⏱️ദി ടൈം – 5⏱️ 1

“ഉം ശെരി നീ എന്താ വേണ്ടതെന്നു വെച്ചാൽ ഓർഡർ ചെയ്തോ നല്ല വിശപ്പുണ്ടെന്നല്ലേ പറഞ്ഞത് ”

“ഓർഡറൊക്കെ നീ ചെയ്താൽ മതി ഞാൻ തിന്നു സഹായിക്കാം ”

“അതൊന്നും പറ്റില്ല നീ ഓർഡർ ചെയ്തെ പൈസയെ പറ്റിയൊന്നും നീ വിഷമിക്കണ്ട ”

ഇത് കേട്ട റിയ പതിയെ മെനു നോക്കാൻ തുടങ്ങി ശേഷം വേണ്ട ഭക്ഷണങ്ങൾ അവർ ഓർഡർ ചെയ്തു അല്പനേരത്തിനുള്ളിൽ തന്നെ ഭക്ഷണസാധനങ്ങൾ അവരുടെ ടേബിളിൽ എത്തി അവർ ഇരുവരും പതിയെ കഴിച്ചു തുടങ്ങി

അല്പസമയത്തിനു ശേഷം

“റിയാ മുഴുവനും കഴിച്ചു വയറു വീർപ്പിക്കണ്ട ഒരു സർപ്രൈസ് കൂടി ഉണ്ട് ”

ഇത് കേട്ട റിയ കഴിക്കുന്നത് നിർത്തി പതിയെ സാമിന്റെ മുഖത്തേക്കു നോക്കി

“എന്ത് സർപ്രൈസ് ”

“അതൊക്കെ ഉണ്ട് ”

ഇതും പറഞ്ഞു സാം അവിടെ നിന്നെഴുന്നേറ്റ് ഹൗസ് ബോട്ടിന്റെ കിച്ചണിലേക്ക് നടന്നു

“(അവനിതെന്താ പ്ലാൻ ചെയ്യുന്നത് )”

റിയ സാമിനെ തന്നെ നോക്കിയിരുന്നു

പെട്ടന്നാണ് കയ്യിൽ ഒരു ചെറിയ കേക്കുമായി സാം അങ്ങോട്ടേക്കെത്തിയത് ശേഷം അവൻ അത് പതിയെ ടേബിളിലേക്ക് വെച്ചു

“ഹാപ്പി ബർത്ത്ഡേ റിയാ ”

സാമിന്റെ വാക്കുകൾ കേട്ട റിയ സാമിനെ അത്ഭുതത്തോടെ നോക്കി അവളുടെ കണ്ണുകൾ പതിയെ നിറഞ്ഞു

“സാം നീ എങ്ങനെ ഇതറിഞ്ഞു ”

“അതൊക്കെ അറിഞ്ഞു നീ കരയാതെ കേക്ക് കട്ട് ചെയ്യാൻ നോക്ക് ”

ഇത്രയും പറഞ്ഞു സാം കത്തി റിയക്ക് നൽകി റിയ പതിയെ കേക്ക് കട്ട് ചെയ്ത് സാമിനു നൽകി

“സാം താങ്ക്സ് സത്യത്തിൽ ഇത് ഞാൻ തീരെ പ്രതീക്ഷിച്ചിരുന്നില്ല നീ ഓരോ തവണയും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുവാ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി കൂടി വരുവാ സാം ഐ റിയലി ലവ് യു “

ഇത് കേട്ട സാം റിയയെ നോക്കി പതിയെ ചിരിച്ചു

“റിയാ ഒരു കാര്യം ചോദിച്ചോട്ടെ ”

“എന്താ ”

“നീ എന്നെ എപ്പോൾ മുതലാ ഇഷ്ടപ്പെട്ടു തുടങ്ങിയത് ”

“അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി അറിയില്ല നിന്നെ അന്ന് ആദ്യം ക്ലാസ്സിൽ കണ്ടപ്പൊഴെ ഞാൻ ശ്രദ്ധിച്ചിരുന്നു നീ എന്നെ തന്നെ നോക്കി ഇരിക്കുവായിരുന്നില്ലെ ”

