❤️മായേച്ചി തുറന്ന പറയാൻ മടിച്ച പ്രണയ പുസ്തകം ❤️ – 1 9അടിപൊളി  

 

ഞാൻ അടുത്ത് ചെന്നു ആ തണർത്തു നിൽക്കുന്ന ഭാഗങ്ങളിൽ ഒന്ന് തലോടി.. ആ കിടപ്പ് കണ്ടിട്ട് പാവം തോന്നി..

 

“”ഒന്ന് പുറത്തേക്കു നിന്നോളൂ “” നേഴ്സ് എന്നെ നോക്കി പറഞ്ഞു.

 

ഞാൻ തിരിഞ്ഞു പോയി.. Casuality വിഭാഗത്തിന്റെ മുന്നിൽ നിർത്തിയിട്ട ഒരു ബൈക്കിൽ ഇരുന്നു.. സാറുമാർ വിവരം തിരക്കിയപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു. വൈകുന്നേരം വീട്ടിൽ പോവാം.. അത് കേട്ടതും സമാധാനത്തോടെ എന്റെ കയ്യിൽ കുറച്ചു പൈസ തന്നു എന്നോട് ഇവിടെ നില്കാൻ പറഞ്ഞു അവർ പോയി..

 

കുറച്ചു കഴിഞ്ഞു ഡോക്ടറുടെ അടുത്ത് പോയി ഇരുന്നു..

 

“”പിന്നെ അവർക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല.. പക്ഷെ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം “” അൽപ്പം ശബ്ദം കുറച്ചു അയാൾ സംസാരിച്ചപ്പോൾ എന്തോ ഒരു പന്തിക്കേടുള്ളത് പോലെ തോന്നി.

 

“”Ok സർ “” വളരെ നേർത്ത ശബ്ദത്തിൽ ഞാൻ മറുപടി നൽകി.

 

“” സത്യത്തിൽ ഇത് പോലീസിൽ അറിയിക്കേണ്ട കേസ് ആണ്.. നിങ്ങളോട് കൂടി ആലോചിച്ചിട്ട് ചെയ്യാമെന്ന് കരുതി.. ഒരു പെൺകുട്ടിയുടെ ഭാവി അല്ലെ “” പോലിസ് എന്ന് കേട്ടതോടു കൂടി ഞാൻ ആകെ തകർന്നു..

 

“”എന്താ സർ “”

 

“”അവളെ റേപ്പ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.. അതിന്റെ പാടുകളാണ് മുഖത്തുള്ളത്.. പക്ഷെ അരുതാതതൊന്നും സംഭവിച്ചിട്ടില്ല.. നിങ്ങൾ ആലോചിച്ചിട്ട് പറയൂ. ഞാൻ പോലീസിൽ അറിയിക്കണോ?”” ഒരു ചോദ്യത്തോടെ ഡോക്ടർ നിർത്തി. രണ്ടാമതൊന്നു എനിക്ക് ആലോചിക്കേണ്ടി വന്നില്ല..

 

“”വേണ്ട സർ. പോലീസിൽ അറിയിച്ചാൽ എന്റെ ചേച്ചിയുടെ ഭാവി… എല്ലാം പോകും സർ.. പ്ലീസ്‌ സർ “” അപ്പോഴേക്കും ഞാൻ കരഞ്ഞു..

 

“”Ok ok ഇപ്പോൾ പറയുന്നില്ല. നിങ്ങളും ഇത് പുറത്താരോടും പറയരുത്.. ബാക്കി കാര്യങ്ങൾ ഉത്തമം പോലെ ചെയ്യുക. എന്ത് ഹെല്പ് വേണമെങ്കിലും എന്റെ ഭാഗത്തു നിന്നുണ്ടാവും “”

 

“”താങ്ക്സ് സർ.. ഞാൻ ചേച്ചിയുടെ അടുത്തേക്ക് പോകോട്ടെ?”” അയാളുടെ വാക്കുകൾ സമാധാനം നൽകിയെങ്കിലും പീഡനം എന്നുള്ളതൊക്കെ പത്രത്തിൽ വായിച്ചേ അറിവുള്ളു. സ്വന്തം ചേച്ചിക്ക് വന്നപ്പോഴാണ് പേടിയാകുന്നത്..

