⏱️ദി ടൈം – 5⏱️

⏱️ദി ടൈം – 5⏱️

The Time Part 5 | Author : Fang Leng

[ Previous Part ]

 


 

അപ്പോൾ ദി ടൈം ഈ പാർട്ടോടു കൂടി അവസാനിക്കുകയാണ്‌ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ഈ ക്ലൈമാക്സ്‌ നിങ്ങൾക്ക് ഇഷ്ടപെടുമോ എന്നൊന്നും എനിക്കാറിയില്ല എന്തായാലും പറ്റുന്ന വിധം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട് 💙💙💙

“എന്താ റിയെ കാത്തു നിന്ന് മടുത്തോ ”

പിറ്റേന്ന് തന്നെ കാത്ത് വീട്ടുമുറ്റത്തു നിന്ന റിയയോടായി സാം ചോദിച്ചു

“ഹേയ് ഞാൻ ഇപ്പോൾ വന്നതേയുള്ളു അല്ല നീ എന്താ സൈക്കിളിൽ ഇതാരുടേതാ ”

“വേറേ ആരുടെയുമല്ല എന്റേതുതന്നെയാ വാ വന്ന് പുറകിൽ കയറിക്കോ ”

“പുറകിൽ കയറാനോ ഒന്ന് പോയേ സാമേ വല്ല ബൈക്കുമായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു ”

“ബൈക്കും കാറുമൊക്കെ നമുക്ക് വാങ്ങാം ഇപ്പോൾ എന്റെ കയ്യിൽ ഇതേ ഉള്ളു വേഗം വന്നു കേറ് ”

“വേണോ എനിക്ക് നല്ല വെയിറ്റുണ്ട് ”

“അതൊന്നും സാരമില്ല നീ കയറിക്കോ ”

“ഇത് കേട്ട റിയ പതിയെ സാമിന്റെ സൈക്കിളിനു പിന്നിൽ കയറി ”

“ഉം വെയിട്ടുണ്ട് വെയിറ്റുണ്ട്..”

സാം റിയയോടായി പറഞ്ഞു

“പോടാ ” ഇത്രയും പറഞ്ഞു റിയ സാമിന്റെ കുറുക്കിൽ പതിയെ ഇടിച്ചു

“പിടിച്ചിരിക്ക് റിയ ഇല്ലെങ്കിൽ വീഴും ”

“പിടിച്ചു തന്നെയാ ഇരിക്കുന്നത് ”

“ഇങ്ങനെയിരുന്നാൽ എപ്പോ വീണെന്ന് ചോദിച്ചാൽ മതി ”

ഇത്രയും പറഞ്ഞു സാം റിയയുടെ കൈകൾ അവന്റെ വയറിൽ ചുറ്റിപിടിപ്പിച്ചു

“ഇനി വീഴില്ല മുറുക്കി പിടിച്ചോ ”

ഇത്രയും പറഞ്ഞു സാം സൈക്കിൾ പതിയെ മുന്നോട്ടേക്ക് ചവിട്ടി

“ഇനി പറയ് സാം നമ്മൾ എങ്ങോട്ടാ പോകുന്നത് ”

“അതൊക്കെ സർപ്രൈസ് നീ മിണ്ടാതെ എന്റെ കൂടെ വരാൻ നോക്ക് ”

ഇതേ സമയം അവർ ഇരുവരെയും പിൻതുടർന്നുകൊണ്ടു മറ്റൊരു സൈക്കിൾ അവർക്ക് പിന്നാലെ കൂടിയിട്ടുണ്ടായിരുന്നു

“വേഗം ചവിട്ടെടാ ജൂണോ അവർ അങ്ങെത്തി ”

“ചേച്ചിക്ക് പുറകിലിരുന്ന് പറഞ്ഞാൽ മതിയല്ലോ ചവിട്ടുന്നത് ഞാൻ അല്ലേ ചേച്ചിക്ക് സത്യത്തിൽ നല്ല വെയിറ്റുണ്ട് കേട്ടോ ”

“ഒന്ന് പോയേടാ അത് ആരോഗ്യമില്ലാഞ്ഞിട്ട് നിനക്ക് തോന്നുന്നതാ ഞാൻ സ്ലിം ബ്യൂട്ടിയല്ലേ”

“ഇങ്ങനെ സ്വയം പൊങ്ങാതെ ചേച്ചി ”

“ടാ ജൂണോ ഇവളെയാണോടാ എന്റെ അനിയന് ഇഷ്ടം ”

“അതേ ചേച്ചി ഇവളെ തന്നെ ”

