അമ്പിൽ തുണി കെട്ടിയടുത്തു മൂത്രം വിസർജിച്ചു അതിനുശേഷം അത് കുതിരച്ചാണകം തേച്ച തുണി കൊണ്ട് ചുറ്റി. അതിന് ശേഷം ആ യുവാവ് തിരിഞ്ഞു യുവതിയെ കെട്ടിയിട്ടിരിക്കുന്ന കൽ തറയിലേക്ക് നടന്നു.
ഉറച്ച കാൽ വെയ്‌പോടെ ഒരു യോദ്ധാവിനെ പ്പോലെ………
****************************************
അതേ സമയം.
കുറേ ദൂരെ തെക്ക് ഭാഗത്തയുള്ള കാട്ടിലെ പർണശാല.
പർണശാലയിൽ നിന്നും കറുത്തു തടിച്ചു കുടവയറുള്ള കണ്ണിനു ചുറ്റും കറുപ്പുള്ള ആൾ വികൃതമായ ചിരിയോടെ പുറത്ത് വരുന്നു.
അയാളുടെ ദേഹത്തു രക്തം പുരണ്ടിട്ടുണ്ട്.ശബ്ദം പുറത്തു വരാതെ അയാൾ ചിരിക്കുന്നു.
അങ്ങനെ എല്ലാം താൻ നിനച്ചപോലെ നടന്നിരിക്കുന്നു.ഇനി ഒന്ന് രണ്ട് ചടങ്ങുകൾ മാത്രം അതിനുശേഷം തന്റെ അരോഹണം………
വീണ്ടും ശബ്ദം ഇല്ലാത്ത ചിരി. …..
ബ്രാഹ്മമുഹൂർത്തത്തിൽ കുളിച്ചു അശുദ്ധി കഴുകി കളയണം………
പിന്നെ വന കന്യകാ പൂജ……………..
പിന്നെ കന്യാമദനം………….. പിന്നെ……. പിന്നെ ആരോഹണം……..
അയാൾ ഒരു ഭ്രാന്തനെ പോലെ ചിരിച്ചു…..ഒരു ശബ്ദവും ഇല്ലാത്ത കൊലച്ചിരി……
അതിനുശേഷം അയാൾ വടക്കോട്ട് തിരിഞ്ഞു സാവധാനം പുഴയെ ലക്ഷ്യമാക്കി നടന്നു ഒരു തിരക്കും ഇല്ലാതെ. …..
കിരാതൻമാർ കാവലിരിക്കുമ്പോൾ എന്തിനു തിടുക്കം.
കിരാതൻ മാർ? അതേ കിരാതൻ മാർ, അവർ കൊടും ഭീകരരായ സത്ത്വങ്ങൾ ആണ് അവർ മന്ത്രങ്ങളാൽ സൃഷ്ടിക്ക പെട്ടവരാണ് എന്ന് പറഞ്ഞാൽ അത് പൂർണ്ണമായും സത്യം അല്ല.
വര്ഷങ്ങളോളമുള്ള മന്ത്രികവിദ്യക്കും, ക്രൂരകർമ്മങ്ങൾക്കുശേഷമാണ് ഒരുകിരാതനെ ഉരുവാക്കാൻ സാധിക്കുക.ഒരു കിരാതനെ ഉരുക്കഴിക്കാൻ തീരുമാനിച്ചാൽ ആദ്യം ആരോഗ്യവും കഴിവുമുള്ള അടിമകളെ അല്ലെങ്കിൽ ബന്ദികളായ യോദ്ധാക്കളെ തിരഞ്ഞു എടുക്കുന്നു.
