സീതയുടെ പരിണാമം – 7 1

ചമ്മലിന്റെ ശക്തിയില്‍ അവള്‍ ഓര്‍ബിട്രക്ക് ചലിപ്പിച്ചുകൊണ്ടിരുന്നു.. ശീലമില്ലാത്ത പണിയായതുകൊണ്ട് പത്തു മിനിറ്റില്‍ വിയര്‍ത്തു കിതച്ചൊരു പരുവമായി… അവള്‍ ഒരുവിധത്തില്‍ അതില്‍നിന്നും ഇറങ്ങി അവിടെയുണ്ടായിരുന്ന ബെഞ്ചില്‍ ഇരുന്നു… മതി.. ഇന്നത്തേക്ക് ഇത്രേം മതി…

കിതപ്പടങ്ങിയപ്പോള്‍ അവള്‍ എണീറ്റ്‌ സ്ട്രെച്ച് ചെയ്തു.. പിന്നെ വെള്ളക്കുപ്പിയുമെടുത്ത് പുറത്തേക്ക് നടക്കാനോരുങ്ങി.. അപ്പോളാണ് അയാളവള്‍ക്കടുത്തെക്ക് വരുന്നത് കണ്ടത്… അവള്‍ തരിച്ചു നിന്നു..

അയാള്‍ പതിയെ നടന്ന് അവളുടെ അടുത്തെത്തി.. സീത മടിച്ചു മടിച്ച് അയാളുടെ മുഖത്തു നോക്കി.. നോട്ടം അവളുടെ മുഖത്താണ്… തുളഞ്ഞു കയറുന്ന കണ്ണുകള്‍…

സീതയ്ക്ക് എന്തോ തന്‍റെ കാലുകള്‍ തളരുന്നത് പോലെ തോന്നി.. അയാളുടെ നേരെ നോക്കാന്‍ കഴിയുന്നില്ല.. ഓടി ഒളിക്കാന്‍ തോന്നുന്നു… ചമ്മലും, എന്തോ ഒരു ഭയവും ഒക്കെച്ചേര്‍ന്നു വല്ലാത്ത ഒരു വികാരം…

അയാള്‍ അവള്‍ക്കടുതെത്തി നിന്നു ചിരിച്ചു… പിന്നെ ശബ്ദമുയര്‍ത്തി..

“ഗുഡ്…” മുഴക്കമുള്ള, ഗാംഭീര്യമുള്ള സ്വരം.. എന്തോ അതുകേട്ടപ്പോള്‍ സീത ചെറുതായി ഒന്ന് ഞെട്ടി..

“കാര്‍ഡിയോ കൂടുതല്‍ ഫോക്കസ് ചെയ്യൂ… ദാറ്റ് വില്‍ ഫര്‍തര്‍ ഇമ്പ്രൂവ് യുവര്‍ ബോഡി ഷെയിപ്പ്….” അയാള്‍ തുടര്‍ന്നു… സീതയ്ക്ക് എന്തോ ഒരു സമാധാനം തോന്നി… അവള്‍ മുഖം ഉയര്‍ത്തി….

“എന്നുവെച്ചാ,… ഇപ്പൊഴത്തെ ഷേപ്പ് ബോറാണെന്നല്ല കേട്ടോ?…………” തുളഞ്ഞു കയറുന്ന നോട്ടത്തില്‍ കുസൃതിച്ചിരി.. സീത ആ കണ്ണില്‍ നോക്കി നില്‍ക്കെ, അവയിലെ കുസൃതിമാറി അതില്‍ ആസക്തി നിറഞ്ഞു… അവ സീതയുടെ നെഞ്ചിലും, പിന്നെ അവിടെനിന്നിറങ്ങി അരക്കെട്ടിലും ചെന്നു നിന്നു…

“യൂ ആര്‍ ഓള്‍റെഡി സോ…. സോ……,” അയാള്‍ പാതിക്കുവെച്ച് നിര്‍ത്തി.. സീതയ്ക്ക് തന്‍റെ ദേഹമാകെ ചൂടു കയറും പോലെ തോന്നി… അയാളുടെ നോട്ടത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്… ആ ദൃഷ്ടികള്‍ തന്നേ വിവസ്ത്രയാക്കുന്നതുപോലെ…

“യൂ ആര്‍ ഹോട്ട്…. വെരി വെരി ഹോട്ട്…. ” കണ്ണുകളില്‍ ആസക്തി നിറച്ചുകൊണ്ട് മുഴങ്ങുന്ന ശബ്ദത്തില്‍ അയാള്‍ പറഞ്ഞു… ചെറുതായി പ്രതീക്ഷിച്ചിരുന്നെങ്കിലും
പെട്ടെന്ന് അയാള്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ സീത ചുവന്നു പോയി….. ഒരുപാടുപേര്‍ ഹോട്ട് ഷോട്ട് ആയി കരുതുന്ന ഒരാളാണ് തന്നോടിങ്ങനെ പറയുന്നത്….