“നീ പറഞ്ഞപ്പോൾ ഞാൻ കരുതി ലോകസുന്ദരിയായിരിക്കുമെന്ന് ഇത് ആവറേജ് എന്റെ അത്രയൊന്നും വരില്ല അല്ലേടാ ജൂണോ ”

“പിന്നേ ചേച്ചി എവിടെ അവൾ എവിടെ ചേച്ചി മിസ്സ്‌ കേരളയല്ലേ മിസ്സ്‌ കേരള ”

“നീ കൊള്ളാടാ ജൂണോ ഉം വേഗം ചവിട്ട് അവർ അങ്ങെത്തി ”

കുറച്ച് സമയത്തിനു ശേഷം

“അയ്യോ വയ്യ ചേച്ചി അവനെന്താ പ്രാന്താണോ എത്രനേരമായി അവൻ ചവിട്ടാൻ തുടങ്ങിയിട്ട് അവനിത് എങ്ങോട്ടാ ഈ പോകുന്നത് ”

ജോണോ അവശനായി ലിസിയോട് ചോദിച്ചു

“എനിക്കെങ്ങനെ അറിയാനാടാ എന്തായാലും രണ്ടിനേയും വിടരുത് രണ്ടെണ്ണത്തിന്റെയും ഫോട്ടോസ്‌ എടുത്ത് അമ്മക്ക് കാണിച്ചുകൊടുക്കണം അവന്റെ തനി നിറം അമ്മ അറിയട്ടെ ”

“അയ്യോ അത് വേണോ ചേച്ചി ”

“വേണം എങ്കിലെ അവൻ മര്യാദ പഠിക്കു നീ വേഗം ചവിട്ടിക്കേ അവർ അങ്ങെത്തി ”

ഇത് കേട്ട ജൂണോ കൂടുതൽ വേഗത്തിൽ സൈക്കിൾ ചവിട്ടാൻ തുടങ്ങി

“അമ്മേ പണി പാളിചേച്ചി ”

പെട്ടെന്നാണ് ജൂണോക്ക് സൈക്കിളിന്റെ ബാലൻസ് നഷ്ടമായത്

“എന്താടാ ജൂണോ “..

എന്നാൽ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ജൂണോയുടെ സൈക്കിൾ അടുത്ത് നിന്നിരുന്ന പോസ്റ്റിൽ ചെന്നിടിച്ചു

“അമ്മാ എന്റെ നടു നിനക്ക് സൈക്കിൾ ബാലൻസും ഇല്ലേടാ കോപ്പേ ”

നിലത്തു വീണുകിടന്നുകൊണ്ടു ലിസി ജൂണോയോട് ചോദിച്ചു

“അയ്യോ എന്തെങ്കിലും പറ്റിയോ ചേച്ചി ”

ജൂണോ പതിയെ ലിസിയെ എഴുനേൽപ്പിച്ചു

“ഞാൻ പറഞ്ഞതല്ലേ സൈക്കിൾ നല്ല കണ്ടീഷനിൽ അല്ലെന്ന് ഹാൻഡിൽ ലൂസ് ആയിപോയി സോറി ചേച്ചി ”

“സോറി നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് “

ഇത്രയും പറഞ്ഞു ലിസി റോഡിലേക്ക് നോക്കി

“ടാ ജൂണോ അവരെവിടെ പൊയി ”

ഇത് കേട്ട ജൂണോയും വേഗം മുന്നോട്ട് നോക്കി

“അയ്യോ ഇവരിത് ഇവിടെ പോയി ”

“ഓഹ് നോക്കി നിക്കാതെ സൈക്കിൾ എടുക്കെടാ ”

“എങ്ങനെ എടുക്കാനാ ചേച്ചി ഹാൻഡിൽ ഒടിഞ്ഞു കിടക്കുന്നത് ചേച്ചി കണ്ടില്ലേ ”

“ഓഹ് നാശം നിന്റെ കൂടെ വന്നപ്പോഴേ എനിക്കറിയാമായിരുന്നു പണികിട്ടുമെന്ന് ”

******************************************

ഇതേ സമയം സാമും റിയയും

“ഏതെങ്ങോട്ടാടാ നീ ഈ പോകുന്നേ എത്ര നേരമായി ചവിട്ടാൻ തുടങ്ങിയിട്ട് നിനക്ക് കാലൊന്നും കഴക്കുന്നില്ലേ ”

റിയ സാമിനോടായി ചോദിച്ചു

“ഹേയ് എനിക്കൊരു കുഴപ്പവുമില്ല റിയ നമ്മൾ ഇപ്പോ എത്തും ഒരു 5 മിനിറ്റുകൂടി ”

ഇത്രയും പറഞ്ഞു സാം വീണ്ടും മുന്നോട്ടേക്കു പോയി അല്പനേരത്തിനുള്ളിൽ തന്നെ അവർ ഒരു കായൽ തീരത്തിനു മുന്നിലെത്തി

“സാം ഇത്..”

