“എന്ത് പ്രശ്നം തെളിയിച്ചു പറയു സിസ്റ്റർ ”
“ഹോസ്പിറ്റൽ ഡീറ്റെയിൽസ് മറ്റുള്ളവരുമായി ഷെയർ ചെയ്യരുതെന്നാണ് ഇവിടുത്തെ റൂൾ പക്ഷെ എനിക്കിത് തന്നോട് പറയണം എന്ന് തോന്നി ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ ഇതെന്തായാലും അറിയും ”
“എന്താണെങ്കിലും പറയു എന്നെ വെറുതെ ടെൻഷൻ ആക്കല്ലേ ”
“അത് അമ്മുവിനെ ഇന്ന് മേഴ്‌സി കില്ലിന് വിധയയാക്കുവാൻ പോകുകയാണ് ”
“നിങ്ങൾ എന്താ പറയുന്നേ അമ്മുവിന്റെ അമ്മ ഇതിന് സമ്മതിച്ചോ ”
“സമ്മതിച്ചു ഇനി ഒരു പ്രതീക്ഷയും വേണ്ട എന്നാ ഡോക്ടർ അവരോട് പറഞ്ഞത് ഒടുവിൽ തന്റെ മകളെ അധികം കഷ്ടപെടുത്താതെ മടക്കിയയക്കാൻ അവരും തീരുമാനിച്ചു ”
“ഇല്ല ഇത് നടക്കാൻ പാടില്ല ”
“ഇനി ഒന്നും ചെയ്യാനില്ല സാം എല്ലാം തീരുമാനിച്ചു കഴിഞ്ഞു ഇന്ന് 12:00 മണിക്കാണ് മെഴ്‌സി കില്ലിംഗ് തീരുമാനിച്ചിരിക്കുന്നത് എനിക്കും വിഷമമുണ്ട് പക്ഷെ ആ കുട്ടിയെ ഇനിയും കഷ്ടപെടുത്താതിരിക്കുന്നതല്ലേ നല്ലത് ”
“(ഇല്ല റിയ അതറിഞ്ഞാൽ അവളിന്ന് ഹോസ്പിറ്റലിലേക്ക് പോകും എന്നല്ലെ പറഞ്ഞിരുന്നത് ) ഹലോ സിസ്റ്റർ റിയ അവിടേക്ക് വന്നിരുന്നോ ”
“ഏത് എപ്പോഴും അമ്മുവിനെ കാണാൻ വരുന്ന ആ കുട്ടിയാണോ ”
“അതെ അവൾ തന്നെ ”
“ഇല്ല സാം അവൾ ഇതുവരെ വന്നിട്ടില്ല അവൾ ഒന്നും അറിഞ്ഞു കാണില്ല ”
“സിസ്റ്റർ എനിക്ക് വേണ്ടി ഒരു സഹായം കൂടി ചെയ്യണം അവൾ അവിടേക്കു വന്നാൽ ഈ വിവരം അറിയാതെ നോക്കണം പിന്നെ അവൾ അറിഞ്ഞാൽ അവളെ അവിടെ തന്നെ പിടിച്ചു നിർത്തണം ഞാൻ ഉടനെ അവിടെയെത്തും ”
ഇത്രയും പറഞ്ഞു സാം ഫോൺ കട്ട് ചെയ്തു
“ഇല്ല അപ്പോൾ റിയ അന്ന് ജീവൻ അവസാനിപ്പിച്ചതിന് കാരണം ഇതായിരുന്നോ ഇതിനെ കുറിച്ച് ഞാൻ എന്താ ചിന്തിക്കാതിരുന്നത് എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണം അവളിതറിയുന്നതിന് മുൻപ് തന്നെ ”
ശേഷം സാം തന്റെ ഫോണെടുത്ത് റിയയെ വിളിച്ചു
“ആ.. അവൾ ഫോൺ എടുക്കുന്നില്ലല്ലോ ”
സാം വേഗം തന്നെ വീടിനു പുറത്തേക്ക് ഓടി
“അളിയാ എങ്ങോട്ടാടാ ”
പെട്ടെന്നാണ് ജൂണോ അവിടേക്ക് എത്തിയത്
“ഒന്നും പറയാൻ സമയമില്ല റിയ അപകടത്തിലാണ് ”
ഇത്രയും പറഞ്ഞു സാം അവിടെ നിന്നോടി
“നിൽക്കെടാ ഞാനും വരുന്നു ”
*********************************************
അല്പസമയത്തിനുള്ളിൽ തന്നെ സാം ഹോസ്പിറ്റലിനുള്ളിലേക്ക് എത്തി ശേഷം അമ്മുവിനെ കിടത്തിയിരിക്കുന്ന റൂമിനരികിലേക്ക് നടന്നു ആ റൂമിനു മുന്നിൽ ഒട്ടനവധി ആളുകൾ നിൽപ്പുണ്ടായിരുന്നു അവർ എല്ലാവരും അമ്മുവിന്റെ അമ്മയെ ചേർത്ത് നിർത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ട്
സാം വേഗം തന്നെ അമ്മുവിന്റെ അമ്മയുടെ അടുത്തേക്ക് എത്തി
“ആന്റി എനിക്ക് ആന്റിയോട് കുറച്ചു നേരം ഒന്ന് സംസാരിക്കണം ”
“നീ ആരാ എന്തിനാ എന്നോട് സംസാരിക്കുന്നത് ”
ഇടറുന്ന ശബ്ദത്തിൽ അവർ അവനോട് ചോദിച്ചു
“ഞാൻ.. ഞാൻ റിയയുടെ ഫ്രണ്ടാണ് പ്ലീസ് ആന്റി എനിക്കോന്ന്..”
എന്നാൽ റിയയുടെ പേര് കേട്ടയുടനെ അവരുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു
“നീ അവളുടെ കൂട്ടുകാരനാണോ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്കു വന്നത് കുറച്ചു മുൻപ് അവൾ വന്ന് കാണിച്ചു കൂട്ടിയതിന്റെ ബാക്കി കാണിക്കാനാണോ എന്റെ മോളെ സമാധാനമായി മരിക്കാൻ പോലും നിങ്ങൾ അനുവദിക്കില്ലെ ”
“റിയ റിയ ഇവിടെ വന്നിരുന്നോ ”
പെട്ടെന്നാണ് അങ്ങോട്ടെക്കു നടന്നു വരുന്ന സിസ്റ്ററിനെ സാം കണ്ടത് സാം വേഗം തന്നെ അവരുടെ അടുത്തേക്ക് എത്തി
“സിസ്റ്റർ റിയ ഇവിടെ വന്നിരുന്നോ ”
“സാം നീ വിളിച്ചതിനു പിന്നാലെ അവളിവിടെ എത്തി കൂടാതെ എല്ലാ വിവരവും അറിയുകയും ചെയ്തു കുറച്ചു മുൻപ് വരെ ഇവിടെ വലിയ ബഹളമായിരുന്നു അവൾ സമനില തെറ്റിയതു പോലെയാ പെരുമാറിയത് അവൾക്ക് അമ്മുവിനെ കാണണം എന്ന് പറഞ്ഞു എന്നാൽ ഇവരാരും അതിനനുവധിച്ചില്ല ”
“എന്നിട്ട് അവൾ എവിടെ ”
“ഞാൻ ആകുന്ന വിധത്തിൽ അവളെ ഇവിടെ പിടിച്ചു നിർത്താൻ ശ്രമിച്ചു എന്നാൽ അവൾ ഇവിടെ നിൽക്കാൻ കൂട്ടാക്കിയില്ല ഭ്രാന്ത് പിടിച്ചതുപോലെ എന്നെ തള്ളി മാറ്റിയ ശേഷം അവൾ പുറത്തേക്കോടി “
