⏱️ദി ടൈം – 5⏱️ 1

“കഷ്ടമുണ്ട് റിയാ എന്തിനാ കണ്ണടക്കാൻ പറഞ്ഞത് എനിക്ക് ഒന്നും കാണാൻ പറ്റിയില്ല ”

“അങ്ങനെയിപ്പോൾ കാണണ്ട അതാ കണ്ണടക്കാൻ പറഞ്ഞത് ”

പെട്ടെന്ന് തന്നെ സാമിനു നേരെ തിരിഞ്ഞു കൊണ്ട് റിയ പറഞ്ഞു

“ഇത് ചതിയാ റിയാ പ്ലീസ് ഒന്ന് കൂടി തരുവോ ”

“ഇപ്പോ തന്നത് തന്നെ കൂടുതലാ കല്ണം കഴിയുന്നതിനുമുൻപുള്ള ആദ്യത്തേതും അവസാനത്തേതുമാ ഇപ്പോൾ കിട്ടിയത് ”

“അപ്പൊ ഇനി കല്യാണം കഴിയുന്നത് വരെ ഒന്നുമില്ലെന്നാണോ ”

“അതെ ഇല്ല ”

“ഓഹ് ഇത് ദുഷ്‌ടത്തരമാ റിയാ ”

“ഞാൻ അല്പം ദുഷ്‌ടയാ നിനക്കത് അറിയാല്ലോ എന്താ നിനക്ക് ബ്രേക്ക് അപ്പ് വേണോ ”

“ഹേയ് വേണ്ട ”

“നിനക്ക് വീണോങ്കിലും ഞാൻ തരില്ല എന്നെ വിട്ടിട്ടെങ്ങാൻ പോയാ കൊന്ന് കളയും ഞാൻ ”

“(ദൈവമേ )”

“എന്താ ആലോചിക്കുന്നെ ”

“ഹേയ് ഒന്നുമില്ല നീ വാ നമുക്ക് കുറച്ച് ഫോട്ടോസ്‌ എടുക്കാം ”

അല്പസമയത്തിനു ശേഷം

“റിയാ ദാ ഈ ഫോട്ടോ എങ്ങനെയുണ്ട് സൂപ്പർ ആയിട്ടില്ലേ ”

സാം ഫോൺ റിയക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു

“ഫോട്ടോയൊക്കെ നന്നായിട്ടുണ്ട് പക്ഷെ അതൊക്കെ എന്റെ ഫോണിന്റെ ഗുണമാ ”

“അമ്മോ എന്തൊരു പൊങ്ങച്ചം ശെരിയാ നിനക്ക് ക്യാമറ സെറ്റുമുണ്ട് വലിയ വീടുമുണ്ട് പൂത്ത പണവുമുണ്ട് നമ്മളൊക്കെ പാവം ആകെ ഉള്ളത് ഈ കീ പേഡ് സെറ്റാ ”

“അച്ചോടാ മോന് വിഷമമായോ എന്നാൽ ആ ഫോൺ നീ എടുത്തോ ”

“എനിക്കൊന്നും വേണ്ട നമുക്ക് ഇതൊക്കെ തന്നെ ധാരാളം നീ അങ്ങോട്ട് നിന്നെ ഞാൻ ഒരു ഫോട്ടോ കൂടി എടുത്തു തരാം “

“അതൊന്നും വേണ്ട നീ വരാൻ നോക്കിയേ നേരം ഇരുട്ടി തുടങ്ങി എനിക്ക് വീട്ടിൽ പോണം ”

“നിക്ക് റിയാ കുറച്ച് കൂടി കഴിയട്ടെ സമയം അത്രയൊന്നും ആയിട്ടില്ല ”

“എന്നാൽ മോൻ ഇവിടെ തന്നെ അങ്ങ് കൂടിക്കോ ഞാൻ പോകുവാ” ഇത്രയും പറഞ്ഞു റിയ ബോട്ടിനു താഴേക്ക് ഇറങ്ങി

“ഇവള്.. എന്തായാലും അവളിപ്പോൾ സന്തോഷവതിയാണ് ഇനി എനിക്കൊന്നും പേടിക്കാനില്ല നാളെ അരുതാത്തതൊന്നും നടക്കില്ല ഞാൻ ഭാവിയിൽ മാറ്റം വരുത്തിയിരിക്കുന്നു ”