“അതും ഇതുമൊക്കെ അവിടെ നിൽക്കട്ടെ ആദ്യം സ്ഥലം എങ്ങനെയുണ്ടെന്ന് പറ നീ ഇതിനു മുൻപ് ഇവിടെ വന്നിട്ടില്ലല്ലോ അല്ലേ ”

“ഇല്ല സാം നിനക്കെങ്ങനെ ഈ സ്ഥലം അറിയാം ”

“അതൊക്കെ അറിയാം നീ വാ നമുക്ക് കുറച്ചുകൂടി അടുത്ത് ചെന്ന് കായൽ കാണാം ”

ഇത്രയും പറഞ്ഞു സാം റിയയുമായി മുന്നോട്ടു നടന്നു ശേഷം ഇരുവരും ചേർന്ന് കായൽ നോക്കി കണ്ടു

“ഇവിടെ നിന്ന് കായൽ കാണാൻ എന്ത് ഭംഗിയാ അല്ലേ സാം ”

“ഹേയ് നിന്റെ അത്രയും ഭംഗിയൊന്നും ഉണ്ടാകില്ല ”

“ഹോ തുടങ്ങി ദയവ് ചെയ്ത് ഇത്തരം ദുരന്തം ഡയലോഗുകൾ എഴുന്നള്ളിച്ച് എന്റെ മൂഡ് കളയല്ലേ ഞാൻ ഇതൊക്കെ ഒന്ന് ആസ്വച്ചോട്ടെ ”

“ശെരി ഞാൻ മിണ്ടുന്നില്ല പോരെ പിന്നെ വൈകുന്നേരം കായൽ കാണാൻ ഇതിലും ഭംഗിയുണ്ടാകും നമുക്ക് അതൊക്കെ കണ്ടിട്ടു പോകാം എന്താ ”

“വൈകുന്നേരം വരെയോ അത്..”

“എന്താ എന്നെ വിശ്വാസമില്ലേ കൊണ്ടു വന്നതുപോലെ ഞാൻ വീട്ടിൽ ആക്കിയേക്കാം ”

“ഉം ശരി.. ടാ സാമേ അങ്ങോട്ട് നോക്കിയേ ദാ അവിടെ “

റിയ കായലിലേക്ക് കൈ ചൂണ്ടി സാമിനോട്‌ പറഞ്ഞു

“എന്താ റിയാ ”

“ടാ അവിടെ കുറേ മീനുകൾ ഒരുപാടുണ്ടെടാ ”

“അയ്യേ ഇതിനാണോ കൊച്ചുകുട്ടികളെ പോലെ ഇങ്ങനെ ബഹളം വച്ചത് കായലാകുമ്പോൾ മീനൊക്കെ ഉണ്ടാകും ”

“ഓഹ് ചില സമയം ശെരിക്കും നീ വലിയ ഏതോ മാമനെ പോലെയാ പെരുമാറുന്നത് ഇങ്ങനെയാണെങ്കിൽ ശെരിയാകില്ല ”

“അമ്മോ മീന് കൊള്ളാമല്ലേ റിയാ ഓഹ് ഒരുപാടുണ്ട് എന്തൊരു ഭംഗി എന്തൊരു കളർ ”

“മതി സാമേ അതികം ഓവർ ആക്കണ്ട ”

“വേണ്ടെങ്കിൽ വേണ്ട ”

“എന്ത് തെളിഞ്ഞ വെള്ളമാ അല്ലേ സാമേ ഇവിടെ നിന്ന് നോക്കിയാൽ അടിത്തട്ടുവരെ കാണാം ”

“ഇതൊന്നും അധികനാൾ ഉണ്ടാകില്ല റിയാ ഒരു പത്തുവർഷം കഴിയുമ്പോൾ ഇവിടെ മുഴുവൻ ചവറുകൊണ്ട് നിറയും ”

“നേരിട്ടു കണ്ടപോലെയാണല്ലോ സംസാരം ”

“അല്ലെങ്കിൽ നീ നോക്കിക്കോ നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു നമുക്കിവിടെ വരാം അപ്പോൾ നിനക്ക് ബോധ്യമാകും ”

Leave a Reply

Your email address will not be published. Required fields are marked *