താത്ത എന്തൊക്കെയുണ്ട് വിശേഷം എന്നു അന്വേഷിച്ചു കൊണ്ട് ഷമി സലീനയുടെ അടുത്തേക്ക് ചെന്നു.
അതേ ഒന്നുടെ മൊഞ്ച് കൂടിയുട്ടുണ്ടല്ലോ എന്റെ താത്ത എന്ന് പറഞ്ഞോണ്ട് ഷമി എന്നെയും സലീനയെയും നോക്കി കളിയാക്കി.
ഹ്മ്മ് ഇനി നീയും തുടങ്ങിയോ എന്ന് പറഞ്ഞോണ്ട് സലീന അവളെ പിടിച്ചു.
മക്കളെവിടെടി ഷമി എന്ന് ഉമ്മയുടെ ചോദ്യം. താ നോക്ക് നാലും കൂടെ കളിക്കുന്നത്.
രണ്ടിനും ഇവിടെ വരാനാ തിരക്ക് ഇനി പോകുബോ നോക്കിയാൽ മതിയാകും.
ഹ്മ്മ് അവര് കളിച്ചോട്ടെ അവരുടെ വീടല്ലേ ഇത്
ഹ്മ്മ്
അല്ലേടി നിന്റെ പുയ്യാപ്ലക്കു വരാനുള്ള തീരുമാനം ഒന്നുമില്ലേ. എന്നു ഉമ്മാ ക്ഷമിയോട് ചോദിച്ചു.
ഹ്മ്മ് അടുത്ത മാസം വരുന്നുണ്ട്.
ഉമ്മയും സലീനയുടെ ഉമ്മയും അകത്തോട്ടു പോയതും
ഹോ ഹോ അപ്പൊ ഉഷാറാണല്ലോ മോളെ എന്ന് പറഞ്ഞോണ്ട് സലീന അവളെ കളിയാക്കി കൊണ്ടിരുന്നു.
എങ്ങിനെ ആയാലും നിങ്ങളെ പോലെ ആഘോഷിക്കാൻ പറ്റില്ലാലോ എന്ന് പറഞ്ഞോണ്ട് ഷമി സലീനയെയും.
കേട്ടോ സൈനു ഇവൾ പറയുന്നത്. ഞാൻ വിളിക്കുമ്പോ പിണങ്ങി കിടക്കാറല്ലേ എന്ന് പറഞ്ഞോണ്ട് സലീന എന്റെ നേരെ കണ്ണിറുക്കി കാണിച്ചു
അതേ രണ്ടിനെയും എനിക്കറിയാവുന്നതല്ലേ എന്നോട് വേണോ നിങ്ങടെ ഈ നാടകം.
അതേ ഒന്നുമില്ലേലും രണ്ടു പേർക്കും വേണ്ടി എത്രയോ ദിവസങ്ങൾ ഞാൻ മാറി കിടന്നു തന്നിട്ടുള്ളത എന്നുകൂടി ഓർക്കേണ്ടേ രണ്ടും.
എന്നിട്ടിപ്പോ പറയുന്നത് കേട്ടോ പിണങ്ങി കിടക്കാറാണെന്നു. എനിക്കല്ലേ രണ്ടിന്റെയും തനി സോഭാവം അറിയൂ..
പോടീ നിന്നോട് പറഞ്ഞു നിന്നാൽ ജയിക്കില്ല.
ഹ്മ്മ് അപ്പൊ അറിയാം.
എന്ന പറ മൂന്നാമതേതു നോക്കുന്നുണ്ടോ. എന്ന് ഷമി സലീനയോട്
ഹേയ് ഇപ്പൊ വേണ്ട എന്ന് സലീനയും
ഷമി വീണ്ടും അപ്പോ പണ്ടത്തെ കനവ് എല്ലാം വെറുതെ ആവുമോ. താത്ത
എന്ത് കനവ്.
അല്ല അന്ന് പറഞ്ഞിരുന്നത്. എട്ടോ പത്തോ വേണം എന്നല്ലേ
ഹ്മ്മ് എന്നാലേ എനിക്ക് പ്രസവിക്കാനെ നേരം കാണു.പെണ്ണെ
അതിനെന്താ നോക്കാൻ സൈനുവും ഇല്ലേ പിന്നെന്താ.
ആ അങ്ങിനെ പറഞ്ഞു കൊടുക്കു ഷമി ഞാനും പറഞ്ഞതാ.
