❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

“”അയ്യോ സത്യമായിട്ടും ഇതുവരെ ഒരു ബന്ധവുമില്ല.. പക്ഷെ എനിക്ക് നല്ല ആഗ്രഹമുണ്ട് ചേച്ചി.. ഞങ്ങൾ പരസ്പരം എപ്പോഴും നോക്കും.. ആരോടും പറഞ്ഞിട്ടില്ല.. ഒരു പേടിയാ അവളെ കാണുമ്പോൾ “”

 

 

 

“”ഒരാളോട് ഇഷ്ടം തോന്നിയാൽ ആദ്യം അത് തുറന്നു പറയാൻ പഠിക്കു.. ഹും ഞാനില്ലാതെ പോയി.. ഇനി ഞാൻ കാണിച്ചു തരാം. “”

 

“”പൊന്ന് ചേച്ചി കുളമാകരുത്””

 

“”ഇല്ലടാ. നിനക്കെന്നെ വിശ്വാസമില്ലേ.. ഞാൻ ശരിയാക്കിത്തരാം.. പിന്നെ ഈ ഫോട്ടോയുടെ കാര്യം.. ഇതിങ്ങനെ കെട്ടികിടക്കേണ്ട ചിത്രങ്ങളല്ല..””

 

“”ഇതെന്തായാലും കൊടുക്കാൻ പറ്റില്ല, നമുക്ക് വേറെ വരക്കാം “”

 

“”ഹാ അതുകൊള്ളാം. ഒരു കാര്യം ചെയ്യ് നീ എന്റെ ഫോട്ടോ വരയ്ക്കുമോ.. എന്നെ നോക്കി വരച്ചോ അപ്പോൾ നല്ല പെർഫെക്ഷൻ കിട്ടും “”

 

“”താങ്ക്സ് ചേച്ചി.. അപ്പോൾ ഞായറാഴ്ച ചേച്ചി ഇങ്ങോട്ട് വരുമോ?””

 

“” വേണ്ട നീ അങ്ങോട്ട്‌ വാ.. അവിടെയന്നു ആരുടേയും ശല്യമുണ്ടാവില്ല “”

 

“”Ok സെറ്റ്, “”

 

“”എന്നാലുമെന്റെ ഉണ്ണി.. ഇത്രെയും വലിയ കഴിവുകൾ ഉണ്ടായിട്ടും നീ മറച്ചുവച്ചല്ലോ “”

 

“”അങ്ങനെയൊന്നുമില്ല ചേച്ചി “”

 

“”ഇനി നിന്നെ ഞാൻ നോക്കിക്കോളാം.. വെറുതെ നടന്നു സമയം കളഞ്ഞിട്ടു കാര്യമില്ല.. അല്ല സ്വാതിക്കു അറിയുമോ നീ ചിത്രം വരയ്ക്കുന്ന കാര്യം..””

 

“”ഇല്ല.. ഞങ്ങളൊന്നു സംസാരിച്ചിട്ട് പോലുമില്ല””

 

“”ഹും, ഇനിയീ ചിത്രങ്ങൾ ആരും കാണണ്ട. സൂക്ഷിച്ചു വച്ചോ.. ഞാൻ പിന്നെ വരാം “”

 

എന്റെ കയ്യിൽ ചിത്രങ്ങൾ തന്നിട്ട് ചേച്ചി പോയി . ഹാവൂ ഇനി സ്വാതിയുടെ കാര്യത്തിൽ സഹായിക്കാൻ ചേച്ചിയുണ്ട്.. എന്നാലും കുറച്ചു നേരത്തെ ചേച്ചിയോട് മിണ്ടിയിരുന്നെങ്കിൽ ഇത്രെയും ദിവസം സ്വാതിയുടെ കൂടെ പ്രേമിച്ചു നടക്കാമായിരുന്നു. എത്ര പെട്ടെന്നാണ് ചേച്ചിക്ക് എല്ലാം മനസിലായത്.. അതാണ്‌ പെണ്ണ്!!. ചേച്ചിയെ ഒന്ന് സോപ്പിട്ടു നിൽക്കണം.. അതിന്റെ ആവിശ്യമില്ല.. എന്നാലും എന്നെ ഹെല്പ് ചെയ്യുന്നതല്ലേ. ചേച്ചിക്ക് നല്ല സൂപ്പർ പടം വരച്ചു നൽകണം.. മനസ്സിൽ ഓരോന്ന് ആലോചിച്ചു ഉറങ്ങി പോയി..

