ആയതിനാൽ ആദ്യമേ തന്റെ കയ്യിൽ കെട്ടിയ ഏലസ് ഭദ്രം എന്ന് ഉറപ്പിച്ചു.അതിനുശേഷം ഒരു ചീറ്റപ്പുലിയുടെ ശ്രദ്ധയോടെ അവൻ സാവധാനം തന്റെ ലക്ഷ്യത്തിലേക്ക് നീങ്ങി. നീക്കത്തിനിടയിൽ തന്റെ സാദ്യതകളെക്കുറിച്ചു നന്നായി തന്നെ ആലോചിച്ചു. താൻ ഒറ്റക്കായതിനാലും ഈ പ്രദേശം പരിചയം ഇല്ലാത്തതിനാലും ബുദ്ധിപരമായി മാത്രമേ നീങ്ങാവു എന്ന് മനസിനെ പറഞ്ഞുറപ്പിച്ചു.
ഉദ്ദേശം വെളിച്ചത്തിൽ നിന്നും അൻപതു അറുപതു വാരേ അകലെ വച്ചേ കുറേ കാട്ടുപന്നികൾ ഒരു വലിയ മൃഗത്തിന്റ കുടൽ മാലയും പണ്ടവും തിന്നുന്നത് അവന് കാണാൻ കഴിഞ്ഞു .സാവധാനം കാറ്റിന്റെ മറപറ്റി വന്ന അവൻ അതിനോട് മാറി ഒരു കല്ലിന്റെ തറയിൽ നിന്നും ഉയർന്നു നിൽക്കുന്ന തൂണും തറയിൽ രക്തവും കാണാൻ കഴിഞ്ഞു.
അങ്ങോട്ട് ഓടാൻ ഉയർത്തിയ കാൽ ഉടനെ വായുവിൽ തന്നെ വച്മ മനസിനെനിയത്രിച്ചു
സാവധാനം…….
സാവധാനം….
എന്ന് മനസിൽ പറഞ്ഞു.കല്ലിന്റെ മറ പറ്റി ഉദ്ദേശം 20വരേ അകലെ വന്ന് കാൽത്തറയിലേക്ക് എത്തി നോക്കിയ അവന്റെ ഹൃദയം ഒരു നിമിഷം നിന്നു പോയി.
നട്ടെല്ലിനുള്ളിൽ കൊള്ളിയാൻ മിന്നി…..
അവൻനിശ്ചലനായി നിന്ന് പോയി…….
കറുത്ത തുണിയിൽ മേലാസകലം പൊതിഞ്ഞു നിൽക്കുന്ന രണ്ട് സത്വങ്ങൾ.
ആറടിയിൽ കൂടുതൽ പൊക്കം……..
മെലിഞ്ഞു നീണ്ട കൈകൾ……..
തല തലയോട്ടിപോലെ കറുപ്പിൽ പൊതിഞ്ഞിരിക്കുന്നു……….
കണ്ണിന്റെ സ്ഥാനത്തു രണ്ട് കുഴികൾ……….
നീണ്ട നാക്കു ഓത്തിന്റേതുപോലെ നീണ്ടത്…….
അതിൽ ഒരുഭീകരൻ ഏതോ മൃഗത്തിന്റെ കാൽ എല്ലോടെ കടിച്ചു തിന്നുന്നു.മറ്റേ തു തറയിൽ ഒഴുക്കുന്ന രക്തം നക്കി നക്കി കുടിക്കുന്നു. അടുത്തായി ചാരി വചിരിക്കുന്ന വാക്കത്തി പോലെ യുള്ള വലിയ വാൾ.
കുടലും പണ്ടവും തിന്നുന്ന ഒരു വലിയ കാട്ടുപന്നി മെല്ലെ മുകളിലേക്കുവന്നു ചത്തുകിടക്കുന്ന മൃഗത്തിന്റ വയറിൽ കടിച്ചു.ഒരു മുരൾച്ചയോടെ ആ ഭികര സത്ത്വം തന്റെ വാൾ വീശി,കാട്ടുപന്നി രണ്ടായി മുറിഞ്ഞു വീണു.തലയുള്ള മുകൾ ഭാഗം കാറിക്കൊണ്ടു ഇഴഞ്ഞു രാക്ഷ്പ്പെടാനെന്നപോലെ ശ്രമിച്ചു,ആ ഭീകരൻ തന്റെ കൈകൊണ്ടു അതിന്റെ മസ്തകം പപ്പടം പൊടിക്കുന്ന ലാഘവത്തോടെ തകർത്തു…..
