സീതയുടെ പരിണാമം – 7

“അത്രേ ഉള്ളെടീ…. “.

“പുള്ളി അങ്ങനെ ആരോടും പോയി മിണ്ടുക പതിവില്ലെന്നാണല്ലോ സാറാമ്മ പറഞ്ഞത്?…. ”

“ആണോ?… വെറുതെയല്ല സാറാമ്മ വന്നു ചോദിച്ചത് എന്താ ആള്
പറഞ്ഞതെന്ന്….” സീതയുടെ ചിരിയില്‍ അവള്‍ അറിയാതെ ലേശം നാണം കലര്‍ന്നിരുന്നു…

“ഓ… അവര് കണ്ടോ?… എന്നാ നിനക്ക് കോളാണ്…. ഗോസ്സിപ്പിന്റെ ക്വീന്‍ ആണ് കക്ഷി… ഒരാഴ്ചക്കകം നിങ്ങടെ ഹണിമൂണും നടത്തി നിന്നേ ഗര്‍ഭിണീമാക്കും… ഹാ ഹാ….” സിനി ചിരിച്ചു…

“ഓ പിന്നേ!!!…. പറഞ്ഞാ പറഞ്ഞു… അത്രേ ഉള്ളൂ…. പോകാന്‍ പറ…. ” ആ പറഞ്ഞത് സീതയ്ക്ക് യാതൊരു ടെന്‍ഷനും ഉണ്ടാക്കിയില്ല.

“ഹും.. അപ്പൊ നാളെമുതല്‍ നിനക്ക് അങ്ങേരോട് പോയി ഗൈഡന്‍സ് ചോദിക്കാമല്ലോ അല്ലെ?….”

“ഒന്ന് പോയേ….” സീത ചിരിച്ചു…

“ഹും.. ഞാനെങ്ങാനും ആണേല്‍ ഇനി അങ്ങേരുടെ മൂട്ടീന്നു മാറില്ല….. ഹി ഹി….” സിനി ചിരിച്ചു..

“ഓ.. അതിപ്പഴും അങ്ങനെതന്നെയല്ലേ?…..” സീതയും വിട്ടു കൊടുത്തില്ല… രണ്ടാളും ചിരിച്ചു…

“ഉം… അത് പോട്ടേ… എന്താണ് വീക്ക് എന്‍ഡ് പരിപാടി?….” സിനി ചോദിച്ചു…

“പ്രോഗ്രാം ഒന്നും ഇട്ടില്ല… ഏട്ടന്‍ മൂന്നാര്‍ പോയിരിക്കുകയാ… നാളെ രാത്രിയേ വരൂ….” സീത പറഞ്ഞു…

“കിച്ചൂനു സ്കൂള്‍ അടച്ചില്ലേ?.. എന്തൊക്കെയാ വെക്കേഷന്‍ പ്ലാന്‍സ്?….”

“ഒന്നും തീരുമാനിച്ചില്ല… ചിലപ്പോള്‍ മംഗലാപുരം ഒന്ന് പോയേക്കും….” സീത ഉള്ളില്‍ ഒരു ചിരിയോടെ പറഞ്ഞു…

“എങ്കിപ്പിന്നെ നിങ്ങക്ക് ഗോവാ പോയ്ക്കൂടെ?… ഈ മംഗലാപുരത്ത് എന്തോന്ന് കാണാനാ?….” സിനി ചോദിച്ചു… പാവം അവള്‍ക്കറിയില്ലല്ലോ മംഗലാപുരത്ത് സീതയെ കാത്തിരിക്കുന്ന കാഴ്ചകളും അനുഭവങ്ങളും.. സീത ചിരിയൊളിപ്പിക്കാന്‍ പാടുപെട്ടു…

“ഏട്ടന്‍റെ പുതിയ പ്രോജക്റ്റ് ലോഞ്ച് ഉണ്ടാവും… അതിനു പോകുന്നതാ… ഇത്തവണ ഒന്ന് പറഞ്ഞു നോക്കണം ഗോവപോകാന്‍….”

അപ്പോഴാണ്‌ സീതക്ക് അമ്മയുടെ കോള്‍ വന്നത്.. സീത ഭക്ഷണം മാറ്റിവെച്ചു ഫോണ്‍ എടുത്തു…

“എന്താമ്മേ?…. എന്തുപറ്റി?…” സീത ലേശം ആവലാതിയോടെയാണ് ഫോണ്‍ എടുത്തത്… സാധാരണ അമ്മ ഓഫീസ് ടൈമില്‍ വിളിക്കാറില്ല.. ഇനി കിച്ചു വല്ലതും ഒപ്പിച്ചോ എന്നായിരുന്നു അവളുടെ പേടി.. ചെക്കന്‍ അവധി കിട്ടിയത് ആഘോഷിച്ചു കളിയാണ് രാവിലെമുതല്‍..
“ഒന്നുമില്ലെടീ.. ഞാന്‍ ഒരു കാര്യം പറയാന്‍ വിളിച്ചതാ…. നീ തിരക്കിലാണോ?”

