❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

ചിരിച്ചു കൊണ്ടു ഞാൻ റൂമിലേക്ക്‌ കയറിയതും പിന്നാലെ അവളും കയറിവന്നു..

 

“”ഇരിക്ക്, കുറെ കാലായില്ലേ എന്റെ റൂമിലേക്ക്‌ കയറിയിട്ട്.. “”

 

“”എന്തൊരു ഭംഗിയാടാ നിന്റെ റൂമിനു.. എന്റെ റൂമൊക്കെ കാണണം..പെറ്റ തള്ള സഹിക്കില്ല.. “” റൂമിൽ മൊത്തം കണ്ണോടിച്ചു കൊണ്ടവൾ പറഞ്ഞു.

 

“”ഞാനല്ലാതെ വേറാരും കയറാറില്ല അതാ!””

 

“”Mm ന്നാലും സൂപ്പറാ.. നമ്മളെ കൊണ്ടൊന്നും ഇങ്ങനെ കയ്യൂല “”

 

ഞാനൊന്നു ചിരിച് എന്റെ അലമാരയിൽ ചാരിവച്ചിരുന്ന ബോർഡും പെയിന്റും എല്ലാം മാറ്റിവച്ചു അലമാര തുറന്നു.. അതിൽ നിന്നും ഭംഗിയായി റോൾ ചെയ്തു വച്ച കുറച്ചു പെയിന്റിംഗ്സ് എടുത്തു കാണിച്ചു കൊടുത്തു.. അവൾ ശ്രദ്ധാപൂർവ്വം ഓരോന്ന് എടുത്തു നോക്കി..

 

“”എടാ നിനക്ക് എന്നെയും വരയ്ക്കാൻ പഠിപ്പിക്കരുതോ.. എന്തൊരു ഭംഗിയാ ഇത്.. ഒറിജിനൽ പോലെ തോന്നുന്നു.. “” ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ അവൾ പറഞ്ഞു..

 

“”താങ്ക്സ് ചേച്ചി.. എല്ലാവരും പറയും അടിപൊളിയാണെന്ന്.. പക്ഷെ ചേച്ചി പറയുമ്പോൾ ഒരു സന്തോഷം “”

 

“” അല്ല നീ പറഞ്ഞില്ലേ പേർസണൽ ആയി കുറച്ചു വരച്ചിട്ടുണ്ടെന്നു.. എന്നിട്ടെവിടെ? “”

 

“”അത് കാണിക്കാം.. ഇതുവരെ ആരെയും കാണിച്ചിട്ടില്ല.. നേരം പോകാൻ വേണ്ടി വരക്കുന്നതാ “” അതും പറഞ്ഞു അലമാരയിൽ നിന്നും വേറൊരു റോൾ എടുത്തു ചേച്ചിക്ക് നൽകി.

 

അവളതു നീർത്തി നോക്കിയതും അവളുടെ കണ്ണുകൾ തള്ളിപ്പോയി!!!!.

 

“”ടാ, ഇത് നീ വരച്ചത് തന്നെയാണോ?””

 

“”അതെന്താ അങ്ങനെ ചോദിച്ചേ “” അവളുടെ ചോദ്യം ഇഷ്ടപെടാതെ മുഖം ചുളിച്ചു ഞാൻ ചോദിച്ചു.

 

“”എടാ ഇതിനു… എനിക്ക് പറയാൻ വാക്കുകളില്ല എന്താ ഞാൻ പറയാ.. അത്രയ്ക്കും സൂപ്പർ!!. നീയെന്തായിത് ആരെയും കാണിക്കാതെ എടുത്തുവച്ചിരിക്കുന്നെ “” അവളതു പറയുമ്പോഴും കണ്ണിൽ ഒരത്ഭുതം കാണാമായിരുന്നു.

 

“”അത് ചേച്ചി ഇങ്ങനെയുള്ള ഫോട്ടോ ആയതു കൊണ്ടാ!!””

 

“”എങ്ങനെയുള്ള ഫോട്ടോ? ഈ വയറു കാണിച്ചു നിൽക്കുന്ന ഫോട്ടോയാണോ നിന്റെ പ്രശ്നം? ഇതൊക്കെ ഈ കാലത്ത് ഒരു പ്രശ്‌നാണോ മണ്ടാ!! “”

 

“”എന്നാലും ചേച്ചി ആളുകൾ എന്ത് വിചാരിക്കും.. പിന്നെ അത് മാത്രല്ല ചിത്രം വരയ്ക്കുന്ന സമയത്തു നമ്മൾ ആരുടെയെങ്കിലും മുഖം മനസ്സിൽ കാണും.. അത് പിന്നെ പേപ്പറിൽ വരക്കും “”

 

“”നീയെന്താ മണ്ടനാ, ആളുകളെന്തു വിചാരിക്കാൻ. ഞാനിതു എല്ലാരേയും കാണിക്കും ഇതിങ്ങനെ ഒളിച്ചു വെക്കേണ്ട ഒന്നല്ല “” എന്നിലൊരാവകാശം വന്നപോലെ അവൾ സംസാരിച്ചു.

 

“”പൊന്ന് ചേച്ചി.. ചേച്ചിയാ ചിത്രത്തിലെ മുഖത്തോട്ടൊന്നു സൂക്ഷിച്ചു നോക്കിക്കേ?”” അൽപ്പം ചമ്മിയ ചിരിയോടെ ഞാൻ പറഞ്ഞു.

 

ചിത്രത്തിലേക്കു സൂക്ഷിച്ചു നോക്കിയ അവൾ എന്തോ ഓർമ്മ വരുന്നത് പോലെ മുകളിലേക്കു നോക്കി.. പെട്ടെന്ന്!! മുഖം എന്റെ നേരെ തിരിച്ചു!!.

 

“”എടാ.. ഇത് നമ്മുടെ സ്വാതി അല്ലെ!! “”

 

“”അതെ, ഇനി ബാക്കിയുള്ളതുകൂടി നോക്ക് “”

 

എന്റെ വാക്കുകൾ കേട്ട് ബാക്കിയുള്ള ഓരോന്നും കണ്ണു മിഴിച്ചു അത്ഭുതത്തോടെ നോക്കിയിരിന്നു..

 

“”ദൈവമേ ആരൊക്കെയാ ഇത്, ലക്ഷ്മി, വീണ ചേച്ചി, ദേവിക, അനു ചേച്ചി!!.. ന്തുവാടായിതു.. നാട്ടിലെ ഒരെണ്ണത്തിനേം വിട്ടില്ലല്ലോ.”” അവളുടെ വാക്കുകളിൽ ഒരു ആക്കൽ ഉണ്ടായിരുന്നു..

 

“”ഞാൻ പറഞ്ഞില്ലേ ഓരോരുത്തരെയും മനസ്സിൽ ആലോജിച്ചു ചെയ്യുന്നതാ.. പെട്ടെന്നിവരൊയൊക്കെ ഓർമ്മ വന്നു അത്രേയുള്ളൂ.””

 

“”Ok സമ്മതിച്ചു, പക്ഷെ സ്വാതിയെ എങ്ങനെ ഓർമ്മ വരും,, അവൾ കോളേജിലെ നിന്റ ക്ലാസ്സിലെ ഒരു പാവം കുട്ടിയല്ലേ,, ആരോടും മിണ്ടുക പോലുമില്ല,, നീയുമായിട്ടൊരു കണക്ഷനും സാധ്യതയില്ല.. അപ്പൊ പിന്നെങ്ങനെ?”” എത്ര പെട്ടെന്നാനവൾ കാര്യങ്ങൾ കണ്ടെത്തുന്നത്.

 

“”അത്… വെറുതെ ഓർത്തു അത്രേയുള്ളൂ.. “”

 

“”മോനെ.. എന്നോട് കളിക്കല്ലേ.. സത്യം പറയടാ നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ.. “”

Leave a Reply

Your email address will not be published. Required fields are marked *