സലീന – 5അടിപൊളി  

ഇത്ത കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.

ഷമി ഇത്തയെ വിളിച്ചോണ്ട് അടുക്കളയിലേക്ക് പോയി.

ഞാൻ ടേബിളിൽ നെറ്റി മുട്ടിച്ചു തലയും തായ്‌തി വെച്ചു കൊണ്ട് ഇരുന്നു..

ഷമിയുടെ സംസാരം കേൾക്കുന്നുണ്ട്.

താത്ത കരഞ്ഞത് കൊണ്ട് ഒന്നും ആകില്ല. അവൻ എന്ത് ധൈര്യത്തിൽ ആണ് പറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ.. സങ്കടം ഉള്ളിലൊതുക്കി കൊണ്ട് ഷമി ഇത്തയോട്. അതേ എനിക്കുറപ്പാ താത്ത സൈനുവിന്റെ സംസാരം കേട്ടിട്ട് അവൻ നിങ്ങളെ കൈവിടില്ല..

ഇപ്പൊ ഉള്ളത് ഒക്കെ ഒന്നമർന്നാൽ എല്ലാം ശരിയാകും.

അതിനു ഇത്ത കരഞ്ഞോണ്ട്. അതേ ഷമി എനിക്ക് ഇതൊന്നും കാണാൻ വയ്യെടി. എനിക്ക് വേണ്ടിയല്ലേ സൈനു ഈ അടിയെല്ലാം കൊണ്ട് അപമാനിതനാകുന്നത്.

ഹോ ഇനി അതോർത്തു കരയാൻ നിൽക്കേണ്ട.

കുറച്ചു ഇടങ്ങേറ് ആയാലും അവൻ നിങ്ങളെയെ കെട്ടു.

അതെനിക്കുറപ്പാ.

അല്ലേടി അതിനു ഉമ്മാ സമ്മതിക്കണ്ടേ.

അതൊക്കെ സമ്മതിക്കും താത്ത അമ്മായി ഈ കാണിക്കുന്നത് വേറെന്തോ കണ്ടിട്ടാ.. അല്ലെങ്കിൽ എപ്പോയോ നമ്മളെ ഇവിടുന്നു ഇറക്കി വീട്ടിട്ടുണ്ടാകും.

എനിക്കിതൊന്നും കാണാൻ വയ്യെടി എന്ന് പറഞ്ഞോണ്ട് ഇത്ത കരയുന്ന ശബ്ദം മാത്രം കേൾക്കാം.

ഞാനിഷ്ടപ്പെടാൻ തുടങ്ങിയ ശേഷം എന്റെ ഇത്തയെ ഒരു കാര്യത്തിനും ഞാൻ കരയിച്ചിട്ടില്ല.

എന്തെങ്കിലും പറഞ്ഞു കരയാൻ തുടങ്ങുമ്പോയേക്കും ഞാൻ എന്നിലേക്ക്‌ ചേർത്തു പിടിച്ചു കൊണ്ട് ഇത്തയുടെ സങ്കടങ്ങളെ അകറ്റിയിട്ടിട്ടുണ്ട്.

ഇപ്പൊ ഇത്ത കരയുന്നത് കാണുമ്പോൾ അത് കെട്ടു നിൽക്കാനെ എന്നെ കൊണ്ടാകുന്നുള്ളു.. എന്ന് ചിന്തിച്ചോണ്ടിരുന്നു.. അപ്പോഴും ഷമി പറയുന്നത് പോലെ ആകുമോ കാര്യങ്ങൾ അതോ ഷമി അവളുടെ താത്താന്റെ സങ്കടം കണ്ടിട്ട് സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നതാണോ..

അന്ന് ഞാൻ ഉമ്മയുടെ അടുത്തേക്ക് പോയതേ ഇല്ല.

സങ്കടത്തോടെ വീണ്ടും ഞാൻ മുകളിലെ റൂമിലേക്ക്‌ പോയി.

കുറെ നേരം എന്തൊക്കെയോ മനസ്സിൽ ആലോചിച് കിടന്നു.

ചിന്തകൾ മാറി മാറി വന്നു കൊണ്ടിരുന്നു..

ഇടക്കെപ്പോയോ മനസിലേക്ക് കയറിവന്ന അമീനയെ വിളിച്ചു കൊണ്ട് കാര്യങ്ങൾ എല്ലാം പറഞ്ഞു. അമീനയുടെ വാക്കുകൾ എനിക്ക് അപ്പോൾ ഒരു ആശ്വാസമായി തോന്നി. . അല്ല ഇനിയെന്താ നിന്റെ പ്ലാൻ ഒന്നുമില്ലെടി.

അല്ല ഇതിൽ ഒരു തീരുമാനം വേണ്ടേ.

