സീതയുടെ പരിണാമം – 7 1

“വേണ്ടെടാ… നാളെ അധികം താമസിക്കാതെ പോണം.. ഓവറായാ ഉച്ചയാവാണ്ടെ പൊങ്ങൂല്ല….” വിനോദ് പറഞ്ഞുനിര്‍ത്തി.. അപ്പോഴേക്കും അവര്‍ ഹോട്ടലില്‍ എത്തിയിരുന്നു…

മുറിയില്‍ പോയി വേഗമൊന്നു ഫ്രഷ് ആയശേഷം വിനോദ് അവന്‍റെ ജോലികളിലേക്ക് കടന്നു.. ജിന്‍സി അവിടെ വളരെ ആക്ടീവ് ആയിക്കഴിഞ്ഞിരുന്നു.. ഇപ്പോള്‍തന്നേ ഹൌസ്കീപ്പിംഗിനൊപ്പം, ജിമ്മും, റിസപ്ഷനും അവളുടെ കയ്യിലാണ്… അവളതു ഭംഗിയായി കൊണ്ടെ നടക്കുന്നും ഉണ്ട്…

മാനെജ്മെന്റ് റിവ്യൂ മീറ്റിങ്ങില്‍ ഇത്തവണ വിനോദ് രമേശിനും, അക്കൌണ്ട്സ്, പര്‍ച്ചേസ്, എച് ആര്‍ തലവന്മാര്‍ക്കുമൊപ്പം ജിന്സിയെയും വിളിച്ചിരുത്തി.. ചില പ്രശ്നങ്ങളില്‍ വിനോദ് അവളുടെ അഭിപ്രായങ്ങള്‍ ചോദിച്ചു.. അവള്‍ മികവുറ്റ, ഇരുത്തം വന്ന ഒബ്സര്‍വേഷനുകളും നിര്‍ദ്ദേശങ്ങളും നല്‍കുകയും ചെയ്തു..

പ്രതീക്ഷിച്ചതിനപ്പുറമാണ് അവളുടെ പെര്‍ഫോമന്‍സ് എന്ന റിപ്പോര്‍ട്ടുകള്‍ വിനോദിന് നേരത്തേ കിട്ടിയിരുന്നു… എല്ലാര്‍ക്കും നല്ല അഭിപ്രായം… രണ്ടുമാസം കഴിയുമ്പോള്‍ പെര്‍മനന്‍റ് ആക്കാമെന്നാണ് മാനേജ്മെന്റ്റ് തീരുമാനം

“സോ… വീ വില്‍ ബീ എന്‍ഡിംഗ് യുവര്‍ ട്രെയിനിംഗ് ഏര്‍ളി.. ഫ്രം നെക്സ്റ്റ് മന്ത്, യു വില്‍ ബി വര്‍ക്കിംഗ് ആസ് അസിസ്റ്റന്റ്‌ മാനേജര്‍ ഓപ്പറേഷന്‍സ്…” മീറ്റിംഗ് കഴിഞ്ഞു മറ്റുള്ളവര്‍ പോയശേഷം വിനോദ് ജിന്‍സിയോടു പറഞ്ഞു… അപ്പോഴും അവന്‍റെ മുഖത്ത് ഗൌരവമായിരുന്നു….

“താങ്ക്സ് സര്‍….” ജിന്‍സി പറഞ്ഞു.. വിനോദിന്‍റെ പെരുമാറ്റത്തില്‍ നേരത്തേ ഉണ്ടായിരുന്ന സോഫ്റ്റ്‌നെസ് ഇല്ലാതായത് അവളേ അസ്വസ്ഥയാക്കിയിരുന്നു…

വൈകിട്ട് ജോലിയെല്ലാം തീര്‍ത്തു റൂമില്‍ പോയ വിനോദ് ബാഗില്‍ നിന്നും ബോട്ടില്‍ എടുത്ത് രണ്ടെണ്ണം അടിച്ചു… ടീവിയും കണ്ടുകൊണ്ടിരുന്നപ്പോള്‍ ജിന്‍സിയുടെ കോള്‍ വന്നു… വിനോദിന്‍റെ നെഞ്ചൊന്നു തുടിച്ചു… എന്തിനാവും വിളിക്കുന്നത്‌?.. നന്ദിപ്രകടനത്തിനെങ്ങാനും?………

ഇനിയവള്‍ ഇങ്ങോട്ട് വന്നോട്ടേ എന്നെങ്ങാനും ചോദിച്ചാലോ?… ഹൂ…. വിനോദിന്‍റെ നെഞ്ചില്‍ ഒരു ചൂടുയര്‍ന്നു… വടിവൊത്ത ഇളം മേനി…. നനുത്ത രോമരാജി നിറഞ്ഞ ചുണ്ടുകള്‍….

