..
നി ഇന്ന് ഷോപ്പിൽ പോകുന്നില്ലേ
ഹ്മ്മ് പോണം
പോകുമ്പോൾ ഇവളെയും കൂട്ടിക്കോ സെബി മോളെ അവളെ ഹോസ്പിറ്റലിൽ ഇറക്കിയിട്ടു പോയാൽ മതി ഷോപ്പിലേക്.
ഹ്മ്മ് ശരി.
ആ പിന്നെ മോളെ നിന്റെ ലൈസൻസിന്റെ കാര്യം എന്തായി ഒഴിവൂള്ള ദിവസം നിങ്ങൾ പോയി നോക്ക്. ലൈസൻസ് എടുത്താൽ ഒരു വണ്ടി വാങ്ങിക്കാം നമുക്ക്
എന്നാൽ പിന്നെമോൾക് തനിയെ പോകാമല്ലോ.
ഹ്മ്മ് പോയി നോക്കണം അസിസുപ്പ എന്ന് പറഞ്ഞോണ്ട് സെബി ഭക്ഷണം കഴിച്ചോണ്ടിരുന്നു..
ഡോക്ടർ ആണ് അതോർമ ഉണ്ടായിക്കോട്ടെ ഇനി ഈ തണുപ്പൻ സ്വഭാവം ഒക്കെ ഒന്ന് മാറ്റണം കേട്ടോ എന്നിട്ട് ഡോക്ടറുടെ ആ തലയെടുപ്പോടെ വേണം നിൽക്കാൻ
അസിസുപ്പന്റെ അടുത്തോ അവളോ നല്ല കഥ എന്ന് പറഞ്ഞോണ്ട് ഉമ്മാ അവളെ കളിയാക്കി.
അല്ലേലും ഇവളിങ്ങനെയാടി മോളെ. നി അതൊന്നും കാര്യമാക്കണ്ട. നി ഡോക്ടർ അല്ലേ ഡോക്ടർ. പിന്നെന്താ.
അത് കേട്ട് അവൾക്ക് കരച്ചിൽ വന്നു. അവളെണീറ്റു ഉപ്പയുടെ അടുത്തേക്ക് നിന്നുകൊണ്ട് കരഞ്ഞു ഉപ്പയുടെ തോളിൽ വീണു അത് കണ്ടു നിന്ന ഞങ്ങളുടെ ചങ്കും ഒന്ന് പിടഞ്ഞു.
അയ്യേ ഡോക്ടർ എന്താ ഈ കാണിക്കുന്നേ..
കുറച്ചൊക്കെ ഉഷാർ വേണ്ടേ.
ദേ ഇനി നിങ്ങൾ അവളെ കരയിക്കാൻ നോക്കേണ്ട. അവൾ നല്ല ഉഷാറിൽ തന്നെയാ. അല്ലേ മോളെ.
അസിസ് ഉപ്പ ഇല്ലെങ്കിൽ ഞാനിതൊന്നു ആകില്ലായിരുന്നു. എന്ന് പറഞ്ഞോണ്ട് സെബി കരഞ്ഞു.
അതേ ഇങ്ങിനെ കരയാൻ വേണ്ടി പറഞ്ഞതല്ല കേട്ടോ. നിനക്കൊരു പുയ്യാപ്ലനെ നോക്കണ്ടേ അപ്പൊ ചെക്കൻ വരുമ്പോ ഒരു ഡോക്ടറുടെ പ്രൗടിയോടെ നിൽക്കേണ്ട അതിനു വേണ്ടിയാ.
അത് കേട്ടതും സലീന കണ്ണ് തുടച്ചു കൊണ്ട്. ഞങ്ങടെ ഉപ്പാക്ക് ഇത് വരെ തോന്നിയിട്ടുണ്ടാകില്ല അതൊന്നു അസിസുപ്പാ ഇങ്ങൾ ഞങ്ങടെ കാര്യത്തിന് വേണ്ടി ചിന്തിച്ചോണ്ടിരിക്കുമ്പോൾ എന്ന് പറഞ്ഞോണ്ട് സലീനയും ഉപ്പയുടെ തോളിലേക്ക് കിടന്നു.
