അതുമാത്രമല്ല ഒരു കുട്ടിയുള്ളതാ അവൾക്
ഉമ്മാ ഞാൻ ഇത്തയെ കെട്ടുന്നതിൽ നാട്ടുകാർക്കെന്താ കാര്യം.
ഉപ്പയും ഉമ്മയും സമ്മതിച്ചാൽ മതി. പിന്നെ കുട്ടിയുടെ കാര്യം.
അവളെ ഞ്ഞൻ വളർത്തി കോളാം എന്റെ മകളായിട്ട്..
നിനക്കതൊക്കെ പറയാം. നീ ചെറുപ്പമാ നിനക്ക് ഇപ്പൊ അതൊക്കെ തോന്നും കാര്യത്തിനോട് അടുക്കുമ്പോയേ അതിന്റെ ബുദ്ധിമുട്ട് നീ അറിയൂ
ഇതെല്ലാം കേട്ടു ഷമിയും ഇത്തയും എന്റെ മുഖത്തോട്ടു നോക്കി കൊണ്ടിരുന്നു…
അവർക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഞാൻ ഇത്രയും വേഗം ഇങ്ങിനെ പറയുമെന്ന്
അവര് പ്രധീക്ഷിച്ചതാണ് എന്നെങ്കിലും ഒരിക്കൽ ഇതുപോലെ പിടിക്ക പെടും അന്ന് എന്താ ഉണ്ടാകുക എന്നറിയാതെ അവര് നില്കുകയായിരുന്നു.
മോളെ എന്നോട് സത്യം മാത്രമേ പറയാവു ഇനിയെങ്കിലും.
മോളെ ഇവൻ പറയുന്നത് ഒക്കെ നേരാണോ.
നിങ്ങളിത് തുടങ്ങിയിട്ട് എത്ര കാലമായി.
ഇത്ത തലതായതി നില്കുന്നത് കണ്ടിട്ട്
ഞാൻ. ഉമ്മാ അന്ന് ഉമ്മയുടെ വീട്ടിലെ കല്യാണത്തിന് ആണ് ഞാനെന്റെ ഇഷ്ടം പറഞ്ഞത്.
ഹോ അത്രയെല്ലാം ആയോ.
ഇത്ത വേണ്ട എന്ന് പറഞ്ഞതാണ്
ഞാനാണ് വിടാതെ ഇത്തയെ.
ആണോടി ഇവൻ പറഞ്ഞത് എല്ലാം.
ആ അമ്മായി ഏന്നു പറഞ്ഞത് ഷമിയായിരുന്നു… സൈനു പറഞ്ഞതെല്ലാം നേരാണ്.
ഹോഹോ അപ്പൊ നീയും കൂടി അറിഞ്ഞിട്ടാണോ മോളെ. നിങ്ങളെ മൂന്നുപേരെയും ഞാൻ അന്യരായിട്ടാണോ കണ്ടിട്ടുള്ളെ എന്റെ മകന്ന് കൊടുക്കുന്നതിലും കൂടുതൽ സ്നേഹത്തോടെയല്ലേ ഞാൻ നിങ്ങളോടു പെരുമാറിയിട്ടൊള്ളു
അല്ല അമ്മായി
മോളെ നിങ്ങളെല്ലാവരും കൂടി എന്നെ പൊട്ടിയാകുകയായിരുന്നു അല്ലേ. ഈ അമ്മായിയെ നിങ്ങൾ എല്ലാവരും ചേർന്നു കളിപ്പിക്കുക ആയിരുന്നല്ലേ. നിങ്ങളിൽ നിന്നും ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല. എത്ര വിശ്വാസത്തോടെയാണ് ഞാൻ നിങ്ങളെ കണ്ടത്. അതെല്ലാം നശിപ്പിക്കുന്ന പ്രവർത്തിയല്ലേ നിങ്ങൾ എന്നോട് കാണിക്കുന്നത്
അല്ല അമ്മായി. ഞങ്ങൾ..
മ് ഒന്നും പറയേണ്ട എനിക്കെല്ലാം മനസ്സിലായി.