അവന്‍ സ്വയം നിയന്ത്രിച്ചു… വേണ്ട… അത് ശരിയാവില്ല… താനിപ്പോള്‍ മദ്യപിച്ചിട്ടുണ്ട്.. നോര്‍മ്മലായിരിക്കുമ്പോ പോലും അവളുടെ സാമീപ്യം തന്നേ ഭ്രാന്തനാക്കുന്നു.. ഇപ്പൊ അവളിങ്ങോട്ടുവന്നാ ചിലപ്പോ നിയന്ത്രണം കൈവിട്ടു പോകും… അത് വേണ്ട…..
വിനോദ് ഫോണ്‍ എടുത്തു..

“യെസ്?….” സ്വരത്തില്‍ യാതൊരു മാര്‍ദ്ദവവും ഇല്ലാതെ അവന്‍ ചോദിച്ചു…

“സര്‍ ഫ്രീയാണോ?….” ജിന്‍സിയുടെ സ്വരം…

“എന്ത് പറ്റി?…. ”

“എനിക്കൊന്നു കാണാന്‍ ആയിരുന്നു….”

“ഉം…. നാളെ ഞാന്‍ ഒന്‍പതുമണി കഴിഞ്ഞേ പോകു.. സോ അതിനു മുന്‍പ് കാണാം….”

“ഓ…. ഓക്കെ സര്‍…..” അവള്‍ ഫോണ്‍ കട്ടു ചെയ്തു… സ്വരത്തില്‍ നല്ല വിഷമം ഉണ്ടായിരുന്നു…

വിനോദ് ഫോണ്‍ വെച്ച്, നഷ്ടബോധം കുറക്കാന്‍ ഒരെണ്ണം കൂടി വിട്ടിട്ട് കിടന്നുറങ്ങി..

………………….

പിറ്റേന്ന് കാലത്ത് വിനോദ് നേരത്തേ എഴുന്നേറ്റു… മൂന്നാറില്‍ സ്റ്റേ ഉള്ളപ്പോ രാവിലെ ചെറിയൊരു ഡ്രൈവ് പതിവുണ്ട്.. ഏതെങ്കിലും വഴിയേ കുറച്ചു ദൂരം വണ്ടിയോടിക്കും… മഞ്ഞിന്‍റെ ഉള്ളില്‍ കൂടിയുള്ള ഡ്രൈവ് ഒരു പ്രത്യേക സുഖമാണ്. റോഡ്‌ അരികിലുള്ള ഏതെങ്കിലും മാടക്കടയില്‍ നിന്നും ചായ കുടിക്കും.. തിരിച്ചു പോരും.. ഇതാണ് ഉദ്ദേശം…

ചൂടുവെള്ളത്തില്‍ ഒന്ന് കുളിച്ച്, ഡ്രസ്സ്‌ മാറി കാറിന്‍റെ കീയും എടുത്ത് പുറത്തിറങ്ങി.. നല്ല കോടമഞ്ഞുണ്ട്. റിസോര്‍ട്ട് ഇപ്പോഴും ഏറെക്കുറെ ഉറക്കത്തിലാണ്.. കരിയിലകള്‍ മാറ്റി ലോണും മുറ്റവും വൃത്തിയാക്കുന്ന ചേച്ചിമാരും, കിച്ചണിലെ സ്ടാഫും ഒഴികെ.. ഗെയിറ്റില്‍ സെക്യൂരിറ്റിയും കമ്പിളി പുതച്ചിരുന്നു മയങ്ങുന്നു..

പാര്‍ക്കിങ്ങില്‍ നിന്നും കാറെടുത്ത് ഗെയിറ്റിലെത്തിയപ്പോഴേക്കും സെക്യൂരിറ്റി തട്ടിപ്പിടഞ്ഞ് എഴുന്നേറ്റു ഗെയിറ്റ് തുറന്നു.. വണ്ടി പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോ കാറിന്‍റെ അടുത്തേക്ക് ഓടി വരുന്ന ജിന്‍സിയെ കണ്ടു… ജിം ഡ്രെസ്സില്‍ ആണ്. ഒരു വെളുത്ത പോളോ ഷര്‍ട്ടും, മുട്ടറ്റം ഉള്ളൊരു ടൈറ്റ് ബ്ലാക്ക്‌ ജീന്‍സും അണിഞ്ഞ് മുടി പോണി ടെയില്‍ കെട്ടിയിരിക്കുന്നു… എന്താ പെണ്ണിന്‍റെ ഭംഗി!!!…

Leave a Reply

Your email address will not be published. Required fields are marked *