“ദൈവവമേ പ്രശ്നമായല്ലോ ”
ജൂണോ കൂടുതൽ വേഗത്തിൽ മുതുക് തടകി
“മതി ജൂണോ എനിക്ക് കുഴപ്പമില്ല ”
ലിസി പതിയെ നിവർന്നു നിന്നുകൊണ്ട് പറഞ്ഞു
ജൂണോ വേഗം തന്നെ തന്റെ സൈക്കിൾ ലോക്ക് ചെയ്ത ശേഷം ലിസിയുടെ അടുത്തേക്ക് എത്തി
“ചേച്ചിക്ക് നടക്കാൻ പറ്റുവോ ”
“ഇല്ലെടാ വല്ല വണ്ടിയും വരുന്നത് വരെ നമുക്ക് ഇവിടെ നിൽക്കാം എനിക്ക് ഒട്ടും വയ്യ ”
“ശെരി ചേച്ചി എന്റെ തോളിൽ കയറിക്കൊ ബസ് സ്റ്റോപ്പ് വരെ ഞാൻ കൊണ്ട് പോകാം ”
“നിനക്കെന്താടാ ജൂണോ എനിക്ക് നല്ല വെയിറ്റുണ്ട് ”
“സാരമില്ല ചേച്ചി ഇവിടെ നിന്നാൽ നമുക്ക് ഒരു വണ്ടിയും കിട്ടാൻ പോകുന്നില്ല അടുത്ത ബസ് വരുന്നതിനു മുൻപ് നമുക്ക് ആ ബസ് സ്റ്റോപ്പിൽ എത്തണം ചേച്ചി വന്ന് കയറിക്കെ ”
ജൂണോ നിലത്ത് താഴ്ന്നിരുന്നുകൊണ്ട് ലിസിയോട് പറഞ്ഞു
“ടാ അപ്പോ സൈക്കിളോ ”
“ഞാൻ ലോക്ക് ചെയ്തിട്ടുണ്ട് നാളെ വന്നെടുക്കാം ”
ഇത് കേട്ട ലിസി പതിയെ ജൂണോയുടെ അടുത്തേക്ക് എത്തി
“ഞാൻ കയറുവാണെ ”
ഇത്രയും പറഞ്ഞു അവൾ പതിയെ ജൂണോയുടെ പുറത്തേക്കു കയറി
“അമ്മോ.. “ജൂണോ പതിയെ ലിസിയുമായി എഴുന്നേറ്റു
“എന്താടാ നിനക്ക് പറ്റുന്നില്ലേ ”
“സാരമില്ല ചേച്ചി കുറച്ച് ദൂരമല്ലേ ഉള്ളു ”
ഇത്രയും പറഞ്ഞു ജൂണോ മുന്നോട്ടേക്കു നടന്നു
അല്പസമയത്തിനു ശേഷം ” കുഴപ്പം വല്ലതും ഉണ്ടോടാ ജൂണോ “
“ഇല്ല ചേച്ചി ചേച്ചിക്ക് എങ്ങനെയുണ്ട് ”
“കുറവുണ്ടെടാ വേണമെങ്കിൽ ഞാൻ നടക്കാം ”
“വേണ്ട നമ്മൾ ഇപ്പോ എത്തും ”
“ടാ ജൂണോ നമ്മുടെ സാമിനു വരെ ലൈനായി നിനക്ക് ആരുമില്ലേടാ ”
ലിസി ജൂണോയോടായി ചോദിച്ചു
“ഇല്ല ചേച്ചി എത്ര എണ്ണത്തിന്റെ പുറകേ നടന്നതാ ഒരുത്തിയും തിരിഞ്ഞു നോക്കിയില്ല അവസാനം ഒരുത്തി സെറ്റായി വന്നതായിരുന്നു ചേച്ചിയുടെ പുന്നാര അനിയൻ കാരണം അതും പോയി ”
ഇത് കേട്ട് ലിസി പതിയെ ചിരിച്ചു
“ചിരിച്ചോ ചിരിച്ചോ അല്ലെങ്കിലും ഞാൻ കോമഡി പീസ് അല്ലേ ”
“ഒന്ന് പോടാ നീ പൊളിയാ ജൂണോ ”
“ചേച്ചി ബസ് സ്റ്റോപ്പ് എത്തി ”
