സലീന – 5അടിപൊളി  

ഉമ്മ ഇടക്ക് മോളെ സലീന മോളെ ദേ ഇവന് കുടിക്കാൻ എന്തേലും എടുത്തേ എന്നു പറഞ്ഞു വിളിച്ചു.

ഉമ്മ ഉപ്പയോടു എന്തോ സംസാരിക്കുന്നതു കണ്ടു. എന്താ ഉമ്മ

ഏയ്‌ ഒന്നുല്ലേടാ എന്ന് ചിരിച്ചോണ്ട് പറഞ്ഞു.

ആ എന്നിട്ട് സൈതലവിയോട് എല്ലാം പറഞ്ഞു മാനസിലാക്കിയില്ലേ സൈനു.

ഹ്മ്മ് എല്ലാം പറഞ്ഞിട്ടുണ്ട്.

ഹാ എന്ന പിന്നെ ബാക്കിയെല്ലാം അവൻ നോക്കി കൊള്ളും.

ഇനി നീയൊന്നും പോയി കുളിച്ചേച്ചും വാ. എന്ന് പറഞ്ഞു ഉപ്പ.

അപ്പൊയ എനിക്കും തോന്നിയെ പൊടിയെല്ലാം ഡ്രസ്സ്‌ നിറയെ. മുഗം എന്തോപോലെ തോന്നുന്നുണ്ടോ ആ വർക്ക്‌ നടക്കുന്നതിന്റെ ഇടയിൽപെട്ടത് കൊണ്ടാകും.

അപ്പോയെക്കും സലീന വെള്ളവുമായി വന്നു. അവളെ കണ്ടതും ഉമ്മാ ചെറു ചിരിയോടെ ഇരുന്നു. അവളുടെ മുഖം ഇച്ചിരി കുറുമ്പിലാണ്.

മോളെ മക്കൾ എവിടെ എന്ന് ഉമ്മാ ചോദിക്കുന്നുണ്ട്

അതിനു മുകളിൽ ഉണ്ട് എന്നു പറഞ്ഞോണ്ട് അവൾ വെള്ളം എനിക്ക് നീട്ടി

ഞാൻ വെള്ളവും വാങ്ങി കുടിച്ചു കൊണ്ട് നേരെ മേലേക്കു പോന്നു.

കുളി ഫസ്റ്റ് എന്നിട്ട് ബാക്കി എന്നും പറഞ്ഞോണ്ട് ഞാൻ കുളിക്കാൻ കയറി..

കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി റൂമിലെ തണുപ്പിൽ കുറച്ചു നേരം ഇരുന്നു പോയി.

അപ്പോയെക്കും സലീന വന്നു.

അവൾ ഒന്നും മിണ്ടുന്നില്ല

ഞാൻ മക്കളെ നോക്കി അവരും കുറച്ചു ഗൗരവം…

ഹോ ഹോ അപ്പൊ എന്തോ നടന്നിട്ടുണ്ട്.

അല്ലാതെ മക്കൾ ഇത്ര ഗൗരവതിൽ ആകില്ല.

എന്താടി പെണ്ണെ എന്താ ഉണ്ടായേ. എന്ന് സലീനയെ നോക്കി ചോദിച്ചു.

ഒന്നൂല്യ

പിന്നെ നിന്റെ മുഖം എന്താ കടന്നൽ കുത്തിയ പോലെ. ഇരിക്കുന്നെ.

ഒന്നൂല്യ

അല്ല എന്തോ ഉണ്ട് പറ പ്പെണ്ണ

ഒന്നൂല്യ എന്ന് പറഞ്ഞില്ലെ.

ഹോ എന്ന ശരി ഞാൻ ഒന്നു കിടക്കട്ടെ..

ഹോ കിടന്നോ ഞാൻ വേണ്ടാന്നു പറഞ്ഞോ.

എന്താടി പെണ്ണെ കാര്യം.

ഒന്നൂല്യ എന്ന് പറഞ്ഞില്ലേ

പിന്നെ എന്തിനാ നീ ഇങ്ങിനെ.

ഹോ ഞാനെങ്ങിനെ ആയാലെന്താ പോയ പിന്നെ ഇങ്ങോട്ട് വരണം എന്ന ചിന്ത ഉണ്ടെങ്കിലല്ലേ.

ഹോ അപ്പൊ അതാണോ കാര്യം.

എന്ത്

ഒന്നുമില്ല.