 

ഞാൻ ചേച്ചിയെ കാണാൻ ഓടി. പക്ഷെ കുറച്ചു കഴിഞ്ഞു വാർഡിലേക്ക് മാറ്റാം എന്ന് പറഞ്ഞു..

 

അല്പസമയത്തിന് ശേഷം ചേച്ചിയെ വാർഡിലേക്ക് മാറ്റി. ബോധം വന്നിട്ടില്ല.. ഞാൻ അടുത്തിരുന്നു.. കയ്യിൽ അപ്പോഴും ട്രിപ്പുണ്ട്..

ചേച്ചിയെ നോക്കി ഞാൻ കരഞ്ഞു.. പെട്ടെന്ന് ഒരു തണുത്ത കൈകൾ എന്റെ തോളിൽ പതിഞ്ഞു..

 

“”ഒന്നും പേടിക്കണ്ട. ഒരു കുഴപ്പവുമില്ല. കുറച്ചു കഴിഞ്ഞാൽ ബോധം തെളിയും “” ഒരു നേഴ്സ് എന്നെ സമാധാനിപ്പിച്ചു..

 

വീട്ടിൽ പറയണോ?… വേണ്ട.. എന്നാലും ഏത് മൈരനാണാവോ ഇത് ചെയ്തത്.. മിക്കവാറും ഏതെങ്കിലും സാറ് ആയിരിക്കും.. ചോദിക്കട്ടെ എന്നിട്ട് ബാക്കി നോക്കാം..

 

കാത്തിരുന്നു കാത്തിരുന്നു ഞാൻ പതിയെ മയങ്ങി.. ചേച്ചിയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്.. ബോധം വന്നു എണീറ്റ അവൾ കുറെ പൊട്ടി കരഞ്ഞു.. ആളുകൾ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ മിണ്ടാതിരിക്കാൻ ഞാൻ പറഞ്ഞു. എന്റെ കൈകൾ പിടിച്ചവൾ വിതുമ്പി.. വർഷങ്ങൾക്കു ശേഷം ആദ്യമായി അവൾ എന്റെ ദേഹത്ത് തൊട്ടു..

 

“”ആരാ ചേച്ചി ഇത് ചെയ്തേ “” ഇടറിയ ശബ്ദത്തിൽ ഞാൻ ചോദിച്ചു.

 

“”എന്റെ മാനം പോയില്ലേ.. എല്ലാരും അറിഞ്ഞില്ലേ..എനിക്ക് എനിക്ക് വയ്യാ…”” ചേച്ചി ആരോടോ ഉള്ള ദേഷ്യത്തിൽ എന്റെ കൈകളെ പിടിച്ചു ഞെരിച്ചു..

 

“”പേടിക്കണ്ട ഒരാളോടും പറഞ്ഞിട്ടില്ല. പറയുകയുമില്ല.. ഇതിപ്പോൾ നമ്മൾ 4 പേർക്ക് മാത്രമേ അറിയൂ. ഡോക്ടർ നമ്മൾ രണ്ടുപേർ പിന്നെ ആ ചെയ്ത ആൾ.. അതാരാണെന്ന് മാത്രം പറഞ്ഞാൽ മതി. ബാക്കി ഞാൻ നോക്കിക്കോളാം..”” ഞാൻ പറഞ്ഞത് കേട്ടു അവൾക്കു അൽപ്പം സമാധാനമായി… എന്നെ നോക്കി വിതുമ്പി.

 

“”അവൻ ആ നാറി സന്തോഷ്‌ സർ “” പല്ല് കടിച്ചു പിടിച്ചു അവൾ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *