സീതയുടെ പരിണാമം – 7 1

“എവിടുന്ന്?… ചുമ്മാ വിയര്‍ത്തത് മിച്ചം… കക്ഷിക്ക് നോ മൈന്‍ഡ്…….” സിനി വിഷമഭാവത്തില്‍ പറഞ്ഞു..

“ഹ ഹ… അങ്ങനെ വേണം…..” സീത കളിയാക്കി…

ജിമ്മിന്റെ ഓണര്‍ ആണ് മേല്‍പ്പറഞ്ഞ കക്ഷി… ദീപക് എന്നാണ് പേര്.. ഒറ്റനോട്ടത്തില്‍ ഫിലിം സ്റ്റാര്‍ ആണെന്ന് തോന്നും. ആറടിക്ക് മേല്‍ ഉയരവും, ഒത്ത വണ്ണവും ഉള്ള സുന്ദരന്‍.. ഗോതമ്പിന്റെ നിറമാണ്.. നല്ല ലുക്കും ഗ്ലാമറും.. ജിമ്മില്‍ വരുന്ന തരുണീമണികളുടെ ഹോട്ട് ഷോട്ട്….

“ഇങ്ങേര്‍ക്കൊരു പംക്ച്വാലിറ്റി ഇല്ലല്ലോ?… റെഗുലറായി വന്നിരുന്നേല്‍ നമുക്കൊക്കെ വര്‍ക്ക് ഔട്ട് ചെയ്യാനൊരു ഊര്‍ജമാരുന്നു… ഹി ഹി… “ സിനിയുടെ കണ്ണുകള്‍ ഇപ്പോഴും അയാളുടെ നേര്‍ക്കാണ്…

“മതിയെടീ ഒലിപ്പിച്ചത്… പോകാന്‍ നോക്ക്…” സീത അവളേ കളിയാക്കി…

“പിന്നെ ഒലിപ്പിക്കാതെ?… എന്നാ ഗ്ലാമറാടീ?… ആളെങ്ങാനും ചോദിച്ചാ ഞാന്‍ ചിലപ്പോ കൊടുത്തെന്നിരിക്കും!!!!” ടവല്‍ കൊണ്ട് കഴുത്തിലെ വിയര്‍പ്പൊപ്പി, സീതയുടെ അടുത്തേക്ക് ചേര്‍ന്നുനിന്ന് സിനി പറഞ്ഞു…
“ശ്ശോ.. ഈ പെണ്ണിന്‍റെ നാവ്‌!!… ആരേലും കേക്കും…” സീത ചുറ്റും ആരേലും ഉണ്ടോന്ന് നോക്കി..

“പിന്നേ….. നീയൊന്നു പോടീ.. ങ്ങ്ഹാ.. നോക്കി വെള്ളം വിഴുങ്ങലുമാത്രേ നടക്കൂ… കക്ഷി ആരേം മൈന്‍ഡ് ചെയ്യുന്നുപോലുമില്ല… എടീ നമ്മുടെ മുംതാസ് ഇല്ലേ?… ബ്യൂട്ടി പാര്‍ലര്‍?… അവളു കേറി മുട്ടിനോക്കിയെന്നും, ചീറ്റിപ്പോയെന്നുമാണ് വിവരം….”

“ഓ… നിനക്കിതൊക്കെ എവിടുന്നു കിട്ടുന്നു?… ഒരുമാസമല്ലേ ആയോള്ളൂ വന്നിട്ട്?..”

“ഇച്ചിരി ഗോസിപ്പിനോക്കെ കൂടണം മോളേ.. അല്ലാണ്ട് വെറുതെ വര്‍ക്ക് ഔട്ട്‌ ചെയ്തു തിരിച്ചു പോയാല്‍ മാത്രം പോര… ഹി ഹി…”

“ഓ.. അങ്ങനെ… എന്നിട്ട്? ആളെന്തു പറഞ്ഞെന്നാ മുംതാസിനോട് ?.. ” സീതക്കും ആകാംഷയായി…

“അതൊന്നും അറിയില്ല.. എന്തായാലും സംഗതി ചീറ്റിപ്പോയി… അതവിടെ നിക്കട്ടെ, മാഡത്തിനെന്താ ഒരിന്‍ററസ്റ്റ്?… ഹി ഹി…”

“അല്ല,… അവളു കേറി മുട്ടിനോക്കീന്നറിഞ്ഞപ്പോ… ” സീത പെട്ടന്ന് ചമ്മി..