എന്റെ മോളിൽ നിന്നും ഞാനിതു പ്രതീക്ഷിച്ചില്ല അതാ എനിക്ക് താങ്ങാൻ പറ്റാത്തെ.. എന്റെ സലീന മോള് എന്നോട് ഇങ്ങനെ ചെയ്തല്ലോ. അവളെ എത്രത്തോളം ഞാൻ സ്നേഹിച്ചതാ
ദേ ഇവന്റെ ബാപ്പ വിളിക്കുമ്പോ വിളിക്കുമ്പോ സലീനയുടെയും മോളുടെയും വിവരമാണ് അന്വേഷിക്കുന്നത്. അങ്ങേരോട് ഞാൻ പറയണോ ദേ നിങ്ങൾ അന്വേഷിക്കുന്ന മോള് ഇങ്ങിനെ ചെയ്തു വന്നു നില്കുന്നു എന്ന്
എന്നോട് മുന്നേ ഒന്ന് പറഞ്ഞിരുന്നേൽ എനിക്കിത്രയും വിഷമം ഉണ്ടാകില്ലായിരുന്നു..
എല്ലാവരും കൂടെ ചേർന്നു എന്നെ..
ഇല്ല അമ്മായി.
ഹ്മ്മ് അതേ എണീക്കെടാ എന്ന് പറഞ്ഞു ഉമ്മാ എന്നെ വിളിച്ചു അകത്തേക്ക് പോയി.
ഉമ്മാ. = നീ എന്താ കരുതിയെ.
ഞാൻ. = ഉമ്മാ.
നീ എന്നെ അങ്ങിനെ വിളിക്കരുത്. നീ ചെയ്ത പണിക്കു ഞാൻ എന്ന് പറഞ്ഞോണ്ട് ഉമ്മ എന്റെ കരണം നോക്കി തന്നു.
പിന്നെ ഞാനൊന്നും പറയാൻ നിന്നില്ല ഞാനിറങ്ങി കൊണ്ട് പുറത്തേക്ക് പോയി.
പോകുമ്പോൾ സലീനയും ഷമിയും ഇരുന്നു കരഞ്ഞോണ്ടിരിക്കുന്നു.
നിങ്ങൾ എന്തിനാ കിടന്നു മോങ്ങുന്നേ എന്ന് ദേശ്യത്തോടെ ചോദിച്ചോണ്ട് ഞാനിറങ്ങി പോയി.
അന്ന് കുറെ വൈകിയിട്ടും എന്നെ കാണാത്തതോണ്ട് അവരെല്ലാവരും വിളിച്ചോണ്ടിരുന്നു..
ഞാൻ ഫോണെടുക്കാതെ മാറ്റിവെച്ചു..
ഉമ്മയും ഷമിയും കുറെ വിളിച്ചു ഞാനെടുത്തില്ല. എനിക്കാണേൽ വീട്ടിലേക്കു പോകാൻ ഒരു മടിയും. ഉമ്മാ തല്ലിയത് എനിക്ക് എന്തോ അത്രയ്ക്ക് പിടിച്ചില്ല..
ഞാൻ ഞങ്ങടെ ക്ലബ്ബിന്റെ അരികെ ഇരുന്നു സിഗരറ്റും കത്തിചോണ്ട്
എന്താടാ ഇവിടെ ഇരിക്കുന്നെ എന്നു പലരും ചോദിച്ചു. ഒന്നുമില്ല വെറുതെ ഇരുന്നതാ എന്ന് അവരോടൊക്കെ തിരിച്ചു പറഞ്ഞുകൊണ്ട് ഞാൻ അവിടെ ഇരുന്നു
ഓരോ നിമിഷവും ഞാൻ എന്റുമ്മയെ വെറുത്തു കൊണ്ടിരുന്നു..
ക്ലബ്ബിലേക്ക് കയറി കിടന്നോണ്ട് ഓരോന്നും ആലോചിച്ചു നോക്കി.
ഒരെത്തും പിടിയും കിട്ടുന്നില്ല.
ഉമ്മാ സമ്മതിച്ചില്ലേൽ.
അവളെയും കൂട്ടി എങ്ങോട്ടെങ്കിലും പോകാം എന്ന് വരെ ആലോചിചു.
