⏱️ദി ടൈം – 5⏱️ 1

“ജൂണോ അത് സോറിടാ നിന്നോട് ഇത് പറയാൻ ഒരവസരം നോക്കി ഇരിക്കുവായിരുന്നു കുറേ തവണ പറയാൻ നോക്കി പക്ഷെ പേടികാരണം പറ്റിയില്ല ഇന്നും പറയാൻ പറ്റുമെന്ന് കരുതിയിരുന്നില്ല ജൂണോ നിനക്കെന്നെ ഇഷ്ടമുണ്ടോ ”

“ചേച്ചി.. അത് ഞാൻ ”

“വേണ്ട അല്ലെ ഇത് ശെരിയാവില്ല അമ്മ പ്രശ്നം ഉണ്ടാക്കും നിന്റെ വീട്ടിലും പ്രശ്നമാകും ഒരേ പ്രായം ആയിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു അല്ലെ ”

ലിസിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

“ചേച്ചി ”

“സാരമില്ല ജൂണോ എനിക്ക് മനസ്സിലാകും ”

ഇത്രയും പറഞ്ഞു ലിസി നിശബ്ദയായി ഇരുന്നു ജൂണോയും അതിനു ശേഷം അവളോട് ഒന്നും മിണ്ടിയില്ല

ബസ് വീണ്ടും മുന്നോട്ടേക്കു പോയി

അല്പസമയത്തിന് ശേഷം

“ചേച്ചി സ്ഥലമെത്തി ”

മൗനം ഭേദിച്ചുക്കൊണ്ട് ജൂണോ ലിസിയോടായി പറഞ്ഞു

“ഓഹ് ഞാൻ വേറേതോ ചിന്തയിലായിരുന്നു നീ വാ ”

ഇത്രയും പറഞ്ഞു ലിസി ബസ്സിൽ നിന്നിറങ്ങി ഒപ്പം ജൂണോയും

ലിസി പതിയെ മുന്നോട്ടേക്കു നടന്ന ശേഷം ജൂണോയോട് സംസാരിക്കാൻ തുടങ്ങി

“ജൂണോ നീ വീട്ടിൽ പൊക്കോ ഞാൻ ഇവിടുന്ന് തനിച്ചു പോയേക്കാം “

“വേണ്ട ചേച്ചി ഞാൻ വീടുവരെ കൊണ്ടാക്കാം ചേച്ചിക്ക് വയ്യാത്തതല്ലെ ”

“ഹേയ് എനിക്കിപ്പോൾ പ്രശ്നമൊന്നും ഇല്ലടാ നീ പൊക്കോ സമയം വൈകിയില്ലെ ”

“അത് സാരമില്ല ഞാൻ കൂടി വരാം ”

“അതല്ലടാ അമ്മയുടെ കയ്യിൽ നിന്ന് ഇന്നെന്തായാലും എനിക്ക് നല്ലത് കിട്ടും എന്ന് ഉറപ്പാ നീ കൂടി വന്ന് വെറുതെ അമ്മയുടെ വായിലിരിക്കുന്നതൊന്നും കേൾക്കണ്ട ”

“അതൊന്നും പ്രശ്നമല്ല ചേച്ചി ആന്റി എനിക്കും അമ്മയെ പോലെയാ വഴക്ക് പറഞ്ഞാൽ ഞാൻ അങ്ങ് സഹിച്ചോളാം ചേച്ചി നടക്ക് ”

ഇത്രയും പറഞ്ഞു ജോണോ ലിസിയോടൊപ്പം മുന്നോട്ട് നടന്നു

“പിന്നെ ചേച്ചി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് നെർവസ് ആയി അതാ ഒന്നും മിണ്ടാതിരുന്നത് ”

“അത് സാരമില്ലടാ ആരായാലും അങ്ങനെ പ്രതികരിക്കു നീ എന്നെ എന്തെങ്കിലും പറയുമോന്ന് ഞാൻ പേടിച്ചു ”

“ഞാൻ എന്തിനാ ചേച്ചിയെ വല്ലതും പറയുന്നത് ചേച്ചി അതിന് എന്നോട് തെറ്റൊന്നും പറഞ്ഞില്ലല്ലോ ”

