സ്നേഹസീമ – 8 6അടിപൊളി  

ഞാനും റെഡി ആയി ഞങ്ങൾ ബാഗ് ഒക്കെ പാക്ക് ചെയ്തു വന്നപ്പോഴേക്കും സമയം 11 കഴിഞ്ഞു…

ഞാൻ : എന്നാ നമ്മുക്ക് വിടാം…

സീമ : മം…

സീമ എന്റെ അടുത്ത് വന്നു എന്നെ കെട്ടിപിടിച്ചു…. ആകെ വിഷമത്തിലായിരുന്നു സീമ….

സീമ : അങ്ങനെ നമ്മുടെ ഹണി മൂൺ കഴിഞ്ഞല്ലേ ഏട്ടാ…

ഞാൻ : അത് കഴിയുന്നില്ലല്ലോ….

എനിക്ക് സങ്കടം ഉണ്ടായിരുന്നെങ്കിലും ഞാൻ തമാശയിലേക്ക് കൊണ്ട് വരാൻ ഒരു ശ്രമം ഇട്ടു…

ഞാൻ : അല്ല നിനക്ക് നാട്ടിൽ പോണം എന്ന് നിർബന്ധം ഉണ്ടോ

സീമ : പിന്നെ പോവാതെ…

ഞാൻ : അപ്പൊ നോ രക്ഷ… അല്ലെങ്കിൽ ഞാൻ ഇവിടുന്നു വേറെ സ്ഥലത്തേക്ക് വിട്ടേനെ…

സീമ : അങ്ങനെ നടക്കുമോ .. ഇനി..

ഞാൻ : നീ വിചാരിച്ചാൽ…

സീമ : ആഗ്രഹമില്ലാഞ്ഞിട്ടല്ല… പക്ഷെ…

ഞാൻ : അതെ… ഇനി പക്ഷെ പറഞ്ഞു നിൽക്കണ്ട…നമ്മുക്കിറങ്ങാം… എന്നാലേ നേരത്തിനു എത്താൻ പറ്റുള്ളു.

സീമ പതിവ് പോലെ തന്നെ എന്റെ കൂടെ ഫോട്ടോസ് എടുത്തു…

റൂം സർവീസ് ഭഗ്ഗിയുമായി വന്നു ഞങ്ങളുടെ ബാഗുകൾ കയറ്റി വെച്ചു.. ഞങ്ങൾ താഴെയിറങ്ങുമ്പോൾ സീമ ജിത്തുവിന്റെ കോട്ടേജിലേക്ക് നോക്കിയാണ് ഇറങ്ങിയത്….

ഞാൻ : പോയി…. നേരത്തേ പോയി

സീമ : മം…

സീമ എന്റെ കൈയിൽ കൈ കോർത്തു…..

ഞങ്ങൾ എല്ലാം സെറ്റൽ ചെയ്തു വണ്ടി തിരിച്ചു…. ഡൽഹിയിലേക്ക്… വന്ന വഴികളിലൂടെ തന്നെ….

________________________________________________

യാത്ര കുറച്ചു പിന്നിട്ടു കഴിഞ്ഞിരുന്നു…സീമ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നു….

ഞാൻ സീമയുടെ നെറ്റിയിൽ മുട്ടിച്ചു…

ഞാൻ : മം ചെറിയ ചൂടുണ്ട്…

സീമ മറുപടിയൊന്നും തന്നില്ല…

ഞാൻ : ഹലോ… എന്തെ… മൂഡ് ഓഫ്‌ ആണല്ലോ…

സീമ : വയ്യ…ക്ഷീണം പോലെ…

ഞാൻ : മീ കിടന്നോ…

ഞാൻ ac കുറച്ചിടാന് ഇട്ടിരുന്നത്…

സീമയുടെ ഭാഗത്തേ വാൾവ് ഞാൻ ഓഫ്‌ ആക്കി…

യാത്രയിൽ ഉടനീളം ഞാൻ ഏകനായി തന്നെ ഓടിച്ചു പൊന്നു… എനിക്കും വലിയ സന്തോഷം ഒന്നുമില്ലായിരുന്നു… കാരണങ്ങൾ പലത്

ഒന്നാമത് നമ്മൾ ടൂർ കഴിഞ്ഞു മടങ്ങുന്നത് എപ്പോഴും മൂഡ് ഓഫ്‌ ആയിട്ടായിരിക്കും… അതിനിടയിൽ പനിയും പിന്നെ സീമയുടെ നാട്ടിലേക്കുള്ള മടക്കവും….

ഉച്ചക്ക് ഞങ്ങൾ ഭക്ഷണം മോഹനപുരയിൽ നിന്നു കഴിച്ചു… സീമയേ ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചു മരുന്ന് കൊടുത്തു….

വീണ്ടും യാത്ര തുടർന്നു..ഒറ്റ സ്‌ട്രെച്ചിന് ഞാൻ ഡ്രൈവ് ചെയ്തു 8 മണിയോടെ 300 km താണ്ടി ഡൽഹിയിൽ എത്തി….

ഡൽഹിയിൽ എത്തിയതും തണുപ്പിന്റെ കാഠിന്യം കൂടി….. കാറിൽ നിന്നറങ്ങിയതും സീമ അകത്തേക്ക് നടന്നു… ലഗ്ഗേജ് എല്ലാം ഞാൻ തന്നെ മുകളിലേക്ക് എത്തിച്ചു……

റൂമിൽ കയറി സീമ തന്നെ കാപ്പിയിട്ട് കുടിച്ചു… എനിക്കും മാറ്റിവെച്ചു…ഭക്ഷണം ഞങ്ങൾ കഴിച്ചിരുന്നു…

കിടക്കുന്നതിനു മുൻപ് സീമ മകളെ വീഡിയോ കാൾ വിളിച്ചു ഒപ്പം ദാസേട്ടനെയും .. അധിക

മരുന്ന് കഴിച്ചിട്ട് റൂമിലേക്ക് പോയി… ഞാൻ ഞങ്ങളുടെ ഡ്രസ്സ്‌ എല്ലാം മെഷീനിൽ ഇട്ടു കുളിച്ചു വന്നു കിടന്നു….

എന്റെ നടുവും പണിയായിട്ടുണ്ട്… ഡ്രൈവിംഗ് ഭയങ്കരം തന്നെ…

ഞാൻ സീമയുടെ അടുത്ത് വന്നു കിടന്നു… ഫാനും ac യും ഓഫ്‌ ആയിരുന്നു… എന്നിട്ടും റൂമിൽ നല്ല തണുപ്പായിരുന്നു…

സീമ : ഏട്ടാ…

ഞാൻ : മം…

സീമ : അപ്പുറത് കിടന്നോ… പനി വരും…

ഞാൻ : സാരല്ല…

സീമ : പറയുന്നത് കേൾക്കൂ

ഞാൻ : വന്നോട്ടെടി…

ഞാൻ സീമിയേ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചു കിടന്നു…

ഞാൻ : മം… ചൂട് കുറവുണ്ടല്ലോ…

സീമ : അതെന്റെ കാപ്പിയുടെ ഗുണമാ…

ഞാൻ : അല്ല…. ദാസേട്ടനോ വിളിച്ചോ…

സീമ : മം… വിളിച്ചു… മകളെയും വിളിച്ചു…ശബ്ദം മാറിയത് ആളറിഞ്ഞിട്ടുണ്ട്… ഞാൻ പനിക്കുന്നുണ്ടെന്നു പറഞ്ഞു…

ഞാൻ : എന്നിട്ടെന്തു പറഞ്ഞു….

സീമ : റസ്റ്റ്‌ എടുക്കാൻ…. അത്ര തന്നെ…

ഞാൻ : ഓഹ്… മാഡം….

ഞങ്ങൾ കെട്ടിപിടിച്ചു കിടന്നുറങ്ങി… അങ്ങനെ ഹണിമൂൺ കഴിഞ്ഞു….

________________________________________

സീമയുടെ തട്ടി വിളി കേട്ടാണ് ഞാൻ എണീറ്റത്… സമയം 9……

സീമ : എണീക് ഏട്ടാ…

ഞാൻ കഷ്ടപ്പെട്ട് എണീറ്റു…അത്യാവശ്യത്തിനു നല്ല ഉറക്കം കിട്ടി….സീമ കുളിച്ചൊരുങ്ങി നോക്കുന്നത് കണ്ടു എനിക്ക് അതിശയം തോന്നി…