ഞാൻ : അല്ല ഇന്നലെ പനിച്ചു കിടന്ന ആളാ…. ഇതെങ്ങോട്ടാ
സീമ : മറന്നോ… ഇന്നല്ലേ ഞങ്ങളുടെ ഔട്ടിങ്…
ഞാൻ : ഓഹ്….. സെമിനാർ ഗാങ്സ്…
സീമ എനിക്ക് ചായ തന്നു കണ്ണാടിയുടെ മുന്നിലേക്ക് പോയി…
ഞാൻ : ഇങ്ങോട്ടു വന്നേ…
സീമ : മം. എന്താ…
ഞാൻ സീമയുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി….
ഞാൻ : പനി കുറവുണ്ട്… എന്നാലും ഇന്ന് പോണോ…
സീമ : പോവാതെ പിന്നെ…. അവരെ ഒക്കെ ഇനി എന്നു കാണാനാണ്…..
ഞാൻ : മം…. മരുന്ന് കഴിച്ചോ….
സീമ : മം…. പിന്നെ കുറവുണ്ട്…
ഞാൻ : ഞാൻ കൊണ്ടാക്കാം…
സീമ : വേണ്ട… ഞാൻ കാബ് വിളിച്ചോളാം…സാർ കിടന്നോ…. നല്ല ക്ഷീണം ഉണ്ടാകും…
ഞാൻ : മം..പൈസ പഴ്സിൽ ഉണ്ടാകും…
സീമ : വേണ്ട…
ഞാൻ എണീറ്റു എന്റെ പഴ്സിൽ നിന്നു കാശെടുത്തു സീമയ്ക്ക് കൊടുത്തു…
ഞാൻ : എല്ലാർക്കും ചിലവ് കൊടുത്തേക്ക്…
സീമ : എന്തിന്റെ
ഞാൻ : നമ്മുടെ കല്യാണത്തിന്റെ…
സീമ എന്റെ കവിളിൽ കടിച്ചു… ചുണ്ടിൽ ഉമ്മ തന്നു
സീമ : എന്നാ ഞാൻ പോയി വരാം…..
ഞാൻ : അടിച്ചു പൊളിച്ചു വാ…
സീമ : ഇന്ന് പോകുന്നുണ്ടോ…
ഞാൻ : ഇല്ല.. ഇന്നു റസ്റ്റ്…
സീമ വീണ്ടും ഉമ്മ നൽകി യാത്രയായി….
________________________________________
എനിക്ക് പ്രത്യേകിച്ച് ജോലി ഒന്നും ഇല്ലായിരുന്നു… ഒന്നാമത് ഫെസ്റ്റിവ് മൂഡ് ആണ്… ക്രിസ്മസ് കഴിഞ്ഞു… ഇനി ന്യൂ ഇയറിലേക്ക്…. അത് കൊണ്ട് ഇനിയുള്ള ദിവസങ്ങൾ ഞാൻ വീട്ടിൽ ഇരുന്നു വർക്ക് ചെയ്യാൻ തീരുമാനിച്ചു…
ഉച്ചക്ക് മുൻപ് സെക്യൂരിറ്റി വന്നു ടിക്കറ്റ്സ് കയ്യിൽ ഏല്പിച്ചു…. ഞാൻ അത് ശരിക്ക് വെരിഫൈ ചെയ്തു അലമാരയിൽ വെച്ചു…
എന്റെ ഫോണും ലാപ്ടോപ്പും സെറ്റ് ചെയ്ത് വെച്ചു…..എനിക്ക് ഒരു ഫോണും ലാപ്പും ഉണ്ടായാൽ മതി…. സാദാരണ ഞാൻ അങ്ങനെ വീട്ടിൽ ഇരിക്കാറില്ല…. ഓഫീസ് പോകും… ഇവിടെ യിരുന്നാൽ നല്ല ബോറടിയാണ്…
പക്ഷെ ഇതിപ്പോ ക്ഷീണവും… പിന്നെ സീമ പോകാൻ ഇനി അധികം ദിവസങ്ങളില്ല….. അപ്പൊ ഇനി അവളുടെ കൂടെ വീട്ടിൽ ഇരിക്കാമെന്നു വെച്ചു…
ഉച്ച വരെ ഞാൻ ഉറങ്ങി….. എണീറ്റപ്പോൾ കുറച്ചു മിസ്സ്ഡ് കാൾ ഉണ്ടായിരുന്നു…. ഓഫീസിൽ നിന്നും ഡീലർമാരിൽ നിന്നും… എല്ലാം ഒഫീഷ്യൽ മാറ്റർസ്… എല്ലാത്തിനും ഞാൻ മറുപടി നൽകി…..