ഹ്മ്മ് എന്നാൽ ഞാനൊരു ഐഡിയ പറയാം

നിനക്ക് നല്ലതാണെന്നു തോന്നിയാൽ അങ്ങിനെ നീങ്ങാം.

എന്താടി പെണ്ണെ.

എടാ ഞാൻ പറഞ്ഞു വരുന്നത്. നിനക്ക് ഏതായാലും ഇപ്പൊ ഒരു ജോലി ആവിശ്യമല്ലേ.

നിന്റെ വിദ്യാഭ്യാസത്തിന് നിനക്ക് നല്ല ശമ്പളം കിട്ടിയേ പറ്റു.

അങ്ങിനെ ആണേൽ നീ ഗൾഫിലോട്ട് വാ.

ഇവിടെ വന്നിട്ട് എന്താ വേണ്ടത് എന്ന് തീരുമാനിക്കാം.

നിന്റെ സലീനാക്കും ഇപ്പൊ അതാ നല്ലത്.

നീ പറഞ്ഞ കാര്യങ്ങൾ കേട്ടത് വെച്ചു അതാ നല്ലത്..

അല്ലേൽ നിങ്ങൾ രണ്ടുപേർക്കും അടുത്തിരുന്നു കൊണ്ട് ഒന്നിനും സാധിക്കാതെ ടെൻഷൻ അടിക്കും. ഇതാകുമ്പോൾ കുറച്ചു റീലാക്സ് ഒക്കെ കിട്ടുകയും ചെയ്യുമല്ലോടെ.

ദെ പെണ്ണെ മനുഷ്യൻ ഇവിടെ തീ തിന്നോടിരിക്കുമ്പോഴാ അവളുടെ ഒരു തമാശ.

ഹോ നിന്നോട് തീ തിന്നാൻ ആരെങ്കിലും പറഞ്ഞോ.

ദെ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ അമീന. ഒരു സുഹൃത്തു അല്ലേ എന്ന് കരുതി വിളിച്ചപ്പോ.

അതേടാ സുഹൃത്തു ആയതോണ്ടാ പറയുന്നേ. അല്ലേൽ നീ നിന്റെ പണിനോക്ക് എന്ന് പറയില്ലേടാ..

ഹ്മ്മ്.

അല്ല നിന്റെ ഇത്ത നിന്നെ കാണാണ്ട് വിഷമിക്കും അതോർത്ത എനിക്ക് വിഷമം.

ഹോ ആയിക്കോട്ടെ

നീ പറയുന്നത് എല്ലാം സത്യമല്ലേ..

അതോ വല്ല കൈബദ്ധവും പറ്റിയെടാ

കൈബദ്ധമോ.

അതേടാ നിന്റെ ഇത്തയെ ഗർഭിണി ആക്കി മുങ്ങാനുള്ള പരിപാടി ഒന്നുമല്ലല്ലോ..

ദെ പെണ്ണെ.

ഞാൻ ചോദിച്ചെന്നെ ഉള്ളു.

ഹോ

ഹ്മ്മ് എന്നാ പറ

നീയെന്ന . വരുന്നേ.

എങ്ങോട്ട്.

ഹോ നല്ല ആളാ.

എടാ ഇങ്ങോട്ടേക്.

നോക്കട്ടെ തീരുമാനിച്ചിട്ടില്ല.

വരുന്നുണ്ടേൽ വേഗം പറയണം നിനക്ക് സൗകര്യങ്ങൾ എല്ലാം ഒരുക്കണ്ടേ. ഹ്മ്മ്

ഞാൻ അറിയിക്കാടി.

ക്യാഷ് പ്രോബ്ലം വല്ലതും ഉണ്ടോ. ഉണ്ടെങ്കിൽ പറഞ്ഞോ ഞാൻ അയക്കാം.

ഹോ വേണ്ടായേ. ഇത് വരെ ബുദ്ധിമുട്ട് ഒന്നുമില്ല. ഹ്മ്മ് എങ്ങിനെ ഉണ്ടാകും. ഉപ്പയുടെ ക്യാഷ് മുഴുവനും നിന്റെ കയ്യിലല്ലേ.

പോടീ പെണ്ണെ. നിന്റെ കെട്ടിയോൻ അയച്ചതാ. എന്താ പോരെ.

ഹോ അങ്ങേര് അയച്ചിട്ട് നീ ജീവിക്കും.

പിശുക്കനാട അറുത്ത കയ്യില് ഉപ്പു തേക്കാത്ത പിശുക്കൻ.

ഹോ നിതന്നെ ഇത് പറയണമെടി.

അങ്ങേര് ഉണ്ടായത് കൊണ്ട് നീ ഇന്ന് അവിടെ ഇരുന്നു നെകളിക്കുന്നു.