ഇവിടെ ഒരാള് കാത്തിരിക്കിന്നുണ്ട് എന്ന് ചിന്ത വേണ്ടേ. അല്ലേങ്കിൽ ഒന്ന് വിളിച്ചു പറയാ വേണ്ട ഇങ്ങോട്ട് വിളിച്ചില്ലേലും അങ്ങോട്ട്‌ വിളിച്ചാൽ എങ്കിലും ഫോൺ എടുത്തു സംസാരിച്ചൂടെ. അതിനു മാത്രം വല്യ തിരക്കൊന്നും കടയിൽ ഇല്ലല്ലോ ഉപ്പയോടു ചോദിച്ചപ്പോ തിരക്ക് കുറവായിരുന്നു എന്ന് പറഞ്ഞല്ലോ എന്നൊക്കെ ഒറ്റ ശ്വാസത്തിൽ സലീന പറഞ്ഞു നിറുത്തി.

ഹോ അതാണോ കാര്യം.

ഇല്ല പിന്നെ.

പെണ്ണെ അവിടെ പോയപ്പോ വർക്ക്‌ നടക്കുന്ന പുതിയ ഷോപ്പിന്റെ കാര്യങ്ങൾക്കു വേണ്ടി പോകേണ്ടി വന്നു.

ഫോൺ ആണേൽ വണ്ടിയിലും കണ്ടില്ലേ നീ ഡ്രസ്സ്‌ ഒക്കെ ആകെ പൊടി പിടിച്ചു കിടക്കുന്നത്

എന്ന് വെച്ചു വിളിച്ചു പറയാമായിരുന്നില്ലേ

ഞാൻ പറഞ്ഞില്ലേ ഫോൺ വണ്ടിയിൽ വെച്ചുന്ന്

വെറുതെ അല്ല മക്കൾ ഇത്ര ഗൗരവം. നീ അവരെ വഴക്ക് പറഞ്ഞോ.

ഞാനെന്തിനാ അവരെ വഴക്ക് പറയുന്നേ.

മക്കളെ ഉമ്മച്ചി നിങ്ങളെ വഴക്ക് പറഞ്ഞോ.. എന്ന് ഞാൻ മക്കളോട് ചോദിച്ചു

അതിനു രണ്ടുപേരും സലീനയുടെ മുഖത്ത് നോക്കി കൊണ്ട് നിന്നു.

ഹ്മ്മ് ഞാൻ പറഞ്ഞിട്ടില്ലേ ഇതുപോലെ ചെറിയ കാര്യത്തിനൊന്നും മക്കളെ വഴക്കു പറയാൻ നിൽക്കരുതെന്നു.

ഹോ എന്റെ സങ്കടം പിന്നെ ഞാനാരോടാ തീർക്കുക..

എന്നോട് തീർത്തോ. എത്ര വേണേലും എന്ന് പറഞ്ഞോണ്ട് ഞാനവളെ എന്നിലേക്ക്‌ അടുപ്പിച്ചു.

ഹ്മ്മ് വേണ്ട വേണ്ട ഇതൊക്കെ ഒരഭിനയമാ എനിക്കറിയാം.

നിനക്കെന്തു അറിയാം എന്ന എനിക്ക് എല്ലാം അറിയാം.

ഹോ എന്നിട്ടാണോ ഈ ചെറിയ കാര്യത്തിന് ഇങ്ങിനെ.

അതൊക്കെ പോട്ടെ നീ വല്ലതും കഴിച്ചോ.

ഞാൻ കഴിച്ചോ കഴിച്ചില്ലേ എന്നൊക്കെ അന്വേഷിക്കാൻ ഇപ്പോഴാണോ തോന്നിയെ.

ഹോ സോറി മോളെ

ഒന്നും പറയേണ്ട. വരാന്നു പറഞ്ഞിട്ടല്ലേ പോയെ

ഹോ ഞാൻ പറഞ്ഞില്ലെ മോളെ ഇതുപോലെ ഒരു സിറ്റുവേഷൻ.

എന്ത് പറഞ്ഞിട്ടും ഈ പെണ്ണിന് മനസിലാകില്ല എന്നു വെച്ചാൽ.

ആ ഞാൻ ഒന്നും മനസിലാകാത്തവൾ അല്ലേ.

നിന്നെ എത്ര നേരം കാത്തിരുന്നു കാത്തിരുന്നു ഞാൻ.

അപ്പൊ നീ ഒന്നും കഴിച്ചില്ലേ

ഇല്ല

നീ വന്നിട്ട് കഴിക്കാമെന്നു കരുതി നിന്നെ കാത്തിരിക്കുക അല്ലായിരുന്നോ.

ഹോ എന്ന വാ നമുക്ക് വല്ലതും കഴിക്കാം

എനിക്ക് വേണ്ട

അതെന്താ

വേണ്ട എന്ന് പറഞ്ഞില്ലെ.

ദേ നോക്ക് വെറുതെ വാശി പിടിക്കേണ്ട കേട്ടോ.

എനിക്കാരോടും വാശിയൊന്നും ഇല്ല അല്ലെങ്കിലും ഞാനാരാ വാശി പിടിച്ചു ജയിക്കാൻ.

അതറിയില്ലേ നിനക്ക്.