“അപ്പോൾ ആദ്യം മുതലെ ഇഷ്ടമായിരുന്നോ ”

“അങ്ങനെ ചോദിച്ചാൽ അറിയില്ല പക്ഷെ നിന്റെ കാര്യത്തിൽ എന്തോ ഒരു താല്പര്യം ഉണ്ടായിരുന്നു പിന്നെ പെട്ടന്നല്ലെ നീ എന്നോട് വന്ന് മിണ്ടാൻ തുടങ്ങിയത് ആദ്യം ഞാൻ നന്നായി പേടിച്ചു പിന്നീട് ഞാൻ അത് ഇഷ്ടപ്പെടാൻ തുടങ്ങി ”

“ഉം വാ റിയാ കൈ കഴുകാം എന്നിട്ട് ബോട്ടിന്റെ മുകളിൽ പോകാം അവിടുന്ന് കായൽ കാണാൻ നല്ല രസമായിരിക്കും”

അല്പനേരത്തിനുള്ളിൽ തന്നെ അവർ ബോട്ടിനു മുകളിൽ എത്തി

“നല്ല കാറ്റുണ്ട് അല്ലേ സാം ”

“ഉം കൊള്ളാം ഞാൻ കരുതിയതിനേക്കാൾ സൂപ്പർ ആയിട്ടുണ്ട് ”

“സാം ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല ഞാൻ ഇന്ന് അത്രയും ഹാപ്പിയാണ്‌ ”

അവർ പിന്നെയും ഓരോന്ന് പറഞ്ഞു സമയം കളഞ്ഞു അങ്ങനെ സമയം സന്ധ്യയോടടുത്തു

“റിയാ ദേ നോക്ക് ഞാൻ പറഞ്ഞില്ലെ വൈകുന്നേരം ഇവിടം കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്ന് ”

ചുമന്ന ആകാശത്തിനു കീഴിലെ കായൽ ചൂണ്ടി കാണിച്ചുക്കൊണ്ട് സാം പറഞ്ഞു

“ശെരിയാ സാം ഇവിടം കൂടുതൽ സുന്ദരമായിട്ടുണ്ട് ”

ഇത്രയും പറഞ്ഞു റിയാ സാമിനോട്‌ കൂടുതൽ ചേർന്നു നിന്നു റിയയുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം സാം പതിയെ തന്റെ ചുണ്ടുകൾ അവളുടെ മുഖത്തിനു നേര കൊണ്ടു പോയി ഇത് കണ്ട റിയ പെട്ടെന്ന് തന്നെ സാമിനെ വിട്ടുമാറി നിന്നും

“സോറി റിയാ ഞാൻ പെട്ടെന്ന് ഇനി ഉണ്ടാകില്ല സത്യം ”

ഇത് കേട്ട റിയ വീണ്ടും സാമിനടുത്തേക്കു വന്നു

“കണ്ണടക്ക് ”

“എന്തിനാ ഞാൻ സോറി പറഞ്ഞില്ലേ ”

“അടക്ക് സാമേ “

“(ദൈവമേ ഇവൾ എന്തിനുള്ള പുറപ്പാടാ )”

സാം ചെറിയ ഭയത്തോടെ തന്റെ കണ്ണുകൾ അടച്ചു അടുത്ത നിമിഷം റിയ സാമിന്റെ ചുണ്ടുകളിൽ മുത്തമിട്ടു ശേഷം പെട്ടെന്ന് തന്നെ മുന്നിലേക്ക് മാറി തിരിഞ്ഞു നിന്നും

സാം പതിയെ തന്റെ കണ്ണുകൾ തുറന്നു ശേഷം തന്റെ ചുണ്ടുകളിൽ തൊട്ടുനോക്കി

“റിയാ.. റിയാ..”

സാം പതിയെ തിരിഞ്ഞു നിന്നിരുന്ന റിയയെ വിളിച്ചു എന്നാൽ റിയ അത് കേൾക്കാത്ത മട്ടിൽ നിന്നു

Leave a Reply

Your email address will not be published. Required fields are marked *