 

പിറ്റേ ദിവസം കോളേജിൽ.. എല്ലാവരും കോളേജിൽ നിന്നുള്ള ടൂർ പ്ലാൻ ചെയ്യുകയായിരുന്നു. സ്വാതിയും കൂട്ടുകാരികളും ഭയങ്കരമായ ചർച്ചയിലാണ്. അവൾക്കു എന്നുമില്ലാത്തൊരു നോട്ടം.. അല്പം ദേഷ്യം ആ മുഖത്തുണ്ടായിരുന്നു. ഞാനൊന്നു ചിരിച്ചു. പക്ഷെ കണ്ണിറുക്കിയൊരു നോട്ടമായിരുന്നു മറുപടി. പിന്നെ ഞാൻ അങ്ങോട്ട്‌ നോക്കിയില്ല.. ആ സമയത്താണ് ചേച്ചി കൂട്ടുകാരിയോടൊപ്പം എന്നെ തേടി വരുന്നത്.. കൂട്ടുകാരിയെ മാറ്റി നിർത്തി എന്നെ ഒഴിച്ചു കൊണ്ടുപോയി.

 

“”പിന്നേയ് ഞാൻ സ്വാതിയോട് സംസാരിച്ചിരുന്നു. അവൾക്കു വേറെ പ്രേമോം മണ്ണാങ്കട്ടയുമൊന്നുമില്ല.”” ചേച്ചി അത് പറഞ്ഞപ്പോഴേ എനിക്ക് സന്തോഷം വരാൻ തുടങ്ങി.

 

“”അപ്പോ ഇനിയെന്താ നമ്മുടെ പ്ലാൻ “” ആകാംഷയോടെ ഞാൻ ചോദിച്ചു..

 

“”ഒന്നടങ്ങു ചെക്കാ.. നിന്നെ കുറിച്ച് ഞാൻ ചോദിച്ചു.. “” അത് കേട്ടത്തോടെ എന്റെ നെഞ്ച് പെട പെടാന്നിടിക്കാൻ തുടങ്ങി..

 

“”അയ്യോ അതെന്തിനാ അങ്ങനെ ചോദിച്ചേ.. എനിക്കപഴേ തോന്നി.. അവളെന്തു വിചാരിച്ചു കാണും “”

 

“”നീയാദ്യം പറയുന്നത് കേൾക്കു.. നിന്റെ കയ്യിൽ നീ വരച്ച അവളുടെ ഫോട്ടോയുണ്ടെന്നാണ് പറഞ്ഞെ.. എന്നോട് അതെന്തിനാ വരച്ചതെന്നു ചോദിച്ചു.. ഞാൻ പറഞ്ഞു നിന്നോട് ചോദിക്കാൻ…””

 

“”കുളമായി.. എല്ലാം കുളമായി. എന്നാലും ചേച്ചി എന്ത് പണിയാ കാണിച്ചേ?””

 

“”എടാ പൊട്ടാ.. അവൾക്കൊരു പ്രശ്നവുമില്ല.. നീയൊരു പേടിയും പേടിക്കണ്ട.. ആരുടേം മുമ്പിൽ വച്ചു അവൾ ചോദിക്കില്ല.. “”

 

“”പിന്നെ “”

 

“”നിങ്ങളുടെ ടൂർ വരുന്നില്ലേ.. അന്ന് അവൾ നിന്നോട് ചോദിച്ചോളും. അതൊക്കെ ഞാൻ പറഞ്ഞു സെറ്റ് ആക്കിയിട്ടുണ്ട്.. എന്റെ അഭിപ്രായത്തിൽ അവൾക്കു നിന്നോട് എന്തോ ഉണ്ട്.. നമുക്ക് നോക്കാം “” അത് കേട്ടത്തോടെ എനിക്ക് അൽപ്പം സമാധാനമായി..

Leave a Reply

Your email address will not be published. Required fields are marked *