“ഫ്രീയാവുമ്പോ എന്നെയൊന്നു വിളിക്കുമോ?… ” അയാള്‍ പേഴ്സ്സില്‍ നിന്നും ബിസിനെസ് കാര്‍ഡ് എടുത്തു നീട്ടി… സീതയ്ക്കതു വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല…

“പ്ലീസ് കോള്‍….”അയാള്‍ ഒരിക്കല്‍ കൂടി പറഞ്ഞിട്ട് പുറത്തേക്ക് നടന്നു.. സീത ചുറ്റും ഒന്ന് നോക്കിയിട്ട് കാര്‍ഡ് ബാഗില്‍ വെച്ചു. പിന്നെ വേഗം അവിടെനിന്നും പുറത്തേക്ക് നടന്നു…കബോര്‍ഡില്‍ നിന്നും ബാഗ്‌ എടുത്ത് വെള്ളക്കുപ്പിയും ടവലും അതിലിട്ടു പുറത്തേക്ക് ഇറങ്ങുമ്പോഴും, ആ കണ്ണുകള്‍ തന്നേ പിന്തുടരുന്നതുപോലെ തോന്നി സീതയ്ക്ക്…

പടികള്‍ ഇറങ്ങുമ്പോള്‍ സാറാമ്മ പിടുത്തമിട്ടു…. ചാടിയ വയറും, വലിയ നിതംബവും ഭീമന്‍ തുടകളും അവര്‍ക്കു തവളയുടെ മുഖത്തിനൊപ്പം താറാവിന്റെ ശരീരഭാഷയും നല്‍കുന്നു….

“സീതമ്മോ…. എന്താരുന്നു നമ്മുടെ ദീപുസാറുമായൊരു സംഭാഷണം…”

സീതയ്ക്ക് നല്ല കലി വന്നു. ഒന്നാമത് അവരുടെ സീതമ്മോ വിളി. പിന്നെ ഒരുമാതിരി മറ്റേടത്തെ വര്‍ത്താനോം….

“ഓ….. കാര്‍ഡിയോ കൂടുതല്‍ ചെയ്യാമ്പറഞ്ഞതാ… ഞാന്‍ ഓര്‍ബിട്രക്കില്‍ കേറുന്നത് അയാള്‍ കണ്ടാരുന്നു… ഈ വെയിറ്റ് ട്രെയിനിംഗ് മാത്രം ചെയ്താ ആബ്സും തൈസും ഒക്കെ ചാടി വൃത്തികേടായി വരുമത്രേ…..” സീത നൈസായി തിരിച്ചടിച്ചു.. സാറാമ്മയുടെ തവളമുഖം ഒന്ന് ചമ്മി…

“ഓ… ങാ… എന്നാ ഞാനങ്ങോട്ടു ചെല്ലട്ടെ….” അവര്‍ വേഗം സ്ഥലം കാലിയാക്കി.. പോകുമ്പോള്‍ അവര്‍ ചാടിയ വയര്‍ ഒതുക്കിപ്പിടിക്കാന്‍ ശ്വാസമെടുത്ത് നടക്കുന്നത് കണ്ട സീതയ്ക്ക് ചിരിവന്നു…

അന്നുച്ചക്കു ഓഫീസ് ക്യാന്റീനില്‍ സിനിക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു സീത.. ജിമ്മിലെ സംഭവം സിനിയോടു പറയാന്‍ അവള്‍ തീരുമാനിച്ചിരുന്നു.. സിനി സാറാമ്മയുടെ ഗോസിപ്പ് ക്ലബ്ബ് മെമ്പര്‍ ആണ്.. ഇന്നല്ലെങ്കില്‍ നാളെ അവര്‍ സംഭവം സിനിയോടു പറയും എന്നത് ഉറപ്പാണ്… അതിലും നല്ലത് താന്‍ തന്നേ പറയുകയാണ്‌…..

Leave a Reply

Your email address will not be published. Required fields are marked *