മുഖത്ത്‌ ചെറിയൊരു പുഞ്ചിരിയുമായി സാം താഴേക്കിറങ്ങി

“വേഗമൊന്ന് വാടാ സമയം പോയി”

തഴേക്കെത്തിയ സാമിനോടായി റിയ പറഞ്ഞു

“സമയം ഒരിടത്തും പോകില്ല അവിടെ തന്നെ കാണും ”

“ഓഹ് നല്ല വളിച്ച കോമഡി ”

“ശെരി ശെരി വാ പോകാം ”

ഇത്രയും പറഞ്ഞു സാം റിയയുമായി അവിടെ നിന്നിറങ്ങി

ഇതേ സമയം ലിസിയും ജൂണോയും

“അമ്മേ സൈക്കിൾ തള്ളി ഞാൻ മടുത്തു ഒറ്റ വണ്ടി പോലും കാണുന്നില്ലല്ലോ ചേച്ചി വരുന്ന വണ്ടികൾ ഒന്നും നിർത്തുന്നുമില്ല ”

“മിണ്ടാതെ ഇരുന്നോ എല്ലാം നീയും നിന്റെ പാട്ടവണ്ടിയും കാരണമാ മനുഷ്യന് വിശന്നിട്ടു വയ്യ ”

“ഞാൻ എന്ത് ചെയ്യാനാ ചേച്ചി ഞാൻ ചായയും വടയും വാങ്ങി തന്നില്ലേ അവിടെ വേറേ ഒന്നുമില്ല ചേച്ചി കണ്ടതല്ലേ ”

“ഓഹ് അവന്റെ ഒരു ചായയും വടയും ഇവിടെ ഒരു ഹോട്ടൽ പോലും ഇല്ലല്ലോ ദൈവമേ ഏത് കോപ്പിലെ സ്ഥലമാടാ ഇത് ”

“എനിക്കറിയാമോ ചേച്ചിടെ അനിയനോട്‌ തന്നെ ചോദിക്ക് അവനിപ്പോൾ അവളുമായി വിലസി നടക്കുന്നുണ്ടാകും ”

“ടാ ജൂണോ ഫോൺ എടുത്ത് അവനെ വിളിക്കെടാ ”

“എന്റെ ഫോണിൽ പൈസ ഇല്ല ചേച്ചി ”

“ഓഹ് ദാരിദ്രവാസി ”

“എന്നാൽ പിന്നെ ചേച്ചി വിളിക്ക് ”

“എന്റെ ഫോൺ കംപ്ലയിന്റ് ആണെടാ ശെരിയാക്കാൻ കൊടുത്തിരിക്കുവാ ”

“അപ്പോൾ പിന്നെ വാ നടക്കാം കുറച്ചു കൂടി നടന്നാൽ ഒരു ബസ് സ്റ്റോപ്പ്‌ ഉണ്ടെന്നല്ലേ ചായ കടയിലെ ചേട്ടൻ പറഞ്ഞത് “

“ശെരി വാ അല്ലാതെ വേറേ വഴിയില്ലല്ലോ ”

ഇത്രയും പറഞ്ഞു അവർ ഇരുവരും വീണ്ടും മുന്നോട്ടേക്കു നടന്നു പെട്ടെന്നാണ് ലിസി എന്തോ അസ്വസ്ഥത പ്രകടിപ്പിക്കാൻ തുടങ്ങിയത്

“എന്താ ചേച്ചി എന്താ പ്രശ്നം ”

“ജൂണോ ഛർദി വരുന്നെടാ ”

“എന്താ ചേച്ചി പറയുന്നേ ”

പെട്ടെന്ന് തന്നെ റോഡിന്റെ സൈഡിലേക്ക് മാറിന്ന് ലിസി ഛർദിക്കാൻ തുടങ്ങി ജൂണോ വേഗം തന്നെ ലിസിയുടെ അടുത്തേക്ക് എത്തി അവളുടെ മുതുക് തടകാൻ തുടങ്ങി

“ആ ചായയും വടയും പിടിച്ചു കാണില്ല ഇപ്പോൾ എങ്ങനെയുണ്ട് ചേച്ചി ”

ലിസി കൂടുതൽ ഛർദിക്കാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *