❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

“”എന്നിട്ട് ഹോസ്പിറ്റലിൽ കാണിച്ചില്ലേ “”

 

“”ഇല്ല, വൈകുന്നേരം ചെന്നിട്ട് കാണിക്കണം “”

 

“”അതുവരെ അമ്മ വേദന സഹിച്ചു കിടക്കുമോ..””

 

“”അത്രക്കൊന്നും ഇല്ലെടാ.. “” അപ്പോഴേക്കും ജ്യൂസ്‌ വന്നു..

 

“”അത് നീയാണോ തീരുമാനിക്കുന്നെ “” ജ്യൂസ്‌ കുടിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.

 

“” അങ്ങനല്ലെടാ.. കുഴപ്പൊന്നുല്ല “”

 

“”നീ വേഗം കുടിച്ചേ.. “”

 

“”Da ചൂടാവല്ലേ.. അമ്മ വെളുത്തുള്ളിയൊക്കെ എടുത്തു കഴിച്ചിട്ടുണ്ട്.. അത് കഴിച്ചാൽ മാറുമെന്നാ പറഞ്ഞെ “”

 

“”അവളുടെയൊരു വെളുത്തുള്ളി.. നിന്റെ കയ്യിൽ പൈസയുണ്ടോ?”” അത് ചോദിച്ചപ്പോൾ അവളൊന്നു തല താഴ്ത്തി.

 

“”ഇല്ല, എന്തേ നീയെടുത്തില്ലേ “”

 

“”വീട്ടില് പൈസ എന്തെങ്കിലും ഉണ്ടോ “”

 

“”ഇല്ല “” അൽപ്പം സങ്കടത്തോടെ അവൾ പറഞ്ഞു..

 

“” വാ “” ജ്യൂസിന്റെ പൈസയും കൊടുത്ത് അവളെയും കയറ്റി ഞാൻ വണ്ടി വേഗത്തിൽ വിട്ടു. ഒരു ബസ് സ്റ്റോപ്പിൽ നിർത്തി..

 

“” ഇപ്പോൾ തന്നെ വീട്ടിലേക്കു പോയി അമ്മയെ ഹോസ്പിറ്റലിൽ കാണിക്കണം.. കോളേജിലെ കാര്യം ഇന്ന് നോക്കണ്ട. “” അവളുടെ കയ്യിൽ 1000 രൂപ നൽകികൊണ്ട് ഞാൻ പറഞ്ഞു.

 

“” ഡാ “” കണ്ണുകൾ നിറഞ്ഞു അവൾ എന്നെ വിളിച്ചു..

 

“” ഹോസ്പിറ്റലിൽ കാണിച്ചതിനു ശേഷം എന്നെ വിളിക്കണം . ഇത് കൂടി വച്ചോ വണ്ടിക്കൂലിക്കു “” അവൾ കരയുന്നതിനു മുന്നേ ഞാൻ ബൈക്ക് എടുത്തു നേരെ കോളേജിലേക്ക് വിട്ടു..

 

ഫസ്റ്റ് പീരിയഡ് കേറാൻ പറ്റാത്തത്തിനാൽ ക്യാന്റീനിൽ കയറിയിരുന്നു.. അപ്പോഴാണ് ചേച്ചിയും ഗൗരിയും കൂടി അങ്ങോട്ട്‌ വന്നത്.. ശേ ഇനി ഇവിടെ ഇരിക്കുന്നതെന്തിനെന്ന് ചോദിച്ചാൽ എന്ത് പറയും. അവരെ കണ്ട ഞാൻ ചിരിച്ചു..

 

“”ആഹാ നീ ക്ലാസ്സിൽ കയറിയില്ലേ “” എന്റെ അടുത്ത് ഇരിക്കുന്നതിനിടയിൽ ചേച്ചി ചോദിച്ചു..

 

“”ഇല്ല.. ഒരു സുഖമില്ല.. “”

 

“”എന്ത് പറ്റി നോക്കട്ടെ “” എന്റെ നെറ്റിയിൽ കൈവച്ചു ചേച്ചി ചോദിച്ചു.. ഒരനിയനോടുള്ള സ്നേഹം അപ്പോൾ ഞാൻ അവളിൽ കണ്ടു.

 

“”ഒന്നുമില്ല ഒരു തലവേദന പോലെ “”

 

“”സാരമില്ല മാറിക്കോളും.. നിനക്ക് പിന്നെ ക്ലാസ്സിൽ കയറിയില്ലെങ്കിലും എക്സാമിന് ഫുൾ മാർക്കുണ്ടാവുമല്ലോ “” അവളെന്നെ പുകഴ്ത്തി പറഞ്ഞു.

