കിരാതൻ കോപത്താൽ വിറച്ചു അവൻ യുവാവിനെ ഓടിച്ചിട്ട് വെട്ടാൻ ശ്രമിച്ചു.ഒടുവിൽ കിരാതന്റെ തൊഴിയിൽ യുവാവ് തെറിച്ചു വീണു.ഈ തക്കത്തിന് വാൾ ഓങ്ങി കിരാതൻ അവനുമേലേക്ക് ചാടി.ഒരു നിമിഷം ത്തിൽ തന്റെ അടുത്തുനിന്ന് അപ്പോഴും പണ്ടവും കുടല്ത്തിന്നുന്ന പന്നിയുടെ തേറ്റ യിൽപിടുച്ചു താഴെ ഇടിച്ചു പന്നി അവനെയും വലിച്ചു കൊണ്ടോടി.
അവന്റെ മേലാസകലം മൃഗത്തിന്റ ചോര. അത് നന്നായി കിരാതന് യുവാവിനെ തിരിച്ചറിയാൻ പറ്റാതായി.
ഈ തക്കത്തിന് പലപ്രാവശ്യം യുവാവ് നേരത്തെ വെട്ടിയ മരം വീണ്ടും വീണ്ടും വെട്ടി.
അതിനുശേഷം ഒരു കൽ തുണി നന് മുന്നിൽ വന്ന് കിരാതനെ വെല്ലു വിളിച്ചു .
ഇത് കിരാതനെ തെല്ലൊന്നു ചൊടിപ്പിച്ചു അവൻ അസ്ത്രവേഗത്തിൽ പലപ്രാവശ്യം യുവാവിനെ വെട്ടി. അതിവിധക്തമായി യുവാവ് ഒഴിഞ്ഞു മാറി.
ഇത്തവണ യുവാവ് കിരാതനെ അക്രമിച്ചില്ല പകരം തന്റെ അരയിലെ വള്ളി മരത്തിലെറിഞ്ഞ ഉടക്കി. തക്കം പാർത്തിരുന്നു കൃത്യമായി അകലം പാലിച്ചു.
കിരാതൻ കൽത്തറയ്യിലേ ചെറിയ വിടവിൽ കാൽവച്ചപ്പോൾ യുവാവ് ശരവേഗത്തിൽ പാഞ്ഞു. ഞെരിഞ്ഞമർന്നു ആശ്വത്തെ പോലെ മുകളിലേക്ക് വളഞ്ഞു തന്റെ കയ്യിലെ വാൾ സർവ്വ ശക്തിയുമെടുത്തു കിരാതന്റെ കാൽ പാതത്തിലൂടെ കല്ലിന്റെ വിടവിലൂടെ പിടിവരെ കുത്തിയിറക്കി.
കിരാതൻ കാലനക്കാവാതെ അലറി.യുവാവ് തന്റെ കയർ അഞ്ഞു വലിച്ചു മരം അനങ്ങിയില്ല. അവൻ തന്റെ ഇടത് കാൽ വളച്ചു വലതുകാലിൽ ഊന്നി കയർ തോളിലൂടെ ഇട്ട് വലിച്ചു. ഒടുവിൽ മരം ഓടിഞ്ഞു വലിയ കൽത്തൂണിലേക്കും കൽത്തൂണു കിരാതന്റെ മേലേക്കും പതിച്ചു.കിരാതന്റെ ശരീരഭാഗങ്ങൾ കല്ലുപോലെ പൊട്ടി കഷണങ്ങളായി.
ഇതെല്ലാം കണ്ടു യുവതി അതിശയിച്ചുപോയി.എന്ത് ധൈര്യം ആണ് ആ യുവാവിന്.തന്നക്കാൾ അഞ്ചാറു ഇരട്ടിയുള്ള ഭീകരനെ ലാഘവത്തോടെ യമപുരിക്ക് അയച്ചിരിക്കുന്നു.
യുവാവ് കഷ്ണങ്ങളായിക്കിടക്കുന്ന തന്റെ എതിരാളിയെ വണങ്ങി രാജപുത്രനെപ്പോലെ.
“എല്ലാ എതിരാളിയും ദയയും അംഗീകാരവും അർഹിക്കുന്നു”.
