സ്റ്റോറി ഓഫ് ഹെല 4

സിദ് ഹേ അബ് തോ ഹ ഹുദ കൊ മിത്തനാ

ഹോനാ ഹെ തുജ് മേ ഫനാ……..

പാട്ട് തീർന്നതും ഞാൻ പ്രേതീക്ഷിച്ചത് പോലെ തന്നെ ഞാൻ മെയിൻ ആയി
എന്നേ അറിയാതെ ആരും ആ കോളേജിൽ ഇല്ല എന്നുള്ളവസ്ഥായിലായി……….

പിറ്റേന്ന് ക്ലാസ്സിൽ ചെന്ന് സ്റുഡന്റ്സിനൊരു പ്രൊജക്റ്റും കൊടുത്ത്…….അടുത്ത ദിവസം ഞാൻ തിരിച്ചു നാട്ടിലേക്ക്……….നാട്ടിലെത്തി പറമ്പിലെ കുളത്തിലേക്ക് ചാടിയപ്പോ കിട്ടിയ സുഖം ഹോ……..
കേറി വാ പനി പിടിപ്പിക്കേണ്ട….. അടുക്കള വാതിൽക്കൽ നിന്നും അമ്മയുടെ വിളി വന്നതോടെ…………നനഞ്ഞോട്ടിയ തോർത്തുമുടുത്ത് കുളപ്പാടവിലേക്ക് കേറി……………മുണ്ടും ഉടുത്തു നേരെ അടുക്കളയിലേക്ക്…….പണ്ടത്തെ ചാണകംമെഴുകിയ തിണ്ണയിലിരുന്നു അമ്മയുണ്ടാക്കിയ ദോശയും ചമ്മന്തിയും കെറ്റി……….മുറിയിലേക്ക്…………

മുത്തശ്ശി എന്താണ് ദൈവത്തെ വിളിച് നിലത്തിറക്കുവോ………

പ്രാത്ഥിച്ചോണ്ടിരുന്ന മുത്തശ്ശിയേം ശല്യപെടുത്തി മുറിയിലേക്ക്…….. നല്ലൊരു ഉറക്കം ഉറങ്ങി……….

രാവിലെ എഴുനേറ്റ് ചായയും ആയി ഉമ്മറത്തെ കൊലയിൽ ഇരുന്നു അപ്പുറത്തിരുന്ന് അമ്മ പച്ചക്കറി അരിയുന്നുണ്ട്…….

നീ ഇവിടെ നടക്കുന്നത് വല്ലതും അറിയുന്നുണ്ടോ കുട്ട്യേ……..

എന്താമ്മ…….

നിന്റനിയൻ ഒന്നും പറഞ്ഞില്ലാ……..

ഇല്ലന്നെ എന്താ……..

മ്മടെ പടിഞ്ഞാറലെ മാളുവും അവനും തമ്മിലിഷ്ടത്തിലാണെന്ന്………

ങേ…….അതെപ്പോ………

അതൊക്കെ കുറെ നാളായി ഞങൾ അറിയുന്നതിപ്പോഴാന്ന് മാത്രം

നടത്തി കൊടുക്കായിരുന്നില്ലേ……

അതിപ്പോ നീ നിൽക്കുമ്പോ എങ്ങനാ കുട്ട്യേ നടത്തുന്നെ ആൾക്കാർ എന്ത് പറയും…….

ആൾക്കാരെ എന്തിനാ നോക്കുന്നെ… നാളെ പോയി സംസാരിക്ക് അവന്റീഷ്ട്ടല്ലേ അത്‌ നടക്കട്ടെ………

നിന്റെ കൂട്ടുകാരനല്ലേ മാളൂന്റെ ആങ്ങള നിനക്ക് സംസാരിച്ചാൽ എന്താ…..

പിന്നെ ഞാൻ അവനോട് എന്ത് പറയാനാ

അത്‌ പിന്നെ അമ്മാരു കാര്യം പറയട്ടെ.. നമ്മുക്ക് ഈ വീടൊന്ന് പുതുക്കി പണിതലോ………നിന്റെൽ കാശ് വല്ലതും ഇണ്ടോ…….

