“”ചേച്ചിയെ അവൻ തല്ലിയോ “”
“”Mm എന്നെ ഉപദ്രവിച്ചപ്പോൾ ഞാനൊന്നു അടിച്ചു അപ്പോൾ തന്നെ എന്റെ മുഖത്തേക്ക് അയാൾ അടിച്ചു. അപ്പോഴേക്കും എന്റെ ബോധം പോയി “”
“”പേടിക്കേണ്ട ഈ വിഷയം ഇവിടെ തീർന്നു. ബാക്കി ഞാൻ നോക്കിക്കോളാം. Ok”” എന്റെ മുഖത്തേക്ക് നോക്കാതെ അവൾ സമ്മതം മൂളി..
“”ആ എണീറ്റോ…. ഇവിടൊരാൾ ഇരുന്നു പൊട്ടികരയുവായിരുന്നു.. ഇപ്പോൾ സമാധാനമായോ “” നേരത്തെ കണ്ട നേഴ്സ് വന്നു ചേച്ചിയോട് എന്നെ നോക്കി പറഞ്ഞു അവർ പോയി.
ഞങ്ങൾ രണ്ടു പേരും ചിരിച്ചു.. അവൾക്ക് പിന്നെ എന്നെ നോക്കാനൊരു മടി..
“”ചേച്ചിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ..””
“”ഒന്നും വേണ്ട.. നീയെന്നോട് സംസാരിച്ചില്ലേ അത് മതി.””
“”അത് വിട്. അതൊക്കെ പിന്നെ സംസാരിക്കാം. ഈ സമയം അതിനുള്ളതല്ല “” ഒരു കാര്യം മനസ്സിൽ കണക്കുകൂട്ടി കൊണ്ടു ഞാൻ പറഞ്ഞു..
വൈകുന്നേരം ഡോക്ടറോട് സംസാരിച്ച് ഞാൻ അവളെയും കൊണ്ട് കോളേജിൽ പോയി ബാഗ് എടുത്ത് വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോഴേക്കും അവൾ നോർമൽ ആയിരുന്നു. ഭാഗ്യത്തിന് ആർക്കും ഒരു സംശയവുമില്ലാത്ത രീതിയിൽ അന്നത്തെ ദിവസം തീർന്നു.
പിറ്റേന്ന് കോളേജിൽ ചേച്ചി എന്നെ തേടി വന്നു.
“” ഡാ സത്യം പറയണം നീ ഇന്നലെ എന്തെങ്കിലും അയാളെ ചെയ്തൊ? “” വളരെയധികം ആകാംക്ഷയോടെ അവൾ ചോദിച്ചു.
“” എന്തുപറ്റി”” അല്പം ഗൗരവത്തോടെ ഞാൻ ചോദിച്ചു.
“” അയാൾ വന്ന് എന്റെ കാലു പിടിച്ചു. അയാളെ വെറുതെ വിടണം എന്ന് പറഞ്ഞു. ഇനിയൊരിക്കലും വേറൊരു പെണ്ണിനോട് ഇങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞു. തന്റെ ഭാര്യയെയും മക്കളെയും ഒന്നും ചെയ്യരുതെന്ന് പറഞ്ഞ് കയ്യും കാലും പിടിച്ചു കരഞ്ഞു. അവസാനം ഞാൻ അയാളുടെ കരണക്കുറ്റി നോക്കി ഒന്നു കൊടുത്തു.””
“” കണ്ടോ ഇത്രയേ ഉള്ളൂ പ്രശ്നം അതവിടെ സോൾവ് ആയില്ലേ? “”
“” എന്നാലും നീ എന്താ ചെയ്തതെന്ന് പറ? “”
“” ഒന്നും ചെയ്തില്ല… രാത്രി ഒരു 12 മണി കഴിഞ്ഞപ്പോൾ അവന്റെ വീട്ടിൽ ചെന്നു.. അകത്തേക്ക് കയറി ഇരുന്ന ഞാൻ പുള്ളിയുടെ ഭാര്യോട് മോശായി പെരുമാറി.. അതിനു പുള്ളി എന്നെ തല്ലാൻ വന്നു.. ഒരെണ്ണം കൊടുത്തിട്ടു അടങ്ങിയിരിക്കാൻ പറഞ്ഞു.. പിന്നെ ബാക്കിയൊക്കെ അതിന്റെ മുറപോലെ നടന്നു “”
“”അയാൾക്ക് അത് തന്നെ വേണം പട്ടി, ചെറ്റ.. “”
മനസിലെ സന്തോഷം അടക്കാനാവാതെ അവൾ പറഞ്ഞു..
“”ചേച്ചി ഇത് ഇനി നമ്മളല്ലാതെ വേറെ ആരും അറിയില്ല.. “”
“” എന്നാലും നീ അപ്പോൾ ആരോടും പറയാത്തത് കൊണ്ട് രക്ഷപെട്ടു.. അല്ലെങ്കിൽ എനിക്ക് പുറത്തിറങ്ങാൻ പോലും പറ്റില്ല “”
“”Mm ശരിയാ.. ചേച്ചി പൊയ്ക്കോ.. വൈകുന്നേരം വീട്ടിൽ കാണാം “”
അങ്ങനെ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ വീണ്ടും ഫ്രണ്ട്ഷിപ് സ്റ്റാർട്ട് ചെയ്യുന്നു.
കോളേജിൽ നിന്നും ചേച്ചി വീട്ടിലേക്കു കൂട്ടുകാരികളുടെ കൂടെയാണ് വരിക.. ഞാനും ഫ്രണ്ട്സിന്റെ കൂടെയൊക്കെ കറങ്ങിയടിച്ചു എത്തും.. വീട്ടിലെത്തിയതും ചേച്ചി എന്റെ വീട്ടിലേക്കു വന്നു..
“”അമ്മായി… ഇവിടെന്താ കറി “” അടുക്കളയിലെ സ്ലാബിൽ കയറിയിരുന്നു അവൾ അമ്മയോട് ചോദിച്ചു..
“” വെണ്ടയ്ക്ക താളിച്ചു വച്ചതും ഉണക്കമീനും ഉണ്ട്…. “”
“”ഹാ അടിപൊളി.. അവിടെ ഇന്നും കിഴങ്ങ് കറിയാ.. “” അതും പറഞ്ഞു അവൾ പ്ലേറ്റ് എടുത്തു വിളമ്പി കഴിക്കാൻ തുടങ്ങി..
“”ടാ നീ കഴിച്ചോ ഇല്ലെങ്കിൽ വാ ഒരുമിച്ചു കഴിക്കാം “” ചോറുരുള വായിൽ വച്ചു അവൾ എന്നോട് ചോദിച്ചു.
“”ങേ ന്ത് പറ്റി.. ഒരു സ്നേഹമൊക്കെ.. മിണ്ടാത്തവരൊക്കെ മിണ്ടിയോ? “” അമ്മയുടെ വക ഒരു ആക്കൽ..
“”ഹതിനാര് തെറ്റി.. ഞങ്ങൾക്കൊരു പ്രശ്നോല്ല.. അല്ലെ ചേച്ചി “” അവളുടെ അടുത്ത് ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു..
“”അല്ല പിന്നെ..”” അമ്മ കേൾക്കാനായി അൽപ്പം ഉച്ചത്തിൽ അവൾ പറഞ്ഞു.