അമ്മയുടെ സ്വരം കേട്ടപ്പോള്‍ സീതയ്ക്ക് സമാധാനമായി.. അപകടം ഒന്നുമില്ല…

“അല്ല… അമ്മ പറഞ്ഞോ…..” സീത ഫോണ്‍ ചെവിയില്‍ വെച്ചുകൊണ്ട് ബാക്കി ഭക്ഷണം കഴിക്കാന്‍ തുടങ്ങി…

“നാട്ടില് പോകുന്ന കാര്യം നീ വിനൂനോടു പറഞ്ഞാരുന്നോ?…” അമ്മ ചോദിച്ചു.. അടുത്തയാഴ്ച വെക്കേഷന്‍ തുടങ്ങുകയാണല്ലോ?… കുറച്ചു നാള്‍ കിച്ചുവിനേം ജ്യോതിയേം കൂട്ടി മലപ്പുറത്തുള്ള തറവാട്ടില്‍ പോയി നില്ക്കാന്‍ അമ്മക്കൊരു ആഗ്രഹം…

“ഇല്ലമ്മേ… സമയം കിട്ടീല്ല…. ഏട്ടന്‍ നാളെ വന്നിട്ട് പറയാം….”

“ഉം… പറ്റിയാല്‍ നീ ഇന്നൊന്നു വിളിക്ക്… രണ്ടു ദിവസം ലീവെടുക്കാന്‍ പറ… ചൊവ്വാഴ്ച പാറൂന്‍റെ കല്യാണോം അല്ലെ?… അമ്പലത്തിലും ഒന്ന് പോണം.. നിങ്ങള്‍ അതും കൂടിയിട്ടു പോന്നോളൂ…..”

സീതയുടെ ഒരു സെക്കണ്ട് കസിനാണ് പാര്‍വ്വതി. വിവാഹത്തിനു ക്ഷണം ഉള്ളതാണ്.. പോകേണ്ടെന്നു വെച്ചിരിക്കുകയായിരുന്നു… തിങ്കള്‍ വെളുപ്പിനെ പോയാല്‍ അവരെയവിടെ വിട്ടു ചൊവ്വാ കല്യാണവും കൂടിയിട്ട് സീതക്കും വിനോദിനും തിരികെപ്പോരാമെന്നാണു അമ്മ പറയുന്നത്…

സീതയുടെ അച്ഛന്റെ മരണശേഷം അമ്മയും ജ്യോതിയും എറണാകുളത്തേക്ക് പോന്നതാണ്.. നാട്ടിലെ വീട് അടച്ചിട്ടിരിക്കുകയാണ്. കുറച്ചു ദിവസം അവിടെപ്പോയി നില്ക്കുവന്നത് അമ്മക്കൊരു സന്തോഷമാവും.

“ശരിയമ്മേ.. ഞാന്‍ ഏട്ടനോട് പറയാം….” സീത സമ്മതിച്ചു ഫോണ്‍ വെച്ചു……

ഭക്ഷണം കഴിച്ചു തിരികെ ക്യാബിനില്‍ എത്തിയശേഷം സീത വിനോദിനെ വിളിച്ചു… വിനോദപ്പോ രമേശിന്റെ കൂടെ മൂന്നാറില്‍ താന്‍ വാങ്ങിയ കോട്ടേജിലെ പണികള്‍ നോക്കുകയായിരുന്നു…. മതിലുപണി ഏകദേശം കഴിഞ്ഞിരിക്കുന്നു… ഇനി അകത്തുള്ള പണികള്‍. ഒരാഴ്ചകൊണ്ട് എല്ലാം തീര്‍ക്കാമെന്നുറപ്പ്….

മലമടക്കുകളില്‍ നിന്നും മുറ്റത്തേക്ക് കാറ്റടിച്ചു കയറുന്നു… ഉച്ച സമയത്ത് പോലും തണുപ്പാണ് കാറ്റിന്…

വിനോദ് റെയിഞ്ച് ഉള്ള സ്ഥലത്തേക്ക് മാറിനിന്ന് ഫോണ്‍ എടുത്തു…

“എന്താടീ?….”

“ഏട്ടന്‍ ബിസിയാണോ?… ” സീതയുടെ ചോദ്യം…

“ഇല്ല… നീ പറഞ്ഞോ?…..”