 

“”ഓഹോ വിഷ്ണു ആള് കൊള്ളാലോ “” ഗൗരി ചേച്ചിയുടെ വക ഒരു കമന്റും..

 

“”അല്ല നിങ്ങളെന്താ ക്ലാസ്സിൽ കയറാത്തെ “”

 

“”ഓഹ് അതാ മണുകുണാഞ്ചൻ സന്തോഷിന്റെ ക്ലാസാ “” ചേച്ചി അത് പറയുമ്പോൾ അയാളോടുള്ള വെറുപ്പ് ആ മുഖത്തു കാണാമായിരുന്നു..

 

“”എന്നാ നിങ്ങളിരിക്ക് ഞാൻ ചെല്ലട്ടെ… “”

 

അവരോടു പറഞ്ഞു സമയമായപ്പോൾ ഞാൻ ക്ലാസ്സിൽ കയറി. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞപ്പോഴാണ് പിന്നെ സ്വാതി വിളിച്ചത്..

 

“”നീയെന്താ ഇത്രേം നേരം വിളിക്കാഞ്ഞേ “”

 

“”ക്ലാസ്സ്‌ ടൈം കഴിയട്ടെയെന്നു കരുതി “”

 

“”വീട്ടിലെത്തിയോ “”

 

“”ഇല്ല ഹോസ്പിറ്റലിലാണ്. രണ്ടു ദിവസം കിടക്കാൻ പറഞ്ഞു..

 

“”ഡോക്ടർ എന്താ പറഞ്ഞെ “”

 

“”വയറിനകത്തൊരു മുഴ ഉണ്ട്.. ചെക്ക് ചെയ്തിട്ട് ക്ലിയർ ആയി പറയാമെന്നു പറഞ്ഞു “”

 

“”സാരമില്ല നീ പേടിക്കണ്ട.. പൈസ ഞാൻ ഗൂഗിൾ പേ ചെയ്യാം.. രാത്രി ഞാൻ വരണോ “”

 

“”പൊന്നുമോനെ അതൊന്നും വേണ്ട.. ഇതിനും മാത്രം നിന്റെ കയ്യിലും പൈസയില്ലെന്നെനിക്കറിയാം.. രാത്രി അമ്മായി വരാമെന്നു പറഞ്ഞിട്ടുണ്ട്.. ന്റെ മാഷ് ഒന്നുകൊണ്ടും പേടിക്കണ്ട “”

 

“”എന്നാലും നീ ഒറ്റക്ക്?””

 

“”ഒറ്റകല്ലല്ലോ.. അമ്മയുണ്ട് അമ്മായി ഉണ്ട്.. പിന്നെ മാഷെപ്പോഴും എന്റെ കൂടെയില്ലേ അത് മതി. പിന്നെ എന്തുണ്ടെങ്കിലും വിളിച്ചാൽ ഓടിവരുമെന്നും എനിക്കറിയാം.””

 

“”നീ ഫുഡ്‌ കഴിച്ചോ “”

 

“”ഇവിടുത്തെ ക്യാന്റീനിൽ നിന്നും കഴിച്ചു.. നീ ഇറങ്ങിയോ “”

 

“”Mm ഇപ്പോൾ ഇറങ്ങിയതേയുള്ളു.. “”

 

“”നീ വീട്ടിലെത്തി ഫ്രീ ആയി മെസ്സേജ് ചെയ്യ്.. “”

 

“”ഞാൻ വിളിക്കാം “”

 

ഫോൺ കട്ട്‌ ചെയ്‌തു ഞാൻ നേരെ വീട്ടിലേക്കു പോയി.

 

ശേഷം ഹോസ്പിറ്റലിൽ… സന്ധ്യ കഴിഞ്ഞു 7.30 ആയിക്കാണും. പുറത്തെ ക്യാന്റീനിൽ നിന്നും ഭക്ഷണം വാങ്ങി റൂമിലേക്ക്‌ നടക്കുകയാണ് സ്വാതി.. പെട്ടെന്നാരെയോ കണ്ട പോലെ അവളൊന്നു നിന്നു!!. തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ നോക്കി ബൈക്കിൽ ചാരി നിൽക്കുന്ന എന്നെ!! ഒരു നിമിഷം ഞെട്ടി നിന്ന അവളുടെ അടുത്തേക്ക് ഞാൻ ചെന്നു.