“ഓ… അത്രേ ഉള്ളൂ???.. സമ്മതിച്ചേ…. ” സിനി കളിയാക്കി…

“പോടീ പോ… വീട്ടിപ്പോകാന്‍ നോക്ക്…” സീത അവളേ ഓടിച്ചു വിട്ടു..

“ഉം… ഉം…. നീയും ഒന്ന് മുട്ടി നോക്ക്… കിട്ടിയാല്‍ ഊട്ടി…. ഹ ഹ…” സീതയുടെ ചന്തിക്ക് ഒരു പിച്ചും കൊടുത്തിട്ടാണ് സിനി ഇറങ്ങിപ്പോയത്…

ആളെ നേരത്തേ കണ്ടിട്ടുണ്ടെങ്കിലും സീത അത്രയങ്ങ് ശ്രദ്ധിച്ചിരുന്നില്ല… സിനിയുടെ ദയലോഗ് കാരണമാവാം, ഇന്ന് കൂടുതല്‍ ശ്രദ്ധിച്ചു…

ദീപു സാര്‍ എന്നാണ് സ്റ്റാഫൊക്കെ വിളിക്കുന്നത്.. വലിയ കോടീശ്വരനാണത്രേ. ജിമ്മിലെ കോമളവല്ലികള്‍ പലരും മുട്ടാന്‍ നോക്കി പരാജയപ്പെട്ടതാണ്.. അവിവാഹിതനാണെന്നും ഏതോ ഒരു നടിയോ മോഡലോ മറ്റോ ആയി അഫയറില്‍ ആണെന്നും കേട്ടിരുന്നു…

സീത ആളെ ശ്രദ്ധിച്ചു.. സാധാരണ ജിമ്മന്മാര്‍ ചെയ്യും പോലെ കിലോക്കണക്കിന് വെയിറ്റ് ഇട്ട് മുക്കി മൂളി പമ്പ് ചെയ്യലൊന്നുമില്ല. പകരം സിംപിളായുള്ള കോര്‍ വര്‍ക്ക് ഔട്ടുകളാണ്.. അതുകൊണ്ടാവാം ഉരുണ്ടു തടിച്ചു ബീഭത്സമായ മസിലുകളുടെയും, അവയ്ക്കുമുകളില്‍ അട്ടയെപ്പോലെ പുളഞ്ഞുകളിക്കുന്ന ഞരമ്പുകളുടെയും ആധിക്യമില്ല… പകരം ആവശ്യത്തിനു മാത്രം വലിപ്പമുള്ള, ഭംഗിയുള്ള, പേശികള്‍..

സീതയ്ക്ക് മുന്‍പിലായി പുറം തിരിഞ്ഞു നിന്നുബാറില്‍ പിടിച്ചു തൂങ്ങി പുള്ളപ്സു ചെയ്തുകൊണ്ടിരിക്കുകയാണ് അയാള്‍.. വിരിഞ്ഞ തോളും, ഒതുങ്ങിയ അരക്കെട്ടും. ചുമ്മാതെയല്ല സിനി പറഞ്ഞത്.. ഹെന്താ ഭംഗി!.. സീത നോക്കി നിന്നുപോയി…
വെറുതെയല്ല പലരും പിന്നാലെ നടക്കുന്നതെന്ന് സീത മനസ്സിലോര്‍ത്തു. പെട്ടെന്നാണ് സമയം ശ്രദ്ധിച്ചത്.. വായിനോക്കി നിന്നു സമയം പോയതറിഞ്ഞില്ല… അവള്‍ വേഗം വ്യയാമത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു…

………………………………..

അന്നു ഓഫീസിലെത്തി തിരക്കുകള്‍ ഒന്നൊഴിഞ്ഞപ്പോ വീണ്ടും അയാള്‍ സീതയുടെ മനസ്സിലേക്ക് ഇരച്ചെത്തി… എന്താണ് തനിക്ക് പറ്റിയത്?.. ഇത്രേം നാള്‍ അയാളെ കണ്ടിട്ടും ഇങ്ങനെയൊരു തോന്നല്‍ ഉണ്ടായിട്ടില്ലല്ലോ?…

Leave a Reply

Your email address will not be published. Required fields are marked *