⏱️ദി ടൈം – 5⏱️ 1

ഡയറിവായിച്ച സാമിന്റെ മുഖത്ത്‌ ചിരി വിടർന്നു ശേഷം വേഗം തന്റെ ഫോൺ കയ്യിലേക്കെടുത്ത സാം റിയയുടെ നമ്പർ ഡയൽ ചെയ്‌തു

റിയ പെട്ടെന്ന് തന്നെ ഫോൺ അറ്റണ്ട് ചെയ്തു

“ഹലോ സാം എന്താ വിളിച്ചത് ”

അവൾ സാമിനോടായി ചോദിച്ചു

“അത് പിന്നെ നിനക്കിപ്പോൾ എന്റെ ശബ്ദം കേൾക്കണം എന്ന് തോന്നിയില്ലെ അതാ ഞാൻ വിളിച്ചത് ”

ഇത് കേട്ട റിയ അല്പനേരമൊന്ന് നിശബ്ദയായി ശേഷം

“എനിക്ക് നിന്റെ ശബ്ദം കേൾക്കണമെന്ന് ആരാ നിന്നോട് പറഞ്ഞത് ”

“അതൊക്കെ എനിക്ക് ഊഹിക്കാം എന്താ ഞാൻ പറഞ്ഞത് ശെരിയല്ലെ ”

“ശെരിയല്ല ഞാൻ ഉറങ്ങാൻ കിടന്നതായിരുന്നു അതിനിടയ്ക്കു നിന്നെ പറ്റിയോർക്കാൻ ആർക്കാ നേരം ”

“എടി കള്ളി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാരുത് ”

“ദേഷ്യം പിടിപ്പിച്ചാൽ നീ എന്ത് ചെയ്യും എന്ത് ചെയ്യൂന്ന് ”

“ഞാൻ അങ്ങോട്ട് വരും എന്താ നിനക്ക് കാണണോ ”

“എങ്കിൽ ഓടി വാ എന്റെ അച്ഛൻ ഇവിടെയുണ്ട് നിന്നെ ഇടിച്ചു സൂപ്പാക്കും ”

“ഹോ അച്ഛനും മോളും ഒന്നായല്ലെ ശെരി ഞാൻ പോയേക്കാം ”

“നിക്ക് എന്താ ഇത്ര തിരക്ക് വേറേ ആരെങ്കിലും വിളിക്കാനുണ്ടോ ”

“നീയല്ലെ പറഞ്ഞത് ഉറങ്ങാൻ പോകുകയായിരുന്നെന്ന് ”

“അത് ശെരിയാ പക്ഷെ നീ വിളിച്ച് ഉറക്കം കളഞ്ഞില്ലെ ഇനി എന്തെങ്കിലും സംസാരിച്ചിട്ട് പോയാൽ മതി ”

“എന്ത് സംസാരിക്കാൻ ”

“എന്തെങ്കിലും പറ ”

“ഇപ്പോ എന്താ പറയുക ഉം റിയാ നീ ഇപ്പോൾ എന്താ ഇട്ടേക്കുന്നെ ”

“വഷളൻ വെച്ചിട്ട് പോടാ ”

“നീയല്ലേ എന്തെങ്കിലും പറയാൻ പറഞ്ഞത് ”

“വേണ്ട ഒന്നും പറയണ്ട പോരെ ”

“ശെരി ശെരി നീ നാളെ ക്ലസ്സിൽ വരുമല്ലോ അല്ലെ ”

“ഉം പിന്നെ വരാതെ ”

“അപ്പോ നാളെ ഞാൻ നിന്നെ വിളിക്കാൻ വരട്ടെ ”

“വേണ്ട സാം നാളെ രാവിലെ ഞാൻ അമ്മുവിനെ കാണാൻ പോകുന്നുണ്ട് അതിന് ശേഷമേ ക്ലാസ്സിൽ വരു “

“എന്നാൽ ഞാനും നിന്റെ കൂടെ വരാം ”