 

“”നീയെന്താ ഇവിടെ “” ഞെട്ടൽ മാറാതെ അവൾ ചോദിച്ചു..

 

“”നിന്റെ അമ്മയെ കാണാൻ.. വാ “”അവളുടെ കൈ പിടിച്ചു ഞാൻ നടന്നു..

 

“”ഡാ അമ്മയോടെന്ത് പറയും “” കൈപിടിച്ച് നടക്കുന്നതിനിടയിൽ അവൾ ചോദിച്ചു..

 

“”ഞാൻ പറഞ്ഞോളാം നീ വാ “” അവളെയും കൂട്ടി ഞാൻ റൂമിലേക്ക്‌ നടന്നു. റൂമെത്തിയതും കയ്യിലെ പിടി ഞാൻ വിട്ടു.

 

അവൾ കയറിയത്തിന് പിന്നാലെ ഞാനും ചെന്നു.. എന്നെ കണ്ടതും അവളുടെ അമ്മ എണീറ്റ് ഇരിക്കാൻ ശ്രമിച്ചു..

 

“”വേണ്ടമ്മേ കിടന്നോളു “” അവരുടെ അടുത്ത് ഇരുന്നു ഞാൻ പറഞ്ഞു.. അവർ ഞാൻ ആരാണെന്ന അർത്ഥത്തിൽ സ്വാതിയെ നോക്കി.

 

“”എന്റെ കൂടെ കോളേജിൽ പഠിക്കുന്നയാളാണമ്മേ.. വിഷ്ണു “”

 

“”ആ മോനെന്താ ഈ നേരത്തു “” അമ്മ ചോദിച്ചപ്പോൾ സ്വാതി ഒന്ന് ഞെട്ടി.

 

“”ഞാൻ വേറൊരാളെ കാണാൻ വന്നതാ അപ്പോഴാ ഇവളെ കണ്ടത്. അമ്മക്കെങ്ങനെയുണ്ട്.”” അത് കേട്ടപ്പോൾ അവൾക്കു സമാധാനമായി..

 

“”വേദനയുണ്ട് മോനെ.. കുഴപ്പമില്ല “”” അവരുടെ വാക്കുകളിൽ തളർച്ച ഉണ്ടായിരുന്നു.

 

“”ശരിയായിക്കോളും.. നിങ്ങൾ രണ്ടുപേരും മാത്രേയുള്ളോ?””

 

“”അല്ല നാത്തൂൻ വരും. കുറച്ചു കഴിയുമ്പോഴേക്കും എത്തും “”

 

“”പേടിക്കേണ്ട.. എന്താവിശ്യമുണ്ടെങ്കിലും ഞാനുണ്ട് .. എന്താ ഡോക്ടർ പറഞ്ഞെ?””

 

“” എന്തോ ഒരു മുഴയാണെന്നാ പറഞ്ഞെ.. “”

 

“”ഇത് കയ്യിൽ വച്ചോളു.. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി “” കയ്യിൽ ബാക്കിയുണ്ടായിരുന്ന 2000 രൂപ അവരുടെ അവസ്ഥ കണ്ടു അവർക്ക് നൽകി കൊണ്ട് ഞാനും പറഞ്ഞു. സ്വാതി അപ്പോഴും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

 

“”വേണ്ട മോനെ. അതൊക്കെയുണ്ട്. “”

 

“”അത് പറഞ്ഞാൽ പറ്റില്ല.. ഇത് വാങ്ങണം “”

 

“”അമ്മേ അന്ന് അയാൾക്ക്‌ കൊടുക്കാൻ 12000 രൂപ തന്നത് വിഷ്ണുവാണ് “” അമ്മയെ നോക്കി സ്വാതി പറഞ്ഞു.. അതിഷ്ടപ്പെടാതെ ഞാൻ അവളെ നോക്കി..

 

“”അയ്യോ അത് മോനായിരുന്നോ തന്നെ.. അന്ന് അയാൾ വീട്ടിൽ കയറിയിരിപ്പായിരുന്നു.. എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചിരിക്കുമ്പോഴാ ഇവൾ പൈസയും കൊണ്ടു വന്നേ.. മോനൊരുകോടി പുണ്യം കിട്ടും.. മറ്റുള്ളവരുടെ വേദന മനസിലാക്കുന്ന മോന് നല്ലത് മാത്രേ വരൂ..”” അവർ കരയുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *