“”ആ പെണ്ണ് മനസ്സിൽ കയറിയപ്പോൾ തന്നെ നീ എല്ലാം മറന്നോ.. മോനിപ്പോൾ ചെല്ല് പ്ലീസ് “”
“”അല്ല ഞാനിപ്പോൾ ഇവിടിരുന്നാൽ എന്താ പ്രശ്നം.. “” അധികാരത്തിൽ ഞാൻ സംസാരിച്ചു.
“”എടാ പോടാ അമ്മയുണ്ട് അപ്പുറത്ത്. അമ്മ കാണും നീ പോ “” അവളെന്നോട് കെഞ്ചി.
“”അപ്പോൾ അമ്മയില്ലായിരുന്നെങ്കിൽ പ്രശ്നമില്ല അല്ലെ “” ചിരിച്ചു കൊണ്ടു ഞാനതു പറഞ്ഞപ്പോൾ ദേഷ്യത്തോടെ ചേച്ചി എന്നെ നോക്കി..
“”ഓഹ് നിന്നെയൊക്കെയാണല്ലോ അവൾക്കു ഞാൻ ശരിയാക്കി കൊടുക്കുന്നത്. വേണ്ടായിരുന്നു.. “” അത് കേട്ടത്തോടെ വേഗം പോവുന്നതാണ് നല്ലതെന്നു തോന്നി..
“”അയ്യോ വേണ്ട ഞാൻ പൊക്കോളാം “” എണീറ്റ് ഞാൻ വാതിൽക്കൽ എത്തി. സമാധാനത്തോടെ അവൾ എന്നെ നോക്കി. എന്നാൽ വാതിൽക്കൽ ഞാനൊന്നു നിന്നു.
“”ചേച്ചി ഇവിടേ വാ “” ഞാൻ വിളിച്ചപ്പോൾ ഇനിയെന്താണെന്നു ചോദിച്ചു അവൾ അടുത്തേക്ക് വന്നു..
അവളുടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു.. എന്റെ പ്രവർത്തിയിൽ ഞെട്ടി നിന്ന അവളെ ഞാൻ നോക്കി..
“”എനിക്ക് വേണ്ടി ഇന്നിത്രെയും ചെയ്തു തന്നില്ലേ.. അതിനു എന്റെ മുറപെണ്ണിന് ചെറിയൊരു സമ്മാനം “” അതും പറഞ്ഞു ഞാൻ പോയി.. ഒരു ചെറു പുഞ്ചിരിയാൽ അവളെന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
ശേഷം കോളേജിൽ..
ചേച്ചി പറഞ്ഞതുപോലെ സ്വാതിയോട് നല്ലോണം സംസാരിക്കണം. മനസ്സിൽ കയറിയ അന്ന് മുതൽ ഞാൻ അവളോടോ അവളെന്നോടോ അധികം സംസാരിക്കാറില്ല.. ക്ലാസ്സിൽ ചെന്നതും ആർക്കോ ഫോൺ ചെയ്തിരിക്കുന്ന അവളെയാണ് കണ്ടത്.. മുഖത്തു അൽപ്പം പരിഭ്രമം കാണാം.. ഫോൺ കട്ട് ചെയ്തപ്പോൾ ഇന്നലെ എന്നോട് കാണിച്ച ദേഷ്യമൊന്നും ആ മുഖത്തില്ല.. ഞാനൊരു ഗുഡ്മോർണിംഗ് പറഞ്ഞു.. എന്നോട് വല്ല്യ മൈൻഡ് ഇല്ലാതെ മുഖത്തൊരു ചിരി വരുത്തി തിരിച്ച് ഗുഡ്മോർണിംഗ് പറഞ്ഞു. എന്തോ ഒരു വിഷമം അവൾക്കുണ്ടെന്നു മനസിലായി..
ഒന്നും നോക്കാതെ ചേച്ചി പറഞ്ഞതുപോലെ നേരെ അവളുടെ അടുത്തേക്ക് ചെന്നു..
“”എന്ത് പറ്റി മുഖത്തൊരു വിഷമം “” ആരും കേൾക്കാതെ ബെഞ്ചിൽ ഇരിക്കുന്ന അവളുടെ അടുത്ത് കുനിഞ്ഞു നിന്നു ഞാൻ ചോദിച്ചു..
“”ഹേയ് ഒന്നുമില്ല..”” എന്റെ മുഖത്തു പോലും നോക്കാതെ അവൾ മറുപടി പറഞ്ഞു.. സംഭവം അൽപ്പം ഗൗരവമുള്ളതാണെന്ന് തോന്നി.
“”ഡോ എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ പറഞ്ഞോളൂ.. അല്ലെങ്കിൽ വേണ്ട “” ഞാൻ പിണങ്ങി പോവുന്നത് പോലെ തിരിഞ്ഞു പോകാൻ നിന്നു.
“”അയ്യോ അങ്ങനൊന്നുമില്ല.. വീട്ടിൽ ചെറിയൊരു പ്രശ്നം.. “” എണീറ്റ് നിന്ന് എന്റെ മുഖത്തു നോക്കിയവൾ പറഞ്ഞു..
“” അതെന്താണെന്നാണ് ചോദിച്ചേ “” പക്ഷെ അവൾ മറുപടി പറഞ്ഞില്ല.. എന്നോട് അത്രെയും ക്ലോസ് അല്ലല്ലോ അതുകൊണ്ടാവും പറയാൻ മടിക്കുന്നത്..
“”ഒരു കാര്യം ചെയ്യ് ഞാൻ സ്റ്റേജിന്റെ അവിടെ നിൽക്കാം അങ്ങോട്ട് വാ “” അവൾ വരുമെന്ന വിശ്വാസത്തിൽ അവളെ നോക്കാതെ ഞാൻ നടന്നു..
അൽപ സമയത്തിന് ശേഷംഅവൾ എന്റെ അടുത്തേക്ക് മടിച്ചു മടിച്ചു അവൾ വന്നു..
“”ഇനി പറ എന്താണ് പ്രശ്നം.. ഇവിടെ ഇപ്പോൾ ആരുമില്ല.. എന്റെ വായിൽ നിന്നും ഒരാളുപോലും ഈ പ്രശ്നം അറിയില്ല “”
“”വിഷ്ണു നീ പറയില്ലെന്നെനിക്കറിയാം.. പക്ഷെ ഈ കാര്യങ്ങളൊക്കെ ഞാൻ എങ്ങനെയാ നിന്നോട്…..””
“”നീ പറയുന്നുണ്ടോ “” ഞാൻ അൽപ്പം ഗൗരവത്തിൽ ചോദിച്ചു.
“”അത്… വീട്ടിൽ ഇപ്പോൾ അൽപ്പം ബുദ്ധിമുട്ടിലാ.. ഞാനും അമ്മയും മാത്രമേയുള്ളു.. അമ്മ പണിക്കുപോയിട്ടാണ് കുടുംബം കഴിയുന്നത്.. വീട് കെട്ടിയതിന്റെ ലോൺ അടക്കാൻ വേണ്ടി കുറച്ചു പൈസ കടം വാങ്ങിയിരുന്നു.. ഞാൻ കോളേജിലേക്ക് വരുന്ന സമയത്തു അവർ വീട്ടിലേക്കു കയറി പോകുന്നത് കണ്ടു.. ഇപ്പോൾ വിളിച്ചപ്പോൾ അവർ അവിടെ പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്.. “” കണ്ണുകൾ നിറച്ചു അവൾ എന്നോട് പറഞ്ഞു..
“”എത്രയാ അവർക്കു കൊടുക്കേണ്ടത് “”