നീ ഈ സൈനുവിന്റെ ബീവിയാ പെണ്ണെ എന്റെ സ്വന്തം ബീവി.

ഹോ അപ്പൊ അതോർമയുണ്ട് എന്നാൽ ഈ ബീവി ഇവിടെ കാത്തിരിക്കുന്നുണ്ട് എന്നൊന്നും ഓർമയുണ്ടായില്ലല്ലോ.

ആർക്കാ ഓർമയില്ലാത്തത്

എന്നിട്ടാണോ നീ. ഓർമയുണ്ടായിട്ടും നീ

പെണ്ണെ നമ്മുടെ ആവിശ്യത്തിനല്ലേ പോയത് ഇട്ടെറിഞ്ഞു പോരാൻ പറ്റുമോ.

ഷോപ്പ് ആർക്കാ നമുക്കല്ലേ. ഉപ്പ ഈ കഷ്ട പെടുന്നത് എല്ലാം ആർക്കാ നമുക്ക് വേണ്ടിയല്ലേ. അപ്പൊ ഞമ്മളും കുറച്ചൊക്കെ അതറിഞ്ഞു നോക്കേണ്ടേ.

പുതിയ ഷോപ്പ് തുറന്നാൽ പിന്നെ ഇത്രയും ഒഴിവു കിട്ടില്ല.

ഹോ അതപ്പോയല്ലേ അതിന് വേണ്ടി ഇപ്പൊ തന്നെ.

ഇനി നിന്നോട് ഞാൻ ഒന്നും പറയാനില്ല.

എനിക്ക് വിശക്കുന്നുണ്ട് വാ valല്ലതും കഴിക്കാം

എനിക്കറിയാം ഞാൻ കഴിച്ചിട്ടില്ല എന്നറിഞ്ഞിട്ടല്ലേ നിന്റെ ഈ വിശപ്പ്‌.

ഹോ അപ്പോ മനസിലായി അല്ലേ

പിന്നെ ഇല്ലാതെ നിന്റെ കൂടെ കൂടിയിട്ട് കൊല്ലാം എത്രയായി.

ആദ്യം മുതൽ കൂട്ടണോ അതോ കെട്ടിയ അന്നുമുതൽ കൂട്ടിയാൽ മതിയോ.

അത് കേട്ടു അവളുടെ മുഖം ഒന്ന് മാറി ചെറുതായി പുഞ്ചിരിച്ചോ എന്നൊരു തോന്നൽ.

ദെ പെണ്ണിന് ചിരി വരുന്നുണ്ട് കേട്ടോ.

ആർക്കു എനിക്ക് ചിരിയൊന്നും വരുന്നില്ല. അല്ലേലും ആരെങ്കിലും ഇവിടെ തമാശ വല്ലതും പറഞ്ഞോ ചിരിക്കാൻ.

ഹോ അപ്പൊ നീ എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ താങ്ങി കൊണ്ട് ബെഡിലേക്ക് ഇട്ടു..

മക്കൾ അത് കണ്ടു ചിരിച്ചോണ്ട്.

ദെ സൈനുപ്പ ഉമ്മച്ചി ച്ചിരിക്കുന്നു

അതെ നിങ്ങടെ ഉമ്മച്ചിക്ക് കുറച്ചു കുറുമ്പ് അധികമാ അതൊന്നും മാറ്റിയിട്ടു വരാം അതുവരെ മക്കൾ രണ്ടു പേരും ഒന്ന് താഴെ പോയി അസീപ്പാന്റെ യും ഉമ്മച്ചിയുടെയും അടുത്ത് പോയി ഇരുന്നോ കേട്ടോ.

ദേ ഇവിടുന്നു എങ്ങോട്ടും പോകരുത് രണ്ടും ഇവിടെ ഇരുന്നോണം. ഇല്ലെങ്കിൽ എന്റെ കയ്യിന്നു രണ്ടിനും കിട്ടും കേട്ടോ ആവിശ്യമുള്ളവർ കാത്തിരിക്കുന്ന സമയത്ത് വരണമായിരുന്നു. അല്ലാതെ തോന്നിയ സമയത്തല്ല വരേണ്ടത്. ഹോഹോ മക്കളെ സൈനുപ്പ നിങ്ങക്ക് ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട് താഴെ ഉമ്മച്ചിടെ അടുത്ത് കൊടുത്തിട്ടുണ്ട് അതും കഴിച്ചോണ്ട് രണ്ടുപേരും ഉമ്മച്ചിന്റെ അടുത്ത് പോയി ഇരുന്നോ.

ആരാ നിങ്ങളെ അടിക്കാൻ വരുന്നേ എന്നൊന്ന് നോക്കട്ടെ

ഹ്മ്മ് ഹ്മ്മ് എന്ന് തലയാട്ടികൊണ്ട് അവര് പോയി തായേക്ക്.

Leave a Reply

Your email address will not be published. Required fields are marked *