ഹോ അല്ലേലും നീ എന്റെ ഫ്രണ്ട്‌ ആണ് എന്ന് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല. കൂറ് അങ്ങോട്ടല്ലേ.

അല്ല എവിടെ പോയി എന്റെ മച്ചാൻ.

ദേ ഇവിടെയുണ്ട് അങ്ങേരുടെ മടിയിൽ തലവെച്ചാ കിടക്കുന്നെ. നീ ചോദിച്ചു നോക്ക്.

ഹാ സൈനു എന്തൊക്കെയുണ്ട് നാട്ടിലെ വിശേഷങ്ങൾ.

എടാ ഇവളെ എങ്ങിനെ സഹിച്ചെട നീ നാട്ടിൽ.

ഹോ അതൊന്നും പറയേണ്ട മച്ചാനെ.

അത് അങ്ങിനത്തെ ഒരു മൊതലായി പോയി.

എന്നാലും എങ്ങിനെ എന്നാലോചിച്ചിട്ട.

ഹോ ഇനി എന്റെ നേർക്ക എന്ന് പറഞ്ഞോണ്ട് അമീന ഫോൺ വാങ്ങി.

ടാ നീ വരുന്നുണ്ടേൽ വാ.

ഞങ്ങൾക്ക് കുറച്ചു പണിയുണ്ട് എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു.

അന്നത്തെ ആലോചന പിന്നെ അതായി.. അമീന പറയുമ്പോലെ ഒന്ന് മാറിനിന്നാലോ.

അടുത്ത ദിവസം രാവിലെ ഞാൻ തായേക് ചെന്നതും ഉമ്മാ മുഖം വീർപ്പിച്ചോണ്ട് നില്കുന്നു.

ഉമ്മാ ഞാൻ ഗൾഫിൽ പോകുകയാണ് എന്ന് പറഞ്ഞോണ്ട് ഞാൻ അവിടെ നിന്നും പോന്നു.. ഉമ്മയും ഷമിയും മുഖത്തോട് മുഖം നോക്കി കൊണ്ട് ഇരുന്നു.

ഉച്ചയായപ്പോഴാണ് പിന്നെ ഞാൻ വീട്ടിലേക്കു ചെന്നത്.

എന്നെ കണ്ടതും ഉമ്മാ. എന്താ ഇപ്പോ അങ്ങിനെ ഒരു തീരുമാനം.

ഒന്നൂല്യ ഞാൻ ഇവിടെ നിന്നാലല്ലേ നിങ്ങൾക് പ്രശ്നം.

ഹോ അപ്പൊ ഇയ്യ് പ്രശ്നക്കാരൻ ആണെന്ന് നിനക്ക് മനസ്സിലായി അല്ലേ

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു.

നീ പോയ പിന്നെ ഇവിടെ ആരാ ഉള്ളത്.

നീ ഉപ്പാനോട് പറഞ്ഞോ.

ഇല്ല നിങ്ങൾ പറഞാ മതി.

ഞാൻ പറയില്ല.

എന്നാൽ ഞാൻ അവിടെ ചെന്നു പറഞ്ഞോളാം.

എന്താന്ന് എന്ന് വെച്ചാ ആയിക്കോ. എന്ന് പറഞ്ഞോണ്ട് ഉമ്മ എണീറ്റു പോയി.

പിറകിൽ ഷമി വന്നു.

എന്താ ഇപ്പൊ അങ്ങിനെ ഒരു തീരുമാനം.

ഒന്നുല്യാ ഷമി കുറച്ചു കാലം ഗൾഫിൽ നോക്കാമെന്നു തീരുമാനിച്ചു.

ഹോ ദേ അകത്തു ഒരാളുണ്ട് പറഞ്ഞിരുന്നോ.

ഇല്ല ഷമി നീ പറഞ്ഞാൽ മതി. ഹ്മ്മ്.

ഞാൻ മുകളിലേക്കു കയറി പോകുന്നത് ഇത്ത അടുത്ത റൂമിൽ നിന്നും നോക്കികൊണ്ടിരിന്നു.

ഞാൻ മുകളിലേക്കു എത്തി ബെഡിലേക്ക് ഇരുന്നു കൊണ്ട്. ഫോണെടുത്തു അമീനാക്ക് മിസ്സ്‌ കാൾ അടിച്ചു വെച്ചു.

കുറച്ചു കഴിഞ്ഞതും അമീന തിരിച്ചു വിളിച്ചു.

ഞാൻ വിവരങ്ങളെല്ലാം പറഞ്ഞു ഫോൺ വെച്ചതും.

Leave a Reply

Your email address will not be published. Required fields are marked *