അയ്യേ രണ്ടും ഇത്രയേ ഉള്ളു..
എന്നായാലും ഇവളെ കെട്ടിച്ചു വിടേണ്ട മോളെ. ഞാൻ നമ്മളെ സലീമിനോട് പറഞ്ഞിട്ടുണ്ട് നല്ല ഡോക്ടർ ചെക്കനെ കിട്ടിയാൽ പറയാൻ.. അതോ ഇനി ഡോക്ടർ വേണ്ടാ എന്നുണ്ടോ മോൾക്ക്. വേറെ വല്ല ഓഫീസർ മാരും മതിയോ
നിങ്ങൾ ആരെ കൊണ്ട് വന്നു കെട്ടാൻ പറഞ്ഞാലും ഞങ്ങള് അത് അനുസരിക്കും ഉപ്പ എന്ന് സലീന പറഞ്ഞോണ്ട് ഇരുന്നു..
അങ്ങിനെ ആരെയെങ്കിലും കൊണ്ട് വന്നാൽ മതിയാവൂലല്ലോ എന്റെ മോൾക്ക്.
അവൾക്കും ആഗ്രഹങ്ങളുണ്ടാകില്ലേ സലീന മോളെ
നിന്റെ കാര്യത്തിൽ തന്നെ ആദ്യത്തേത് എന്റെ പിഴവായി പോയിരുന്നില്ലേ..
അതിനെന്താ ഉപ്പ അതുകൊണ്ട് എനിക്ക് നിങ്ങളെ മോളായി ഇവിടെ കഴിയാൻ പറ്റിയില്ലെ എന്റെ സൈനുവിന്റെ പെണ്ണായി ഇവിടെ ജീവിക്കാൻ കഴിയുന്നില്ലേ.
ഇതിലും വലിയ ഭാഗ്യവതി ആരാ ഉപ്പ ഉണ്ടാകുക.
നിങ്ങടെ മോളായി ഉമ്മയുടെ മോളായി സൈനുവിന്റെ ഭാര്യയായി കഴിയാൻ ഭാഗ്യം കിട്ടിയില്ലേ.
ഇതൊന്നും ഞങ്ങക്ക് കിട്ടുമെന്ന് ഒരിക്കലും പ്രധീക്ഷിച്ചതല്ലല്ലോ
ദേ ഷമിയും നല്ല നിലയിലെത്തി പിന്നെ ഇവളും ഇപ്പൊ ഡോക്ടർ ആയി ഇതൊക്കെ ഞങ്ങൾക്കു കിട്ടുമായിരുന്നോ. എന്ന് പറഞ്ഞോണ്ട് കരയുമ്പോഴാണ് സലീനയുടെ ഉമ്മയും ഉപ്പയും ഷമിയും കൂടെ അങ്ങോട്ട് കടന്നു വന്നത്.
എന്താ മക്കളെ എന്ന് സലീനയുടെ ഉമ്മയും ഷമിയും ചോദിച്ചോണ്ട് വന്നു.
അതൊന്നുമില്ല അവര് ഓരോന്ന് പറഞ്ഞു കരയുകയാ മോളെ
ഹ്മ്മ് ഞാൻ കരുതി എന്തെങ്കിലും പ്രേശ്നമുണ്ടായൊ എന്ന്.
എന്ത് പ്രശ്നം മോളെ എല്ലാവരും എന്റെ മക്കളല്ലേ..എന്ന് ഉപ്പ
അല്ല അസിസുപ്പാ എന്തെ വരാൻ പറഞ്ഞെ. ഞങ്ങളോട്.
അതിവളുടെ കല്യാണത്തെ പറ്റി പറയാനാ. ഇവൾക്കും വേണ്ടേ മക്കളെ ഒരു ജീവിതം.
ഹ്മ്മ് നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞങ്ങൾ അനുസരിക്കില്ലേ അസിസുപ്പ. പിന്നെ ഞങ്ങളോട് ചോദിക്കണോ.