സീമ രാവിലെ ഉണ്ടാക്കിയതിൽ കുറച്ചു ഇരിപ്പുണ്ട്… വലിയ വിശപ്പില്ല അതിനാൽ ഉള്ളത് വെച്ചു അഡ്ജസ്റ്റ് ചെയ്തു…. അലമാരയിൽ കുപ്പിയിൽ കുറച്ചു ഉണ്ട്…. ഉള്ളത് ഞാൻ അടിച്ചു സോഫയിൽ ചെന്നിരുന്നു tv കണ്ടു….
പക്ഷെ tv കണ്ടു ഞാൻ വീണ്ടും ഉറങ്ങി പോയി….4 മണി ആയി എണീക്കുമ്പോൾ…. ഞാൻ ചെന്നു കുളിച്ചു വന്നു സീമയെ വിളിച്ചു…..6 മണിക്ക് മുൻപേത്തുമെന്നു പറഞ്ഞു…
ശബ്ദം വീണ്ടും കുറഞ്ഞ പോലെ…
______________________________________
6മണി കഴിഞ്ഞാണ് സീമയെത്തിയത്…
ഞാൻ : ഹലോ… എന്തായി
സീമ : ഉഫ് വയ്യ
വന്നപാടെ സോഫയിൽ ചെന്നു വീണു…
ചെന്നു നോക്കിയപ്പോൾ പനി കൂടി…
ഞാൻ : നന്നായി.. പനി കൂടിയല്ലോ…
സീമ : മം..
ഞാൻ : ഞാൻ പറഞ്ഞതല്ലേ പോകണ്ട എന്നു…
സീമ : എങ്ങനയാ പോവാതിരിക്കാൻ…
ഞാൻ : സാരല്ല… നമ്മുക്ക് ഡോക്ടറെ കാണാം…
സീമ : വേണ്ട…. എനിക്ക് കിടന്നാൽ മതി… മാറിക്കോളും…
ഞാൻ : ടി പെണ്ണെ… നല്ല തണുപ്പാ… പിന്നെ പോകാൻ ഇനി അധിക നാളില്ല….
സീമ : അത് ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കണ്ട
സീമ സോഫയിൽ നിന്നു ചാടി അല്പം നീരസത്തിലാണ് പറഞ്ഞത്
ഞാൻ : ഓഹ്… എന്ന പനി കൂടിക്കോട്ടെ…
ഞാൻ ചെന്നു ചായ ഉണ്ടാക്കാൻ തീരുമാനിച്ചു … സീമ വന്നത് കൊണ്ട് ചായ ഇടാൻ പഠിച്ചു…. അത്ര സൂപ്പർ അല്ല എന്നാലും പണ്ടത്തെക്കാൾ ബേദമാണ്…
കട്ടൻ ചായ ഉണ്ടാക്കി സീമയ്ക്ക് കൊടുത്തു…
ഞാൻ : ധാ ഇത് കുടി…
സീമ : വേണ്ട…
ഞാൻ : അഹ്… കുടിക്കന്ന്… എന്നിട്ട് റൂമിൽ ചെന്നു കിടക്ക്…
സീമ ചൂട് ചായ അല്പം കുടിച്ചു റൂമിൽ ചെന്നു കിടന്നു…. ഞാൻ രാത്രിക്കുള്ള ഭക്ഷണം പുറത്ത് നിന്നു ഓർഡർ ചെയ്തു…
സീമ നല്ല ഉറക്കമായിരുന്നു…..
8 മണിയോടെ ഫുടെത്തി… ചപ്പാത്തിയും വെജിറ്റബിൾ കറിയും…
സീമയ്ക്കുള്ളത് ഞാൻ മുറിയിൽ കൊണ്ടു പോയി കൊടുത്തു…. എന്നിട്ട് കഴിപ്പിച്ചു…
