സ്നേഹസീമ – 8അടിപൊളി  

ആ കാഴ്ച കണ്ടു നിൽക്കാനാകാതെ ഞാൻ തിരിച്ചു കാറിലേക്ക്…

ഡോർ അടച്ചു കാറിൽ കയറി ഞാൻ കരഞ്ഞു…. ജീവിതത്തിൽ ഇന്നേ വരെ കരയാത്ത ഒരു കരച്ചിൽ…… മിനിറ്റുകളോളം ഞാൻ ഇരുന്നു കരഞ്ഞു…..

ഞാൻ വണ്ടിയെടുത്തു കരഞ്ഞു കലങ്ങിയ കണ്ണുമായി തിരിച്ചു ഫ്ലാറ്റിലേക്ക് പോന്നു…..

__________________________________________________________

ഫ്ലാറ്റിലെത്തി ഞാൻ ബെഡിൽ കിടന്നു…. കുറച്ചു നേരം മുൻപ് വരെ എൻറെയൊപ്പം സീമയുണ്ടായിരുന്നു…

ആകെ ഒരു വല്ലാത്ത അവസ്ഥ…..അപ്പോഴാണ് സീമയുടെ ഒരു മെസേജ് വന്നത്….

സീമ : ബാഗിനുള്ളിൽ ഒരു കത്തുണ്ട്… എനിക്ക് പറയാൻ പറ്റാതെ പോയത്….

ഞാൻ സീമയുടെ ഡ്രെസ്സുള്ള ബാഗ് തുറന്നു…..അതിനകത്തു കത്തുണ്ടായിരുന്നു.. ആ കത്തുമായി ഞാൻ ബാൽക്കണിയിലേക്ക് നടന്നു…

പ്രിയപെട്ട ഏട്ടന്,

ജീവിതത്തിൽ ഇങ്ങനെ ഒരു ദിവസം വരാതെ നോക്കാൻ ഞാൻ ശ്രമിച്ചിരുന്നു…. പക്ഷെ നമ്മുടെ മനസ്സിനോട്‌ അനുവാദം ചോദിക്കാതെ അകത്തേക്ക് വന്ന എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട സമ്മാനം… എന്റെ ഏട്ടൻ….. ഞാൻ യാത്ര പറയാനാണ് ഈ കത്തു എഴുതിയത്…. നേരിട്ട് സംസാരിക്കാൻ എനിക്ക് പറ്റുന്നില്ല….ദുഃഖം അത്രത്തോളം തളം കെട്ടി നിൽകുവാ…

വന്നതെന്തിനോ അതല്ല ഞാൻ നേടിയെടുത്തു മടങ്ങുന്നത്… അതിനേക്കാൾ വിലപിടിപുള്ള സമ്മാനം… എന്റെ ഏട്ടന്റെ സ്നേഹം..

നന്ദി… ഒരുപാടൊരുപാട്…. എന്നെ സ്നേഹിച്ചതിനു കാമിച്ചതിനു എന്നെ നഗരം കാണിച്ചതിന് എന്നെ ജയിപുർ കാണിച്ചതിന് എനന്റെ കൂടെ കേക്ക് ഉണ്ടാക്കിയതാണ് എനിക്ക് ഡ്രെസ്സുകൾ വാങ്ങി തന്നതിന്… അങ്ങനെ എല്ലാത്തിനും നന്ദി….

പക്ഷേ എന്റെ കഴുത്തിൽ താലി കെട്ടിയതിനു മാത്രം നന്ദി എത്ര പറഞ്ഞാലും മതി വരില്ല…. എന്റെ ജീവിതത്തിൽ തന്ന സന്തോഷത്തിനു ഇനി ഒരിക്കലും ലഭിക്കാൻ സാധ്യതയില്ലാത്ത നല്ല മുഹൂർത്തങ്ങൾ എനിക്ക് സമ്മാനിച്ച നിനക്ക് നന്ദിയോടെ ഈ ഭാര്യ എന്നുമോർക്കും….