“ഹോ.. ഇപ്പഴാ ആശ്വാസമായത് ഞാൻ കരുതി നിനക്കെന്നോട് ദേഷ്യമായിരിക്കുമെന്ന് പിന്നെ ഞാൻ നന്നായി ചമ്മിയാ ഇരുന്നത് അതാ നിന്നോട് ഞാനും ഒന്നും മണ്ടാതിരുന്നത് ”

ലിസി പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു

“പിന്നെ ചേച്ചി എന്തിനാ ബസിൽ വച്ച് കരഞ്ഞത് ”

“കരഞ്ഞെന്നൊ എപ്പോ ”

“ഞാൻ കണ്ടതല്ലെ കണ്ണ് നിറഞ്ഞിരിക്കുന്നത് ”

“അത് കണ്ണിൽ പോടി പോയതാ അല്ലാതെ ഒന്നുമല്ല ”

“ചേച്ചി എനിക്ക് കുറച്ച് സമയം തരുവോ ”

“എന്തിനാടാ ”

“ചേച്ചി പറഞ്ഞില്ലെ അതിനെപറ്റി എനിക്കൊന്ന് ആലോചിക്കണം ”

“ടാ നീ കാര്യമായിട്ടാണോ ”

“ഞാൻ കാര്യമായി തന്നെ പറഞ്ഞതാ പിന്നെ..”

“പിന്നെ എന്താ ”

“അത് ചേച്ചിക്ക് എന്ത് കൊണ്ടാ എന്നോട് ഇഷ്ടം തോന്നിയത് ”

“ഉം എന്തോ ഒരിഷ്ടം തോന്നി അത് എന്ത് കൊണ്ടാണെന്നൊന്നും എനിക്ക് പറയാനറിയില്ല നീ ഇങ്ങനെ ഓരോന്ന് ചോദിച്ച് വീണ്ടും എന്നെ ചമ്മിക്കല്ലെ ”

ഇത്രയും പറഞ്ഞു ലിസി വേഗം മുന്നോട്ട് നടക്കാൻ തുടങ്ങി ഇത് കണ്ട ജൂണോ പതിയെ ചിരിച്ചുകൊണ്ട് അവൾക്ക് പിന്നാലെ നടന്നു

കുറച്ചു മണിക്കൂറുകൾക്ക് ശേഷം സാമും റിയയും റിയയുടെ വീടിനു മുന്നിൽ

“റിയാ നീ ഇപ്പോൾ ഹാപ്പി അല്ലെ ”

സാം റിയയോടായി ചോദിച്ചു

“നീ എന്തടാ അങ്ങനെ ചോദിച്ചത് ”

“ഹേയ് ഒന്നുമില്ല വെറുതെ ഒന്നറിയാൻ ”

ഇത് കേട്ട റിയ പതിയെ ചിരിച്ചു

“ഞാൻ ഇന്ന് ഒരുപാട് ഹാപ്പിയാടാ ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാടാ ഞാൻ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചത് എല്ലാത്തിനും നിന്നോടാ നന്ദി പറയേണ്ടത് സത്യത്തിൽ നീ വല്ല മാലാഖയുമാണോ ”

“ഹ.. ഹ എനിക്കും സംശയമുണ്ട് റിയ ചിലപ്പോൾ ആയിരിക്കും ”

“പോയെ പോയെ സമയം കുറേ ആയി വീട്ടിൽ പോകാൻ നോക്ക് ”

“ശെരി അപ്പോൾ നാളെ കാണാം പിന്നെ റിയ നേരത്തെ തന്നതു പോലെ ഒന്നു കൂടി തരുവോ ലാസ്റ്റ് ആയിട്ട് വേണമെങ്കിൽ ഞാൻ കണ്ണടക്കാം ”

“പോയേ സാമേ ഇല്ലെങ്കിൽ ഞാൻ കണ്ണടപ്പിക്കും ”

ഇത്രയും പറഞ്ഞ ശേഷം പതിയെ ചിരിച്ചുക്കൊണ്ട് റിയ വീട്ടിനുള്ളിലേക്ക് കയറി

Leave a Reply

Your email address will not be published. Required fields are marked *