തനിക്ക് അധികസമയം കളയാൻ ഇല്ല എന്ന് അറിയാവുന്ന യുവാവ് ഉടനെ തനന്റെ കയർ അഴിച്ചു അരയിൽ കെട്ടി,വാളെടുത്തു ഉറയിൽ ഇട്ടു യുവതിയുടെ അടുത്തേക്ക് നീങ്ങി. ശബ്ദം ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു അവവളുടെ കെട്ടഴിച്ചു.കുറച്ചുദൂരെ കുതിരയുണ്ടെന്നും വേഗതന്നെ വസിഷ്ഠനക്ഷത്രത്തെ നോക്കി യാത്ര ചെയ്യാനും പറഞ്ഞു.
അവൾ അയ്യാളെ നിസ്സഹായത്തോടെ നോക്കി അയാൾ പറഞ്ഞ ഇടത്തേക്ക് നടന്നു ഒന്നും സംസാരിക്കാതെ. ഉടനെ തന്നെ യുവാവ് അവിടെയെല്ലാം പരിശോധിച്ചു. മന്ത്ര കളം അയാൾ ഉടനെ തന്നെ താറുമാറാക്കി.കരുതി വെച്ച എണ്ണയും നെയ്യും താഴെ ഒഴുക്കി പിന്നെ ചത്തു കിടന്ന മൃഗത്തിന്റ അവശിഷ്ടങ്ങൾ അവിടെ ഇട്ട് അശുദ്ധമാക്കി.
അതിനുശേഷം കിരാതന്റെ വാൾ കയ്യിലെടുത്തു. അത് വളരെ ഭാരക്കുറഞ്ഞ ശക്തമായ ലോഹത്തിൽ ഉണ്ടാക്കിയതായിരുന്നു.അവൻ അത് അവിടത്തന്നെ ഇട്ടു.
അപ്പോഴേക്കും രണ്ടാമത്തെ കിരാതൻ അവിടെ പാഞ്ഞെത്തി. തങ്ങൾ കബളിക്കപെട്ടത് അവൻ മനസിലാക്കി കയ്യിൽ കുർത്ത അമ്പുമുണ്ട്. ആദ്യം തന്നെ അവൻ യുവതിയയാണ് നോക്ക്കിയത് അവളെക്കാണാതെ തിരിഞ്ഞ കിരാതൻ തന്റെ കൂട്ടുകാരന്റെ കിടപ്പുകണ്ട് അന്ധാളിച്ചു വാൾ ചുഴറ്റി.
കിരാതൻ ഒന്നിൽ കൂടുതൽ പ്രതിയോഗി കളിയാണ് പ്രധീക്ഷിച്ചതു. ഈ തക്കത്തിന് യുവാവ് പിന്നിൽ നിന്നും ആഞ്ഞുവെട്ടി ഇത് കിരാതന്റെ നട്ടെല്ലിൽ കൊണ്ടു അവൻ ഒന്ന് പുളഞ്ഞു.
പിന്നെ ഒരു ഘോര സംഘട്ടനമായിരുന്നു അവിടെ നടന്നത്. കിരാതൻ യുവാവിനെ നിലത്തു നിർത്തതെ പ്രഹരിച്ചുകൊണ്ടേ ഇരുന്നു. ഒടുവിൽ യുവാവ് കാൽത്തട്ടി താഴെ വീണു.
കിരാതന്റ വാൾ അവന്റെ തലയെ ലക്ഷ്യമാക്കി പാഞ്ഞു വന്നു.ഒരു നിമിഷം യുവാവ് കണ്ണടച്ചുവോ.പെട്ടെന്ന് ആദ്യത്തെ കിരാതന്റെ വാൾ കിരാതന്റെ കൈപ്പത്തി മുറിച്ചു. ഒരുനിമിഷത്തിൽ യുവാവ് അവിടെ നിന്നും തെന്നിമാറി .
നോക്കുമ്പോൾ തൻ രക്ഷിച്ച യുവതിയെ കിരാതൻ കഴുത്തിൽ ഇടതു കൈ കൊണ്ട് കുത്തി പിടിച്ചിരിക്കുന്നു. കൈപ്പത്തി ഇല്ലാത്ത ഇടതുകൈ അവളെ കുത്താനെന്ന പോലെ .യുവാവ് കിരാതന്റെ കൈ വാളോടെ എടുത്തു തുരെ എറിഞ്ഞു .