ജൂണോ പതിയെ ലിസിയുമായി ബസ് സ്റ്റോപ്പിനുള്ളിലേക്ക് കയറി ശേഷം അവളെ പതിയെ അവിടെ ഇരുത്തി
“ഇവിടെ വേറേ ആരെയും കാണുന്നില്ലല്ലോ ചേച്ചി ആർക്കും ബസിലൊന്നും പോണ്ടേ ”
“ഇവിടെ വന്നിരിക്കെടാ നടന്നു ക്ഷീണിച്ചതല്ലേ ”
ഇത് കേട്ട ജൂണോ പതിയെ ലിസിയുടെ അടുത്തിരുന്നു
“സോറിടാ നീ നല്ല കഷ്ടപ്പെട്ടു അല്ലേ ”
“സാം തന്നിട്ടുള്ള പണികൾ വച്ച് നോക്കുമ്പോൾ ഇത് ഒന്നുമല്ല, അല്ല ചേച്ചി എന്നോട് ലൈൻ ഉണ്ടോന്ന് ചോദിച്ചല്ലോ ചേച്ചിയുടെ കാര്യം പറ ഞാൻ സാമിനോട് പറയില്ല ”
“ഹേയ് അങ്ങനെയൊന്നുമില്ലെടാ ”
“ചുമ്മാ പറയാതെ ചേച്ചി സത്യം പറ ”
“അങ്ങനെ ചോദിച്ചാൽ എനിക്ക് ഒരാളെ ഇഷ്ടമാണ് ”
“അതല്ലേ ഞാൻ പറഞ്ഞത് ഇനി പറ ആരാ ആള് ”
“ആള്ക്ക് എന്നെക്കാൾ പ്രായം കുറവാണ് ”
“അമ്മോ ചേച്ചി..”
“എന്തടാ വല്ല പ്രശ്നവും ഉണ്ടോ ”
“ഹേയ് ഇല്ല അതൊക്കെ ചേച്ചിയുടെ ഇഷ്ടമല്ലേ ഇനി ആളാരാണെന്ന് പറ ”
“അത് സാമിന്റെ ഒരു കൂട്ടുകാരനാടാ എനിക്ക് കുഞ്ഞിലേ മുതൽ അറിയാം വീട്ടിലൊക്കെ വരാറുണ്ട് ആദ്യമൊക്കെ അനിയനെ പോലെയായിരുന്നു പിന്നെ എന്തോ അവനോട് ഒരു ഇഷ്ടം തോന്നിതുടങ്ങി ”
“ദൈവമേ ഏതാ അവൻ ഞാൻ അറിയാത്ത ഒരു കൂട്ടുകാരൻ അവൻ ആള് കൊള്ളാമല്ലോ സാമിന് അറിയാമോ “
“ഇല്ല സാമിന് മാത്രമല്ല ഞാൻ പറഞ്ഞ ആളിനും അറിയില്ല ”
“അപ്പോൾ അവനോടും പറഞ്ഞിട്ടില്ലേ എന്നാലും അതാരാ ”
“ജൂണോ നിനക്ക് സത്യമായും ആളെ മനസ്സിലായില്ലേ ”
“ഇല്ല ചേച്ചി ”
പെട്ടെന്നാണ് അവിടേക്ക് ബസ് വന്നത്
“ജൂണോ ദാ ബസ് വന്നു നമുക്ക് പോകാം ”
ലിസി ജൂണോയോടായി പറഞ്ഞു ശേഷം ഇരുവരും ബസിലേക്ക് കയറി പിന്നിലെ സീറ്റിൽ ഇരുന്നു ബസ് പതിയെ മുന്നോട്ടേക്കെടുത്തു
അല്പസമയത്തിനു ശേഷം
“ചേച്ചി ”
ജൂണോ പതിയെ ലിസിയെ വിളിച്ചു
“എന്തടാ ”
“അത് ചേച്ചി പറഞ്ഞ ആളുണ്ടല്ലോ അത് ഞാൻ ആണോ ”
ഇത് കേട്ട ലിസി അല്പമൊന്ന് ഞെട്ടി
“അത് ജൂണോ ”
“ഞാൻ അല്ലാതെ അവന് മറ്റേതുകൂട്ടുകാരനാ ഉള്ളത് പിന്നെ ഞാൻ അല്ലേ കുഞ്ഞുനാൾ മുതലേ നിങ്ങളുടെ വീട്ടിൽ വരുന്നത് ചേച്ചിക്ക് ആകെ അറിയാവുന്ന സാമിന്റെ കൂട്ടുകാരനും ഞാൻ അല്ലേ ”