അതിനുശേഷം അവരെ അതി ക്രൂരമായി മർദിക്കുകയും വേദനിപ്പിക്കുകയും ചെയ്തു അവരെ അതി കോപാകുലരും ഭ്രാന്തൻ മാരുമക്കുന്നു.അതിന് ശേഷം അവരുടെ ശരീരം കമ്പികൾ പഴുപ്പിച്ചു കുത്തി നോവിക്കും. വർഷങ്ങളോളമുള്ള പീഡനം അവരിൽ കൊടിപ്പകയും ദേഷ്യവും നിറക്കുമ്പോൾ അവരെ. ഇരുമ്പ് കൊണ്ടുള്ള കുഴലിൽ അടച്ചു കുഴലിനേ ചുടക്കുന്നു. ഈ സമയത്തു അവർക്ക് വെള്ളമില്ലാതെ മറ്റൊന്നും കൊടുക്കാറില്ല.അതിയായ വിശപ്പും ചൂടും കാരണം അവരുടെ ശരീരത്തിന്റ തടി കുറയുകയും ശരീരം കരി പോലെ കറുക്കുകയും, ചുടിൽനിന്നു രക്ഷപെടാൻ പൊക്കം കൂടുകയും ചെയ്യും ഇങ്ങനെ യുള്ളവർക്ക് പാതി മരണം സംഭവിക്കുമ്പോൾ അവരെ അതി ഘോരമായ മാത്രികവിധിക്കു പത്രമാക്കുന്നു.
അവരെ മന്ത്രത്തട്ടിൽ കൊണ്ടുവന്നു കഴുത്തിൽ കണ്ടബന്ധ(യോഗയിൽ കണ്ഠ ബന്ധം ചെയുന്ന ഭാഗത്ത് ) നാടിയിൽ തുളയുണ്ടാക്കി മാന്ത്രിക വിദ്യയിലൂടെ വന്യ മൃഗങ്ങളെക്കൊന്നു അവയുടെ പ്രാണനെ ഈ ശരീരത്തിൽ പ്രവേശിപ്പിക്കും.
അതിനുശേഷം അവർക്ക് ജീവികളുടെ ശവശരീരം ഭക്ഷിക്കാൻ കൊടുക്കുന്നു. ശരീരത്തിൽ വീണ്ടും പൂർണജീവൻ വെക്കുമ്പോൾ വന്യ മൃഗത്തിന്റെ കരുത്തും മനസ്സും കോടിപകയും ദേഷ്യവും ഉള്ള പിശാശ്ക്കളെകക്കാൾ ഭീകരൻ മാരായ കിരാതൻ മാർ പിറക്കുന്നു.
മാന്ത്രികതയാൽ പിറന്നതിനാൽ അവരെ പ്രത്യേക മന്ത്രങ്ങൾ കൊണ്ട് യജമാനന് നിയന്ത്രിക്കാനും കഴിയും.
*******************************************
അതേ സമയം……..
അഞ്ചു നാഴിക വടക്കു (ഉദ്ദേശം രണ്ടുമണിക്കൂർ )ദൂരെ യുവാവ് വളരെ വ്യക്തമായ തയ്യറെടുപ്പിലൂടെ കൽത്തറയിലേക്ക് നടക്കുന്നു. ഭികരർക്ക് തന്നെ കാണാൻ കഴിയില്ലെന്നും അവർക്ക് അതിശക്തമായ ശ്രവണശക്തിയും,ഗന്ധം തിരിച്ചറിയാനുള്ള കഴിവും ഉണ്ടെന്ന് അവന് നേരത്തെ മനസ്സിലായിരുന്നു.
ഒരു പക്ഷെ അവർ തന്നെ കാണാത്തിന് കാരണം തന്റെ കയ്യിലെ എല്സയിരിക്കാം എന്നവൻ ഊഹിച്ചു. ഇത്തവണ അവൻ നീങ്ങിയത് ഭീകരരുടെ പിറകിലേക്കാണ്.
ഭീകരർ അല്ല…..
കിരാതന്മാർ…..
ആർത്തിയോടെ മൃഗത്തെ തിന്നുന്നതിനാൽ അവന് വളരെ ബുദ്ധിമുട്ട് ഇല്ലാതെ അവർക്ക് പുന്നിലെത്താനായി .അത് മാത്രമല്ല അവന്റെ ശരീരത്തിൽ കുതിരച്ചാണകം തേച്ചതിനാൽ കിരാതന്മാർ ആ മണം ശ്രദ്ധിച്ചില്ല എന്ന് വേണം കരുതാൻ.
