ഞാൻ : മുഴുവൻ കഴിക്കണം…
സീമ : അയ്യോ.. കുറച്ചു മതി…
ഞാൻ : ദേ കിട്ടും നിനക്ക്…. പനി കൂടിയപ്പോൾ സമാധാനമായില്ലേ….
സീമ ചിണുങ്ങി കൊണ്ട് ഭക്ഷണം കുറച്ചൊക്കെ കഴിച്ചു മരുന്നും കഴിച്ചു….
ഞാൻ പ്ലേറ്റ്സ് ഒക്കെ കൊണ്ടു പോയി കഴുകി ഞാനും കഴിച്ചു…. എല്ലാം വൃത്തി ആക്കി…. നേരം 9 ആവുന്നതേ ഉള്ളൂ…
ഞാൻ സീമയുടെ ഫോണെടുത്തു റൂമിലേക്ക് പോയി…. ബെഡിൽ കയറി സീമയോടൊപ്പം കിടന്നു…..
ഞാൻ : ദാസേട്ടനെ വിളി…. എന്നിട്ട് വേഗം ഉറങ്ങാൻ നോക്ക്
സീമ : മം…
എന്റെ നെഞ്ചിൽ കിടന്നു തന്നെ ദാസേട്ടനെ വിളിച്ചു…. പനിയാണെന്നും കുറവുണ്ടെന്നും പറഞ്ഞു…റസ്റ്റ് എടുക്കാൻ പറഞ്ഞു ഫോൺ വെച്ചു
ഞാനും കിടന്നു….. ഇന്ന് മുഴുവൻ ഉറങ്ങിയത് കൊണ്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല… സീമയാണെങ്കിൽ എന്നെ കെട്ടി പിടിച്ചു ഉറങ്ങുവായിരുന്നു…. പാവത്തിനെ കാണാൻ നല്ല രസം….പഴയതിലും ഭംഗി വെച്ചു…. മനസ്സിന് സന്തോഷം വന്നാൽ സൗന്ദര്യം കൂടുമെന്ന് പറയുന്നത് വെറുതെയല്ല..,..
____________________________________________
എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല….സീമയെ ആദ്യം തൊട്ട് നോക്കി… പൊള്ളുന്ന പനിയുണ്ട്…
ഞാൻ : അസ്സലായിണ്ട്…
സീമ നല്ല ഉറക്കമാണ്…. പക്ഷെ ഞാൻ തട്ടി വിളിച്ചപ്പോൾ ഉണർന്നു
സീമ : മം……
ഞാൻ : ഇപ്പോൾ എന്തായി… പനി കൂടിയില്ലേ
സീമ : സോറി…
ഞാൻ : സോറി… വേഗം റെഡി ആവൂ…. നമ്മുക്ക് ഡോക്ടറെ കാണാം…
സീമ ചിണുങ്ങി കൊണ്ട് എന്റെ തുടയിൽ തല വെച്ച് കിടന്നു….
ഞാൻ : ടി… പെണ്ണെ എണീക്ക്… തുട പൊള്ളുന്നു…
ഞാനും സീമയും പെട്ടെന്ന് റെഡി ആയി…ഞാൻ തന്നെ ചായയും വെച്ചിരുന്നു…
ഞങ്ങൾ അടുത്തുള്ള ഡോക്ടറെ കണ്ടു…. നോർമൽ പനിയാണ്… ഒന്ന് ട്രിപിന്റെയും പിന്നെ കാലാവസ്ഥയും മാറിയല്ലോ…. അതിന്റെതാണ് എന്നു പറഞ്ഞു…നന്നായി റസ്റ്റ് ചെയ്യാൻ പറഞ്ഞു…
ഞങ്ങൾ മരുന്ന് വാങ്ങി ബ്രേക്ക്ഫാസ്റ്റും കഴിച്ചു പൊന്നു… റൂമിൽ കയറി ചൂടുവെള്ളത്തിൽ മേല് കഴുകി സീമ വീണ്ടും ബെഡിൽ വന്നു കിടന്നു….
ഞാൻ ബെഡിൽ വന്നു സീമയ്ക്കുള്ള മരുന്ന് കൊടുത്തു…
സീമ : പോകുന്നില്ലേ ഇന്ന്…
ഞാൻ : ഇല്ല… ഞാൻ ഇനി നീ പോയിട്ടേ പോകുന്നുള്ളൂ
സീമ : അയ്യോ അതെന്തിനാ…. എനിക്ക് കുഴപ്പല്യ….
ഞാൻ : അത് ഞാൻ തീരുമാനിച്ചോളാം…
സീമ : എന്തെങ്കിലും ചെയ്യൂ
എന്നു പറഞ്ഞിട്ട് സീമ എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു…
മരുന്നിന്റെയും ആന്റി ബയോട്ടിക്‌യിന്റെയും എഫക്ട് കാരണം സീമ വേഗം ഉറങ്ങി… അപ്പോഴാണ് എന്റെ ഫോൺ റിങ് ചെയ്തത്…
ഐഷുവാണ്….
ഞാൻ : ഹലോ….
ഐഷു : എന്താടോ… കഴിഞ്ഞില്ലേ കറക്കം…ഇങ്ങോട്ട് കാണാനേ ഇല്ല….
ഞാൻ : ഓഹ് കറക്കമൊക്കെ കഴിഞ്ഞു ഇന്നലെത്തി….. പക്ഷെ പനി കിട്ടി
ഐഷു : എന്ത് പണി
ഞാൻ : പണിയല്ല…..പനി പനി ……
ഐഷു : പനിയോ….നിനക്കോ….
ഞാൻ : അല്ല ടീച്ചർക്ക്
ഐഷു : ആണോ… എന്നിട്ട് കക്ഷി എന്തിയെ….
ഞാൻ : കിടക്കുവാ
ഐഷു : അപ്പൊ കുക്കിംഗ് നീയാണോ
ഞാൻ : എവിടുന്ന്… ചായ ഞാൻ ഇടും….. ഫുഡ് പുറത്തു നിന്നു ഓർഡർ ചെയ്യും…
ഐഷു : ബെസ്റ്റ്… അപ്പോ മോനാണോ അവിടെ കെയർ ടേക്കർ….
ഞാൻ : ഞാൻ തന്നെ…..
ഐഷു : അപ്പൊ ഇങ്ങോട്ടു ഇനി എന്നാ…
ഞാൻ : എന്തായാലും പോകുന്ന വരെ ഞാൻ വർക്ക് ഫ്രം ഹോം….
ഐഷു : ഓഹ്… എന്നു പോവും നിന്റെ ടീച്ചർ…
ഞാൻ : അഹ് അത് പറഞ്ഞില്ലല്ലോ…. ജാൻ 2നു മടക്കം….
ഐഷു : ഓഹ്…ടിക്കറ്റ്സ് ഓക്കേ ആയോ…
ഞാൻ : മം… കിരൺ റെഡി ആക്കി…
ഐഷു : അപ്പൊ ഇനി അധികം ഇല്ലാലോ…
ഞാൻ : അതിനിടയിൽ അല്ലെ ഈ പനി വന്നത്…
ഐഷു : ഡോക്ടറെ കാണിച്ചോ..
ഞാൻ : മം… കണ്ടു…
ഐഷു : ഓക്കേ…. നിന്നെ കാണാതായപ്പോ വിളിച്ചതാ… വെക്കുവാ…
ഞാൻ : ബൈ…
______________________________________
ഉച്ചക്ക് ഉള്ളത് കൂടി പുറത്ത് പുറത്ത് നിന്നാവാം…..ഫൂഡ് ഓർഡർ ചെയ്തു….
ഫുഡ് വന്നു ഞാൻ സീമയെ വിളിച്ചു… കഴിക്കാൻ രുചിയില്ല എന്നു പറഞ്ഞു കുറച്ചു കഴിച്ചു കിടന്നു….. മരുന്ന് പിന്നെ കഴിക്കാതെ പറ്റില്ലാലോ…
ഈ അവസാന സമയത്ത് അടിച്ചു പൊളിക്കാം എന്നു വെച്ചപ്പോൾ കണ്ടില്ലേ ഒരു പനി….