ഹോ വേണ്ട വേണ്ട നിന്റെ പറച്ചിലല്ലേ. സൈനു എന്ന് പറഞ്ഞോണ്ട് ഷമി ചിരിച്ചു.
പത്തെണ്ണം ഇല്ലെങ്കിലും നാലെണ്ണം ഞങ്ങൾ തികക്കും അല്ലേ സൈനു. എന്ന് സലീന എന്നെ നോക്കി ചോദിച്ചു
ഞാൻ റെഡി
അതുകേട്ടു ഷമി.
നി എപ്പോയെ റെഡിയായിരുന്നല്ലോ
ഹ്മ്മ് ഇനി എന്റെ നേർക്ക നിങ്ങളും താത്തയും അനിയത്തിയും സംസാരിച്ചിരിക്കു ഞാനൊന്ന് പുറത്തു പോയിട്ടു വരാം സലീന എന്ന് പറഞ്ഞോണ്ട് ഞാൻ ഇറങ്ങാൻ തുടങ്ങിയതും.
ബാക്കിൽ നിന്നും. ഷമി വിളിച്ചോണ്ട് അതേ പുറത്തേക്കൊക്കെ വിടാറുണ്ടോ ഇപ്പൊ.
ഹോ ഇപ്പൊ ഒന്നടങ്ങിയിരിക്കുന്നു മോളെ നിന്റെ താത്ത. എന്നു പറഞ്ഞു ഞാനും ഷമിയും ചിരിച്ചു.
സലീന ഹ്മ്മ് ഇനി എന്നെ കളിയാക്കിക്കോ രണ്ടു പേരും ചേർന്നു.
അയ്യോ എന്റെ സലീന മോളെ ഞാൻ കളിയാക്കുമോ.
വേണ്ട വേണ്ട നി പുറത്തേക്കിറങ്ങിയതല്ലേ പോയിട്ട് പോരിം പുയ്യാപ്ലെ.
കേട്ടില്ലെ ഞാൻ പറഞ്ഞത് സത്യമാണെന്നു ഇപ്പൊ മനസിലായില്ലേ. ഷമി
ഹോ മനസിലായെ.എന്ന് പറഞ്ഞോണ്ട് ഷമി ചിരിച്ചു
എന്ന ശരി ഷമി ഞാൻ പോയിട്ട് വരാം കേട്ടോ സലീന മോളെ എന്ന് കുറച്ചു തറപ്പിച്ചു പറഞ്ഞോണ്ട് ഇറങ്ങി. അവര് രണ്ടുപേരും അകത്തേക്കും പോയി.
ബൈക്കെടുത്തു പുറത്തേക്കിറങ്ങി ഒന്ന് ചുറ്റി കറങ്ങി. വീട്ടിലോട്ടു തന്നെ പോകാൻ തുടങ്ങിയപ്പോൾ അമീനയുടെ കാൾ
ഹാ ഹലോ മൈ ഫ്രണ്ട്.
ആ എന്താടി.
അല്ല നിന്നെ ഈ വഴിക്കു ഒന്നും കണ്ടില്ല.
എന്തൊക്കെ ബഡായി അടിച്ചു വെച്ചതാ കഴിഞ്ഞ പ്രാവിശ്യം വിളിച്ചപ്പോ.
നിന്റെ ഇത്തയുമായി വരാമെന്നൊക്കെ.
എന്നിട്ടെന്തേ ഇത്ത വന്നില്ലെടാ.
ഹോ ഞാനത് മറന്നിരുന്നെടി
പിന്നെ ഓരോരോ പ്രശ്നങ്ങളിൽ പെട്ടു പോയി.
നിന്റെ പ്രേശ്നങ്ങൾ ഓക്കേ എന്നാണാവോ തീരുക ഞാൻ തിരിച്ചു പോകുന്നതിനു മുൻപേ നിന്നെയും നിന്റെ കെട്ടിയോളെ വിളിചോരു പാർട്ടി കൊടുക്കാം എന്ന് വിചാരിച്ചപ്പോ നിനക്ക് ഒഴിവില്ല. അല്ലെടാ
ഹോ വരാടി.
ഹ്മ്മ് വരുന്നുണ്ടേൽ മൂന്ന് ദിവസത്തിനുള്ളിൽ വന്നേക്കണം അത് കയിഞ്ഞാ ഞാൻ പോകുവെ.