ഇതെല്ലാം കണ്ട് ആ യുവാവ് അല്പം ഒന്ന് ഭയന്നുവോ ചുറ്റുപാടും ശ്രദ്ധിച്ചപ്പോഴാണ് അയാൾ അവിടെ പൂജക്കായി ഒരുക്കിയിരിക്കുന്ന കളം കണ്ടത്.
കളത്തിനരുകിൽ പേടിച്ചു വിറച്ച വെരുകിനെ പ്പോലെ ഒരു യുവതി. അവൾ തന്റെ വലത് കൈയിൽ കടിച്ചു പിടിച്ചിരിക്കുന്നു. അവളെ ഒരു കൽത്തൂണിൽ ആണ് കെടിയിട്ടിരിക്കുന്നത്.
പെട്ടെന്ന് കാറ്റിന്റെ ഗതി അല്പം മാറി,ഒരു ഭീകരൻ ചാടി എഴുന്നേറ്റു മണം പിടിക്കാൻ തുടങ്ങി. യുവാവ് കല്ലിനു പിറകിൽ പതുങ്ങി ക്കൊണ്ട് അവരുടെ ചെയ്തികൾ വീക്ഷിച്ചു.ഭീകരൻ മണത്തു മണത്തു യുവതിയുടെ അടുത്തെത്തി അവളുടെ ശരീരത്തിൽ പൊടിഞ്ഞ രക്തം തന്റെ നീണ്ട നാവുകൾ കൊണ്ട് നക്കി,അവൾ അപസ്മാരം പിടിച്ച പോലെ പിടഞ്ഞു.
മറ്റേ ഭീകരന്റെ ശബ്ദം കേട്ട് മനസില്ല മനോസോടെ യുവതിയെ നക്കിയ ഭീകരൻ തിരിഞ്ഞു. ഈ സമയം എഴുനേറ്റു നിന്നു നോക്കുന്നു യുവാവും ഭീകരനും ഒരുനിമിഷം മുഖാമുഖം…….. യുവതി മുഖം മൂടി അണിഞ്ഞ ആളെ കണ്ടു. പക്ഷെ ഭീകരൻ ആ യുവാവിനെ കണ്ടില്ല.യുവതി യുടെ ശരീരം മുഴുവൻ മണ്ണും അഴുക്കും പുരണ്ടിരുന്നു.അവളുടെ വസ്ത്രം അവിടെ അവിടെ കീറി യിരുന്നു. അവൾ തികച്ചും ഭയ ചികിതയാണ്.
ആ യുവാവ് പതിയെ തിരിഞ്ഞു ശബ്ദം ഉണ്ടാക്കാതെ കുതിരയുടെ നേരേ നടന്നു.അവൻ എന്തൊക്കയോ മനസ്സിൽ കണക്കുകൂട്ടി.തന്റെ മുളം പാത്തിയിൽ ഉണ്ടായിരുന്നവെള്ളം താഴെയൊഴിച്ചു കുതിരച്ചാണകം വാരി കുഴച്ചു അതിനുശേഷം അത് തന്റെ ശരീരം ആസകലം പുരട്ടി.
തന്റെ കൈയിലെ വാളുകൊണ്ട് ഒരു കമ്പ് മുറിച്ചെടുത്ത് ഒരു വില്ലുണ്ടാക്കി.അതിന് ശേഷം നല്ല കൂർത്ത വണ്ണം കൂടിയ അമ്പും ഉണ്ടാക്കി.അതിന്റ പിറകിൽ കറുത്തമുണ്ടു കീറി പന്തം പോലെ കെട്ടി. തന്റെ തുണി സഞ്ചിയിൽ നിന്ന് നല്ല നീള മുള്ള കയർ എടുത്ത് ചുറ്റി അരയിൽ ബന്ധിച്ചു.