ഓ അപ്പൊ അതാണ് കാല്യണലോചിക്കാൻ പോകാത്തെ….. ല്ലേ……
ഇനി അത്‌ കാരണം നടക്കാതിരിക്കണ്ട….. അതിന് ഞാൻ വഴിയുണ്ടാക്കാം ……….

പിറ്റേന്ന് മുതലോരോട്ടമായിരുന്നു ലോൺ ശെരിയാക്കി…….. പ്ലാൻ വരപ്പിച്ചു കോൺട്രാക്ടറും കൊടുത്തപ്പോഴേക്കും ഒരാഴ്ചത്തെ ലീവ് രണ്ടാഴ്ചയ്യായി……

നാളെ പോയില്ലേ ഇനി ആ ജോലിം പോകും…… പിറ്റേന്ന് ഉച്ചക്ക് ട്രെയിൻ കേറി…….. മുംബൈലോട്ട്……

അവിടെ ചെന്നപ്പോൾ അടുത്ത കുരിശ്….ഗസ്റ്റ്‌ ഹൌസ് ഒഴിയണമെന്ന്….ഭാഗ്യത്തിന് ഒരു ഫ്ലാറ്റ് കിട്ടി ബന്ദ്ര എന്നാ സ്ഥാലത് അത്‌ ഒരു പോഷ് ഏരിയ ആയിരുന്നു….. വാടക 20000 രൂപ…….പക്ഷെ വർത് ആയിരുന്നു………

പിറ്റേന്ന് വീണ്ടും ക്ലാസ്സിലേക്ക്…….

ഗുഡ് മോർണിംഗ് അൾ ഓഫ് യു……….ലാപ്ടോപ് പ്രൊജക്ടറിലേക്ക് കണക്ട് ചെയ്യുന്നതിനിടയിൽ ഞാൻ പറഞ്ഞു…….

ഗുഡ് മോർണിങ് സർ…….

ഹൌ വാസ് തെ ലാസ്റ്റ് വീക്ക്‌സ് …….തിരിഞ്ഞ് ലാക്ചർ ടേബിളിൽ ചാരി നിന്നു ചോദിച്ചു………..

പിച്ചല ഹാഫ്ത ബഹുത് ഉബഒ താ ( ബോർ ആയിരുന്നു സർ.) ഒരു പെൺ കുട്ടി എഴുനേറ്റ് നിന്ന് പറഞ്ഞു……..

ശില്പ അതായിരുന്നു അവളുടെ പേര്……..

ശില്പ അഗർ ആപ് പ്രൊജക്ട് പൂര കർത്തി ഹെ…………(ശില്പ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്തോ ) ചിരിച്ചു കൊണ്ട കുട്ടിയോട് ചോദിച്ചു…..

നോ സർ……..

വൈ………..

കൽ മേം സബ്‌മിറ് കരൂങ്ക……….(നാളെ വെക്കാം )

ഷുവർ……..

യെസ് സാർ…….

ഓക്കേ സിറ്റ് ഡൌൺ……….

ലിസൺ ഓൾ ഓഫ് യു…..ആപ് സബ്ഹീ സുനി അഗലെ സോമവർ ആപ്‌കേ ലിയെ ആകിരീ ടാരീഖ ഹേ

…( അടുത്ത തിങ്കളാഴ്ചയാണ് പ്രൊജക്റ്റ്‌ വെക്കാനുള്ള ലാസ്റ്റ് ഡേറ്റ് കഴിയുന്നതും എല്ലാവരും നേരത്തെ തന്നെ വെക്കാൻ ശ്രെമിക്കുക….. അല്ലാത്തപക്ഷം.. എക്സാം എഴുതാൻ സാധിക്കില്ല….)…………
അതോടെ എല്ലാത്തിന്റെ കിളി പോയ പോലെ…….ആദ്യമായിട്ടായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്…….

ക്ലാസ്സ്‌ തുടർന്നു…………

എസ്ക്യൂസ്‌ മി സർ………..

യെസ്………….

മേ അബി ജാനാ ചാഹതാ ഹൂ ക്യോങ്കി മേരെ മാതാ പിതാ ആ റെഹേ ഹേ……
( സർ എനിക്ക് പോകണം….പേരെന്റ്സ് വരുന്നുണ്ട്….നാട്ടിൽ നിന്ന് )

Leave a Reply

Your email address will not be published. Required fields are marked *