“അമ്മ വിളിച്ചാരുന്നു… വെക്കേഷന്‍ അല്ലേ, കുറച്ചു ദിവസം കിച്ചൂനേം കൂട്ടി നാട്ടില്‍ ഒന്ന് പോയാലോന്ന്… ഇപ്പോഴാകുമ്പോ ജ്യോതീം ഉണ്ടല്ലോ?…..”

വിനോദ് ആകെയൊന്നു ചിന്തിച്ചു… തറവാട് അടഞ്ഞു കിടക്കുകയാണ്.. അതൊന്നു വാസയോഗ്യമാവും, കിച്ചൂനും അമ്മക്കും ഒരു ചെയിഞ്ച് ആവും.. അമ്മയുടെ ആങ്ങളമാരും മറ്റു ബന്ധുക്കളും ഒക്കെ അവിടെ അടുത്തുതന്നെ ഉള്ളതുകൊണ്ട് വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ല… സര്‍വ്വോപരി, മൂന്നാളും അവിടെയാണെങ്കി തനിക്കും സീതക്കും എറണാകുളം വീട്ടില്‍ കിടന്ന് ആദോം ഹവ്വേം കളിക്കാല്ലോ?..
“ഠിം…..” പെട്ടെന്ന് മനസ്സില്‍ മറ്റൊരുലഡ്ഡുകൂടി പൊട്ടി….. ഹായ് ഹായ്…

“ഓ…. അതിനെന്താ?… പോയി നിക്കട്ടെ… ഒരു ചെയിഞ്ച് ആവൂല്ലോ?…” വിനോദ് സമ്മതിച്ചു..

“അല്ല… ഏട്ടന്‍ രണ്ടു ദിവസം ലീവെടുക്കുമോ?.. നമുക്ക് കൊണ്ടോയ് ആക്കീട്ടു വരാം?.. പിന്നെ ചൊവ്വ ഒരു കല്ല്യാണോം ഉണ്ട്… പ്ലീസ് ഏട്ടാ…..”

“ആയ്ക്കോട്ടെ… ഞാന്‍ റെഡി…. പക്ഷെ ഒരു കണ്ടീഷന്‍ ഉണ്ട്..”

“എന്ത്?…..” സീത ചോദിച്ചു..

“അടുത്ത ശനി എന്‍റെ കൂടെ മൂന്നാര്‍ വരണം….”

“അതെന്തിനാ?…..” സീതയ്ക്ക് സംശയം”

“ഒരു ചെറിയ ഹണിമൂണ്‍….. ഇപ്പൊ നല്ല ക്ലൈമറ്റ് ആടീ… പതിവില്ലാതെ മഴ പെയ്തോണ്ട് നല്ല മഞ്ഞുണ്ട്…… “

“ഓ… ശരി ശരി…..” സീത ചെറുചിരിയോടെ സമ്മതിച്ചു…

“എങ്കില്‍ ഞായറു രാവിലെ പോയേക്കാം… ചൊവാ കല്യാണോം കൂടിയിട്ട് ഉച്ചക്ക് റിട്ടേണ്‍ … ഓക്കെയല്ലേ?….

“ഡബിള്‍ ഓക്കേ.. ഞാന്‍ അമ്മേ വിളിച്ചു പറയാം… സന്തോഷമാവും… “.. സീത ഫോണ്‍ വെച്ചു….

വിനോദിന്‍റെ മനസ് പലപല പ്ലാനിങ്ങുകളില്‍ ആയിരുന്നു… ഇത്രയും പെട്ടെന്ന് അവസരങ്ങള്‍ ഒത്തുവരുമെന്ന് കരുതിയതല്ല…

അവന്‍ തിരികെ പണിനടക്കുന്ന സ്ഥലത്തേക്ക് ചെന്നു.. അവിടെ രമേശും കൊണ്ട്രാക്ടറും സംസാരിച്ചുനില്‍ക്കുന്നു…

“ആഞ്ഞു പിടിച്ചാല്‍ അടുത്ത വെള്ളിയാഴ്ച്ചക്ക് മുമ്പ് പണി തീര്‍ക്കാന്‍ പറ്റുമോ ഇക്കാ?….” വിനോദ് കൊണ്ട്രാക്ടറോടു ചോദിച്ചു…

“ശനി, തിങ്കള്‍, ചൊവ്വാ, ബുധന്‍… വ്യാഴം വൈകിട്ട് തീര്‍ത്തുതരാം….” ഇക്ക കണക്കു കൂട്ടി നോക്കിയിട്ട് പറഞ്ഞു…

“ഉറപ്പാണല്ലോ അല്ലേ??..” വിനോദ് ഒരിക്കല്‍ക്കൂടി ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *