❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

ശനിയാഴ്ച കോളേജ് കഴിഞ്ഞതും എല്ലാവരും 7 മണിക്ക് മെറിന്റെ വീട്ടിൽ എത്താമെന്ന ധാരണയിൽ പിരിഞ്ഞു. വീട്ടിൽ ചെന്ന് ഡ്രസ്സ്‌ മാറി ചേച്ചിയോടും അമ്മയോടും പറഞ്ഞു നേരെ വിട്ടു..

 

ഞാൻ എത്തിയപോഴേക്കും എല്ലാവരും എത്തിയിരുന്നു.. പിന്നണിയിൽ പഴയ മലയാളം റൊമാന്റിക് പാട്ടുകൾ മുഴങ്ങുമ്പോൾ അതിന്റെ രസത്തിൽ ഭക്ഷണം കഴിക്കുന്ന ആളുകൾ. മനോഹരമായി ഒരുക്കിയ സ്റ്റേജിൽ ഫോട്ടോ എടുക്കുന്ന മെറിനും ഭർത്താവും.. ഇടയ്ക്കു കുറെ കുടുംബങ്ങളും.. അവിടെയിവിടെയായി ഒരുക്കിയിരിക്കുന്ന വിവിധ തരം ലൈറ്റ്റുകൾ led ബൾബുകൾ.. ഭക്ഷണത്തിനു ക്യു നിൽക്കുന്ന ആളുകൾ.. മനോഹരമായ അന്തരീക്ഷം.. സ്റ്റേജിൽ നിൽക്കുമ്പോൾ മെറിൻ വളരെ സുന്ദരിയായി തോന്നി..

 

അപ്പോഴാണ് എനിക്കൊരു ഗ്ലാസ്‌ വെള്ളവുമായി സ്വാതി വന്നത്.. ആ ഒരന്തരീക്ഷത്തിൽ അവൾ വളരെ സുന്ദരിയായി തോന്നി.. ഒരു റെഡ് കളർ സാരിയും ഭംഗിയുള്ള മാലകളും.. അവിടെയുള്ള ആളുകളിൽ ഏറ്റവും ഭംഗിയുള്ളത് സ്വാതിക്കാണെന്നു തോന്നി..

 

“”എന്താ വൈകിയേ “” മുത്തു പൊഴിക്കുന്ന പല്ലുകൾ കാട്ടി അവൾ ചോദിച്ചു..

 

“”ഒന്നുമില്ല “” ഗ്ലാസ്‌ വാങ്ങുന്നതിനിടയിൽ ഞാൻ മറുപടി പറഞ്ഞു..

 

ആ സമയത്തു എല്ലാവരും ഒരുമിച്ചു വന്നു.. ഞങ്ങൾ എല്ലാവരും മെറിനു ഗിഫ്റ്റ് നൽകാനായി സ്റ്റേജിലേക്ക് നടന്നു. ഞങ്ങളുടെ മെറി മോൾക്ക് എന്നെഴുതിയ വലിയൊരു ബോക്സ്‌ അവൾക്കു നൽകി.. ആർപ്പുവിളികളും ഫോട്ടോയെടുക്കലും ഒരു 20 മിനിറ്റോളം സ്റ്റേജ് ഞങ്ങൾ ഏറ്റെടുത്തു..

 

പിന്നെ പലരും ഭക്ഷണം കഴിക്കാൻ പോയി.. ഞാനും ഭക്ഷണം കഴിക്കാൻ ഇരുന്നു.. കൂടെയിരുന്നത് ക്ലാസ്സിലെ മറ്റു പെൺകുട്ടികൾ ആയിരുന്നു.. സ്വാതി അപ്പുറത്തെ ടേബിളിൽ ഇരുന്നു.. ഞാൻ കൂട്ടുകാരികളോട് ഓരോ തമാശ പറഞ്ഞു ചിരിക്കുമ്പോഴും സ്വാതി എന്നെ ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു.