എനിക്കിനിയും നമ്മുടെ വിവാഹം കഴിഞ്ഞ അമ്പലത്തിലേക്ക് പോകണമെന്നുണ്ട്… പക്ഷെ എന്നെ വല്ലാതെ മിസ്സ്‌ ചെയ്യുമ്പോൾ ഏട്ടന് അവിടെ പോകാം…..

എന്റെ മനസ്സ് മുഴുവനും നമ്മുടെ ഫ്ലാറ്റിലും പിന്നെ അമ്പല നടയിലും വെച്ചാണ് ഞാൻ ഡൽഹി വിടുന്നത്…

ഒറ്റപ്പെടരുത്.. ഞാൻ പറഞ്ഞ പോലെ നല്ലൊരു പെണ്ണിനെ കൂട്ടു പിടിച്ചു അവളെ നന്നായി സ്നേഹിക്കണം… എന്നെ സ്നേഹിച്ച പോലെ….. നന്നായി സന്തോഷത്തോടെ ജീവിക്കുന്നത് കാണണം….

നാട്ടിൽ വരുമ്പോൾ അവിടെ നിന്റെ പഴയ സീമ ടീച്ചർ കാത്തിരിപ്പുണ്ടാവും….

മറക്കില്ല…. ഒരിക്കലും….ഒന്നിനെയും…. നമ്മുടെ സെക്യൂരിറ്റി, കിഷൻ ലാൽ, അഹാന, രഞ്ജിത്ത്,സാക്ഷി,ഭുവൻ, വീവ്ക് സർ, ഐഷു, മോഹൻ ബയ്യ, ജിത്തു….

എന്നെ നീ കൊണ്ടു പോയ സ്ഥലങ്ങൾ വാങ്ങിച്ചു തന്നെ ഭക്ഷണങ്ങൾ ഡ്രെസ്സുകൾ നമ്മുടെ യാത്രകൾ…. എന്നും എനിക്ക് പ്രിയപ്പെട്ടതാണ്….

കൊണ്ട് പോകുന്നത് എന്റെ ഏറ്റവും വലിയ നിധിയാണ്… ഏട്ടൻ കെട്ടിയ താലി….. മരിക്കും വരെ എന്നിൽ Mrs. സീമ അഖിൽ അവശേഷിക്കും……എന്റെ ശരീരത്തിൽ ഏട്ടന്റെ സ്നേഹം പതിയാത്ത ഒരു അംശം പോലുമില്ല…..അത് മതി ഈ ജീവിതമാകെ സന്തോഷിക്കാൻ….

ഞാൻ പോവാണ് ഏട്ടാ… നമ്മുടെ നാട്ടിലേക്ക്…. സ്നേഹം സ്നേഹം മാത്രം…..

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഇഷ്ടം…… ഏട്ടൻ…… Miss u….. ഉമ്മ…….

എന്നു സ്വന്തം ഭാര്യ… സീമ അഖിൽ…….

_________________________________________________________

കത്ത് വായിച്ചു കഴിഞ്ഞത് ആകാശത്തു ഞാനൊരു വിമാനം പറഞ്ഞു പോകുന്നത് കണ്ടു….

ചിലപ്പോൾ അതിൽ അവളുണ്ടായിരിക്കാം….. കരച്ചിലോടെ ഞാൻ ആകാശത്തേക്ക് കൈ വീശി……..

 

The end…………..

 

 

 

 

 

നന്ദി നന്ദി നന്ദി…..

സീമയുടെ കഥ ഇവിടെ അവസാനിക്കുന്നു….. കഥയിൽ എന്നോടൊപ്പം സഞ്ചരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊള്ളുന്നു….

ഇത്രയും നാളും തന്ന ലൈകുകളും കമന്റ്സിനും പ്രോത്സാഹങ്ങൾക്കും നന്ദി…. നല്ല വിമർശനങ്ങൾക്ക് അതിനേക്കാൾ നന്ദി….. കൂടുതൽ മെച്ചപ്പെടുത്തി അടുത്ത കഥയുമായി എത്തുന്നത് വരെ…

വിട…..

ആശാൻ………..

________________________________________________________

 

അടുത്ത കഥ

” ഏലപ്പാറയിലെ നവദമ്പതികൾ ”