“അത് വേണ്ട സാം നീ ക്ലാസ്സ് കട്ട്‌ ചെയ്യണ്ട ഇപ്പോൾ തന്നെ ചില സാറമാർക്കൊക്കെ നിന്നോട് ദേഷ്യം തോന്നി തുടങ്ങിയിട്ടുണ്ട് അത് കൂട്ടണ്ട നീ പണ്ടത്തെപോലെ നന്നായി പഠിക്കണം ഇനി മുതൽ ഞാനും നന്നായി പഠിക്കും അതിന് മുൻപ് എനിക്ക് അമ്മുവിനെ കണ്ട് അവളോട് എല്ലാം പറയണം നിന്നെ പറ്റി ഞാൻ ഇതുവരെ അവളോട് പറഞ്ഞിട്ടില്ല നാളെ പറയും എല്ലാ കാര്യവും അവളോട് പറഞ്ഞ ശേഷം ഞാൻ ക്ലാസ്സിലേക്ക് വന്നേക്കാം ”

“ശെരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്നാൽ ശെരി നീ കിടന്നോ രാവിലെ എഴുനേൽക്കേണ്ടതല്ലേ ”

“ശെരി സാം നീയും കിടന്നോ ഗുഡ് നൈറ്റ്‌ ”

ഇത്രയും പറഞ്ഞു റിയ ഫോൺ വെച്ചു

സാം പതിയെ തന്റെ ഫോൺ മേശപ്പുറത്തേക്ക് ഇട്ട ശേഷം കിടക്കയിലേക്ക് കിടന്നു

“ഹോ അവളോട് സംസാരിച്ചപ്പോൾ എന്തോരാശ്വാസം ഇപ്പോഴാണ് മനസ്സോന്ന് ശാന്തമായത് ഞാൻ എന്റെ ലക്ഷ്യം നേടി എന്നാൽ ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് ഞാൻ എങ്ങനെ ഇവിടേക്ക് എത്തി എന്നതാണ് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ ഒരിക്കലുമില്ല ആരെങ്കിലും കേട്ടാൽ എനിക്ക് വട്ടാണെന്നേ പറയു പക്ഷെ സത്യം എനിക്കറിയാമല്ലോ സത്യത്തിൽ എനിക്കീ രണ്ടാമത്തെ അവസരം നൽകിയത് ആരായിരിക്കും നമ്മൾ മനുഷ്യർക്ക് പിടികിട്ടാത്ത എന്തൊക്കെ അത്ഭുതങ്ങളാണ് ഈ ലോകത്തുള്ളത് ചിലപ്പോൾ ഞാൻ ഏതെങ്കിലും ടൈം ലൈനിൽ പെട്ടുപോയതാകാം എന്തു തന്നെയായാലും എല്ലാം നല്ലതിനു വേണ്ടിയായിരുന്നു ”

ഇത്തരം ചിന്തകളുമായി സാം പതിയെ തന്റെ കണ്ണുകൾ അടച്ചു

പിറ്റേന്ന് കാലത്തു തന്നെ സാം സ്കൂളിലേക്കു പോകുവാനുള്ള ഒരുക്കത്തിൽ പെട്ടെന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്

“ആരാ ഈ നേരത്ത്‌ റിയയാണോ ”

സാം ഫോൺ കയ്യിലേക്കെടുത്തു

“പരിചയമില്ലാത്ത നമ്പർ ആണല്ലോ..ഹലോ ആരാണ് ”

സാം ഫോൺ ചെവിയിലേക്ക് വച്ചു

“ഹലോ സാം അല്ലെ ”

“അതെ ഇതാരാണ് ”

“ഞാൻ ഇവിടെ ന്യൂ ഹോസ്പിറ്റലിലെ നേഴ്‌സാ എന്നെ ഓർമ്മയില്ലെ ”

“ഉണ്ട് അമ്മുവിനെ നോക്കുന്ന സിസ്റ്റർ അല്ലെ എന്താ ഇപ്പോൾ വിളിച്ചത് “

“അത് അമ്മുവിനെ പറ്റി വിവരം വല്ലതുമുണ്ടെങ്കിൽ പറയണം എന്ന് എന്നോട് പറഞ്ഞിരുന്നില്ലെ ചെറിയൊരു പ്രശ്നമുണ്ട് ”

Leave a Reply

Your email address will not be published. Required fields are marked *