 

ഭക്ഷണം കഴിഞ്ഞു തണുപ്പുള്ള അന്തരീക്ഷത്തിൽ ഒരു ചെടിയിൽ പിടിപ്പിച്ച led ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ ഞാൻ ചെന്നു നിന്നതും മനസിന്‌ സന്തോഷമേക്കുന്ന കാഴ്ചയായി സ്വാതി അടുത്തേക്ക് വന്നു. അവൾ വന്നപ്പോഴേ ഒരു സുഗന്ധം അനുഭവപ്പെട്ടു.. വല്ലാത്തൊരു ഫീൽ ശരീരത്തിലേക്കും മനസിലേക്കും കയറി കൂടി..

 

“”എന്താണ് മാഷേ ഒറ്റയ്ക്ക് നിൽക്കുന്നെ “” ആ സമയത്തു അവളുടെ ശബ്ദം വളരെ ഭംഗിയുള്ളതായി തോന്നി.

 

“”ഒന്നുമില്ല.. പോകണ്ടേ “”

 

“”Mm പോകണം.. ഞാനൊരു കാര്യം ചോദിച്ചോട്ടെ നിന്നോട് “”

 

“”Mm ചോദിക്ക് “”

 

“”മിനിഞ്ഞാന്ന് പൈസ തരാൻ വന്നപ്പോൾ എന്തിനാ എന്നോട് ചൂടായതു “”

 

“”ഓഹ് നീയിപ്പോഴും അതോർത്തു നടക്കുകയാണോ “”

 

“”അങ്ങനെയൊന്നുമില്ല.. എന്നാലും ചോദിച്ചെന്നേയുള്ളു “”

 

“”ഉം, പിന്നെ ദേഷ്യം വരാതിരിക്കോ.. അത് നിനക്ക് ഞാൻ തന്നതാണ്. പിന്നെ അതിന്റെ ബാക്കിയാണെന്നും പറഞ്ഞു പൊക്കിപിടിച്ചോണ്ട് വരേണ്ട വല്ല ആവശ്യവും ഉണ്ടോ “”

 

“”Sorry. പിന്നെ നീയെങ്ങനെ ബിഹേവ് ചെയ്തപ്പോൾ ഞാനല്പം പേടിച്ചു. അന്ന് ഞാനാ പൈസ കൊടുത്തപ്പോൾ അമ്മക്കുണ്ടായ സന്തോഷം മാഷൊന്നു കാണണമായിരുന്നു.. നിനക്ക് ജീവിതത്തിൽ ഒരുപാട് നന്മ്മയുണ്ടാവുമെന്നാ അമ്മ പറഞ്ഞെ “”

 

“” ഇതൊക്കെയല്ലേ മോളെ നമ്മുടെ സന്തോഷം….. “”

 

“”വേറെയൊരു സന്തോഷവും മാഷിനില്ലേ?””

 

“”അല്ല ഇതെപ്പോൾ മുതൽ തുടങ്ങി ഈ മാഷേ! വിളി “” അവൾ ആദ്യമായിട്ടാണ് അങ്ങനെ വിളിക്കുന്നത്‌.

 

“”അങ്ങനെ വിളിക്കണമെന്ന് തോന്നി.. ന്തേയ്‌ ഇഷ്ടായില്ലേ “” തല ചരിച്ചു എന്നെ നോക്കി അവൾ ചോദിച്ചു..

 

“”നീ എന്ത് വേണെങ്കിലും വിളിച്ചോ.. ചോദിച്ചെന്നേയുള്ളു.””

 

“”എന്നാ പറ എന്തിനാ എന്റെ ഫോട്ടോ വരച്ചത്……”” ആ ചോദ്യത്തോടെ ഞാനല്പം പതറാൻ തുടങ്ങി.

 

“”അത്.. പിന്നെ. എനിക്ക് വരക്കണമെന്ന് തോന്നി.. വരച്ചു.”” അവളെ നോക്കാതെ കൂളായി ഞാൻ മറുപടി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *