❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

“” ഇത്രെയും ആളുകൾ ഉണ്ടായിട്ടും എന്റെ ഫോട്ടോ മാത്രം വരയ്ക്കാൻ കാരണം “” അവൾ വിടുന്ന ലക്ഷണമില്ല..

 

“”അത് പിന്നെ… “” എനിക്കുത്തരം മുട്ടി.. ഇനി ചേച്ചി പറഞ്ഞത് പോലെ നേരെ ചൊവ്വേ സംസാരിക്കാം..

 

“”Mm മനസിലായി മാഷേ.. ഗായത്രി ചേച്ചി എന്നോടെല്ലാം പറഞ്ഞിരുന്നു “” ഒരു കള്ള ചിരിയോടെ അവൾ പറഞ്ഞു.

 

“”എന്നിട്ടെന്തിനാടി ഇങ്ങനെയിട്ട് എന്നെ ടെൻഷനടിപ്പിക്കുന്നെ “” അവളുടെ മുഖത്തു നോക്കി ഞാൻ ചോദിച്ചു..

 

“”പണ്ട് ഏഴാം ക്ലാസിൽ നിന്നു ഹൈസ്കൂളിലേക്ക് മാറിയപ്പോൾ എന്റെ തൊട്ടപ്പുറത്തെ ക്ലാസ്സിലെ മിടുക്കനായ ഒരു വിഷ്ണുവിനെ എനിക്കറിയാമായിരുന്നു.. ആരോടും മിണ്ടാത്ത എന്നാൽ അധ്യാപകർക്ക് അഭിമാനമായ വിഷ്ണുവിനെ.. അന്ന് ടീച്ചറിന്റെ ചിത്രം വരച്ചു കയ്യടി നേടിയ ആ എട്ടാം ക്ലാസ്സ്കാരനോട് എനിക്ക് തോന്നിയ പ്രണയം!! തുറന്നു പറയാനുള്ള മടി, ഭയം എന്നെ പിന്തിരിപ്പിച്ചു.. നീ പ്ലസ്ടു പഠിച്ച സ്കൂളിൽ അഡ്മിഷൻ കിട്ടാൻ വേണ്ടി ഞാനൊരുപാട് നടന്നു.. കിട്ടി.. വേറാരും നിന്നെ ഇഷ്ടപ്പെടാതിരിക്കാൻ ഞാനൊരുപാട് പ്രാർത്ഥിച്ചു.. അവസാനം ഈ സമയം വരെ ഞാൻ നിന്നെ കാത്തു സൂക്ഷിച്ചു.. എനിക്ക് വേണ്ടി.. “” അവളുടെ ആ തുറന്നുപറച്ചിൽ എന്റെ മനസിനെ കുളിരു കോരിച്ചു.. ഞാനറിയാതെ എന്നെ ഇത്രെയും സ്നേഹിക്കുന്ന പെണ്ണ്!!!. ഒരു വാക്കുപോലും എന്നോട് ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല..

 

“”എന്നിട്ട് നീയിതുവരെ എന്നോട് പറഞ്ഞില്ലല്ലോ…”” അവളുടെ അടുത്തേക്ക് നടന്നു ഞാൻ ചോദിച്ചു..

 

“”പറയാൻ എനിക്ക് ഭയമായിരുന്നു.. നീ നഷ്ടപ്പെടുമോയെന്നുള്ള പേടി.. അതുമാത്രം.. അല്ല നിനക്കെപ്പോഴാ എന്നോട് ഇഷ്ടം തോന്നിയത് “” എന്റെ ഇഷ്ടം വായിച്ചെടുത്ത അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു..

 

“”പത്താം ക്ലാസ്സുവരെ നിന്നെ കണ്ടിട്ടുണ്ടെങ്കിലും പ്ലസ്ടു കാലത്ത് നീ ഒരോണ പരിപാടിക്ക് ഇതേപോലെ സാരിയുടുത്തു കുറച്ചു പൂക്കളുമായി വരുന്ന നിന്നെ കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ അന്നുവരെ തോന്നാത്ത ഒരു പ്രണയം മനസ്സിൽ മൊട്ടിട്ടു. തുറന്നു പറയാൻ എനിക്കും മടിയായിരുന്നു… ഓരോ സ്റ്റുഡന്റ്സിന്റെ ഇടയിലും ഞാൻ നിന്നെ നോക്കുമായിരുന്നു.. ചിലപ്പോഴൊക്കെ നീ എന്നെ ഒളിക്കണ്ണിട്ടു നോക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ അത് എന്നോടുള്ള ഇഷ്ടമാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കില്ലാതെ പോയി.”” എന്റെ വാക്കുകൾ കേട്ടു എന്റെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു അവൾ..

 

“”നമ്മളിത്രെയും കാലം പരസ്പരം പറയാതെ സ്നേഹിച്ചിട്ടും ഒന്ന് മനസിലാക്കാനുള്ള കഴിവ് പോലും നമുക്കില്ലാതായി പോയല്ലോ.. അല്ലെ ടാ “”

ചെറിയൊരു കണ്ണുനീരിനാൽ അവൾ എന്നെ നോക്കി പറഞ്ഞു..

 

“”എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ മോളെ.. “” അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു..

 

“”എന്നാ ഇനി എന്നോട് തുറന്നു പറ “” കണ്ണു തുടച്ചു അവളെന്നോട് ചിരിച്ചു പറഞ്ഞു..

 

“”ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും “” അവളുടെ കൈകളിൽ പിടിച്ചു ഞാൻ പറഞ്ഞു. ആ സമയത്ത് അവിടെ അപ്പോൾ എന്റെ ശബ്ദം മാത്രം കേൾക്കുന്നതായി തോന്നി.

 

“”എന്റെ ജീവിതം ഇനി ഈ കൊരങ്ങന് മാത്രമായിരിക്കും “” എന്റെ കൈകളിൽ അമർത്തി പിടിച്ചവൾ പറഞ്ഞു.

 

 

 

പിന്നിൽ മുഴങ്ങുന്ന പ്രണയ ഗാനങ്ങൾ സാക്ഷിയാക്കി ഞങ്ങൾ പരസ്പരം എല്ലാം തുറന്നു പറഞ്ഞു.. മെറിന്റെ കല്യാണ രാത്രി ഞങ്ങളുടേത് മാത്രമാണെന്ന് തോന്നി.. ജീവിതകാലം മുഴുവൻ മറക്കാത്ത ആ രാത്രി ഞങ്ങൾക്ക് സമ്മാനിച്ച മെറിനും ഈശ്വരനും നന്ദി പറഞ്ഞു ഞങ്ങൾ അവിടെ നിന്നും യാത്ര തിരിച്ചു.. പുതിയ ജീവിതത്തിലേക്കും പുതിയ രീതികളിലേക്കും..

 

അന്ന് രാത്രി വീടെത്തുന്നത് വരെ കഞ്ചാവടിച്ച ഫീൽ ആയിരുന്നു എനിക്ക്.. വീടെത്തിയതോ അമ്മ വാതിൽ തുറന്നു തന്നതോ അകത്തു കയറി വാതിലടച്ചതോ ഒന്നും എനിക്കോർമ്മയില്ലായിരുന്നു.. ബെഡിൽ കിടന്ന് അവളുടെ ഞാൻ വരച്ച ചിത്രമെടുത്തു ഒന്ന് നോക്കി.. എന്ത് സുന്ദരിയാണവൾ.. ഞാൻ ഭാഗ്യവാനാണ്.. ഞാൻ സ്വയം പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *